ചവറ: ചവറ കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിന് തുടക്കമായി. പ്രസിദ്ധമായ പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് 24, 25 തിയതികളിൽ നടക്കും. 12 ന് രാത്രി എട്ടിന് നാടകം സ്നേഹക്കടൽ. 13 ന് രാത്രി ഏഴിന് നൃത്ത സന്ധ്യ.1 4 ന് അഞ്ചിന് ആന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച വാഹനങ്ങളുടെ അകന്പടിയോടെ തിരുവാഭരണ ഘോഷയാത്ര നടക്കും. രാത്രി 10 ന് കോമഡി ഷോ.15 ന് ഏഴിന് പ്രസിദ്ധമായ അൻപൊലി പറയ്ക്കെഴുന്നളളത്ത് പുറപ്പെടും. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. ഒന്‍പതിന് ഗാനമേള. 16 ന് രാത്രി എട്ടിന് ഭക്തിഗാനസുധ. 8.30 ന് സംഗീത സദസ്. 9.30 ന് ചലച്ചിത്ര താരം അന്പിളിയുടെ നൃത്ത സന്ധ്യ. 17 ന് രാത്രി എട്ടിന് നൃത്താർച്ചന. 18 ന് രാത്രി ഒന്‍പതിന് കോമഡി ഷോ. 19 ന് രാത്രി ഒന്‍പതിന് നാടകം അടുക്കളക്കിനാവ്. 20…
Read MoreCategory: Kollam
ഉത്സവത്തിനിടെ പോലീസ് വാഹനം തകർത്തു എസ്ഐക്കും സിഐക്കും പരിക്ക്; കണ്ടാലറിയാവുന്ന 15പേർക്കെതിരേ കേസെടുത്തു
കൊല്ലം : ഉത്സവ ഘോഷയാത്രക്കിടയിൽ നടന്ന അടിപിടി തടയാനെത്തിയ പോലീസുകാരെ ആക്രമിക്കുകയും ജീപ്പിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു.സംഭവത്തിൽ എസ്ഐയ്ക്കും സിഐയ്ക്കും പരിക്കേറ്റു. ഇന്നലെ രാത്രിയിൽ മാടൻനടയിലാണ് സംഭവം. ഭരണിക്കാവ് ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നതിനിടയിലാണ് യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അടിപിടി തടയുന്നതിനിടയിൽ ഇരവിപുരം എസ്ഐ, സിഐ എന്നിവരെ സംഘം ആക്രമിക്കുകയും ജീപ്പ് തകർക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15പേരെ പ്രതികളാക്കി ഇരവിപുരം പോലീസ് കേസെടുത്തു. പരിക്കേറ്റ പോലീസുകാർ ചികിത്സതേടി.
Read Moreകുത്തിയ കൊടിയെടുക്കാന്‍ സിപിഐ ചോദിച്ച പണം കൊടുക്കാനില്ലാത്തതിനാലാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നതെന്ന് എം.ടി.രമേശ്
പുനലൂർ: പ്രവാസി സുഗതന് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്വം സിപിഐ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു . ബിജെപിയുടെ മലയോര ജനപക്ഷ യാത്രയുടെ ആയൂരിലെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ നേതാക്കള്‍ കുത്തിയ കൊടിയെടുക്കാന്‍ ചോദിച്ച പണം കൊടുക്കാനില്ലാത്തതിനാലാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്. എന്തിനും ഏതിനും ചുവന്ന കൊടി കാട്ടി ഭയപ്പെടുത്തുകയാണ്. പ്രവാസി മരിക്കാനിടയായ സംഭവത്തില്‍ കേരളത്തിലെ വകുപ്പ് മന്ത്രിമാര്‍ക്ക് ഇരട്ടത്താപ്പാണ്. ഹരിയാനയില്‍ ജുനൈദിന്റെ കുടുംബത്തിനോടും സുഗതന്റെ കുടുംബത്തോടും പിണറായിക്ക് രണ്ടു നീതിയാണ്. ഇടതുമുന്നണിയുടെ ഒരു പ്രധാനപാര്‍ട്ടിയുടെ ധിക്കാരമായ നിലപാടിലാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തി അഞ്ച് വര്‍ഷത്തിന്റെ അനുഭവത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കൈയൊഴിഞ്ഞു. ത്രിപുരയിലേതിനേക്കാള് വേഗത്തില്‍ കേരളത്തിലെ സിപിഎമ്മിനെ ജനങ്ങള്‍ വലിച്ചെറിയും. ത്രിപുരയില്‍ ഒരു സാധാരണക്കാരനായ നേതാവ് ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിലെ മുതലാളിമാരായ നേതാക്കള്‍ ആണ്…
Read Moreകശുവണ്ടി മേഖലയിലെ പ്രതിസന്ധി; തൊഴിലും കൂലിയും ഉറപ്പ് വരുത്തുന്ന വിധത്തിൽ പ്രശ്നപരിഹാരം നടത്തുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി കെ.രാജു
