മണ്ടൻ കളക്ടർ കൊല്ലത്ത് ..! ജില്ലയിലെ വികസനങ്ങൾക്ക് എതിരായി മണ്ടൻ പരിഷ്കാരങ്ങൾ നടത്തുന്നയാണ് കൊല്ലത്തെ കളക്ടറെന്ന് കെ ബി ഗണേഷ് കുമാർ

പത്തനാപുരം: ജില്ലാ കളക്ടറുടെ പ്രവർത്തനങ്ങൾ വികസനപ്രവർത്തനങ്ങൾക്ക് എതിരാണെന്നും കളക്ടർ മണ്ടൻ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയാണെന്നും കെ.ബി.ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു. പിറവന്തൂർ ഗവ.മോഡൽ യുപി സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളവിതരണത്തിന്‍റെ ഫയലുകളിൽ പോലും ഒപ്പ് വയ്ക്കാൻ കളക്ടർ തയ്യാറല്ല. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞിട്ടുപോലും കുടിവെള്ള വിതരണത്തിനാവശ്യമായ നിർദേശങ്ങൾ തഹസിൽദാർമാർക്ക് കളക്ടർ നൽകുന്നില്ല. കഴിഞ്ഞ പത്തിന് ഫയലുകളിൽ തീർപ്പ് കൽപ്പിക്കണമെന്ന് സർക്കാർ നിർദേശം ഉണ്ടായിട്ടും ഇതൊന്നും ചെയ്യാൻ കളക്ടർ തയ്യാറല്ല. ജില്ലയിൽ ഈ കളക്ടർ സർവീസിൽ ഉള്ളപ്പോൾ ഒരു വികസനവും എത്തില്ല. ഇതിനെ തുടർന്ന് താൻ സ്പീക്കർക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ പൊതു വിദ്യാഭ്യാസത്തിന്‍റെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.പിടിഎ പ്രസിഡന്‍റ് പി.അജികുമാർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചനീയർ കെ.എ.ജയ റിപ്പോർട്ട് അവതരിപ്പിച്ചു.…

Read More

നേരാ തിരുമേനി..!ഡോ.വി.വി. വേലുക്കുട്ടി പേരിനൊപ്പം അരയൻ എന്ന പേരു കൂടി സ്വീകരിച്ചത് ഒരു ജനസമൂഹത്തിനു വേണ്ടിയെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ

കരുനാഗപ്പള്ളി: മനുഷ്യരിൽ വർഗീയ ചിന്ത വളർത്തി സമൂഹത്തെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ.വി.വി.വേലുക്കുട്ടി അരയന്റെ 1 2 3–ാം ജന്മദിനാഘോഷം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഹിന്ദു വർഗീയതയെ ആളിക്കത്തിച്ച് ദളിതരെയും പിന്നോക്കക്കാരെയും ഉൾപ്പെടെ തങ്ങളുടെ പിന്നിൽ അണിനിരത്താം എന്നതിന്റെ വിജയമാണ് യുപിയിലെ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇവിടെയാണ് വർഗ രാഷ്ര്ടീയത്തിന്റെ പ്രസക്തി. ഡോ.വി.വി. വേലുക്കുട്ടി അദ്ദേഹത്തിന്‍റെ പേരിനൊപ്പം അരയൻ എന്ന പേരു കൂടി സ്വീകരിച്ചത് ഒരു ജനസമൂഹത്തിനു വേണ്ടിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റ് സാമൂഹ്യ നവോഥാന നായകരോടൊപ്പം വളരെ സംഭാവനകൾ സമൂഹത്തിനു പകർന്നു നൽകിയ അദ്ദേഹത്തെ വേണ്ട വിധം പഠിക്കാനും ആദരിക്കാനും ഇന്നത്തെ സമൂഹത്തിനായിട്ടില്ലായെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചടങ്ങിൽ കെ എൻ ബാലഗോപാൽ എംപി അധ്യക്ഷത വഹിച്ചു. ഡോ.…

Read More

മകളാണ്, ഓർമിക്കുക..! പീ​ഡ​ന​ത്തി​ന് ഇരയായ പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി: മൂന്നു കുട്ടികളുടെ പിതാവായ ബ​ന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു

