അമരവിള: അമരവിള സംയോജിത ചെക്ക്പോസ്റ്റിലാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്. രാവിലെ കോഴിക്കടത്ത് ഉണ്ടാകുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് അമരവിള ചെക്ക്പോസ്റ്റിലെത്തിയ സ്ക്വാഡ് -7 നെ ഓഫീസർ സി. എസ്. അനിൽ ബാരിക്കേഡ് താഴ്ത്തി പരിശോധന ശക്തമാക്കണമെന്ന് ചെക്ക്പോസ്റ്റിലുണ്ടായിരുന്നവർക്ക് നിർദേശം നല്കി എന്നാൽ ആ സമയം ചെക്ക്പോസ്റ്റിലുണ്ടായിരുന്ന അജിത് എന്ന ഓഫീസർ ചെക്പോസ്റ്റിലെ പരിശോധനകൾക്ക് താങ്കൾ നിർദേശം നൽകേണ്ടെന്ന് പറഞ്ഞ് വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് തർക്കം നടക്കവെ സ്ക്വഡിലെ തന്നെ ഇൻസ്പെക്ടറായ ബിനുഅലക്സ് സ്ക്വാഡിലെ ഓഫീസർക്കെതിരെയുണ്ടായ സംഭവം ചോദ്യം ചെയ്തു. തുടർന്ന് തർക്കം ചെക്ക്പോസ്റ്റിലെ ഓഫീസറും ഇൻസ്പെക്ടറും തന്നിലായി ഇതിനിടയിൽ ചെക്ക്പോസ്റ്റിലെ ഓഫീസർ തന്നെ മർദിച്ചെന്നാരോപിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി എന്നാൽ അരമണിക്കൂറിനകം ഈയാൾക്ക് വേറെ കുഴപ്പമൊന്നുമില്ലാത്തതിനാൽ വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നുമാസം മുന്‍പ് ചെക്ക്പോസ്റ്റിൽ പരിശോധനകളില്ലാതെ കടത്തിവിട്ട ടൈൽസ്…
Read MoreCategory: Kollam
വെഞ്ചേമ്പിൽ ഒമ്പതുകാരിയെപീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ; ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
പുനലൂർ: വെഞ്ചേമ്പിൽ ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ. വെഞ്ചേമ്പ് അംബേദ്ക്കർ കോളനിയിലെ രണ്ടു പേരാണ് പിടിയിലായത്. രണ്ടുവർഷമായി ഇരുവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പുനലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുനലൂർ താലൂക്കാശുപത്രിയിലെ ഡോക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഇരുവരും പീഡിപ്പിച്ചതായാണ് പറയപ്പെടുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നടപടി സ്വീകരിച്ചിട്ടുണ്ട്.
Read Moreപ്രേമാഭ്യര്‍ഥന നിരസിച്ചു; വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു; സംഭവം കരുനാഗപ്പള്ളിയില്‍
കരുനാഗപ്പള്ളി: അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കടന്നു കയറി വീട്ടുകാരെ ആക്രമിച്ച ശേഷം സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഓച്ചിറ പായിക്കുഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ പോലീസിൽ വീട്ടുകാർ പരാതി കൊടുത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരവെ ഒളിവിൽ കഴിഞ്ഞിരുന്ന ക്ലാപ്പന ആയിരംതെങ്ങ് പുത്തൻ പുതുവേൽ വീട്ടിൽ മനു (20), കടൂങ്കൽ പുത്തൻവീട്ടിൽ അഖിൽ (19), പ്രദീഷ് ഭവനത്തിൽ പ്രദീഷ് (18), അനന്തു ഭവനത്തിൽ അനന്തു (20), മുളക്കത്തറ മണ്ണേൽ വീട്ടിൽ വിഷ്ണു (18) എന്നിവരെ കായംകുളം പുതുപ്പള്ളിയിൽ നിന്നും ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരേയും കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായ മനു 16 വയസുള്ള പെൺകുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം…