കൊല്ലം: കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണാൻ വേണ്ട നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഉറപ്പ് വരുത്തുന്ന വിധത്തിൽ പ്രശ്നപരിഹാരം നടത്തുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കശുവണ്ടി തൊഴിലാളി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി കെ.സി.മോഹനന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിലെ മോദി സർക്കാർ പുതിയ ഉത്തരവുകളിലൂടെ തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുകയാണ്. ഇഎസ്ഐ ചികിത്സയ്ക്ക് പുതിയ നിബന്ധന വയ്ക്കുന്നതിലൂടെ മാരക രോഗങ്ങൾക്ക് അടിമപ്പെടുന്ന തൊഴിലാളികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കയാണ്. പിഎഫ് പെൻഷന്റെ കാര്യത്തിലും തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ബി.അജയഘോഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.രാജു, ജി.ലാലു, എ.ബിജു, വിജയലക്ഷ്മി, എൻ.സോമരാജൻ, എം.റഹിം, എസ്.ഗോപിനാഥൻ നായർ, രാജു രാജൻ, കെ.ശശിധരൻ തുടങ്ങിവർ…
Read Moreഫീസ് നല്‍കാത്തതിന് നഴ്സിംഗ് വിദ്യാർഥിനിയെ മർദിച്ചു; ആക്രമണത്തിൽ വിദ്യാർഥിയുടെ കൈകാലുകൾക്കും തലക്കും സാരമായ പരിക്കേറ്റു; കോളജ് നടത്തിപ്പുകാരായ മലയാളികളാണ് മർദിച്ചതെന്ന് വിദ്യാർഥിനി
ചാത്തന്നൂർ: ഫീസ് നല്‍കാത്തതിന് രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയെ കോളേജ് നടത്തിപ്പുകാരായ ദമ്പതികൾ തല്ലിച്ചതച്ചതായി പരാതി.പാരിപ്പള്ളി കോട്ടക്കേറത്ത് വാടകവീട്ടിൽ കഴിയുന്ന ശ്രീജയുടെ മകളും ബാംഗ്ലൂർ ഫെയ്ത്ത് ഇൻസ്റ്റിറ്റൂട്ട് ഒാഫ് നഴ്സിംഗിലെ രണ്ടാംവർഷ വിദ്യാർഥിനിയുമായ അനുശ്രീക്കാണ് മർദനമേറ്റത്. കഴിഞ്ഞ വർഷമാണ് അനുശ്രീ കോളേജിൽ ബിഎസ് സി നഴ്സിംഗിന് ചേർന്നത്. ഭൂമിയില്ലാത്തതിനാൽ ബാങ്കുകൾ ലോൺ നല്കാൻ തയാറായില്ലെന്നും അതിനാൽ 29,000രൂപ ഫീസ് കുടിശികയുണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു. ഇതിൽ പ്രകോപിതരായാണ് കോളേജ് നടത്തിപ്പുകാരും കൊട്ടാരക്കര സ്വദേശികളുമായ ഡേവിഡ്, ഭാര്യ മിനിഡേവിഡ് എന്നിവർ ചേർന്ന് മുറിയിൽ പൂട്ടിയിട്ട് വിദ്യാർഥിനിയെ ക്രൂരമായി തല്ലിച്ചതക്കുകയും ഷൂസ് കൊണ്ട് വയറ്റിൽ ചവിട്ടുകയും ചെയ്തതായാണ് പരാതി. ആക്രമണത്തിൽ വിദ്യാർഥിയുടെ കൈകാലുകൾക്കും തലക്കും സാരമായി പരിക്കേറ്റു. സഹപാഠികൾ അറിയിച്ചതനുസരിച്ച് കഴിഞ്ഞ നാലിന് മാതാവ് ശ്രീജ മകളെ നാട്ടിലെത്തിച്ച് പാരിപ്പള്ളി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. പീഡനത്തിനെതിരെ പരാതിയില്ലെന്ന് എഴുതി നല്കാൻ കോളേജ് അധികൃതർ…
Read Moreഒടുവിൽ സുഗതന്റെ വർക്ക്ഷോപ്പിന് പഞ്ചായത്തിന്റെ അനുമതി; സിപിഐയുടെ എതിർപ്പ് മറികടന്ന് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു
കൊല്ലം: സിപിഐ യുവജന സംഘടനയായ എഐവൈഎഫിന്റെ കൊടികുത്തൽ സമരത്തെത്തുടർന്ന് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തിന് വർക്ക്ഷോപ്പ് തുടങ്ങാൻ പഞ്ചായത്തിന്റെ അനുമതി. സിപിഐ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് അനുമതി നൽകിയത്. എതിർപ്പിനേത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾ ഒന്നാകെ വർക്ക്ഷോപ്പിന് അനുമതി നൽകണം എന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ, മുഖ്യമന്ത്രിയെ സന്ദർശിച്ച സുഗതന്റെ മക്കൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി വർക്ക്ഷോപ്പിന് അനുമതി നൽകിയത്.
