ശാസ്താംകോട്ട: പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം. മറ്റ് മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. മൈനാഗപ്പള്ളി ഇടവനശേരി ആരളയിൽ നാസറിന്റെ മകൾ നജീലയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ പൈപ്പിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിൽ പോയിരിക്കുകയായിരുന്നു. നജീലയുടെ സഹോദരിയുടെ നിലവിളികേട്ട് ഉടൻ അയൽവാസികളും ബന്ധുക്കളും ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൈനാഗപ്പള്ളി ചെറുപിലാക്കൽ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കി. ഫോറൻസിക്, ഫിംഗർ പ്രിന്റ്, സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കൊട്ടാരക്കര റൂറൽഎസ്പി കെ.സുരേന്ദ്രൻ എസിപി ബി.കൃഷ്ണകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയർന്നതിനെതുടർന്ന് ചിലരെ ചോദ്യം…
Read MoreCategory: Kollam
ചവറയിൽ വീട് ആക്രമണം; അമ്പലപ്പറമ്പി ലുണ്ടായ തർക്കം വീടുകയറി ആക്രമത്തിൽ കലാശിച്ചു; അടിയേറ്റ് സാരമായി പരിക്കേറ്റ് ദമ്പതികൾ ആശുപത്രിയിൽ
ചവറ: ഗുണ്ടാ ആക്രമണത്തിൽ ദന്പതികൾക്ക് പരിക്ക്. ചവറ ആണുവേലിൽ വടക്ക് ശിവദാസനും ഭാര്യ ഭദ്രയ്ക്കുമാണ് പരിക്ക്. ഇന്നലെ രാത്രി 11 നാണ് ആക്രമണം. വീട്ടിലെത്തിയ അക്രമികൾ വാതിൽ ചവിട്ടിപൊളിച്ച് അകത്തുകടക്കുകയായിരുന്നു . കൈയിൽ കരുതിയിരുന്ന മാരകായുധങ്ങൾ കൊണ്ട് ഇരുവരെയും അടിക്കുകയും ടിവി, കട്ടിലുകൾ ജനലുകൾ തുടങ്ങിയവ അടിച്ചുതകർക്കുകയുമായിരുന്നു. വീട്ടുമുറ്റത്തെചെടികളും വാഴകളും പൂർണമായും നശിപ്പിച്ചു. ശിവദാസന്റെ മകനുമായി അക്രമിസംഘത്തിൽപ്പെട്ട ചിലർ ഉത്സവസ്ഥലത്തുവച്ച് വാക്കേറ്റം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണ് വീടുകയറി ആക്രമണമെന്ന് ചവറ പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പരിക്കേറ്റ ശിവദാസനും ഭാര്യയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreവെറും വാക്കു തർക്കം ..! ചിറയിന്‍കീഴിലെ രണ്ടു കൊലപാതകങ്ങളിൽ അഞ്ചുപേർ അറ സ്റ്റിൽ ; ഇരുവരെയും കൊലപ്പെടുത്തി യതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ അഞ്ച്പേരെ പോലീസ് അറസ്റ്റ്ചെയ്തു. ചിറയിന്‍കീഴ് പുതുക്കരി മുക്കാലുവട്ടം തെങ്ങടിയില്വീട്ടില് ബിനു(35)കൊല്ലപ്പെട്ട കേസില്‍ പുളിമൂട്ടില്‍കടവ് വലിയവിളാകംവീട്ടില് സെനില്‍(45), വടക്കേ അരയത്തുരുത്തി കായല്വാരംവീട്ടില് കിരണ്‍ബാബു (25), പുളിമൂട്ടില്‍കടവ് പണ്ടകശാല ലളിതാനിവാസില് ബിജു(40) എന്നിവരും മുടപുരം എന്‍ഇഎസ് ബ്ലോക്കിന് സമീപം നിസാര്‍ മന്‍സിലില്‍ നിസാര്‍(36) കൊല്ലപ്പെട്ട കേസില്‍ കുറക്കട ആക്കോട്ടുവിള ചരുവിളപുത്തന്‍വീട്ടില്‍ അജിത് (24), കിഴുവിലം കാട്ടുംപുറം മേലേതുണ്ടുവിളാകത്തുവീട്ടില് അനീഷ് (അപ്പു-23) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത് ഇങ്ങ നെ: മാര്‍ച്ച് 29 ന് രാത്രി ഏഴിനും 7.30 നും ഇടയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. ബിനുവിനെ ചിറയിന്‍കീഴ് പണ്ടകശാലയിലും നിസാറിനെ തെന്നൂര്‍ക്കോണം മൂലയില്‍ത്തോട്ടം കുളത്തിനു സമീപത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാക്ക്തര്‍ക്കമാണ് രണ്ട് കൊലപാതകങ്ങള്ക്കുമിടയാക്കിയത്.