Read Moreഎല്ലാം ഭാര്യ അറിഞ്ഞുകൊണ്ട്..! കുണ്ടറയിലെ പീഡനക്കേസിൽ വിക്ടറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു; മരുമകനെ തിരെയുള്ള കേസ് കെട്ടിച്ചമച്ചതാകാമെന്ന് പോലീസ്
കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിക്ടറുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിക്ടർ പീഡിപ്പിച്ച രണ്ടുപെണ്‍കുട്ടികളെയും പറ്റിയുള്ള കാര്യങ്ങൾ വ്യക്തമായിട്ട് ഇവർക്ക് അറിവുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മരുമകനെതിരെയുള്ള പരാതിയും വിക്ടറും ഭാര്യയും ചേർന്ന് കെട്ടിചമച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. മരുമകനെ തന്ത്രപൂർവം പീഡനക്കേസിൽ ഉൾപ്പെടുത്തി കുടുംബത്തിൽനിന്ന് ഒറ്റപ്പെടുത്തി ഇവർക്ക് ആധിപത്യം ഉറപ്പിക്കാനാണോ ശ്രമം നടന്നതെന്നും പോലീസ് പരിശോധിക്കുന്നു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ വിക്ടറെ ചോദ്യം ചെയ്തുവരികയാണ്. ഇയാളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. വിക്ടറുടെ മകളും പീഡനത്തിനിരയായ അയൽവാസിയായ പെണ്‍കുട്ടിയും പോലീസിനോട് നന്നായി സഹകരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. 14കാരന്റെ ആത്മഹത്യയെ സംബന്ധിച്ചുള്ള അന്വേഷണം മറ്റേതെങ്കിലും ഏജൻസികൾക്ക് നൽകാനാണ് സാധ്യത. ഏഴുവർഷം മുന്‍പ് നടന്ന മരണം കൊലപാതകമാണെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് വിക്ടറുടെ മകനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
Read Moreവലവിരിച്ചിട്ടുണ്ട്..! പിറന്നാൾ ആഘോഷത്തിന്റെ മറവിൽ സീരിയൽ ബാലതാരത്തെ പീഡിപ്പിച്ച കേസ്: പ്രതിയുടെ സുഹൃത്ത് ഉടൻ പിടിയിലാകുമെന്ന് പോലീസ്
കൊല്ലം: സീരിയൽ/ഹ്രസ്വസിനിമകളിൽ ബാലതാരമായി അഭിനയിക്കുന്ന 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ഈസ്റ്റ് സിഐ മഞ്ചുലാൽ പറഞ്ഞു. നെടുന്പന സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇയാളുടെ സുഹൃത്ത് ഉടൻ പിടിയിലാകുമെന്നും പോലീസ്പറഞ്ഞു. എഴുമാസം മുന്‍പാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയുടെ പിറന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പീഡനം നടത്തിയതെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പോളയത്തോട്ടുള്ള ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്നെ ബിയർ കുടിക്കാൻ പ്രേരിപ്പിച്ചുവെന്നും പെണ്‍കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. ഫൈസലും സുഹൃത്തും കൂടിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴിനൽകുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഫെയ്സ് ബുക്കിലൂടെ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. തുടർന്ന് പെണ്‍കുട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
Read Moreഅധികൃതരുടെ ശ്രദ്ധയ്ക്ക്..! അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ട തൊഴിലാളിക്ക് കയർ പിരിയ്ക്കാമെന്ന് അഞ്ചംഗ മെഡിക്കൽ ബോർഡ്: വീട്ടമ്മയ്ക്ക് പെൻഷൻ നഷ്ടമായി
