പുനലൂർ: പ്രവാസിആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം കേരളത്തിന്റെ യശസിന് കളങ്കം ചാർത്തിയ സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യ ക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ നാട്ടിൽ കഠിനാധ്വാനം ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഈ സംഭവത്തിലൂടെ തെളിയുന്നത്. സർക്കാരിന്റെ നയവൈകല്യം മൂലം കേരളത്തിൽ നിക്ഷേപവും തൊഴിൽ സംരഭവും തുടങ്ങാൻ കഴിയില്ല. നിലം നികത്തി എന്നതാണ് പ്രശ്നമെങ്കിൽ അതിന് ഉത്തരം പറയേണ്ടത് കൃഷിമന്ത്രിയാണ്. തണ്ണീർതട നീർത്തന പദ്ധതിയിൽ വെള്ള ചേർത്തിയതും ഈ സർക്കാർ വന്നതിന് ശേഷം നിയമങ്ങൾ ദുർബലമായി. തൊഴിൽ എടുത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഈ കുടുംബത്തോട് കാട്ടിയവർ ഗുരുതരമായ നിന്ദയും, ക്രൂരതയുമാണ് ഇതിലൂടെ ചെയ്തത്. ഇന്ന് കേരളത്തിലെ രാഷ്ട്രീയം മലീമസമായതായും ഒന്നോ രണ്ടോ പേരുടെ അറസ്റ്റുകൊണ്ട് തീരില്ല. ഇവർക്ക് ഏറ്റ…
Read MoreCategory: Kollam
പരീക്ഷ എഴുതാന്‍ പോയ വിദ്യാർഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഓട്ടോയിൽവച്ച് ഡ്രൈവർ നഗ്നതകാട്ടിയതായും പരാതി
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സ്കൂളിലേക്ക് ഓട്ടോയില്‍ പോയ വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷകാരന്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.ഡ്രൈവര്‍ കുട്ടികളോട് നഗ്നത പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടി രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഓട്ടോകാരന് രക്ഷപ്പെട്ടു. ഈസ്റ്റ് പോലീസെത്തിയാണ് കുട്ടികളെ പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിച്ചത്. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. കൊല്ലം മുണ്ടയ്ക്കലിന് സമീപം വെടികുന്നിന് അടുത്ത് നിന്ന് അഞ്ച് കുട്ടികളെ നഗരത്തിലെ ഹൈസ്കൂളില്‍ പരീക്ഷ എഴുതാന്‍ ഒരു കുട്ടിയുടെ അമ്മ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു. മുണ്ടക്കല്‍ റെയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുകയാണെന്നറിയിച്ച ഓട്ടോറിക്ഷ ഓടിച്ച മധ്യവയസ്കന് കുട്ടികള കപ്പലണ്ടി മുക്കിന് സമീപത്തു കൊണ്ടു പോകുന്നതിനിടെ നഗ്നത പ്രദര്ശിപ്പിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് കുട്ടികള്‍ ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 11.45 ന് കൊണ്ടേത്ത് പാലത്തിനു സമീപം കിടന്ന ഓട്ടോയിലാണ് കുട്ടികളെ…
Read Moreപോലീസ് തണലിൽ എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം; പരാതി നൽകാൻ എത്തിയ ആളെ സ്റ്റേഷൻ വളപ്പിൽ പോലീസുകാർ നോക്കി നിൽക്കേ എസ്എഫ്ഐക്കാർ ആക്രമിച്ചു
കൊല്ലം: പരാതി നൽകാൻ എത്തിയ ആളെ സ്റ്റേഷൻ വളപ്പിൽ പോലീസുകാർ നോക്കി നിൽക്കേ എസ്എഫ്ഐക്കാർ ആക്രമിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ വളപ്പിലാണ് ഭരണത്തണലിൽ എസ്എഫ്ഐക്കാർ അഴിഞ്ഞാട്ടം നടത്തിയത്. സിഐ ഉൾപ്പടെ 50 ഓളം പോലീസുകാരാണ് മർദ്ദനത്തിന് കാഴ്ചക്കാരായത്. രാവിലെ 11 ഓടെയാണ് സംഭവം. സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ എബിവിപി പ്രവർത്തകൻ അജിത്തിനെ എസ്എഫ്ഐക്കാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്ക് അക്രമികൾ കല്ലിനിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും പോലീസുകാർ തയാറായില്ല. പിന്നീട് ഇരുചക്ര വാഹനത്തിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
