മ​ര​പ്പൊ​ത്തി​ൽ​നി​ന്നു വീ​ണ ദേ​ശാ​ട​ന​പ്പ​ക്ഷിക്കുഞ്ഞു​ങ്ങ​ൾക്ക് രക്ഷയേകി ജീഷ്ണുവും കുടുംബവും; ക​റു​പ്പും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള ഈ പക്ഷികൾ റ്റീ​ൽ ഇനത്തിൽപ്പെട്ടതാണെന്ന് ഡോ.​ഷൈ​ൻ

ചാ​ത്ത​ന്നൂ​ർ(കൊല്ലം): മ​ര​പ്പൊ​ത്തി​ൽ നി​ന്നും നി​ല​ത്തു വീ​ണ ദേ​ശാ​ട​നപ്പ​ക്ഷിക്കുഞ്ഞു​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യി. മു​ള്ളു​വി​ള ഹ​രി​ശ്രീ​ന​ഗ​റി​ൽ ജി​ഷ്ണു ഹൗ​സി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​ത്തോ​ളം ദേ​ശാ​ട​ന പ​ക്ഷി കു​ഞ്ഞു​ങ്ങ​ളെ കാ​ണ​പ്പെ​ട്ട​ത്.​ക​റു​പ്പും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള റ്റീ​ൽ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളാ​ണി​തെ​ന്ന് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ.​ഷൈ​ൻ പ​റ​ഞ്ഞു. വ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​തെ​ന്നും ആ​ന്ധ്രാ, ഹൈ​ദ്രാ​ബാ​ദ്, ത​ഞ്ചാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​യെ ക​ണ്ടു വ​രു​ന്ന​തെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ത​ണ​ൽ​മ​ര​ങ്ങ​ളി​ലും മ​ഴ​മ​ര​ങ്ങ​ളി​ലും കൂ​ടു കൂ​ട്ടു​ന്ന ഇ​വ​യു​ടെ ആ​ഹാ​രം ജ​ല​ജീ​വി​ക​ളാ​ണ്.​ഹ​രി​ശ്രീ​ന​ഗ​റി​ലെ ഒ​രു തെ​ങ്ങി​ൻ പൊ​ത്തി​ൽ നി​ന്നും താ​ഴെ വീ​ണ പ​ക്ഷി കു​ഞ്ഞു​ങ്ങ​ളെ ജി​ഷ്ണു ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പു​കാ​ർ വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്കാ​നാ​ണ് വീ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Read More

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ ആ​വ​ശ്യ​മു​ണ്ട്..! അ​സാ​മാ​ന്യ ധൈ​ര്യ​വും സ്ഥ​ലം​മാ​റ്റ​ത്തി​ന് എ​പ്പോ​ഴും തൽപ​ര​രു​മാ​യ​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു​; ഇങ്ങനെയൊരു പരസ്യത്തിനു പിന്നിലെ കഥയെക്കുറിച്ചറിയാം…

പ​ന്ത​ളം: ഒ​രു സി​ഐ​യു​ടെ ഒ​ഴി​വു​ണ്ട്, അ​സാ​മാ​ന്യ ധൈ​ര്യ​വും സ്ഥ​ലം​മാ​റ്റ​ത്തി​ന് എ​പ്പോ​ഴും ത​ത്പ​ര​രു​മാ​യ​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു​വെ​ന്ന മ​ട്ടി​ൽ ഒ​രു പ​ര​സ്യം ക​ണ്ടാ​ൽ ഞെ​ട്ട​രു​ത്. സം​ഭ​വം സ​ത്യ​മാ​ണ്. പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്ഥി​തി അ​താ​ണ്. ഇ​ര​ട്ടി ശ​ന്പ​ളം ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞാ​ൽ പോ​ലും ആ​രും ഈ ​സാ​ഹ​സ​ത്തി​ന് ത​യാ​റ​ല്ല​ത്രെ! ഇ​വി​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സി​ഐ ആ​ർ.​സു​രേ​ഷി​നെ ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​പി​എ​മ്മി​ന്‍റെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി​യി​ല്ലെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​യു​ടെ മൂ​ല​കാ​ര​ണം. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ത​ൽ ഐ​ജി വ​രെ ഇ​ട​പെ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് 15ന് ​സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ൽ സ്വീ​ക​രി​ക്കാ​നി​രു​ന്ന​താ​ണ് അ​ദ്ദേ​ഹം. അ​തു​കൊ​ണ്ടു ത​ന്നെ, അ​തി​നു മു​ന്പ് സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും സ​സ്പെ​ൻ​ഷ​ൻ തു​ട​രു​ക​യാ​ണ്. സു​രേ​ഷ് സ​സ്പെ​ൻ​ഷ​നി​ലാ​യ​തോ​ടെ കോ​ന്നി സി​ഐ ഉ​മേ​ഷ്ബാ​ബു​വി​നാ​ണ് ചു​മ​ത​ല ന​ല്കി​യി​രു​ന്ന​ത്. പ​ഴി…