അറസ്റ്റിലായപ്രതികളുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബിനു സെനിലിനെ മര്‍ദിച്ചു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഇരുമ്പ്കമ്പി ഉപയോഗിച്ച് ബിനുവിന്റെതലയ്ക്കടിച്ചു. ഈ…
Read Moreവിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു; പരാതി നൽകിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി
കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.പാങ്ങപ്പാറ അംബേദ്കർപുരം ലക്ഷംവീട് കോളനിയിൽ വിധുഭവനിൽ കൊച്ചുമോൻ എന്നുവിളിക്കുന്ന വിധു ചന്ദ്രൻ (23 ) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർഎ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സിഐ എസ് .അജയ്കുമാർ .എസ്ഐ ഐ. ദിവിൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റുചെയ്തത്.
Read Moreഇതാവണം പത്രപ്രവർത്തനം..! സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് മാധ്യമം; പ്രവർത്തകർ സമൂഹത്തിന്റെ നന്മ യുടെ വാഹകരാകണമെന്നും ജി.സുധാകരൻ
കൊല്ലം: സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് മാധ്യമമെന്നും മാധ്യമ പ്രവർത്തകർ നന്മയുടെ പ്രചാരകരായിരിക്കണമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. മാധ്യമ ധർമത്തിന് വിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധനേടുന്ന ഈ കാലത്ത് പത്രമാധ്യമങ്ങളുടെ കടമയെക്കുറിച്ച് പുനർചിന്തനം ആവശ്യമായി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്ത് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്യാന്തര വാർത്താ ചിത്രമേളയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകകയായിരുന്നു മന്ത്രി.സർക്കാർ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും പലമാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ഹരിതകേരളം പോലെയുള്ള വിപ്ലവകരമായ പദ്ധതികൾക്കുപോലും അർഹിക്കുന്ന പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് പരിശോധിക്കണം. പലപ്പോഴും അനാവശ്യ വിവാദങ്ങൾക്ക് പിറകേയാണ് മാധ്യപ്രവർത്തകരുടെ സഞ്ചാരം. ഇത് പിന്നോട്ട് പോക്കാണ്. കാലം ഇത്തരം പ്രവൃത്തികളെ തമസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, പ്രശസ്ത ഫോട്ടോഗ്രാഫർ ബേൺസ്…
Read Moreഅരിയിലും പെയിന്റിംഗ്..! മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ അരി കഴുകിയപ്പോൾ നിറം മാറി; പരാതി നൽകിയ പ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അധികൃതർ
