കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര വെട്ടിക്കവല ആണുവേലിൽ വീട്ടിൽ വേണുഗോപാൽ (57), ഭാര്യ പ്രസന്നകുമാരി (56) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസന്നകുമാരിയുടെ മൃതദേഹം ഹാളിനകത്ത് നിലത്തും വേണുഗോപാലിന്റെ മൃതദേഹം കട്ടിലിലുമാണ് കാണപ്പെട്ടത്. പ്രസന്നകുമാരിയുടെ വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷം കഴിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. വരുണ്‍, അരുണ്‍ എന്നിവർ മക്കളാണ്. കൊട്ടാരക്കര പോലീസ് മേൽനടപടി സ്വീകരിച്ചു.
Read MoreCategory: Kollam
ത്രിവേണി ബോട്ട് മുങ്ങിയിട്ട് മൂന്ന് വർഷം; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നഷ്ടമാകുന്നത് 50 ലക്ഷത്തോളം രൂപ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ
ചവറ: ദേശീയ ജലപാതയ്ക്കരുകിൽ കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോർ ബോട്ട് മുങ്ങിയിട്ട് മൂന്ന് വർഷമായിട്ടും നീക്കം ചെയ്യാൻ നടപടിയായില്ല. ഇതോടെ സമീപത്തെ ദേവാലയത്തിന്റെ ചടങ്ങുകൾക്ക് ബോട്ട് തടസമായിമാറുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം 50 ലക്ഷത്തോളം രൂപയാണ് ബോട്ട് നശിച്ചതോടെ നഷ്ടമായത്. നിരവധി തവണ പരാതികൾ അധികൃതർക്ക് മുന്നിലെത്തിയിട്ടും നിസാര കാര്യങ്ങൾ പറഞ്ഞ് ഒഴിയുകയാണെന്ന് ആക്ഷേപമുയരുന്നു. ചവറ കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ ദേവാലയത്തിന് മുന്നിലായുള്ള ടിഎസ് കനാൽ ഭാഗത്താണ് നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തിയിരുന്ന സഞ്ചരിക്കുന്ന ബോട്ട് തകരാറിനെ തുടർന്ന് അധികൃതർ ഉപേക്ഷിച്ചത്. ബോട്ടിന്റെ അടിഭാഗത്തുണ്ടായ ചോർച്ചയെ തുടർന്നാണ് കരയിലൊതുക്കിയത്. എഞ്ചിൻ അഴിച്ചു കൊണ്ടുപോയതൊഴിച്ചാൽ പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇടവക വികാരി ഫാ. സാജൻ വാൾട്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചവറ മുതൽ കോവിൽത്തോട്ടംവരെയുള്ള ഭാഗങ്ങളിൽ ടി എസ് കനാലിന്റെ ഇരുവശത്തും താമസിക്കുന്നവർക്ക് കണ്‍സ്യൂമർ ഫെഡിന്റെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനാണ് കഴിഞ്ഞ സർക്കാരിന്റെ…
Read Moreകേരളം കാണാതെ പൂര്‍ണമാകില്ല വിനോദസഞ്ചാര യാത്ര; കാണാക്കാഴ്ചകള്‍ തേടി ഐക്യരാഷ്ട്രസഭാ സംഘം
കൊല്ലം: കേരളം കാണാതെ പൂര്‍ണമാകില്ല ഒരു വിനോദസഞ്ചാര യാത്രയുമെന്ന് തീര്‍ച്ചപ്പെടുത്തുകയാണ് കൊറിയക്കാരനായ ഹാരി ഹുവാംഗ്. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള ലോക വിനോദസഞ്ചാര സംഘടനയുടെ പഠനസംഘത്തിലെ മുതിര്‍ന്ന അംഗമാണ് ഹാരി. വിനോദസഞ്ചാര മേഖലയില്‍ സ്വീകരിക്കേണ്ട നയങ്ങളും സമീപനവും സംബന്ധിച്ച പഠനവുമായി ബന്ധപ്പെട്ടാണ് 16 അംഗ സംഘം അഷ്ടമുടിക്കായലോരവും ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളും സന്ദര്‍ശിച്ചത്. രാജ്യാന്തരതലത്തില്‍ പരസ്പരം ബന്ധപ്പെടുത്താവുന്ന ഭാവനാപൂര്‍ണമായ പദ്ധതികളാണ് ഇനിയങ്ങോട്ട് കേരളത്തിന് ഗുണകരമാവുകയെന്ന് സംഘത്തിലെ മുതിര്‍ന്ന അംഗം കൂടിയായ ഹാരി വ്യക്തമാക്കി. ആതിഥ്യ മര്യാദയില്‍ മലയാളികള്‍ ഏറെ മുന്നിലാണെന്നാണ് സംഘാംഗങ്ങളുടെ വിലയിരുത്തല്‍. വിവിധ രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള സഞ്ചാര പാക്കേജ് രൂപീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യും. കേരളം കൂടി ഉള്‍പ്പെട്ടതാകും പാക്കേജെന്ന് പഠനസംഘം അറിയിച്ചു. പെസഫിക് ദ്വീപ സമൂഹത്തിലെ സമോവ, കംബോഡിയ, വിയറ്റ്നാം, അഫ്ഗാനിസ്ഥാന്, മലേഷ്യ തുടങ്ങി 16 രാജ്യങ്ങളിലുള്ളവര്‍ സംഘത്തിലുണ്ട്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്തിലാണ് ഇവര്‍ക്ക്…
