പേരൂർക്കട: ചോദിച്ച പണം നൽകാത്തതിന്റെ പേരിൽ വീട്ടുകാരോടു മകൻ വിരോധം തീർത്തത് സുഹൃത്തിനൊപ്പം ചേർന്ന് സ്വന്തം വീട് അടിച്ചുതകർത്തു. ചെട്ടിവിളാകം നെടുന്പ്രം ലെയിനിൽ ഭുവനചന്ദ്രന്റെ വീടാണ് തകർക്കപ്പെട്ടത്. ഇയാളുടെ മകൻ അനൂപും കൊലക്കേസ് പ്രതിയും അനൂപിന്റെ സുഹൃത്തുമായ അജേഷും ചേർന്ന് കഴിഞ്ഞ 18നാണ് വീട് അടിച്ചു തകർത്തത്. എസ്ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപിനെ അറസ്റ്റു ചെയ്തത്. അനൂപിന്റെ സുഹൃത്ത് അജേഷ്, കണ്ണാടി ഷാജി വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് അടുത്തകാലത്താണ് ഇറങ്ങിയത്. അജേഷിനായി അന്വേഷണം ഉൗർജിതമാക്കിയതായി പേരൂർക്കട പോലീസ് പറഞ്ഞു.
Read MoreCategory: Kollam
പന്തളം സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാക്കൾ പോലീസിനെ വെട്ടിച്ച് നടന്നത് കിലോമീറ്ററുകൾ; രാത്രിയിൽ ഒളിവിൽ കഴിഞ്ഞത് പൂട്ടിക്കിടന്ന ഫാക്ടറിയിൽ; ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന പ്രതികളുടെ രക്ഷപ്പെടൽ കഥയിങ്ങനെ…
പിടിയിലായത് 30 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ബൈക്കുകൾ മോഷ്ടിച്ചവർ പന്തളം: പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയും മധുരയിൽ പിടിയിലാവുകയും ചെയ്ത രണ്ട് പ്രതികളും ആദ്യദിനം ഒളിവിൽ കഴിഞ്ഞത് കൊഴുവല്ലൂരിലെ കശുവണ്ടി ഫാക്റിയിൽ. ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞി കിഴക്കേതിൽ സുരേഷ്(20), മലയാലപ്പുഴ ചേറായി ഷിബു ഭവനിൽ ഷിജു(20) എന്നിവരാണ് പന്തളം സ്റ്റേഷനിൽ നിന്ന് രക്ഷപെടുകയും പത്ത് ദിവസത്തെ ഒളിതാമസത്തിന് ശേഷം മധുരയിൽ നിന്ന് പിടിയിലാവുകയും ചെയ്തത്. ഓഗസ്റ്റ് ഒന്പതിന് പുലർച്ചെ ഒന്നിനാണ് ഇരുവരും സ്റ്റേഷനിൽ നിന്ന് കടന്നത്. ഇടറോഡുകളിൽ കൂടി കൊഴുവല്ലൂരിൽ സുരേഷിന്റെ വീട്ടിലെത്തിയ ശേഷം അരീക്കരയിൽ പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറിയിൽ എത്തി അവിടെ തങ്ങി.അവിടെ നിന്ന് അധികമാരും ശ്രദ്ധിക്കാത്ത ഇടറോഡുകളിലൂടെ രാത്രിയിൽ കാൽനടയായും പിക്കപ്വാനിലുമായാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നീട് ട്രെയിനിൽ സേലത്തെത്തി. അവിടെ ഒരു ഉത്സവസ്ഥലത്ത് തങ്ങിയ ഇരുവരും അടുത്ത ദിവസം മധുരയിൽ ഷിജുവിന്റെ…
Read Moreഎല്ലാം ശരിയാക്കും വൈഫൈ..! കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ഗ്രാമീണ മേഖ ലകളിലെ വീടുകളിൽ വൈഫൈ ഏർപ്പെ ടുത്തും; . കുട്ടികളുടെ ഭാവി മുന്നിൽ കാണുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് മന്ത്രി
ചവറ: കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി ഗ്രാമീണ മേഖലകളിലെ വീടുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ആലോചിച്ച് വരുകയാണന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ചവറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ശതാബ്ദിയോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ രണ്ടാം നില കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്‍റെ മക്കൾ പഠിക്കുന്ന സ്കൂൾ മികവിന്‍റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം. കുട്ടികളുടെ ഭാവി മുന്നിൽ കാണുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. എൻ.വിജയൻപിളള എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെ. ഷൈല, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, വൈസ് പ്രസിഡന്റ് ജെ. അനിൽ,ജനപ്രതിനിധികളായ ബിന്ദു സണ്ണി, അനിൽ പുത്തേഴം, പിടിഎ പ്രസിഡന്റ് വീക്ഷണം രാധാകൃഷ്ണപിളള, എസ്എംസി ചെയർമാൻ…
Read Moreചികിത്സ നിഷേധിച്ചതിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം; അഞ്ച് ആശുപത്രികൾക്കെതിരേ നടപടി; ഡോക്ടർമാർക്കെതിരേയും കേസ്