Read Moreമലയോര ജനപക്ഷ യാത്രാദിവസം ആര്യങ്കാവിൽ ബിജെപി നേതാക്കളുടെ രാജി; മണ്ഡലം നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയാത്തത്തിനാലാണ് രാജിയെന്ന് ബി ഉത്തമൻ
തെന്മല: ബിജെപിയുടെ മലയോര ജനപക്ഷ യാത്ര ആര്യങ്കാവിൽ നിന്ന് പര്യടനം തുടങ്ങിയ ദിവസം തന്നെ ആര്യങ്കാവ് പഞ്ചായത്തിലെ ബി ജെ പി നേതാക്കൾ രാജിവച്ചു. ബിജെപി ആര്യങ്കാവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബി ഉത്തമനും പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബിനീഷ് വിജയനുമാണ് രാജിവച്ചത്. പുനലൂർ നിയോജക മണ്ഡലം സമിതിയിലെ നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയാത്ത വിധമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളെന്നാണ് ബി ഉത്തമൻ പറയുന്നത്. ദീർഘകാലമായി ബിജെപി പ്രവർത്തകരാണിവർ. ബിജെപി പുനലൂർ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയോര ജനപക്ഷ യാത്ര ഇന്നലെ വൈകുന്നേരം ആര്യങ്കാവിൽ നിന്ന് തുടങ്ങിയത്. ജാഥ തുടങ്ങിയിടത്ത് തന്നെ നേതാക്കളുടെ രാജി ബിജെപിക്ക് നാണക്കേടായി.
Read Moreപതിനേഴുകാരിക്ക് നേരെ ആക്രമണം; യുവാവിനെതിരേ പോലീസിൽ പരാതി നൽകിയതിന് യുവാവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി; മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കുട്ടി നില ഗുരുതരം
ചവറ: വീടിനു വെളിയിൽ ഉറങ്ങുകയായിരുന്നു 17 കാരിയെ അയൽവാസിയായ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചു. പോലീസിൽ പരാതി നൽകിയ പെൺകുട്ടിയെ യുവാവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് ഉപദ്രവിച്ചു. ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. നീണ്ടകരയിൽ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിക്ക് നേരെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തകർന്ന വീടായതിനാൽ വീടിനു പുറത്താണ് കുട്ടിയും വീട്ടിലുള്ളവരും കിടന്ന് ഉറങ്ങാറുള്ളത്. സമീപവാസിയായ യുവാവ് കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി ചവറ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവാവിന്റെ മാതാവും രണ്ട് ബന്ധുക്കളും ഇവരുടെ വീട്ടിലെത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പെൺകുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ നാലുപേർക്കെതിരെ ചവറ പോലിസ് കേസെടുത്തു
Read Moreകുടിവെള്ള ക്ഷാമം രൂക്ഷം; ജനകീയ പരിഹാരവുമായി പ്രദേശവാസികൾ; ജലലഭ്യതയുള്ള സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കുളം നിർമ്മിച്ച് പരിഹാരം കണ്ടെത്തി പ്രദേശവാസികൾ