Read More‘പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ’ കാണികളുടെ കൈയടി നേടി വേദികളിൽ നിന്നും വേദികളിലേക്ക് മുന്നേറുന്നു; അരങ്ങിൽ തകർത്ത് അഭിനയിക്കുന്നതാകട്ടെ കൊല്ലം ജനമൈത്രി പോലീസ് സേനാംഗങ്ങളും
സന്തോഷ് പ്രിയൻ കൊല്ലം: സ്റ്റേജിന് മുന്പിലെ ലൈറ്റ് ഓഫ് ആകുന്പോൾ വേദിയിൽ പ്രഫഷണൽ നാടകകലാകാരന്മാരുടെ മികവോടെ കഥാപാത്രങ്ങളായി എത്തുന്നത് പോലീസ് ഓഫീസർമാരാണെന്ന് വിശ്വസിക്കാൻ കാണികൾക്ക് ആദ്യം പ്രയാസം. പിന്നീട് കർഷകനായും വീട്ടമ്മയായും മകനായും അച്ഛനായും അയൽക്കാരനായും വഴിയാത്രക്കാരിയായും രംഗത്ത് തകർപ്പൻ അഭിനയം കാഴ്ചവയ്ക്കുന്നത് പോലീസ് സേനയിലെ അംഗങ്ങളാണെന്ന് അറിയുന്പോൾ ആസ്വാദകരുടെ മുഖത്ത് വിരിയുന്നത് വിസ്മയവും. കൊല്ലം ജനമൈത്രി പോലീസ് ബോധവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ എന്ന നാടകമാണ് കാണികളുടെ കൈയടി നേടി വേദികളിൽ നിന്നും വേദികളിലേക്ക് മുന്നേറുന്നത്. മദ്യപാനവും മറ്റ് മയക്കുമരുന്നുകളുടെ ഉപയോഗവും മൂലം ജീവിതവഴിത്താരയിൽ കാലിടറി വീഴുന്ന യുവത്വങ്ങളുടേയും കുടുംബങ്ങളുടേയും കണ്ണീരിന്റെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. അത് സദസ്യർക്ക് മുഷിപ്പില്ലാതെ ഒരു മണിക്കൂർ രംഗപടമുൾപ്പെടെ സാങ്കേതിക മികവോടെ അവതരിപ്പിക്കുകയാണ്. നാടകത്തിനിടെ തന്റെ മാല പൊട്ടിച്ചുവെന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് കാണികൾക്കിടയിൽനിന്ന് സ്റ്റേജിലേക്ക്…
Read Moreകൊല്ലം ജില്ലയിൽ മറ്റൊരു വർക്ക്ഷോപ്പിലും കൊടികുത്തൽ; നിലമേലിലാണ് സിപിഎമ്മിന്റെ വകയായി കൊടി കുത്തൽ; തങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് സിപി എം ജില്ലാ നേതൃത്വം
കൊല്ലം: ജില്ലയിൽ മറ്റൊരു വർക്ക്ഷോപ്പിലും കൊടികുത്തൽ. നിലമേലിലാണ് സിപിഎമ്മിന്റെ വകയായി കൊടി കുത്തിയിരിക്കുന്നത്. കടയ്ക്കൽ നിലമേലിന് സമീപം മുരുക്കുമണില്‍ വർക്ക്ഷോപ്പിനു മുന്നിലെ മണ്ണിലാണ് പാർട്ടിയുടെ ചെങ്കൊടി കുത്തൽ. വർഷങ്ങളായി ഇവിടെ നടത്തിവരുന്ന പാര്‍ഥിപന്റെ വര്‍ക്ഷോപ്പിന് മുന്നിലിലെ തറ നിരത്താനാണ് മണ്ണ് ഇറക്കിയിരിക്കുന്നത്. ഈ മണ്ണിലാണ് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടുമാസമായി കൊടികുത്തിയിരിക്കുന്നത്. വർക്ക്ഷോപ്പിനു മുന്നിലെ തറ നിരപ്പാക്കുന്ന പ്രവർത്തനം തണ്ണീർത്തട നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മണ്ണിലാണ് നിലമേല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രവര്‍ത്തകര്‍ കൊടികുത്തിയത്. ഇതേ തുടർന്ന് തറ നികത്താനായി ഇറക്കിയ മണ്ണ് എന്തുചെയ്യുമെന്ന അവസ്ഥയിലാണ് പാർഥിപൻ. ഇതിനെതിരെ പാര്ഥിപന് പോലിസിനും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പരാതി നല്കി നൽകിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ലെന്ന് പാർഥിപൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് വാഹനവർക് ഷോപ്പ് നിർമ്മിക്കുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിലും പണംചോദിച്ച് ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് പുനലൂർ സ്വദേശി…
