കൊട്ടാരക്കര: പുത്തൂർ സ്റ്റേഷനിലെ എസ്ഐ പ്രവീണിനെ ചുമതലയിൽ നിന്ന് മാറ്റി. ദളിത് യുവാവിനെ ക്രൂരമായി മർദിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രവീണിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ അഞ്ചോളം പരാതികൾ നിലവിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് മുന്‍ ജന. സെക്രട്ടറി കോട്ടാത്തല പൂതക്കുഴി പടിഞ്ഞാറ്റതില്‍ വി.എസ്.സുധനാണ് മര്‍ദനമേറ്റത്. സഹോദരിയെ മര്‍ദിച്ചെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത സുധനെ പോലീസ് മർദിച്ച് അവശനാക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുധനെ പിന്നീട് ജയിൽ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read MoreCategory: Kollam
പെൺസുഹൃത്തുക്കളുടെ ഫോട്ടോ മോർഫ്ചെയ്ത് നഗ്ന ചിത്രമുണ്ടാക്കി പണം തട്ടുന്ന വീരുതൻ അറസ്റ്റിൽ; നഗ്നചിത്ര ങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്ന ഭീഷണിപ്പെടുത്തിയാണ് വലയിലാക്കിയിരുന്നത്
പോത്തന്‍കോട് : സ്ത്രീകളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഫോട്ടോയെടുത്തു നഗ്ന ചിത്രമുണ്ടാക്കി അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കുന്ന യുവാവ് പോലിസ് പിടിയില്‍. വെമ്പായം മൈലാടുംമുകൾ രാഗാലയം വീട്ടിൽ ഉണ്ണി എന്നുവിളിക്കുന്ന രാകേഷ് (25)ആണ് പോത്തന്‍കോട് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് സൗഹൃദമുള്ള പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്തു നഗ്ന ചിത്രമുണ്ടാക്കി അശ്ലീല ഫോട്ടോകൾ അയച്ചു തരുന്നതിനും ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈലിൽ നിരവധി വിദ്യാർഥികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ മോർഫുചെയ്യുന്നതിനായി ശ്രമം നടത്തുകയും ഫോട്ടോകൾ ശേഖരിച്ചു വച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി പി. അശോക് കുമാർ , സൈബർ സെല്ലിന്റെയും ഷാഡോ പോലീസിന്റെയും ചാർജ് വഹിക്കുന്ന ഡിവൈഎസ്പി അശോകൻ ആറ്റിങ്ങൽ എ എസ്പി ആദിത്യ എന്നിവരുടെ നിർദ്ദേശാനുസരണം പോത്തൻകോട് സിഐ എസ്. ഷാജി, എസ്ഐ അശ്വനി…
Read Moreകൊല്ലത്തെ ഇല്ലാതാക്കാൻ ആന്ധ്രാകഞ്ചാവ്..! ഒന്നേകാൽ കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ; കൊല്ലത്തെ ഏജന്റിന് കൈമാറാനായി എത്തിച്ചപ്പോഴാണ് യുവാക്കൾ പിടിയിലായത്
കൊല്ലം: ഒന്നേകാൽ കിലോകഞ്ചാവുമായി വർക്കല സ്വദേശികളായ മൂന്നുപേർ പിടിയിൽ. സജിത്ത്, അലീഫുദീൻ, വിപിൻ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ബൈക്കുകളിൽ സ്ഥിരമായി കൊല്ലത്ത് കഞ്ചാവ് എത്തിച്ചുവരികയായിരുന്നു. കൊല്ലത്തെ ഏജന്റിന് കൈമാറാനായി ആന്ധ്രയിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ഈസ്റ്റ് എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയിൽ കൊല്ലം മേൽപ്പാലത്തിന് സമീപംവച്ചാണ്ഇവരെ പിടികൂടിയത്. കൊല്ലത്ത് നിരന്തരം കഞ്ചാവ് എത്തിച്ചുവരികയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreമകൾ ആത്മഹത്യചെയ്യില്ലെന്ന് മാതാവ്..! പതിനാറുകാരിയുടെ മരണത്തിൽ തുമ്പുകണ്ടെ ത്താനാവാതെ ലോക്കൽ പോലീസ്; അമ്മയുടെ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്
പത്തനാപുരം: പിറവന്തൂർ വെട്ടിത്തിട്ടയിൽ പതിനാറുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രഞ്ചിന്.ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നിസിനാണ് അന്വേഷണച്ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണസംഘത്തിൽ അഞ്ച് എസ് ഐ മാരും ഒന്‍പത് സിവിൽ പോലിസ് ഓഫീസർമാരുമുണ്ടാകും. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബബീന ദന്പതികളുടെ മകൾ റിൻസി ബിജുവിനെ ജൂലൈ 29ന് രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതൽ രക്ഷിതാക്കൾ ഉന്നയിച്ചിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കയറോ മറ്റ് വസ്തുക്കളോ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോർത്ത് രക്ഷിതാക്കൾ തന്നെ കൊലപാതകമാണെന്ന് വരുത്തി തീർക്കുകയായിരുന്നു എന്ന സംശയവും ഉണ്ടായി. തുടർന്ന് മാതാപിതാക്കളെ ഉൾപ്പെടെ…