കൊല്ലം: ചികിത്സ നിഷേധിച്ചതിനെതുടർന്ന് അപകടത്തിൽപ്പെട്ടയാൾ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ നടപടിയപുണ്ടാകും. തിരുനെൽവേലി സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച് പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തു.കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ അന്വേഷണത്തിന്‍റെ തുടക്കത്തിൽതന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ അറസ്റ്റും ഉണ്ടായേക്കുമെന്നാണ് വിവരം. പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
Read Moreഎന്താ ശരിയല്ലേ..! സാമ്പത്തികശേഷി ഇല്ലാത്ത വിദ്യാർഥികൾക്ക്പലിശരഹിത ലോൺ നൽകണം; അമിത ഫീസ് മൂലം പലകുട്ടികളും പാതിവഴിയിൽ പഠനം മുടക്കുകയാണെന്ന് ബിന്ദുകൃഷ്ണ
കുണ്ടറ: മെറിറ്റ് സീറ്റിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന സാമ്പത്തികശേഷിയില്ലാത്ത വിദ്യാർഥികൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കാൻ ബാങ്കുകളും സർക്കാരും തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. വർധിച്ച ഫീസ് ഇതര സാമ്പത്തിക ചെലവുകൾ മൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടുന്ന സാമ്പത്തിക പരാധീനത ഉള്ള പല കുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ടതായ സാഹചര്യമുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും അവർ പറഞ്ഞു. മെറിറ്റ് സീറ്റിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച കേരളപുരം ശ്രീരാജ് ഭവനിൽ ആതിരയ്ക്ക് പൊതുജനങ്ങളിൽ നിന്നും കേരളപുരം വാർഡ് കമ്മിറ്റി സമാഹരിച്ച അമ്പതിനായിരം രൂപ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. പെരിനാട് ഗ്രാമപഞ്ചായത്തംഗം ബി. ജ്യോതിർനിവാസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, രഘു പാണ്ഡപുരം, അബ്ദുൽ റഷീദ്, എസ്. ജയകുമാർ, കെ.ബാബുരാജൻ, വൈ. ഷാജഹാൻ, ബിന്ദു ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഅപ്പോ മോനോ..! വിദ്യാർഥിയുടെ സ്വഭാവ രൂപവൽക്കരണത്തിന് മാതൃകാപരമായ ശിക്ഷ അനിവാര്യം;സ്കൂളുകളുടെ പ്രവത്തന ത്തിൽ സാക്ഷരതകേരളം കൂടുതൽ ശ്രദ്ധ പതിപ്പിക്കമെന്ന് ആർ. ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: വിദ്യാർഥിയുടെ സ്വഭാവ രൂപവൽക്കരണത്തിന് മാതൃകാപരമായ ശിക്ഷ അനിവാര്യമാ ണെന്ന് മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കിഴക്കേക്കര സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭോൽസവവവും രക്ഷാകർത്തൃസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. വർത്തമാനകാലഘട്ടത്തിൽ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ സാക്ഷരകേരളം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നമ്മുടെ മതേതര സങ്കല്പം വരുംതലമുറയിൽ ഊട്ടിയുറപ്പിക്കുന്നതിൽ പൊതു വിദ്യാലയങ്ങൾ നിർണായകമായ പങ്കാണ് വഹിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പിടിഎ പ്രസിഡന്റ് ബി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറോളം പ്രതിഭകൾക്ക് ആർ. ബാലകൃഷ്ണപിള്ള എൻഡോവ്മെന്റുകളും അവാർഡുകളും വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഫാ. റോയി ജോർജ്, ഹെഡ്മാസ്റ്റർ കെ.ജി. അലക്സ്, പിടിഎ വൈസ് പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് റജിമോൻ വർഗീസ്, ജോജി ജേക്കബ്, ഫാ.കെ. വിൽസൻ, കെ. ഷാജുമോൻ, ജി. ജയരാജ്, സജി വെങ്കലക്കടയിൽ…