Read Moreപ്രവാസി ജീവനൊടുക്കിയ സംഭവം; പോലീസ് ചോദ്യം ചെയ്യലിൽ എഐവൈഎഫ് പ്രവർത്തകർക്കെതിരേ കൂടുതൽ തെളിവുകൾ
പത്തനാപുരം: ഇളമ്പലില്‍ പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ തെളിവുകൾ. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒരുദിവസം മാത്രമാണ് കോടതി അനുവദിച്ചത്.എഐവൈഎഫ് നേതാക്കളില്‍ ചിലരുടെ റിയല്‍എസ്റ്റേറ്റ് ബന്ധമാണ് വര്‍ക്ക്ഷോപ്പ് നിര്‍മ്മാണ സ്ഥലത്ത് കൊടികുത്തിയതിന് പിന്നിലെന്നാണ് സൂചന. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31),സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും,എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട്മേലേതില്‍ ഇമേഷ്(34),ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) എന്നിവരെയാണ് കോടതിയില്‍ നിന്നും ഒരുദിവസത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. പത്തനാപുരം സിഐ എം. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് കൊടികുത്തിയത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.സംഭവത്തില്‍ പത്തോളം സിപിഐ എഐവൈഎഫ് , പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ…
Read Moreട്രാക്ക് അറ്റകുറ്റപ്പണി: ഇടമണ്‍- പുനലൂർ റൂട്ടിൽ നാളെ മുതൽ നാലു ദിവസത്തേക്ക് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊല്ലം-ഇടമണ്‍ റൂട്ടിൽ സർവീസ് നടത്തുന്ന ആറ് പാസഞ്ചർ ട്രെയിനുകൾ നാലു ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഇടമണ്‍- പുനലൂർ റൂട്ടിൽ സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഇടമണ്ണിൽനിന്നു പുറപ്പെടേണ്ട ട്രെയിനുകൾ പൂനലൂരിൽ നിന്നായിരിക്കും പുറപ്പെടുക, ഇടമണ്‍ വരെയുള്ള ട്രെയിനുകൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും. ട്രെയിനുകളും പുറപ്പെടുന്ന സമയവും: കൊല്ലം-ഇടമണ്‍ (രാവിലെ 8.40). ഇടമണ്‍-കൊല്ലം (രാവിലെ 11). കൊല്ലം-ഇടമണ്‍ (രാവിലെ 11.20). ഇടമണ്‍-കൊല്ലം (ഉച്ചയ്ക്ക് 1.45). ഗുരുവായൂർ-ഇടമണ്‍ (ഉച്ചയ്ക്ക് 1.05). ഇടമണ്‍-ഗുരുവായൂർ (വൈകുന്നേരം 4.35).
Read Moreആശുപത്രിയുടെ വികസന സാധ്യത; ആശ്രാമം ഇഎസ്ഐയിൽ ഉന്നത സംഘം സന്ദർശിച്ചു അവലോകനയോഗം ചെയ്തതായി എൻ.കെ. പ്രേമചന്ദ്രൻ എംപി
കൊല്ലം: ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ സമഗ്ര വികസന സാധ്യതകൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകുവാൻ ഇഎസ്ഐ മെഡിക്കൽ കമ്മീഷണർ ഡോ. ആർ.കെ. കഠാരിയയും ഇഎസ്ഐ ചീഫ് എഞ്ചിനിയർ സുധീപ് ദത്തയും അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം ആശ്രാമം ഇഎസ്ഐ ആശുപത്രി നേരിട്ട് പരിശോധന നടത്തുകയും അവലോകനയോഗം ചേരുകയും ചെയ്തതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ലേബർ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി എൻ.കെ. പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ആവശ്യത്തെ തുടർന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചത്. 200 കിടക്കകളുള്ള ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തിയെങ്കിലും കെട്ടിട സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ട് ആശുപത്രി പ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി വിലയിരുത്തി. ആശുപത്രിക്കാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന് കെട്ടിടം നിർമിക്കുന്നതിനാണ് പ്രധാന പരിഗണന. നിലവിലുള്ള കെട്ടിടത്തിന്…