Read Moreഎല്ലാം ശരിയാക്കാൻ മുഖ്യൻ ഇടപെടണം..! അധ്യാപികയായിരുന്ന കാവ്യാ ലാലിന്റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണം; ആരെയും പ്രതിയാക്കുന്ന അജണ്ടയാണ് പോലീസിനുള്ളതെന്നും പിസി ജോർജ്ജ്
ചാത്തന്നൂർ: അധ്യാപികയായിരുന്ന കാവ്യാ ലാലിന്റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. കാവ്യയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിൽ കൊട്ടിയം ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. ആരെയും പ്രതിയാക്കുന്ന അജണ്ടയാണ് പോലീസിനുള്ളത്. ചട്ടന്പിസ്വാമിയുടെ ജൻമഗൃഹം കൈക്കലാക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥക്കെതിരെ സമരം ചെയ്തതിന്റെ പേരിലാണ് ഒരു സ്വാമിയെ കേസിൽ പ്രതിയാക്കിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പോലീസിന്റെ നിർവീര്യത അവസാനിപ്പിക്കുവാൻ കഴിയുകയുള്ളു. കഴിഞ്ഞ 60 കൊല്ലമായി കേരളം ഭരിക്കുന്ന എൽഡിഎഫും യുഡിഎഫും ഒരമ്മ പെറ്റ മക്കളാണ്. ഉമ്മൻചാണ്ടി മാന്യനാണെങ്കിലും അദ്ദേഹത്തിന്റെ ചില കുഴപ്പങ്ങളാണ് യുഡിഎഫിന്റെ പരാജയത്തിനിടയാക്കിയത്. പിണറായി വിജയൻ 96 ൽവൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള പഴയ ശൈലിയിലേക്ക് മാറണം. പിന്നറായി വിജയന്റ ഭരണം കേരളത്തിന് ഗുണകരമാകുമെന്നാണ് തന്റെ വിശ്വാസമെന്നും…
Read Moreനന്ദി അറിയിച്ച് ഷാജിയുടെ കുടുംബം..! കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസിബസ് നിർത്താതെ ഓടി; ഒരാളുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷിച്ച് ഡ്രൈവർ അനിലും കണ്ടക്ടർ അരുണും
കൊട്ടാരക്കര: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർ ടി സി ബസ് നിർത്താതെ ഓടി. അതിവേഗം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ യാത്രക്കാരന്റെ ജീവൻ രക്ഷപെടുത്താനും ബസ് ജീവനക്കാർക്ക് കഴിഞ്ഞു. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. ചാത്തന്നൂർ ഡിപ്പോയിൽ നിന്നും കൊട്ടാരക്കരയിലേക്ക് വന്ന വേണാട് സർവീസിലാണ് യാത്രക്കാരൻ കുഴഞ്ഞു വീണത്. പരുത്തിയറയിൽ നിന്നും കയറിയ വേങ്ങുവിള വീട്ടിൽ ഷാജി (52) ക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായി ബസിൽ കുഴഞ്ഞ് വീണത്. ഓടനാവട്ടത്ത് എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് ഇദ്ദേഹത്തെ സീറ്റിൽ ഇരുത്തി ആശ്വസിപ്പിച്ചു. പിന്നീട് ഈ ബസ് മറ്റ് സ്റ്റോപ്പുകളിലൊന്നും നിർത്താതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. അവിടെയെത്തിച്ച് അടിയന്തിര ചികിത്സ നൽകിയതോടെയാണ് യാത്രക്കാരന് തിരിച്ചു വരാൻ കഴിഞ്ഞത്. യാത്രക്കാരന് ആശ്വാസമാകുന്നതുവരെ ബസ് ജീവനക്കാർ ഒപ്പം നിന്നു. ആർ എം ഒ ഡോ: ഡാർവിൻ സി…
Read Moreഇതാണ് അമ്മ..! ശക്തമായ മഴയിൽ പുലർച്ചെ വീടിന്റെ മേൽക്കൂര തകർന്നു വീണു; മുകളിൽ നിന്ന് താഴേ യ്ക്ക് വന്ന ഓടും തടികളും മകളുടെ ദേഹത്ത് വീഴാതിരിക്കാൻ മകളുടെ മുകളിൽ കിടന്നാണ് രക്ഷകയായത്