Read Moreപ്രാഥമിക റിപ്പോർട്ട് ശരിയായില്ല; ഭൂമി കൈമാറ്റത്തിൽ ദിവ്യ എസ്.അയ്യർക്കെതിരേ വീണ്ടും അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ്.അയ്യർക്കെതിരേ വീണ്ടും അന്വേഷണത്തിനു റവന്യൂമന്ത്രിയുടെ നിർദേശം. കോട്ടൂരിൽ ഭൂമി പതിച്ചു നൽകിയതിൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് അന്വേഷണ ചുമതല. കോട്ടൂരിൽ ഭൂമി പതിച്ചുനൽകിയ സബ് കളക്ടർ ദിവ്യ എസ്.അയ്യരുടെ തീരുമാനത്തിനെതിരേ കുറ്റിച്ചൽ പഞ്ചായത്ത് ഭരണസമിതിയാണ് റവന്യൂമന്ത്രിക്ക് പരാതി നൽകിയത്. കോട്ടൂർ അഫ്സൽ മൻസിലിൽ നസീറിനാണ് ന്യായവില ഈടാക്കി ഭൂമി പതിച്ചുനൽകിയത്. ഈയാവശ്യം ഉന്നയിച്ച് നസീർ 1993ൽ തന്നെ അപേക്ഷ നൽകിയിരുന്നു. അന്നത്തെ പഞ്ചായത്ത് ഭരണസമിതി വില ഈടാക്കി ഈ ഭൂമി പതിച്ചുനൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ റവന്യൂ വകുപ്പ് ആദ്യം ഇതിനെ എതിർത്തു.2013ൽ ലാൻഡ് റവന്യൂ കമ്മിഷണർ അപേക്ഷ പരിശോധിച്ച് തെളിവെടുപ്പ് നടത്തി തീരുമാനമെടുക്കാൻ സബ് കളക്ടർക്ക് നിർദേശം നൽകി. എങ്കിലും റവന്യൂ വകുപ്പിൽനിന്നുള്ള റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ തീരുമാനം ഉണ്ടായില്ല. ഈ സ്ഥലം…
Read Moreസുഗതന്റെ ആത്മഹത്യ; പ്രവര്‍ത്തകരെ ജയിലിലിട്ട് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ
കുന്നിക്കോട്: ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിട്ട് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധന്. പ്രവാസി സംരംഭകനായ സുഗതന്റെ ആത്മഹത്യയെ തുടര്‍ന്ന് സിപി ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വീശദീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദേഹം. അന്വേഷണം നിഷ്പക്ഷ ഏജന്‍സിയ്ക്ക് വിട്ടാല്‍ തെളിവ് കൊടുക്കാന്‍ ഞങ്ങള്‍ തയാറാണ്.സ്വയംവിമര്‍ശനം ഇടതുമുന്നണിയുടെ ശൈലിയാണ്. സിപിഎമ്മിനെ പേടിച്ച് പോകുമെന്ന് കരുതേണ്ട.അവരാണ് നിലപാട് തിരുത്തേണ്ടത്. മൂന്ന് ചെറുപ്പക്കാരെ സബ്ജയിലില്‍ കൊണ്ടിട്ട് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതേണ്ട.കേസെടുത്ത ഓഫീസര്‍ക്ക് എതിരെ സിപിഐ നിയമനടപടിയ്ക്ക് പോകുകയാണ്. അന്ന് ഗവണ്മെന്റോ രാഷ്ട്രീയക്കാരോ കൂടെ കാണുമെന്ന് പോലീസ് കരുതേണ്ടെന്നും അനിരുദ്ധന് കൂട്ടിചേര്‍ത്തു. യോഗത്തില്‍ ജോസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. എച്ച്.രാജീവന്,ആര്.രാജന്, എസ്.വേണുഗോപാല്‍, ജി.ആര്.രാജീവന്, കെ.വാസുദേവന്‍, വിനോദ്കുമാര്‍, എം.ജിയാസുദ്ദീന്‍, അജിമോഹന്‍, എം.ഗീരിഷ്, ബിനു, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreമോദി കഴിഞ്ഞാൽ ഏറ്റവും വലിയ നിയോ-ലിബറൽ നയങ്ങൾ പിൻതുടരുന്നത് പിണറായി വിജയൻ: ജയശങ്കർ