Read Moreപരീക്ഷാചൂടുമായി ആശ്രയയിലെ കുരുന്നുകൾ; ഒറ്റപ്പെടലിൽ നിന്നും ആശ്രയ കൈപിടിച്ചുയർത്തിയ 17 കുട്ടികളാണ് പരീക്ഷാ ചൂടിൽ
കൊട്ടാരക്കര: ആശ്രയ സ്നേഹത്തണലിൽ നിന്നും ശിശുഭവനിൽ കുട്ടികൾ ഇനി പരീക്ഷ ചൂടിലേക്ക്. വിധി സമ്മാനിച്ച ഇല്ലായ്മകളുടെ ഒറ്റപ്പെടലിൽ നിന്നും ആശ്രയ കൈപിടിച്ചുയർത്തിയ 17 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി., പ്ലസ് ടു പരീക്ഷകൾ എഴുതാൻ പോകുന്നത്. മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കൂടെപ്പിറപ്പുകളായ നിഷാന്ത്, ഐശ്വര്യ, മാതാപിതാക്കൾ മരണപ്പെട്ടുപോയ സഹോദരങ്ങളായ രാഹുൽ, രാകേഷ്, പിതാവ് ജയിലിലായതോടെ മാതാവ് ഉപേക്ഷിച്ചുപോയ ആമിന, മദ്യപാനിയായ പിതാവിന്റെ ശല്യം സഹിക്കാതെ മാതാവ് ആത്മഹത്യ ചെയ്യുകയും തുടർന്ന് സഹോദരങ്ങളോടൊപ്പം അനാഥമായ ഉമേഷ്, മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ഷെബീന, മാതാപിതാക്കൾക്ക് ശാരീരിക അവശതകൾ നിമിത്തം സംരക്ഷിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ആശ്രയ ഏറ്റെടുത്ത ജെസ്സി എന്നിവർ പ്ലസ് ടുവിനും, മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ജിബി, ചിന്നു, സൂര്യ, ജിൻസി, സഞ്ജന എസ്., സംഗീത എസ്., ശ്രീലക്ഷ്മി ബി., നൗഫിയ കെ. എൽ., ബിന്ദു കെ. എന്നിവർ എസ്എസ്എൽസി പരീക്ഷയും എഴുതാൻ ഒരുങ്ങിക്കഴിഞ്ഞു. കലയപുരം…
Read Moreമോദി ഭരണത്തിൽ അച്ചാദിൻ അസ്വദിക്കാനായത് വൻകിട കോർപ്പറേറ്റുകൾക്ക്; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി വിദേശത്ത് സുഖജീവിതം നയിക്കുന്നത് ബിജെപിയ്ക്ക് നാണക്കേടെന്ന് എൻ. കെ. പ്രേമചന്ദ്രൻ
പുനലൂർ: വൻകിട കോർപ്പറേറ്റുകൾക്കും അതി സന്പന്നർക്കുമാണ് മോദി ഭരണത്തിൽ അച്ചാദിൻ ആസ്വദിക്കാനായതെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. നലൂർ കെഎസ്ആർടിസി മൈതാനിയിൽ യുഡിഎഫ് നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. രാജ്യത്തെ നടുക്കിയ 20000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദി മോദി ഭരണത്തിൽ അനായാസമായി വിദേശത്ത് എത്തി സുഖജീവിതം നയിക്കുന്നത് ബിജെപിയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം പരിഹസിച്ചു. കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി മാറിയ കേരളത്തിൽ പച്ചക്കറി കൊത്തിയരിയുന്ന് പോലെ ഷുഹൈബിനേയും സഫീറിനേയും പോലുള്ള യൂവാക്കൾപോലും കൊലക്കത്തിക്ക് ഇരയാകുന്നത് ഹൃദയഭേദകമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ കൊലവിളി രാഷ്ട്രീയത്തിലെ നായകനായ പി. ജയരാജനെ നന്മയുടെ പൊന്മരം എന്ന് വാഴ്ത്തിപ്പാടിയ ആകാശ് തില്ലങ്കേരി സിപിഎം അറിയാതെ ഷുഹൈബിനെ നികൃഷ്ടമായി കൊല്ലമോയെന്ന് സിപിഎം വ്യക്തമാക്കണം. 40 വർഷം പ്രവാസ ജീവിതം നയിച്ച പുനലൂർകാരനായ സുഗതന്റെ ആത്മഹത്യ സ്വന്തം…
Read More