കൊല്ലം : മാനസികരോഗിയായ ആദിവാസി യുവാവിനെ സംഘംചേര്‍ന്ന് തല്ലിക്കൊന്ന സംഭവം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നവര്‍ കേസ് അട്ടിമറിച്ച് മുതലെടുപ്പ് നടത്താന്‍ അവസരം കണ്ടെത്തുന്നവരാണെന്ന് കേരള ദലിത് ഫെഡറേഷന് (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച മാനവ സമാധാന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാരുന്നു അദ്ദേഹം.മധുവിനെ കൊലചെയ്ത കേസ് ഹൈക്കോടതി സ്വമേധയാ ഏറ്റുടുത്തതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് യാതൊരു പ്രസക്തിയും ഇല്ല. ഇത് തിരിച്ചറിഞ്ഞിട്ടും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കുന്നതിനും കേസ് തേയ്ച്ച്മായ്ച്ചുകളയുന്നതിനുമാണ്. ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ കൊട്ടിഘോഷിച്ച് ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയ സോളാര്‍ അഴിമതി ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ നിയമിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്ചെയ്തിരിക്കുകയാണ്. ഈ കേസ് വിജയിപ്പിച്ചെടുക്കാന്‍ വേണ്ടി ഉന്നതനായ അഭിഭാഷകനെ സുപ്രിംകോടതിയില്‍ നിന്നും ഇറക്കിയിരിക്കുകയാണ്. ജൂഡീഷ്യല്‍ അന്വേഷണം…
Read MoreCategory: Kollam
ജീവൻ രക്ഷിക്കണം; ആരോഗ്യപരമായ കാരണത്താൽ ജീവനുവേണ്ടി മല്ലിടുന്ന മദനിയോട് അധികൃതർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് എൻഎംസി
കൊല്ലം: അബ്ദുൾ നാസർ മദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ തുടങ്ങിയവർ അടിയന്തിരമായി ഇടപെടണമമെന്ന് നാഷണൽ മുസ്ലിം കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജയിൽവാസത്തിനിടെ ആരോഗ്യപരമായ കാരണത്താൽ ജീവനുവേണ്ടി മല്ലിടുന്ന മദനിയോട് അധികൃതർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം. വിചാരണയും കുറ്റപത്ര സമർപ്പണവും ഇല്ലാതെ ഇത്തരത്തിൽ ഒരാളെ ദീർഘകാലം ജയിൽ വാസത്തിന് വിധേയമാക്കുന്നത് അനീതിയും കാടത്തവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കാലിച്ചന്തയിൽ കശാപ്പിനായി കന്നുകാലികളെ വിൽപ്പന നടത്തുന്നതിനുള്ള നിരോധനം ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയെ കൗൺസിൽ യോഗം സ്വാഗതം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ വൈ.എ.സമദ്, ഡോ.എം.എ.സലാം, സലിം മഞ്ചലി, ജെ.ഇ.അസ്ലം, എം.ഇബ്രാഹിംകുട്ടി, എ.മുഹമ്മദ്കുഞ്ഞ്, തോപ്പിൽ ബദറുദീൻ, ഹംസത്ത് ബീവി, ഇ.ഐഷാബീവി, എ.സഫിയാബീവി, എം.മുംതാസ് ബീഗം തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവാട്ടർ അതോറിറ്റിയുടെ അനാസ്ഥ; കണക്ഷനെടുത്തവർക്ക് കുടിവെള്ളമില്ല; ദിവസവും പണം നല്കി വെള്ളം വാങ്ങാൻ സാമ്പത്തികം അനുവദിക്കുന്നില്ലെന്ന് നാട്ടുകാർ