പത്തനാപുരം: പട്ടാഴി ശരണംമുകൾ നിവാസികൾക്ക് വേനലെന്നാൽ ദുരിതകാലമാണ്. ജലം കിട്ടാക്കനി. കിലോമീറ്റർ അപ്പുറം കല്ലടയാറിൽ നിന്നു വരെ ദിനവും വാഹനങ്ങൾ വിളിച്ച് ജലം കൊണ്ടുവരികയാണ് പ്രദേശവാസികൾ.എന്തെങ്കിലും വിശേഷങ്ങൾ വീടുകളിൽ നടന്നാൽ ആയിരങ്ങൾ മുടക്കി ജലം പുറത്തുനിന്ന് എത്തിക്കേണ്ട ഗതികേടിലാണ് വീട്ടുകാർ. കനാൽ ജലവിതരണ സംവിധാനം ഈ മലയോര മേഖലയിൽ ലഭ്യമല്ലാത്തതിനാൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങി കൃഷി നശിച്ചിട്ട് കാലമേറെയായി. വേനൽ തുടങ്ങിയതോടെ തന്നെ കിണറുകൾ വറ്റിവരണ്ടു ഉപയോഗ ശൂന്യമായി. നിരന്തര ആവശ്യത്തെ തുടര്‍ന്ന് പഞ്ചായത്തംഗത്തിന്റെ പരിശ്രമത്താൽ പുറത്തു നിന്നും വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കു നിത്യാവശ്യത്തിനുള്ള ജലം ലഭിക്കുന്നില്ല. കുടിവെള്ള പദ്ധതികൾക്ക് ജനങ്ങൾ അപേക്ഷ സമർപ്പിച്ചെങ്കിലും കുന്നിന് പ്രദേശമായതിനാൽ പദ്ധതികൾക്ക് കാലതാമസം നേരിടും.മറ്റു കുടിവെള്ള പദ്ധതികളെ ശരണം മുകളുമായി ബന്ധിപ്പിക്കാനും ശ്രമം നടന്നു വന്നിരുന്നു. എന്നാൽ ഭാരിച്ച ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഈ അവസരത്തിൽ പ്രദേശവാസികൾ ജനകീയ പരിഹാരവുമായി…
Read Moreഅന്യന്റെ ദുഃഖത്തിന് ആശ്വാസം പകരുമ്പോഴാണ് യഥാർഥ മനുഷ്യത്വം ജന്മമെടുക്കുന്നത്; പച്ചപ്പിനെ ഇല്ലാതാക്കുന്ന ദുരമൂത്ത മനസാണ് ഇന്നുള്ള ആളുകൾക്കെന്ന് ലക്ഷ്മികുട്ടിയമ്മ
കൊട്ടാരക്കര: സമൂഹത്തിൽ വേദനകളുടെ താഴ്വരയിൽ കഴിയാൻ വിധിക്കപെട്ടവർക്കും ദുഃഖകളുടെ കരിനിഴലിൽ കഴിയുന്നവർക്കും ആശ്വാസത്തിന്റെ കൈത്താങ്ങു നൽകുമ്പോഴാണ് മനുഷ്യത്വം എന്ന വാക്ക് അർഥവത്താകുന്നതെന്നു കെ. ലക്ഷ്മികുട്ടിയമ്മ. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അവർ. സഹജീവി സ്നേഹം ഏറ്റവും മഹത്തരമായി കാണുന്ന ജനസമൂഹമാണ് ഞങ്ങൾ കാടിൻറെ മക്കൾക്കുള്ളത്. എന്നാൽ കാടിന്റെ മനസറിഞ്ഞു ജീവിക്കുന്ന ഞങ്ങളെ അവിടെനിന്നും തുരത്തി ആർത്തിമൂത്ത വികസനത്തിന്റെ പദ്ധതികളാൽ പച്ചപ്പിനെ ഇല്ലാതാക്കുന്ന ദുരമൂത്ത മനസാണ് ഇന്ന് ബഹുപൂരിപക്ഷം ആളുകൾക്കും ഉള്ളത്. അതുണ്ടാക്കുന്ന ദുരന്തം ഈ നാടിന്റെ നാശമായിരിക്കുമെന്നും അവർ ഓർമിപ്പിച്ചു. ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ സബീന ബീഗം വിശിഷ്ട അതിഥിയായിരുന്നു. ആർ . രശ്മി, ചന്ദ്രകുമാരി ടീച്ചർ, സൂസമ്മ ബേബി, റെവ. ഫാ . എബ്രഹാം അയ്യന്തിയിൽ ഒഐസി,…
Read More