കൊല്ലം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വീണെങ്കിലും മാതാവിന്റെ കരുതലിൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തങ്കശേരി സർപ്പക്കുഴി ടിസിആർഎ 205 ൽ വാടകക്ക് താമസിക്കുന്ന ഇഗ്നേഷ്യസിൻറ വീടിെൻറ മേൽക്കൂരയാണ് തകർന്നു വീണത്. ഞായറാഴ്ച പുലർച്ചെ ആറോടെയായിരുന്നു സംഭവം. ഇഗ്നേഷ്യസിന്റെ ഭാര്യ സോഫിയ, മകൾ ഷാരൻ (14)എന്നിവർക്കാണ് പരിക്കേറ്റത്. മറ്റോരു മകൾ സാൻട്ര (ആറ്) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സോഫിയയും സാൻട്രിയും ഒരു മുറിയിലും ഷാരൻ മറ്റൊരു മുറിയിലുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ ശബ്ദം കേൾക്കുകയും പെട്ടെന്ന് ഓട് മേഞ്ഞ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. അടുത്ത് കിടന്ന മകൾ സാൻട്രയുടെ ശരീരത്തിൽ തടികളും ഓടും വീഴാതിരിക്കാൻ മകളുടെ ശരീരത്തിന് മുകളിലായി മാതാവ് ഉയർന്ന് കിടന്നതിനാൽ മകൾ പരിക്കേൽക്കാതെ രക്ഷപെട്ടു. തടി കഷ്ണവും ഓടും വീണാണ് സോഫിയയ്ക്ക് പരിക്കേറ്റത്. ഷാരന് തലക്കാണ് പരിക്ക്. മൂവരെയും നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.…
Read Moreതടസം ഒരാഴ്ചത്തേക്ക്..! മുരുകന്റെ മരണവുമായി ബന്ധപ്പെട്ട രണ്ട് ഡോക്ടർമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നിർദേശം
തമിഴ്നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ടു രണ്ട് ഡോക്ടർമാരുടെ അറസ്റ്റ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അറസ്റ്റാണ് തടഞ്ഞത്. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നിർദേശം. ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. മുരുകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പിഴവ് ഉണ്ടായിട്ടില്ലെന്നും മുരുകനെ ആശുപത്രിയിൽ കൊണ്ടുവന്ന സമയം ഒഴിവുള്ള വെന്റിലേറ്റർ ഇല്ലായിരുന്നുവെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചു.
Read Moreപരവൂരിൽ കോളജ് വിദ്യാർഥിനി ട്രെയിനിൽനിന്ന് കായലിൽ വീണു; പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ മാമൂട്ടിൽകടവ്പാലത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം; ഉടൻ തന്നെ കുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
പരവൂർ: ട്രെയിനിൽനിന്ന് കായലിലേക്ക് വീണ് കോളജ് വിദ്യാർഥിനിക്ക് പരിക്ക്.എൻജീനീയറിംഗ് കോളജ് വിദ്യാർഥിനി പാപ്പനംകോട് സ്വദേശിനിയായ കീർത്തനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടോടെ പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിൻ പരവൂർ മാമൂട്ടിൽകടവ്പാലത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് വിദ്യാർഥിനി വീണത്. കായലിൽവീണ വിദ്യാർഥിനിയെ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. പരവൂർ പോലീസെത്തി ഉടൻതന്നെ പെണ്‍കുട്ടിയെ നെടുങ്ങോലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreമരപ്പൊത്തിൽനിന്നു വീണ ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾക്ക് രക്ഷയേകി ജീഷ്ണുവും കുടുംബവും; കറുപ്പും വെള്ളയും നിറത്തിലുള്ള ഈ പക്ഷികൾ റ്റീൽ ഇനത്തിൽപ്പെട്ടതാണെന്ന് ഡോ.ഷൈൻ
ചാത്തന്നൂർ(കൊല്ലം): മരപ്പൊത്തിൽ നിന്നും നിലത്തു വീണ ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾക്ക് സമീപത്തെ വീട്ടുകാർ രക്ഷകരായി. മുള്ളുവിള ഹരിശ്രീനഗറിൽ ജിഷ്ണു ഹൗസിന് സമീപം ഇന്നലെ രാവിലെയാണ് പത്തോളം ദേശാടന പക്ഷി കുഞ്ഞുങ്ങളെ കാണപ്പെട്ടത്.കറുപ്പും വെള്ളയും നിറത്തിലുള്ള റ്റീൽ എന്ന ഇനത്തിൽപ്പെട്ട പക്ഷിക്കുഞ്ഞുങ്ങളാണിതെന്ന് മൃഗ സംരക്ഷണ വകുപ്പിലെ ഡോ.ഷൈൻ പറഞ്ഞു. വയൽപ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നതെന്നും ആന്ധ്രാ, ഹൈദ്രാബാദ്, തഞ്ചാവൂർ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടു വരുന്നതെന്നും ഡോക്ടർ പറഞ്ഞു. തണൽമരങ്ങളിലും മഴമരങ്ങളിലും കൂടു കൂട്ടുന്ന ഇവയുടെ ആഹാരം ജലജീവികളാണ്.ഹരിശ്രീനഗറിലെ ഒരു തെങ്ങിൻ പൊത്തിൽ നിന്നും താഴെ വീണ പക്ഷി കുഞ്ഞുങ്ങളെ ജിഷ്ണു ഹൗസിൽ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പുകാർ വരുന്നവരെ സൂക്ഷിക്കാനാണ് വീട്ടുകാർ തീരുമാനിച്ചിട്ടുള്ളത്.
Read More