കുണ്ടറ:വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം പണമടച്ച് കണക്ഷനെടുത്തവർക്ക് വെള്ളം ലഭിക്കുന്നില്ല. പനയം പഞ്ചായത്തിലെ എട്ടാം വാർഡിലെ പാന്പാലിൽ നിവാസികൾക്കാണ് പൈപ്പ് വെള്ളം ലഭിക്കാത്തത്.പാന്പാലിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഫുൾ ടാങ്ക് വെള്ളം നിറക്കുന്പോഴൊക്കെ എല്ലാ ഗുണഭോക്താക്കൾക്ക് മുന്‍പ് യഥേഷ്ടം വെള്ളം ലഭിച്ചിരുന്നത് കുറേ മാസങ്ങളായി നിലയ്ക്കാൻ കാരണമെന്തെന്ന് ജലഅതോറ്റി അധികാരികൾ പറയുന്നില്ല. 20 വർഷം മുന്‍പ് കുഴിച്ചിട്ട പൈപ്പുകൾ പൊട്ടിയും നന്നാക്കിയും തുടർന്നുവന്നതിനിടെയാണ് വെള്ളം നിശേഷം നിലച്ചിരിക്കുന്നത്. ജനപ്രതിനിധികളോട് പറഞ്ഞു മടുത്തുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. എങ്ങുനിന്നും പ്രശ്നത്തിന് പരിഹാരത്തിന് മാർഗമില്ലാതായപ്പോൾ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. അടിയന്തിരമായി അന്വേഷിച്ച് നടപടിയെടുക്കാൻ കൊല്ലം വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശവും നൽകിയെങ്കിലും പരിഹാരമായില്ല. വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായി. പരിസരപ്രദേശത്തെ കിണറുകൾ വറ്റിത്തുടങ്ങി. വില നൽകി വണ്ടിവെള്ളം ദിവസവും വാങ്ങി ഉപയോഗിക്കാൻ…
Read Moreകണ്ണൂരിലെ രക്തച്ചൊരിച്ചിൽ നിർത്താൻ പിണറായി ഇടപെടണം; അങ്ങനെ സംഭവിച്ചാൽ കാലം അതിനെ എക്കാലവും ഓർമിക്കുമെന്ന് എം.മുകുന്ദൻ
കൊല്ലം: കണ്ണൂരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. അതിനായി അദ്ദേഹം ശ്രമിക്കുമെന്നാണ് വിശ്വാസം. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിൽ ഉന്നതസ്ഥാനമായിരിക്കും പിണറായിക്ക് ലഭിക്കുക. കാലം അതിനെ എക്കാലവും ഓർമിക്കുമെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് ആശ്രാമത്തിന്റെ അഷ്ടമുടിക്കായലും മയ്യഴിത്തുന്പികളും എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം മതവും ആവിഷ്കാര സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യനെ കശാപ്പ് ചെയ്യുന്ന കാലത്തിൽ ജീവിക്കേണ്ടി വന്നല്ലോ എന്ന കാര്യത്തിൽ വലിയ വിഷമമുണ്ട്. ഇതുപോലെ രക്തച്ചൊരിച്ചിൽ ഇനി കണ്ണൂരിൽ ഉണ്ടാകാൻ പാടില്ല. ഇത് പുതിയ തലമുറയുടെ അവബോധ മനസിലും സഞ്ചരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് വിമർശനത്തന് വിധേയമാകുന്നുണ്ടെങ്കിലും അവരുടെ ഭൂതകാലം ആവേശം കൊള്ളിക്കുന്നതാണ്. ഭൂതകാലം വലിയൊരു സന്പത്താണെന്ന കാര്യം ആരും വിസ്മരിക്കരുത്.ചരിത്രത്തെ മാറ്റേണ്ടത് നമ്മൾ…
Read Moreമത്സ്യത്തൊഴിലാളി സുരക്ഷ ഉറപ്പാക്കാന്‍ സാഗര; മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനുമായി ഫിഷറീസ് വകുപ്പ്
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളുടെ ഭാഗമായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനും. മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകുന്നതും മടങ്ങുന്നതും അവയിലെ മത്സ്യത്തൊഴിലാളികളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സാഗര എന്ന ആപ്ലിക്കേഷന്‍ ഫിഷറീസ് വകുപ്പിനുവേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് തയാറാക്കിയിട്ടുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ബോട്ടുടമകളുടെ സംഘടനാ പ്രതിനിധി പീറ്റര്‍ മത്തിയാസിന് പരിചയപ്പെടുത്തിക്കൊണ്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയിലും പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.കെ. സതീഷ് കുമാര്‍ ക്ലാസെടുത്തു. ആന്‍ഡ്രോയ്ഡ് 4.4 മുതലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സാഗര ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം, ഇഗ്ലീഷ്, തമിഴ് എന്നീ…