പോ​ത്ത​ന്‍​കോ​ട്: മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ​യി​ല്‍ പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​ര്‍​ക്ക​ര മ​ഞ്ചാ​ടി​മൂ​ട് മ​ണ്ണം​കു​ടി വ​യ​ല്‍​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (30)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മം​ഗ​ല​പു​രം പോ​ലി​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ രാ​ജേ​ഷ് പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു കൂ​ടി​യാ​ണ്. കു​ട്ടി പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി എ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവ​ന്ന​തോ​ടെ പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 23നാ​ണ് മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് . രാ​ജേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ​തി​നാ​ല്‍ നി​ര​ന്ത​രം വീ​ട്ടി​ല്‍ എ​ത്തു​മാ​യി​രു​ന്നു.​ ഇ​യാ​ള്‍ കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ​തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​ക്ക് ര​ക്തസ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച പെ​ണ്‍​കു​ട്ടി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.…

Read More

കാടും പുഴയും ഇഷ്ടമാണോ, പോരൂ അഗസ് ത്യവനത്തിലേക്ക് ..! കാ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​നും മൃ​ഗ​ങ്ങ​ളെ കാ​ണാ​നും അ​സു​ല​ഭ അ​വ​സ​രം ഒ​രു​ക്കി വ​നം വ​കു​പ്പും

കോ​ട്ടൂ​ർ​സു​നി​ൽ കാ​ട്ടാ​ക്ക​ട: :  കൊ​ടും കാ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​നും കാ​ട്ട് മൃ​ഗ​ങ്ങ​ളെ കാ​ണാ​നും അ​സു​ല​ഭ അ​വ​സ​രം ഒ​രു​ക്കി വ​നം വ​കു​പ്പ് സ​ഞ്ചാ​രി​ക​ളെ വി​ളി​ക്കു​ന്നു.  ഇ​നി ജി​ല്ല​യി​ലെ ര​ണ്ടു വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും സാ​ഹ​സി​ക വി​നോ​ദ​ത്തി​ന്‍റെ കൊ​ടി ഉ​യ​രു​ന്നു.   നെ​യ്യാ​റി​ലും  പേ​പ്പാ​റ​യി​ലു​മാ​ണ് പ​ദ്ധ​തി വ​രു​ന്ന​ത്.  വ​ന​മ​ധ്യ​ത്തി​ൽ മ​ര​ത്തി​നു​മു​ക​ളി​ൽ നി​ർ​മി​ച്ച ഏ​റു​മാ​ട​ത്തി​ൽ രാ​ത്രി താ​മ​സം.​പ​ക​ൽ നെ​യ്യാ​റി​ലും ക​ര​മ​ന​യാ​റി​ലും ച​ങ്ങാ​ട​ത്തി​ൽ യാ​ത്ര. കാ​ടും പു​ഴ​യും ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ് വ​നം​വ​കു​പ്പ് ഒ​രു​ക്കു​ന്ന​ത്. ഏ​റു​മാ​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് താ​മ​സി​ക്കാം​കാ​ടി​നു​ള്ളി​ലെ ഏ​റു​മാ​ട​ത്തി​ൽ താ​മ​സി​ച്ചു തൊ​ട്ട​ടു​ത്ത വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സൗ​ന്ദ​ര്യം പ​ര​മാ​വ​ധി ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഏ​റു​മാ​ട​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം. ഇ​തു സ​ന്ദ​ർ​ശ​ക​ർ​ക്കു വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കു​മെ​ന്ന്  അ​ധി​കൃത​ർ​പ​റ​യു​ന്നു.  വ​ന്യ​മൃ​ഗ​ങ്ങ​ൾ വെ​ള്ളം കു​ടി​ക്കാ​നെ​ത്തു​ന്ന കാ​ഴ്ച​യും കാ​ടി​നു​ള്ളി​ലെ ശ​ബ്ദ​ങ്ങ​ളും അ​നു​ഭ​വി​ച്ച​റി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള പാ​ക്കേ​ജ് കൂ​ടി​യാ​ണി​ത്. ഇ​തി​നു പു​റ​മെ പേ​പ്പാ​റ വ​നം-​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ഹാ​വാ​സം, ട്ര​ക്കി​ംഗ്,  വെ​ള്ള​ച്ചാ​ട്ട സ​ന്ദ​ർ​ശ​നം  എ​ന്നി​വ​യും  സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്നു.​സു​ര​ക്ഷി​ത​മാ​യ…