ചവറ: നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നിയോ ലിബറൽ നയങ്ങൾ പിൻതുടരുന്ന ഭരണാധികാരി പിണറായി വിജയനാണന്ന് രാഷ്ട്രീയ നരീക്ഷകനും മാധ്യമ പ്രവർത്തകനുമായ ജയശങ്കർ പറഞ്ഞു. ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആർവൈഎഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹിഷ്ണുത ഭാരതം, മതേതര ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യുവജന സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലത്ത് കോണ്‍ഗ്രസ് തകരുന്പോൾ വളർന്ന് വരുന്നത് വർഗീയ ശക്തികളെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ ശക്തികളാണ്. തെറ്റുകൾ ആവർത്തിക്കുന്നത് ഇടത് പക്ഷത്തെ ദുർബലപ്പെടുത്തുന്നു. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഇടത് പക്ഷത്തിന് കഴിയാതെ പോകുന്നത് കൊണ്ട് ജനങ്ങളിൽ നിന്നും ഈ പാർട്ടി അകന്ന് പോകുന്ന അവസ്ഥയാണ്. ഭരതത്തിലെ രാഷ്ട്രീയത്തെ മലീമസമാക്കുന്ന വർഗീയ ഫാസിസത്തിനെതിരെയുളള ചർച്ചകളും പ്രക്ഷോഭങ്ങളും രാജ്യത്താകമാനം ഉയർന്ന് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജന സദസ് മുൻ…
Read Moreബൈക്ക് യാത്രികനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ റിമാന്റിൽ; ഭീഷണിപ്പെടുത്തി മർദിച്ചശേഷം പണം അടിവസ്ത്രത്തോടുകൂടി കൊണ്ടുപോയെന്ന് യുവാവ്
ചവറ : ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം ബൈക്ക് യാത്രികനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ട് പേർ റിമാന്റിൽ. തേവലക്കര പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസ് ( 35 ),പന്മന മനയിൽ തൈയിൽ തെക്കതിൽ നാദർഷാ (36) എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് രാത്രി പറമ്പിമുക്കിന് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന പന്മന സെവന്റീൻ കോളനിയിൽ ചവറ കെഎംഎംഎൽ എം.എസ് യൂണിറ്റിലെ ജീവനക്കാരൻ റെജിയെ മർദിച്ച ശേഷം അടിവസ്ത്രത്തിന്റെ പോക്കേറ്റിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരം രൂപ കവർച്ച ചെയ്ത കേസിലാണ് ഇരുവരും റിമാന്റിൽ ആയത്. പരിക്കേറ്റ റെജി ചവറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് .ലിഫ്റ്റ് ചോദിച്ചു കയറിയ ഇരുവരും സമീപത്ത് ഇറക്കിയാൽ മതിയെന്ന് പറഞ്ഞാണ് ബൈക്കിൽക്കയറിയത്. തുടർന്ന് മുഖം മൂടി ജംഗ്ഷനിൽ എത്തിയപ്പോൾ അൽപ്പം കൂടി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.…
Read Moreവി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ടതിനുശേഷം എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊട്ടാരക്കര മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്
കൊട്ടാരക്കര: ഏറെകാലത്ത് കാത്തിരിപ്പിനൊടുവിൽ കൊട്ടാരക്കര മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മിനി സിവിൽസ്റ്റേഷൻ ഉദ്ഘാടനം മേയ് ആദ്യ വാരം നടക്കും. ഇതിനുള്ള തയാറെടുപ്പുകൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് കൊട്ടാരക്കര മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യത്തോടെ അടുക്കുന്നത്. ഇതോടൊപ്പം നിർമാണം ആരംഭിച്ച മറ്റ് താലൂക്കിലെ എല്ലാം സിവിൽ സ്റ്റേഷനുകൾ എല്ലാം പ്രവർത്തനം സജ്ജമായിട്ട് വർഷങ്ങൾ തന്നെ കഴിഞ്ഞു. എട്ടുവർഷം മുന്‍പാണ് ഈ മിനി സിവിൽ സ്റ്റേഷൻ നിർമാണം ആരംഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദനാണ് തറക്കല്ലിട്ടത്. നിർമാണം ആരംഭിച്ച് ഏറെ വൈകാതെ തന്നെ പ്രതിസന്ധികളും ഉടലെടുത്തു. മന്ത്രിസഭ മാറി വന്നതോടെ ചെയ്ത് ജോലിയുടെ വൻ തുകയ്ക്കുള്ള ബില്ലുകൾ മാറികിട്ടുന്നില്ല എന്ന പരാതിയോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഇത് പരിഹരിച്ചു വന്നതോടെ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതിനാൽ എസ്റ്റിമേറ്റ്…
Read Moreസിപിഎം-സിപിഐ പോര് മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഭരണപ്രതിസന്ധി; പ്രസിഡന്റ് ഏകാധിപതിയെന്ന് സിപിഐ
പത്തനാപുരം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു. പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പദ്ധതി വിഹിതം വകയിരുത്തിയപ്പോള്‍ തങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചെന്നാണ് സിപിഐ ുടെ ആരോപണം. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും സിപിഐ അംഗങ്ങള്‍ ആരോപിച്ചു. വൈസ് പ്രസിഡന്റ് ജെ നിഷ ഉള്‍പ്പെടെ അഞ്ച് ഭരണപക്ഷ അംഗങ്ങളാണ് ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2018- 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഇത്തവണയും തനത് ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും സിപിഐ അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ സിപിഐ അംഗങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണന്നും വികസനത്തിന് തടസം നില്ക്കുന്ന സമീപനം സിപിഐ മാറ്റണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ സിപിഎം – സിപിഐ പോര് ഇരുപാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ട് . ഭരണപക്ഷം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും പ്രതിപക്ഷമായ…
Read Moreവർക്കല ഭൂമി ഇടപാട്: സബ് കളക്ടറെ സംരക്ഷിച്ച് ലാൻഡ് റവന്യൂ കമ്മീഷണറുടെ കുറിപ്പ്; റവന്യൂ മന്ത്രി കടുത്ത അതൃപ്തിയിൽ; വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് സിപിഎം
എംജെ ശ്രീജിത്ത് തിരുവനന്തപുരം: വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു നൽകിയ സംഭവത്തിൽ സബ് കളക്ടർ ദിവ്യ എസ് അയ്യരെ സംരക്ഷിച്ചു കൊണ്ട് ലാൻഡ് റവന്യൂ കമ്മീഷണർ കെ മോഹൻദാസിന്റെ കുറിപ്പ്. സബ്കളക്ടറുടെ നടപടി തെറ്റാണോ ശരിയാണോ എന്ന് വ്യക്തമായി പറയാതെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ റിപ്പോർട്ടിനു പകരം കുറിപ്പ് നൽകിയിരിക്കുന്നത്. തുടർ നടപടിയെക്കുറിച്ച് പറയാതെ കളക്ടർ ഇതു സംബന്ധിച്ച് വീണ്ടും ഹിയറിംഗ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സബ് കളക്ടർ ഭൂമി പതിച്ചു നൽകിയ ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനുമാണ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടത്. എന്നാൽ വിശദമായ റിപ്പോർട്ടിന് പകരം അന്വേഷണത്തിൽ സബ് കളക്ടറുടെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായോ തുടർ നടപടി എന്ത് സ്വീകരിക്കണമെന്ന് പറയാതെയുള്ള ഒരു കുറിപ്പാണ് ഇന്നലെ വൈകുന്നേരം റവന്യൂ വകുപ്പ്…
Read More