Read Moreപ്രവാസി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം മന്ത്രി മൗനം വെടിയണം; കുടുംബത്തിന് മതിയായ സഹായധനം സർക്കാർ പ്രഖ്യാപിക്കണമെന്ന് ആക്ഷൻ കൗൺസിൽ
പുനലൂർ: പ്രവാസി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രി കെ. രാജു മൗനം വെടിയണമെന്ന് സുഗതൻ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കുടുംബത്തിന് മതിയായ സഹായധനം സർക്കാർ പ്രഖ്യാപിക്കണം, സുഗതനിൽ നിന്ന് എഐവൈഎഫ് പ്രവർത്തകർ പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്ഷൻ കൗൺസിൽ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ക്രിമിനലുകളായ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരെയും സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചെയർമാൻ ടി.കെ. സോമശേഖരൻ, വൈസ് ചെയർമാൻ സി. ബി. വിജയകുമാർ, ലിജു ആലുവിള, ജി.ത്യാഗരാജൻ, ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreവെളുന്തറ വെള്ളക്കാടകൾ കർഷകരിലേയ്ക്ക്; 45 ദിവസം കൊണ്ട് പ്രായപൂർത്തിയായി പ്രതിവർഷം 315 മുട്ടകൾ വരെ ഇടും
കൊല്ലം: ഡോ.എൻ.ശശിധരൻ വികസിപ്പിച്ചെടുത്തെടുത്ത വെളിന്തറ വെള്ളക്കാട കോഴികൾ കർഷകരിലേയ്ക്ക് എത്തിക്കുന്നു. വെളുന്തറ ഹാച്ചറീസ് ഈ കോഴികളെ ഇന്നലെ മുതൽ ബുക്കിംഗ് അടിസ്ഥാനത്തിൽ വിതരണം ചെയ്ത് തുടങ്ങി. വെളുന്തര കാടക്കോഴികൾ തൂവെള്ള നിറവും ചുവന്ന കണ്ണുകളും ഉള്ളതാണ്. ഇതിനെ വീടുകളിൽ മുട്ട ലഭിക്കുന്ന അലങ്കാര പക്ഷിയായും മുട്ടക്കോഴികൾക്ക് സമാനമായി വ്യാവസായിക രീതിയിലും വളർത്താനാകുമെന്ന് വെളുന്തറ ഹാച്ചറീസ് മാനേജിംഗ് ഡയറക്ടർ എൻ.വസന്തകുമാരിയും മകൾ ഗായികയും പറഞ്ഞു. ജനിതക വ്യതിയാനത്താൽ ആൽബനിസം ബാധിച്ച് വെളുത്തതായി മാറിയ ഒരുജോടി ജപ്പാൻ കാടകളിൽ നിന്നാണ് സെലക്ടീവ് ബ്രീഡിംഗ് വഴി വെളുന്തറ ഡൊമസ്റ്റിക് കാടകളെ വികസിപ്പിച്ചെടുത്തത്. 45 ദിവസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഇവ പ്രതിവർഷം 315 മുട്ടകൾ വരെ ഇടും. മുട്ട വിരിയുന്നതിന് 17 ദിവസം മതി. ഒരു മുട്ടക്കോഴിയെ വളർത്താൻ ആവശ്യമായ സ്ഥലത്ത് എട്ട് കാടക്കോഴികളെ കുറഞ്ഞ ചെലവിൽ വളർത്താനാകും. സാധാരണ കാടകളെ അപേക്ഷിച്ച്…
Read Moreഅറിവ് വർധിക്കുമ്പോൾ പുതു തലമുറയ്ക്ക് സാംസ്കാരിക മൂല്യം ഇല്ലാതാകുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ചവറ: അറിവുള്ളവരുടെ എണ്ണം കൂടുന്നതനുസരിച്ച് സാംസ്കാരിക മൂല്യം പുതു തലമുറയ്ക്ക് നഷ്ടമാകുന്നുവെന്ന് എൻ കെ. പ്രേമ ചന്ദ്രൻ എം പി. തേവലക്കര കെ വി എം സ്കൂളിന്റെ ഏഴാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളോട് പോലും മടിയില്ലാതെ ക്രൂരത ചെയ്യാൻ മാത്രം വർത്തമാന സമൂഹം തരം താഴ്ന്നത് സമൂഹം മനസിരുത്തി ചർച്ച ചെയ്യേണ്ടതാണന്നും എം പി പറഞ്ഞു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അൻസർ റഷീദ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആൻറണി ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഫിറോസ് സമ്മാന വിതരണം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ അബ്ദുൽ റഷീദ്, ഇസ്മയിൽ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ആനിമേഷൻ സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു.