Read Moreമാപ്പേ തമിഴ്നാട് മാപ്പേ..! ചികിത്സ കിട്ടാതെ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം; കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും കേരളത്തിന് വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ച തിരുനെൽവേലി സ്വദേശി മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും കേരളത്തിനു വേണ്ടി താൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുരുകന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണ്. ആശുപത്രികളിൽ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreആ ശബ്ദം ഒറിജിനലോ..! പണം ആവശ്യപ്പെട്ട് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; അറസ്റ്റിലായ ബിജെപി നേതാവിന്‍റെ ഫോണ് സംഭാഷണം പരിശോധിക്കും
ചവറ: പണം ആവശ്യപ്പെട്ട് ചവറയിലുള്ള കുടിവെള്ള കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബി ജെ പി നേതാവിന്‍റെ ഫോൺ സംഭാഷണം പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോണ് സംഭാഷണമാണ് പരിശോധിക്കുക. ബിജെപി ജില്ലാ ക്ഷണിതാവായിരുന്ന ചവറ മേനാന്പള്ളി ഇലവുംതറയിൽ സുഭാഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രചരിക്കുന്നത് സുഭാഷിന്റെ ശബ്ദമാണോ എന്ന് ഒത്ത് നോക്കുമെന്നും ഇതിനെ തുടർന്നായിരിക്കും കൂടുതൽ നടപടികൾ എന്നും പോലീസ് പറഞ്ഞു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചവറ പോലീസ് കേസെടുത്തത്. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇയാളോട് ആവശ്യപ്പെട്ടുവെങ്കിലും സുഭാഷ് അതിന് തയാറായില്ല . ഇതിനെ തുടർന്ന് വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കൂടുതൽ മൊഴി എടുക്കുമെന്നാണ് സൂചന.
Read Moreസാക്ഷിക്ക് കണ്ണടയ്ക്കാനാവില്ല..! ചികിത്സ കിട്ടാതെ അന്യസംസ്ഥാന യുവാവ് മരിച്ച സംഭവം; ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു
കൊല്ലം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. മുരുകനേയും കൊണ്ട് സംഭവ ദിവസം രാത്രി 11.39ന് ആശുപത്രിയിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആംബുലൻസിനടുത്ത് വന്ന് രോഗിയെ കണ്ടിരുന്നതായി ദൃശ്യത്തിലുണ്ട്. 20 മിനിട്ടാണ് മുരുകനുമായി ആംബുലൻസ് ഇവിടെ ചെലവഴിച്ചത്. ഇതിനിടെ മറ്റൊരു രോഗിയെ അത്യാസന്ന നിലയിലെത്തിച്ചപ്പോൾ രോഗിയേയും കൊണ്ട് ഡ്യൂട്ടി ഡോക്ടർ അകത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കൊട്ടിയം സിഐ അജയ്നാഥിനാണ് അന്വേഷണചുമതല . മറ്റ് ആശുപത്രികളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ദേശീയപാതയിൽ ഇത്തിക്കരയിൽ ആറിന് രാത്രി 11 ന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് നാഗർകോവിൽ സ്വദേശി മുരുകനാണ്(46) മരിച്ചത്.
Read Moreഅണ്ണറാക്കണനും തന്നാലായത്..! ആശുപത്രികൾ നട തള്ളിയ മുരുകന്‍റെ മൃതദേഹം ഡിവൈഎഫ്ഐ നാട്ടിലെത്തിക്കും; സംസ്കാര ചെലവുകൾ ക്കായി 20000 രൂപയും സംഘടന നൽകി
ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്‍റെ മൃതദേഹം ഡിവൈഎഫ്ഐ നാട്ടിലെത്തിക്കും. മൃതദേഹം ജന്മദേശമായ തിരുനെൽവേലിയിൽ എത്തിക്കാൻ ഡിവൈഎഫ്ഐ ആംബുലൻസ് വിട്ടു നൽകി. കൊല്ലം ജില്ലാ ആശുപത്രിയിലായിരുന്ന മൃതദേഹം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷമാകും മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോവുക. മുരുകന്‍റെ ബന്ധുക്കളും നാട്ടിൽ നിന്നുള്ള സുഹൃത്തുക്കളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സംസ്കാരത്തിനും മറ്റു ചെലവുകൾക്കുമായി മുരുകന്‍റെ കുടുംബത്തിന് ഡിവൈഎഫ്ഐ 20,000 രൂപയും നൽകി. അതേസമയം മുരുകന്‍റെ മൃതദേഹം കൊണ്ടുപോകാൻ കൊല്ലം ജില്ലാ ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് ആരോപണം ഉയർന്നു. ഇക്കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചു. മുരുകന്‍റെ ബന്ധുക്കൾ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ ചോദിച്ച സഹായമെല്ലാം ചെയ്തു നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read More