Read More

അസീസിന് പിന്നാലെ മുരളീധരനും..! ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യൻ; പ്രവർത്തകരുടെ ആഗ്രഹം ഉൾക്കൊണ്ട് കെ മുരളീധരനും അങ്ങനെ തന്നെപറയുന്നു; ഉമ്മൻചാണ്ടി തന്നെ വരണം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാൻ യോഗ്യനാണെന്ന് കെ. മുരളീധരൻ. നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. പ്രവർത്തകരുടെ ആഗ്രഹം പ്രതിപക്ഷ നേതൃനിരയിലേക്ക് ഉമ്മൻ ചാണ്ടി വരണമെന്നതാണ്. ഈ ആഗ്രഹം താൻ ഉൾക്കൊള്ളുന്നുവെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആർഎസ്പി നേതാവ് എ.എ. അസീസ് നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. പ്രതിപക്ഷ നേതാവാകാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് അസീസ് പറഞ്ഞിരുന്നു.

Read More

മൂന്ന് മാസം പിന്നിട്ട്..! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളു ടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരാനാവില്ലെന്ന് പോലീസ്

പത്തനാപുരം: നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടുംഅന്വേഷണം എങ്ങുമെത്തിയില്ല.സാഹചര്യ തെളിവുകളും സംഭവസ്‌ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്‌ഥാനത്തിൽ അന്വേഷണം തുടരനാവില്ലെന്ന നിലപാടിൽ പോലീസ് അന്വേഷണം നിർത്തി. ജൂൺ 18നാണ് പത്തനാപുരത്ത് എഫ് സി ഐ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും കത്തികരിഞ്ഞ നിലയിൽ അസ്‌ഥികൾ കാണുന്നത്.തുടർന്ന് ഫോറൻസിക് സംഘത്തിന്‍റെ പരിശോധനയിൽ മനുഷ്യന്‍റെ ശരീരമാണെന്നും മെഡിക്കൽ വിഭാഗം നടത്തിയ അന്വേഷണത്തിൽ പുരുഷന്റെതാണെന്നുംകണ്ടെത്തിയിരുന്നു. ഇതിനിടെയിൽ വാഴപ്പാറയിൽ നിന്നും മധ്യവയ്സകനെ കാണാതായ സംഭവവും ഉണ്ടായിരുന്നു .കെട്ടിടത്തിന്സമീപത്ത് നിന്നും ലഭിച്ച പേഴ്സും, താക്കോൽകൂട്ടവും ഇദ്ദേഹത്തിന്‍റെയാണോയെന്ന് സംശയം ഉണ്ടായി.ഇതിന്റെ അടിസ്‌ഥാനത്തിൽ അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു. ഡിഎൻഎപരിശോധനയ്ക്കായിഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ രക്‌തസാമ്പിൾ ശേഖരിക്കുകയും ചെയ്തു.ഇതിന്റെ ഫലം പുറത്ത് വരാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതിന്പുറമെ ഫോറൻസിക്കിന്‍റെയും മെഡിക്കൽസംഘത്തിന്‍റെയും റിപ്പോർട്ടും എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു.…

Read More

ഒടുവിൽ കുടങ്ങി..! കൊ​ല്ല​ത്ത് ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ നമ്പര്‍ തി​രു​ത്തി പ​ണം ത​ട്ടി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; തട്ടിപ്പിനിരയാക്കിയിരുന്നത് ചെറുകിട കച്ചവടക്കാരെയും പ്രായം ചെയ്യന്ന വിൽപനക്കാരെയും; തട്ടിപ്പിലൂടെ നേടിയ പണം ചിലവഴിച്ചിരുന്നത് ഇങ്ങനെ..

കൊ​ല്ലം: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടി​വ​ന്ന ര​ണ്ടു​പേ​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പോ​ള​യ​ത്തോ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ, പ​ള്ളി​മു​ക്ക് സ്വ​ദേ​ശി അ​ൻ​സ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​മ്മാ​ന​മ​ടി​ക്കാ​ത്ത ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​ന്പ​ർ വെ​ട്ടി ടി​ക്ക​റ്റി​ൽ ഒ​ട്ടി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​ത്. 1000, 500, 100 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​വ​ന്ന​ത്. അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളി​ൽ പോ​യി ഇ​വ​ർ ടി​ക്ക​റ്റ് മാ​റ്റാ​റി​ല്ല. ചെ​റു​കി​ട ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. 1000 രൂ​പ​യ​ടി​ച്ച​താ​യു​ള്ള ടി​ക്ക​റ്റ് ന​ൽ​കി​യി​ട്ട് 500 രൂ​പ​യ്ക്കു​വ​രെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​ത് ഇ​വ​രു​ടെ പ​തി​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചെ​റു​കി​ട വി​ൽ​പ്പ​ന​ക്കാ​ർ ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് വാ​ങ്ങി​യ ടി​ക്ക​റ്റ് ഏ​ജ​ൻ​സി​ക​ളി​ൽ ന​ൽ​കി​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി​പേ​രാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് ഇ​ട​യാ​യി​ട്ടു​ള്ള​ത്. ടി​ക്ക​റ്റ് മാ​റാ​നെ​ത്തി​യ അ​ന​സ​റി​നെ വി​ൽ​പ്പ​ന​ക്കാ​ര​ൻ ത​ട​ഞ്ഞു​വ​ച്ച് ഏ​ജ​ൻ​സി​യി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി അ​ൻ​സ​റി​നെ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ ഷാ​ജ​ഹാ​നെ​യും പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും വി​ശ​ദ​മാ​യി…

Read More

ഈ പ്രവാസികളെക്കൊണ്ട് തോറ്റു..! കേരളത്തിലെ പല ഗ്രാമങ്ങളും നഗരങ്ങളേക്കാൾ വികസിച്ചതിനു പിന്നിൽ പ്രവാസികളുടെ പങ്കാണെന്ന് ആർ. ബാലകൃഷ്ണപിള്ള

കൊല്ലം: കൊടിയും ചിഹ്നവും നോക്കാതെ പ്രവാസ ജീവിതത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്‌ഥാന കമ്മിറ്റി ഓഫീസ് (പ്രവാസി ഭവൻ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കേന്ദ്ര പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ച് അവരുടെ ജീവിതനില മെച്ചപ്പെടുത്തണമെന്നും കേരളത്തിലെ പല ഗ്രാമങ്ങളും നഗരങ്ങളേക്കാൾ വികസിച്ചതിൽ പ്രവാസികളുടെ പങ്കുകൊണ്ടാണെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്‌ഥാന ചെയർമാൻ എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ഫാ. പോൾക്രൂസ് മുഖ്യപ്രഭാഷണം നടത്തി. പി. ജർമിയാസ്, നെയ്ത്തിൽ വിൻസെന്റ്, കമറുദീൻ മുസ്ലിയാർ, കുരീപ്പുഴ ഷാനവാസ്, കെ.പി. ഉണ്ണികൃഷ്ണൻ, സേതുമാധവൻപിള്ള, ഡോ. കുഞ്ചാണ്ടിച്ചൻ, ഷാജി ചാത്തന്നൂർ, പെരുങ്കുളം സുരേഷ്, രാജേഷ് വേങ്ങൂർ, ഡോ. കുമ്പളത്ത് ജനാർദനക്കുറുപ്പ്, ആലപ്പുഴ ഓമനക്കുട്ടൻ, പ്രഭാമോഹൻ, ഷീജാ…