തേവലക്കര: ബസ് അപകടത്തിൽ ഇടതു കൈ നഷ്ടമായതോടെ തൊഴിൽ ചെയ്യാൻ കഴിയാതായ കയർ തൊഴിലാളിക്ക് മെഡിക്കൽ ബോർഡിന്റെ ഇരുട്ടടി. തേവലക്കര അരിനല്ലൂർ മുണ്ടപ്പള്ളി കിഴക്കതിൽ ഇന്ദിരയമ്മ (48) യ്ക്കാണ് ഈ ദുസ്ഥിതി ഉണ്ടായത്. കയർ തൊഴിലാളിയായിരുന്ന ഇവർ കഴിഞ്ഞ ഡിസംബർ ആറിനാണ് ചവറ നീണ്ടകരയിൽ കെഎസ്ആർടിസി വേണാട് ബസ് മറിഞ്ഞതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇവരുടെ ഇടതു കൈ മുറിച്ചു മാറ്റേണ്ടി വന്നു. ചികിത്സയ്ക്കും മറ്റും തന്നെ ധാരാളം പണം ചെലവായി. രണ്ടു പെൺകുട്ടികൾ മാത്രമുള്ള ഇവർക്ക് ഹൃദ്രോഗിയായ ഭർത്താവായിരുന്നു തുണ. തകർച്ച നേരിടുന്ന കയർ മേഖലയിൽ വല്ലപ്പോഴും കിട്ടുന്ന തൊഴിലും ചെയ്യാൻ കഴിയാതായതോടെ ക്ഷേമനിധിയിൽ നിന്നു കിട്ടുന്ന തുശ്ചമായ പെൻഷൻ ആനുകൂല്യത്തിനായാണ് മെഡിക്കൽ ബോർഡിനെ സമീപിച്ചത്. കളകട്രേറ്റിലെ നാലാംനിലയിലുള്ള ബോർഡ് ഓഫീസിൽ അപേക്ഷ നൽകി. കൈ നഷ്ടപ്പെട്ടതിനാൽ തുടർന്ന് ജോലി ചെയ്യാൻ കഴിയില്ലെന്നു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിനായി…
Read Moreകൈയുടെ തളർച്ച താമരയുടെ വളർച്ച..! കോണ്‍ഗ്രസ് എല്ലായിടത്തും ദുർബലമായത് ബിജെപിക്ക് വളരാനുള്ള വളക്കൂറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ആര്യനാട് : സംസ്ഥാനത്തും ദേശീയതലത്തിലും കോണ്‍ഗ്രസ് ദുർബലമായത്ബിജെപിക്ക് വളരുവാനുള്ള വളക്കൂറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മതനിരപേക്ഷ ചിന്താഗതിക്കാരുടെ ഏകോപനം മാത്രമാണ് വർഗീയ കക്ഷികളെ തടയിടുവാനുള്ള മാർഗമെന്നും സിപിഎം വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആർഎസ്എസ്-ബിജെപി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. പാർട്ടി വിതുര ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി. അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, എ. സന്പത്ത് എംപി, എം. ശ്രീധരൻ, വി. വിജു മോഹൻ, എസ്. ദീക്ഷിത് എന്നിവർ പ്രസംഗിച്ചു.
Read Moreവല്ലാത്ത വകുപ്പായിപ്പോയി..! കടുത്ത ചൂടും വരൾച്ചയും മൂലം വാഴകൾ ഉണങ്ങി കർഷകർ ദുരിതത്തിൽ ; കാലവർഷ ക്കെടുതിക്കേ സഹായം നൽകൂവെന്ന് കൃഷിവകുപ്പ്
അമരവിള: കടുത്ത ചൂടിലും വരൾച്ചയിലും നെയ്യാറ്റിൻകര താലൂക്കിലെ നിരവധി വാഴ കർഷകർ ദുരിതത്തിലായി. നഷ്ടത്തിൽ ഏറിയ പങ്കും കരവാഴ കൃഷിയെ ആശ്രയിച്ചവർക്കാണെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. നെയ്യാറ്റിൽകര കൃഷി ഓഫീസിലെ കണക്കുകൾ പ്രകാരം താലൂക്കിൽ കരവാഴ കൃഷി നടത്തി വന്നിരുന്ന 18 ഓളം കർഷകർ നല്ല വിളവ് ലഭിക്കാതെയും വാഴകൾ കരിഞ്ഞുണങ്ങിയും നഷ്ടത്തിലായെന്നാണ് റിപ്പോർട്ട്. കിണറുകളിലും കുളങ്ങളിലും വെള്ളം ക്രമാതീതമായി വറ്റിയതും മണ്ണിൽ ഒഴിക്കുന്ന വെള്ളം തങ്ങി നിൽക്കാത്തതുമാണ് കരവാഴ കർഷകരെ ദുരിതത്തിലാക്കിയത്. നെയ്യാറ്റിൻകര ഉൗരുട്ടുകാലയിൽ ഒന്നരയേക്കറിൽ കൃഷിയിറക്കിയ പെരുങ്കടവിള സ്വദേശി വേണുവിന് പറന്പിൽ നിന്ന് ഒരൊറ്റ വാഴ പോലും വളയിച്ചെടുക്കാൻ സാധിച്ചില്ല. ഒന്നരയേക്കർ സ്ഥലം അന്‍പതിനായിരം രൂപക്ക് പാട്ടത്തിനെടുത്താണ് വേണു കൃഷിയിറക്കിയത്. നട്ട് ആറ് മാസത്തിനിടയിൽ കുലച്ച വാഴകൾ ജലദൗർലഭ്യവും കടുത്ത വെയിലും കാരണം ഉണങ്ങി വീഴാൽ തുടങ്ങി. തുടർന്ന് കഴിഞ്ഞ മാസത്തോടെ നട്ട 1200…
