കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊ​ല്ലം: ഇരവിപുരം കാക്കത്തോപ്പിൽ കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ ലി​ബി​നെ(24)​യാ​ണ് വെട്ടിയത്.‌‌ കഴിഞ്ഞ രാത്രിയാണ് സംഭവം. ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ ക​ണ്ട​ശേ​ഷം കൂ​ട്ടു​കാ​രൊ​ടൊ​പ്പം വ​രു​ന്ന​തി​നി​ടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്.

ത​ല​യ്ക്ക് വെ​ട്ടേ​റ്റ ഇ​യാ​ളെ കൊ​ല്ലം ജി​ല്ലാ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആക്രമണത്തിന്‍റെ കാരണം അറിവായിട്ടില്ല.

Related posts