Read More

മന്ത്രിയുടെ ഓണാവേശം ..! ഓണപലഹാരമുണ്ടാക്കൽ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണപ്പഴ മയുടെ ആവേശലഹരിയിൽ പങ്കുചേർന്നത് കൗണികൾക്ക് കൗതുകമായി

കൊല്ലം: അലുവ കിണ്ടിയും ഉണ്ണിയപ്പം ചുട്ടും പരുവം പറഞ്ഞു മന്ത്രി മേഴ്സിക്കുട്ടിയമ്മ പാചകക്കാർക്ക് ഒപ്പം കൂടിയത് കാഴ്ചക്കാർക്ക് കൗതുകമായി .ഓണപലഹാരമുണ്ടാക്കൽ മത്സരം നാടിനെ ഓണ ലഹരിയിലാക്കി. ശർക്കരയുടേയും നെയ്യിന്റേയും മധുരം കിനിയുന്ന മണം അന്തരീക്ഷത്തിൽ നിറഞ്ഞു. ആഘോഷ തിമർപ്പായി യുവാക്കൾ ആർപ്പുവിളിച്ച് അലുവ കിണ്ടി. വനിതകൾ ഈന്തപ്പഴം, പൈനാപ്പിൾ, ഏത്തക്ക തുടങ്ങി വൈവിധ്യങ്ങളായ കൂട്ടുകളിൽ പായസമൊരുക്കിയും ഉണ്ണിയപ്പം ചുട്ടും അവിലുവിളയിച്ചും മത്സരത്തിന് ആവേശം കൂട്ടി.നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ 59–ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഓണം മധുരം എന്ന പേരിൽ പലഹാരമുണ്ടാക്കൽ മത്സരവും അലുവ കിണ്ടലും സംഘടിപ്പിച്ചത്. മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണപ്പഴമയുടെ ആവേശ ലഹരിയിൽ മത്സരാർഥികൾക്കൊപ്പം ചേരുകയായിരുന്നു.സ്‌ഥിരം ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പലഹാരങ്ങളുടേയും അലുവയുടേയും മൊക്കെ നിർമാണത്തിൽ പങ്കെടുത്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഓണോത്സവത്തിന് മാറ്റ് കൂട്ടി ഓണക്കളികളും നാടൻ വിഭവങ്ങളുമായി ഓണക്കടയും ഒരുക്കിയിരുന്നു. ദോശയും…

Read More

ആസാമിമാർ ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു; ഭരണാധികാരികൾ അവർക്കു മുന്നിൽ മൗനികളാകുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ

തേവലക്കര: രാജ്യത്തിന്‍റെ ഭരണ ഘടനയെ പോലും ക്രിമിനലുകളായ ആസാമിമാർ വെല്ലുവിളിച്ചിട്ടും ഭരണാധികാരികൾ മൗനികളാകുന്നുവെന്ന് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ പറഞ്ഞു. തേവലക്കര പാലയ്ക്കൽ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ മികച്ച പാർലമെന്റേറിയൻ അവാർഡ് നേടിയ എൻ.കെ. പ്രേമചന്ദ്രൻഎംപിക്ക് നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. ആത്മീയതയുടെ മറവിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരികയാണ്. കോടതിയെയും നിയമത്തെയും സ്വാമിമാരുടെ പേരിൽ വെല്ലുവിളിച്ച് അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ പ്രധാനമന്ത്രിയുൾപ്പടെയുള്ളവർ കുറ്റക്കാർക്ക് മൗന പിന്തുണ നൽകുകയാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ബിന്ദുകൃഷ്ണയും യുഡിഎഫ് പ്രവർത്തകരും സ്വീകരിച്ചു. യുവ ചിത്രകാരി ആര്യാ അനിലിന് എൻ.കെ.പ്രേമചന്ദ്രൻ എംപി ഉപഹാരം സമ്മാനിച്ചു. സ്വാഗത സംഘം ചെയർമാൻ എം. ഇസ്മയിൽ കുഞ്ഞ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സുൽഫിക്കർ സലാം ഓണക്കിറ്റ് വിതരണം ചെയ്തു. അബൂബക്കർ കുഞ്ഞ്, പി.ഫിലിപ്,…

