കാട്ടാക്കട: വടക്കൻ കേരളത്തിൽ മാത്രം കാണുന്ന പാർട്ടി ഗ്രാമങ്ങൾ ഇപ്പോൾ തെക്കൻ കേരളത്തിലും വരുന്നുവോ. അത്തരമൊരു ഗ്രാമത്തിന്റെ ബോർഡ് തലസ്ഥാനജില്ലയിലും തലപൊക്കി. വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് ഭാഗത്താണ് സിപിഎമ്മിന്റെ പാർട്ടി ഗ്രാമമമെന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആദ്യം വെറുമൊരു ഫ്ളക്സായിട്ടായിരുന്നു ഇത് കണ്ടത്. രണ്ടുനാൾ കഴിഞ്ഞ് അവിടെ കോണ്‍ക്രീറ്റ് കൊണ്ട് ഉറപ്പിച്ച ഉറപ്പാർന്ന ബോർഡ് കാണപ്പെട്ടു.വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ നിന്നും കാവിൻപുറത്തേക്ക് പോകുന്ന വഴിക്കാണ് ബോർഡ്. എല്ലാ പാർട്ടിക്കാരും പ്രവർത്തിക്കുന്ന പ്രദേശമാണ് നൂലിയോട്. പിന്നെ എങ്ങിനെ ഇവിടെ ഇത് വന്നു എന്നത് അവ്യക്തം. വിളപ്പിൽശാല പഞ്ചായത്തിലാണ് സിപിഎമ്മിന്റെ ഇഎംഎസ് അക്കാഡമി. എന്നാൽ അവിടെ പോലും പാർട്ടി ഗ്രാമമില്ല . കാട്ടാക്കട നിയോജക മണ്ഡലത്തിലാണ് നൂലിയോട്. സിപിഎമ്മിലെ ഐ .ബി സതീഷാണ് എംഎൽഎ.
Read MoreCategory: Kollam
നയം വ്യക്തമാക്കി..! കറൻസി ക്ഷാമത്തിനു കാരണം നോട്ട് കൈയിൽ സൂക്ഷിച്ചതു മൂലം; എല്ലാത്തിനും കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ നയമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: നോട്ടിന്റെ ലഭ്യത കുറഞ്ഞതിനെ തുടർന്നു ലഭിച്ച നോട്ടുകൾ ബാങ്കിൽ ഇടാതെ ജനങ്ങൾ കൈയിൽ തന്നെ സൂക്ഷിക്കുന്നതു വ്യാപകമായതാണു സംസ്ഥാനത്തെ കറൻസി ക്ഷാമത്തിനു കാരണമാകുന്നതെന്നു ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിക്ഷേപിച്ച പണം തിരികെ എടുക്കാൻ ചെല്ലുന്പോൾ ബാങ്കുകൾ പിഴകൾ ഈടാക്കാൻ തുടങ്ങിയതും മറ്റു വ്യവസ്ഥകൾ കർശനമാക്കിയതുമാണു കറൻസി കൈയിൽ സൂക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണു മനസിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയമാണ് ഇതിനൊക്കെ കാരണം. ധനമന്ത്രിമാർ പങ്കെടുക്കുന്ന ജിഎസ്ടി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇക്കാര്യം പ്രമേയമായി കേന്ദ്ര സർക്കാരിനെ അറിയിക്കും- ധനമന്ത്രി പറഞ്ഞു.നോട്ട് പിൻവലിക്കലിനുശേഷം ഈ വിഷുക്കാലത്താണ് കേരളത്തിൽ നോട്ട് ക്ഷാമം രൂക്ഷമായതെന്നും മന്ത്രി പറഞ്ഞു.