Read More‘കല്യാണത്തിരക്കിൽ’ അഭിനയ കുടുംബത്തിലെ ഇളമുറക്കാരൻ ശ്രാവൺ; അച്ഛന്റെ കുടുംബവീടായ കൊല്ലം പട്ടത്താനം കിഴക്കേവീട് ഉത്സവ ലഹരിയിൽ
സന്തോഷ് പ്രിയൻ കൊല്ലം: കൊല്ലത്തെ എംഎൽഎ എം.മുകേഷിന്റെ മകൻ ശ്രാവൺ അച്ഛനോടൊപ്പം ആദ്യമായി സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണിപ്പോൾ. ദിവസങ്ങൾക്ക് മുന്‍പ് റിലീസ് ചെയ്ത കല്യാണം എന്ന സിനിമയിലൂടെയാണ് ശ്രാവൺ വളരെ വർഷങ്ങൾക്കുമുന്‍പ് മുതൽ കൊണ്ടു നടന്ന ആഗ്രഹം സഫലമാക്കിയത്. തുടക്കക്കാരന്റെ പോരായ്മകൾ ഒട്ടും ഇല്ലാതെയാണ് ശ്രാവൺ ഈ സിനിമയിൽ നായകവേഷം മികച്ചതാക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അച്ഛന്റെ കുടുംബവീടായ കൊല്ലം പട്ടത്താനം കിഴക്കേവീട് ഇപ്പോൾ ഉത്സവ ലഹരിയിലാണ്. നാടകാചാര്യൻ ഒ.മാധവന്റെ മൂന്നാം തലമുറയും അഭിനയകലയുടെ ഉത്തുംഗശ്രേണിയിലേക്കുള്ള കാൽവെയ്പ് നടത്തിക്കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് നാട്ടുകാരും. അച്ഛനും അമ്മയും അച്ഛാച്ഛനും അച്ഛാമ്മയുമെല്ലാം വന്ന വഴിയേ സഞ്ചരിക്കണമെന്നായിരുന്നു ശ്രാവണിന്റെ കുട്ടിക്കാലം മുതൽക്കുള്ള ആഗ്രഹം. എന്നാൽ അച്ഛൻ മുകേഷും അമ്മ സരിതയും മകനോട് ആവശ്യപ്പെട്ടത് ആദ്യം പഠിത്തവും പിന്നെ ജോലിസന്പാദനവുമായിരുന്നു. അതിനുശേഷം മതി അഭിനയം എന്നായിരുന്നു അവരുടെ വാദം. തന്റെ ആഗ്രഹം ഉള്ളിലൊതുക്കി ശ്രാവൺ മാതാപിതാക്കൾ…
Read Moreപഞ്ചിംഗ് സംവിധാനം സിറ്റി പോലീസ് ആസ്ഥാനത്തും; കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷൻ പഞ്ചിംഗ് സംവിധാനം കൊല്ലം സിറ്റി പോലീസ് ഓഫീസിൽ
കൊല്ലം: സിറ്റി പോലീസ് ഓഫീസിലെ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്തുതിനായി ഇന്നലെ മുതൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു. കേരളത്തിലെ ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ ആദ്യമായി കൊല്ലം സിറ്റി പോലീസ് ഓഫീസിലാണ് പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നത്. പ്രവർത്തന മികവിന് കൊല്ലം സിറ്റി പോലീസ് കാര്യാലയത്തിനു ഐഎസ്ഒ 9001 2015 പദവി ലഭിച്ചിരുന്നു. പൊതുജനങ്ങൾക്കും പോലീസ് സേനാംഗങ്ങൾക്കും ലഭിക്കേണ്ട സേവനം മികവുറ്റ രീതിയിൽ കാര്യക്ഷമമായി നൽകിയതിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചതിനാലാണ് കൊല്ലം സിറ്റി ജില്ലാ പോലീസ് ഓഫീസിനു ഈ അംഗീകാരം നേടുന്നതിന് സാധ്യമായത്. ഓഫിസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുതിന്റെ ഭാഗമായാണ് പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചതെന്ന് സിറ്റി പോലീസ് മേധാവി ഡോ. ശ്രീനിവാസ് അറിയിച്ചു. സിറ്റി പോലീസ് കാര്യാലയത്തിൽ ഇന്നലെ രാവിലെ 10 ന് സിറ്റി പോലീസ് കമ്മീഷണർ ഡോ. ശ്രീനിവാസ് പഞ്ചിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്പെഷൽ ബ്രാഞ്ച് എസിപി ഷിഹാബുദീൻ,…
Read More