Read More

കൊല്ലത്ത് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മരിച്ചത് രാമൻകുളങ്ങര അനിൽ കുമാറെന്ന് സംശയം; തീരത്തു നിന്നും ഇയാളുടേതെന്ന് കരുതുന്ന ബൈക്കും മൊബൈലും പോലീസ് കണ്ടെത്തി

  കൊല്ലം: തിരുമുല്ലവാരം കടപ്പുറത്തോട് ചേർന്ന് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. രാമൻകുളങ്ങര സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇയാളുടെ ബൈക്കും മൊബൈൽ ഫോണും തീരത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോസ്റ്റൽ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുള്ളതായാണ് പോലീസ് പറയുന്നത്

Read More

ഞങ്ങൾക്കും വേണം പണം..! യൂത്ത് കോൺഗ്രസിന്‍റെ ഫണ്ട് പി​രി​വിന് പണം ന​ൽ​കി​യി​ല്ല ; സി​നി​മ ചി​ത്രീ​ക​ര​ണം യൂ​ത്ത്കോ​ണ്‍​ഗ്ര​സു​കാ​ർ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി; സാ​ധ​ന സാ​മ​ഗ്രി​ക​ൾ നശിപ്പിച്ചതായും ആക്ഷേപം

പ​ത്ത​നാ​പു​രം:​സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ’സ​ച്ചി​ൻ സ​ണ്‍ ഓ​ഫ് വി​ശ്വ​നാ​ഥ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം യൂ​ത്ത്കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​ർ അ​ല​ങ്കോ​ല​പ്പെടുത്തി. ഷൂ​ട്ടിം​ങ്ങ് പൂ​ർ​ത്തി​യാ​ക്കാ​തെ ച​ല​ച്ചി​ത്ര സം​ഘം മ​ട​ങ്ങി. പ​ത്ത​നാ​പു​രം പ​ള​ളി​മു​ക്കി​ലെ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത്കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത് . ഫ​ണ്ടിലേ​ക്ക് വ​ൻ തു​ക പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും നി​ർ​മ്മാ​താ​വ് ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല . തു​ട​ർ​ന്ന് ഷൂ​ട്ടിം​ങ്ങ് പൊ​തു​ജ​ന​ത്തി​ന് ത​ട​സ്സ​മാ​ണ​ന്ന വാ​ദം ആ​രോ​പി​ച്ച് കൊ​ടി​യു​മേ​ന്തി എ​ത്തി​യ എ​ട്ടം​ഗ സം​ഘം ചി​ത്രീ​ക​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തി . ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ യൂ​ത്ത്കോ​ണ്‍​ഗ്ര​സു​കാ​ർ ന​ശി​പ്പി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് ഷൂ​ട്ടിം​ങ്ങ് പൂ​ർ​ത്തി​യാ​കാ​തെ ച​ല​ച്ചി​ത്ര സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പ​ത്ത​നാ​പു​രം , പു​ന​ലൂ​ർ മേ​ഖ​ല​ക​ളി​ലാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു വ​രു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു അ​നു​ഭ​വ​മെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് നാ​യ​ർ പ​റ​ഞ്ഞു. 12 ഓ​ളം…

Read More