Read Moreപത്തുവയസുകാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റു ചെയ്തു; അമ്മുമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചത്
കഴക്കൂട്ടം : പത്തുവയസുള്ള ബാലികയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ .ചാന്നാങ്കര ജന്മി മുക്കിൽ തോപ്പിൽ ഗോപികാ ഹൗസിൽ വിക്രമനെയാണ് കഠിനംകുളം പോലീസ് അറസ്റ്റുചെയ്തത് .വീട്ടിൽ പെൺകുട്ടിയും അമ്മുമ്മയും മാത്രമുള്ളപ്പോൾ പ്രതി ആദ്യം അമ്മുമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു ഇത് കണ്ടുകൊണ്ട് പെൺകുട്ടി കയറി വന്നപ്പോൾ വിക്രമൻ തിരികെ വീട്ടിലേക്കു പോയി . ജോലി കഴിഞ്ഞു വീട്ടിലേക്കു വന്ന പെൺകുട്ടിയുടെ അമ്മയോട് അമ്മുമ്മ നടന്നകാര്യം പറഞ്ഞതിനെ തുടർന്ന് പ്രതിയുടെ ഭാര്യയെ വിളിക്കുവാൻ പെൺകുട്ടിയെ പറഞ്ഞയക്കുകയും ചെയ്തു .കുട്ടി വീട്ടിലെത്തിയപ്പോൾ പ്രതി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് തുടർന്ന് കുട്ടിയെ വീടിനകത്തു കയറ്റി പീഡിപ്പിച്ചു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Read Moreപരസ്പരം വെട്ടി..! ഡിവൈഎഫ്ഐ പ്രവർ ത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ 5പേർ അറസ്റ്റിൽ; ആർഎസ്പിയുടെ പ്രാദേശിക നേതാവും പ്രവർത്തകരുമാണ് പിടിയിലായത്
പുനലൂർ: ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ. പുനലൂർ സിഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പുനലൂർ സ്വദേശികളായ എസ്. രജിരാജ് (30), ഷെഫീക്ക് (30), നിസാം (280, ലിജോ വർഗീസ് (31), അലൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ എസ്. രജിരാജ് ആർഎസ്പിയുടെ പ്രാദേശിക നേതാവാണ്. മറ്റുള്ളവർ പാർട്ടി പ്രവർത്തകരുമാണ്. കഴിഞ്ഞദിവസം പുനലൂർ മാർക്കറ്റിന് സമീപം ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായവരെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുമ്പ് നിലവിൽ ആർഎസ്പി നേതാവായ എസ്. രജിരാജിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ചെമ്മന്തൂരിൽ വച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രജിരാജിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതെന്നാണ് പറയപ്പെടുന്നത്. നേരത്തെ സിപിഐ നേതാവായിരുന്ന രജിരാജ് പിന്നീട് കോൺഗ്രസിൽ…
Read Moreകേരളം എത്ര സുന്ദരം..! കഴിഞ്ഞവർഷം കേരളം സന്ദർശിച്ചത് 10.38 ലക്ഷം വിദേശ സഞ്ചാരികൾ; കായൽ ടൂറിസത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് കൂടുതൽ പേർ എത്തിയത്
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തെത്തിയത് 10.38 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ. മുൻവർഷത്തെ അപേക്ഷിച്ച് 66,000 ത്തോളം വിദേശ വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ടൂറിസം മേഖലയിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 6.23 ശതമാനത്തിന്റെ വർധനയുണ്ടായതായാണു കണക്കാക്കുന്നത്. 2015 ൽ 9,77,479 വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയെന്നു കണക്കാക്കിയാൽ 2016 ൽ 10,38,419 പേർ സംസ്ഥാനത്തെ വിവിധ മേഖലകൾ സന്ദർശിച്ചതായാണു കണക്കാക്കുന്നത്.കൂടുതൽ പേരും ആലപ്പുഴ, എറണാകുളം ജില്ലകളിലാണു സന്ദർശനം നടത്തിയത്. കായൽ ടൂറിസത്തിന്റെ സാധ്യതകൾ ഏറെയുള്ള ആലപ്പുഴ, കുട്ടനാട് മേഖലകളിലാണു കൂടുതൽ പേർ എത്തിയിട്ടുള്ളത്. കൊച്ചി തുറമുഖം, എറണാകുളം പട്ടണം, ആലുവ, കാലടി, ചേറായി മേഖലയിലുമെത്തി. ഇടുക്കിയിൽ മൂന്നാറും തേക്കടിയുമാണു പ്രധാന സന്ദർശന കേന്ദ്രങ്ങൾ. കണ്ണൂരിൽ മുഴുപ്പിലങ്ങാട്, പറശിനിക്കടവ്, മീൻകുന്നം, പയ്യാമ്പലം എന്നിവിടങ്ങളാണു പ്രധാനം. കാസർഗോഡ് ജില്ലയിൽ…
Read Moreദാണ്ടേ ഇങ്ങനെയായിരിക്കണം സർക്കാർ..! നോട്ടുക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ സർക്കാർ സ്ഥാപനങ്ങളുടെ പണം ട്രഷറി കളിൽ നിക്ഷേപിച്ച സർക്കാരിനെ അഭിനന്ദിച്ച് കുണ്ടറ പൗരവേദി
കുണ്ടറ: ട്രഷറികളിൽ സംസ്ഥാനസർക്കാർ സ്ഥാപനങ്ങളുടെ പണം നിക്ഷേപിച്ച് രൂക്ഷമായ നോട്ടുക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള കേരള സർക്കാരിന്റെ നടപടി അവസരോചിതവും സ്വാഗതാർഹവുമാണെന്ന് കുണ്ടറ പൗരവേദി പ്രസിഡന്റ് ഡോ.വെള്ളിമണ്‍ നെൽസണ്‍. കേരള ലോട്ടറി, കെഎസ്എഫ്ഇ മുതലായ സർക്കാർ ഉടമസ്ഥതയിലും പൂർണനിയന്ത്രണത്തിലുമുള്ള എല്ലാ സ്ഥാപനങ്ങളുടെയും വരുമാനം ദിവസവും ട്രഷറികളിൽ നിക്ഷേപിക്കണമെന്ന നിർദേശം ജനജീവിതത്തെ നിശ്ചലമാക്കിയ നോട്ടുക്ഷാമത്തിന് പരിഹാരമാകും. ട്രഷറികളിലെ നിക്ഷേപതുക കൊണ്ട് ശന്പളം, പെൻഷൻ തുടങ്ങിയ സർക്കാരിന്റെ ഭാരിച്ച ധന ഇടപാടുകൾക്കും ബാങ്കുകളെ ആശ്രയിക്കാതെ സാധ്യമാകുമെന്നത് ആശ്വാസകരമാണ്. നിർണായകമായ നിക്ഷേപ നിർദേശങ്ങൾ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായി മാറുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വരുമാനം മുഴുവൻ ബാങ്കുകളെ ഏൽപ്പിക്കുകയും അതിൽനിന്ന് ആവശ്യത്തിന് പണം പിൻവലിക്കാൻ സർക്കാരിന് കഴിയാതെ പോകുകയും ബാങ്കുകളുടെ ഒൗദാര്യത്തിന് കാത്തുനിൽക്കുകയും ചെയ്യേണ്ടിവന്ന വിഷമ സാഹചര്യത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരും ധനമന്ത്രി ഡോ.തോമസ് ഐസക്കും അഭിനന്ദനം അർഹിക്കുന്നതായി പൗരവേദി…
Read Moreവയറുവേദനയ്ക്ക് ചികിത്സ തേടിയ പതിനാലുകാരി പ്രസവിച്ച സംഭവം: ബന്ധുക്കളുടെ മൊഴി വീണ്ടും പരിശോധിക്കും; കുട്ടിയെ പീഡിപ്പിച്ചയാൾ മരിച്ചെന്ന് പോലീസ്
അന്വേഷണം ഉൗര്ജിതമാക്കികാട്ടാക്കട:വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്ന കാര്യം സത്യമാണോ എന്നത് വിശദമായ അന്വേഷണത്തിലൂട വെളിപ്പെടേണ്ടതാണന്ന് മലയിൻകീഴ് സിഐ ജയകുമാർ അറിയിച്ചു. ഇതിനായി പെണ്‍കുട്ടിയുടെ മൊഴി അടക്കം വിശദമായി പരിശോധിക്കും . 9 -ാം തരത്തിൽ പഠിക്കുന്ന പെണ്‍കുട്ടിയാണ് കുട്ടിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെണ്‍കുട്ടി പൂർണ ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് നിഗമനം. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് പോലീസ് കരുതുന്നു.
Read Moreജാതിയുടേയും മതത്തിന്റെയും മറവിൽ കൈയേറ്റങ്ങൾ അനുവദിക്കരുത്; കൈയേറ്റക്കാർ താണ്ഡവമാടാത്ത നവീന മൂന്നാർ ആണ് വേണ്ടതെന്ന് വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ കൈയേറ്റങ്ങൾ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കൈയേറ്റക്കാർ താണ്ഡവമാടാത്ത നവീന മൂന്നാർ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികൾ വളരെ മുന്‍പേ സ്വീകരിച്ചതാണ്. അന്ന് വെട്ടിനിരത്തലുകാർ എന്ന് വിളിച്ച് ആക്ഷേപിച്ചു. അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ മൂന്നാറിൽ കാണുന്നതെന്നും വി.എസ്. കൂട്ടിച്ചേർത്തു.
Read Moreഎം.എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം നിലപാടെടുത്ത സാഹചര്യത്തിൽ മണി ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: സിപിഎം നടപടിയെടുത്ത സാഹചര്യത്തിൽ മന്ത്രി എം.എം. മണി ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ കോടിയേരിക്കും പിണറായിക്കും രണ്ട് നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാൻ ബുധനാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടത്.
Read Moreപണക്കാര്‍ക്കായി ശബരിമലയില്‍ ആചാരങ്ങള്‍ മാറ്റുന്നു..! നടന് ജയറാമും വ്യവസായി സുനിലും ശബരിമലയില്‍ ആചാരലംഘനം നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നതായി ദേവസ്വം വിജിലന്‍സ്. കൊല്ലത്തെ വ്യവസായി സുനിലിന് എതിരെയും നടൻ ജയറാമിനെതിരെയും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി. വിഷു ഉല്‍സവത്തിനായി ശബരിമല നട നേരത്തെ തുറന്നതും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം റിപ്പോര്‍ട്ടില്‍ പറയുന്നു. ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം മന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിന് വൈകിട്ടാണ് നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടന് ജയറാം ഇടയ്ക്ക…
Read More