Read Moreകുണ്ടറയില്‍ പത്തു വയസുകാരിയെ പീഡന ത്തിനിരയാക്കിയത് മുത്തച്ഛനോ? കുട്ടിയുടെ അച്ഛനെ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ പോലീ സില് പരാതി നല്കി, മുത്തച്ഛന്റെ പൂര്‍വകാലം ദുരൂഹം!
കുണ്ടറയില്‍ പീഡനത്തിന് ഇരയായ ആറാംക്ലാസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും ചോദ്യം ചെയ്യുന്നു. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസ് സംഘം നടത്തിവരുന്നത്. ഇവര്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാത്ത സാഹചര്യം പോലീസിനെ വലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അപേക്ഷനല്‍കി. കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളടക്കം നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. അവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ മാതാവിനേയും മുത്തച്ഛനേയും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പിതാവിനെ കുട്ടികളുടെ മുത്തച്ഛന് അകറ്റി നിര്‍ത്താന്‍ കാരണമായത് കുട്ടികളെ പീഡിപ്പിക്കാനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം. സമാന കേസുകള്‍ മുത്തച്ഛനെതിരേ നേരത്തേയും ഉണ്ടായിട്ടുള്ളത് സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പിതാവിനെ വീട്ടില്‍ നിന്നും അകറ്റുന്നതിനായി മകളെ പീഡിപ്പിച്ചതായി അമ്മയെക്കൊണ്ടു മുത്തച്ഛന് തന്നെ കേസ് കൊടുപ്പിച്ചതാണെന്നും സംശയിക്കുന്നു. വീട്ടില്‍ മുത്തച്ഛനല്ലാതെ മറ്റ് പുരുഷന്മാര് ആരുമില്ല എന്നതും അയല്‍ക്കാര്‍ ആരും തന്നെ വീട്ടില്‍…
Read Moreകുണ്ടറയിൽ മരിച്ച പത്തു വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായി ; മരിക്കുന്നതിന് 3 ദിവസം മുൻപും പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി
കൊല്ലം: കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തു വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോ. കെ വത്സലയാണ് ഇത്തരത്തിൽ മൊഴി നൽകിയത്. മരിക്കുന്നതിന് 3 ദിവസം മുന്‍പുവരെ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും മൊഴിയിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ 52 മുറിവുകളുണ്ടെന്നും ലൈംഗീക പീഡനം നടന്നിട്ടുണ്ടെന്നും വ്യക്തമായി പറയുന്നുണ്ട്. പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുന്നു. ജനുവരി 15നാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ ജനൽകന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി അമ്മ അടക്കം ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടർന്ന് കുണ്ടറ സിഐ ഷാബുവിനെ സസ്പെൻഡ് ചെയ്തു പകരം കൊല്ലം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Read More