അമരവിള: മാവേലിസ്റ്റോറിൽ നിന്നും വാങ്ങിയ അരി കഴുകയിപ്പോൾ നിറം മാറിയതായി പരാതി. മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ ചന്പാവരി കഴുകിയപ്പോഴാണ് നിറംമാറിയത്. പെരുങ്കടവിള കുറ്റിയാണിക്കാട് സ്വദേശി രഘുനാഥൻ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ അരിയാണ് പാകം ചെയാനായി കഴുകിയപ്പോൾ വെളുത്ത വരവ് അരിയായി നിറവ്യത്യാസം ഉണ്ടായത് . മാവേലി സ്റ്റോറിൽ നിന്നും സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 24 രൂപയുടെ ചന്പാവരിയിലാണ് മായം ചേർത്തിരിക്കുന്നതായി കണ്ടെത്തിയത് . കഴിഞ്ഞ ശനിയാഴ്ചയാണ് രഘുനാഥൻ 10 കിലോ അരി നെയ്യാറ്റിൻകരയിൽ നിന്നും വാങ്ങിയത് അരിയിലെ നിറ വ്യത്യാസം കണ്ട രഘുനാഥൻ തൊട്ടടുത്ത ഒറ്റശേഖരമംഗലത്തെ മാവേലി സ്റ്റോറിൽ നിന്നും അരി വാങ്ങിയെങ്കിലും കഴുകിയപ്പോൾ അതിനും നിറവ്യത്യാസം ഉണ്ടായി. കഴുകിയെടുക്കുന്ന അരി പാകം ചെയ്താൽ ഗുണനിലവാരം ഇല്ലാത്ത ചോറായിരിക്കും ലഭിക്കുക. വില കുറഞ്ഞ അരിയിൽ മായം ചേർത്ത് മാവേലി…
Read Moreകടൽ കടന്ന് കശുവണ്ടി..! കാഷ്യു കോർപ്പറേഷന്റെ കശുവണ്ടി പരിപ്പ് രാജ്യാന്തര വിപണിയിലേക്ക്; ദുബായിലേക്ക് 30,000 കിലോ പരിപ്പാണ് കയറ്റുമതി ചെയ്തത്
കൊല്ലം: കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ കശുവണ്ടി പരിപ്പ് ദുബായിലേക്ക് കയറ്റുമതി ചെയ്തു. രണ്ട് കണ്ടെയ്നറിലായി ഏകദേശം 30,000 കിലോ കശുവണ്ടി പരിപ്പാണ് കയറ്റുമതി ചെയ്തത്. 2013ലാണ് കോർപ്പറേഷൻ അവസാനമായി പരിപ്പ് കയറ്റുമതി ചെയ്തത്. നാലു വർഷങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ ഒരു കയറ്റുമതി കോർപ്പറേഷൻ വീണ്ടും നടത്തുന്നത്. കൊച്ചിൻ പോർട്ട് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറിയിൽ നടന്ന ചടങ്ങ് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഫ്ളാഗ് ഓഫ് ചെയ്തു. കോർപ്പറേഷൻ എംഡി റ്റി.എഫ്.സേവ്യർ, ഭരണസമിതി അംഗങ്ങളായ പി.ആർ.വസന്തൻ, കാഞ്ഞിരവിള അജയകുമാർ, ജി. ബാബു, സജി ഡി. ആനന്ദ്, കൊമേഴ്സ്യൽ മാനേജർ വി.ഷാജി, പ്രൊഡക്ഷൻ മാനേജർ പ്രസന്നകുമാരി, അസിസ്റ്റന്റ് പേഴ്സണൽ മാനേജർ എ. ഗോപകുമാർ, മറ്റ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തര വിപണനത്തിന് പുറമെ വിദേശ വിപണിയിലും കൂടുതൽ ശ്രദ്ധ…
Read Moreജനകീയ സഹകരണം വേണം..! സഹകരണ മേഖലയുടെ ശാക്തീകരണത്തിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
കുണ്ടറ: സഹകരണ മേഖലയുടെ ശാക്തീകരണത്തിനുള്ള പരിശ്രമങ്ങളിൽ എല്ലാവരും പങ്കാളികളാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരുമ്പുഴ ഗ്രാമോ ദ്ധാരണ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ വൻതോതിൽ വേരോട്ടമുള്ള ജനകീയ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖല. കക്ഷിരാഷ്ട്രീയ ഭേദമെന്യെ ജനങ്ങൾ ഈ രംഗത്തോടു ചേർന്നു നിൽക്കുന്നു. നോട്ട് റദ്ദാക്കൽ നടപടിയെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം നേരിട്ടത് സഹകരണ മേഖലയാണ്. ഇപ്പോൾ ആ ഘട്ടം പിന്നിട്ടു. കേരളത്തിലെ സഹകാരികൾ ആകെ ഒന്നിച്ചു നിന്നതുകൊണ്ടാണ് പ്രതിസന്ധിയെ അതിജീവിക്കാൻ കഴിഞ്ഞത്. ഈ മേഖലയിലെ സ്ഥാപനങ്ങൾ തമ്മിലും സഹകരിച്ചു. നിലനിൽപ്പിന് അനിവാര്യമായ ജനകീയ അടിത്തറ കേരത്തിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്തുത്യർഹമായ സേവനം കാഴ്ച്ചവയ്ക്കുന്ന പെരുമ്പുഴ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ നൂതന സംവിധാനങ്ങളുള്ള പുതിയ മന്ദിരം ഉപകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച…
Read Moreകാര്യം നിസാരം, പ്രശ്നം ഗുരുതരം..! ക്ഷേത്ര ഭാരവാഹികളും ഡിവൈഎഫ്ഐക്കാരും തമ്മിലുള്ള സംഘർഷം പാർട്ടിക്കാർ ഏറ്റെടുത്തു; പ്രദേശത്ത് സംഘർഷം തുടരുന്നു
കാട്ടാക്കട: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന കാട്ടാക്കട മഠത്തികോണം ചായ്കുളത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. പോലീസുകാരനുൾപ്പെടെ 11 പേർക്കു പരിക്കേറ്റ ഇവിടെ വീണ്ടും സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അധികം പോലീസുകാരെ വിന്യസിച്ചിരിക്കുന്നത്. ഇരുപക്ഷക്കാർക്കെതിരെയും കേസെടുത്തതായി കാട്ടാക്കട സിഐ അനുരൂപ് അറിയിച്ചു. ഇനി സംഘർഷം തടയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. സംഘടിച്ചെത്തിയ ഇരു വിഭാഗങ്ങളും പോർവിളികളുമായി റോഡിൽ നിലയുറപ്പിച്ചതോടെ സംഘർഷം കനത്തു. തുടർന്ന് കല്ലേറായി. കല്ലേറിൽ സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ രാജൻ, ആർഎസ്എസ് പ്രവർത്തകരായ അനീഷ്, രതീഷ്, കുട്ടപ്പൻ, ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥുൻ, ഷിജിൻ, പ്രദീപ്, വിശാഖ്, വിപിൻ, നാട്ടുകാരായ ഷൈലജ, ഉഷ എന്നിവർക്കാണു പരിക്കേറ്റത്. വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കീഴ് വാണ്ട ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ചു ക്ഷേത്ര ഭാരവാഹികളുൾപ്പെടെയുള്ളവർ ലോറിയിൽ വിറകു കയറ്റി വൈകിട്ട് ചായ്കുളം വഴി വന്നു. ചായ്കുളത്ത് എത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്നവരും…
Read Moreഈ കുട്ടികൾക്ക് ഇതെന്തുപറ്റി..! ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ; കുട്ടികിടന്ന മുറിയ്ക്കുള്ളിലെ ജനൽ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്
ചവറ: കരുനാഗപ്പള്ളി കുലശേഖരപുരത്ത് ഏഴാംക്ലാസ് വിദ്യാർഥിനി വീട്ടിലെ ജനൽ കന്പിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കുലശേഖരപുരം മാന്പറ്റകിഴക്കതിൽ പ്രസന്നൻ ഷൈല ദന്പതികളുടെ മകൾ പ്രീതി (12) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികിടന്ന മുറി പൂട്ടിയനിലയിലായിരുന്നു. പോലീസെത്തിയാണ് മുറിതുറന്നത്. കുലശേഖരപുരം സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. ഫോറൻസിക് വിദഗ്ധരെത്തിയശേഷമെ മൃതദേഹം ആശുപത്രിമോർച്ചറിയിലേക്ക് മാറ്റുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. സഹോദരൻ പ്രവീണ്‍.
Read More