Read More

വെറും രാഷ്ട്രീയപരാമർശം..! മു​ഖ്യ​മ​ന്ത്രി​യു​ടെ “വാ​ട​ക’ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഒ​രു രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മെന്ന് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം ന​ട​ത്തി​യ ശി​വ​സേ​ന​ക്കാ​രെ പ്ര​തി​പ​ക്ഷം വാ​ട​ക​യ്ക്ക് എ​തു​ത്ത​താ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സ്താ​വ​ന സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ഒ​രു രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ഷ്ട്രീ​യ​മാ​യി മ​റു​പ​ടി പ​റ​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ്. കൊ​ച്ചി​യി​ലെ ശി​വ​സേ​ന​യു​ടെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം അ​ര​ങ്ങേ​റി​യ​തി​ന്‍റെ പി​റ്റേ​ന്നാ​ണ് നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. കൊ​ച്ചി​യി​ലെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന് എ​ത്തി​യ ശി​വ​സേ​ന​ക്കാ​ർ പ്ര​തി​പ​ക്ഷം വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​രാ​യി​രു​ന്നു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രൂ​ക്ഷ​മാ​യി പോ​ർ​വി​ളി​ച്ചു. പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗം വി.​ഡി.​സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി പ​രാ​മ​ർ​ശം നീ​ക്കി​ല്ലെ​ന്ന് റൂ​ളിം​ഗ് ന​ട​ത്തി​യ​ത്.

Read More

നേരിട്ടെത്തിയപ്പോൾ എല്ലാം ശരിയായി..! സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ത്ത​തി​ന് അ​ക്ര​മ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ മുഖ്യമന്ത്രിയെ നേരിൽ കണ്ടു; ഉടൻ നടപടിയുമായി

പ​ത്ത​നാ​പു​രം: സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ത്ത​തി​ന് അ​ക്ര​മ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യ്ക്ക് ഇ​നി ആ​ശ്വ​സി​ക്കാം. ക​റ​വൂ​ർ 16 ഫി​ല്ലിം​ഗി​ലെ താ​മ​സ​ക്കാ​രി​യാ​യ സു​മ സു​ബ്ര​ഹ്മ​ണ്യ(52)​ന് മു​ന്നി​ൽ നീ​തി​യു​ടെ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ടു​ക​യാ​ണ്. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സു​മ ക​റ​വൂ​രി​ൽ താ​മ​സ​ത്തി​നാ​യി സ്‌​ഥ​ല​വും വീ​ടും വാ​ങ്ങി. ഇ​തി​നി​ടെ പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ തു​ട​ങ്ങി. ഇ​തോ​ടെ സു​മ​യ്ക്കെ​തി​രെ മാ​ഫി​യ സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വ​നി​താ പോ​ലീ​സു​കാ​രി​ല്ലാ​തെ രാ​ത്രി​യി​ൽ അ​ഞ്ച് ത​വ​ണ തെ​റ്റാ​യ പ​രാ​തി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്ന​വ​ത്രെ. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ വീ​ടി​ന് സ​മീ​പം ഇ​വ​ർ​ക്കെ​തി​രെ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​സി​ഡ് പ്ര​യോ​ഗം ന​ട​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്‌​ഥ​ല​ത്തെ​ത്തി​യ പ​ത്ത​നാ​പു​രം പോ​ലീ​സ് ഇ​വ​രോ​ട് മൊ​ഴി മാ​റ്റി പ​റ​യ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ചു. ഇ​ത് പോ​ലീ​സു​കാ​രു​ടെ വൈ​രാ​ഗ്യ​ത്തി​നി​ടെ​യാ​ക്കി. ആ​സി​ഡ് വീ​ണ​തോ​ടെ ശ​രീ​ര​ത്തി​ൽ അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റു. തു​ട​ർ​ന്ന് ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി…

Read More

ഓസിന് കിട്ടുന്നത് ലക്ഷങ്ങൾ..! രണ്ടുവർഷം മുൻപ് പിടിച്ച ഇറാനിയൻ പത്തേമാരി കണ്ടു കെട്ടി; ലേലത്തിൽ സർക്കാരിന് ലഭിക്കുന്നത് വൻ തുകയെന്ന് സൂചന

വി​ഴി​ഞ്ഞം:​ തീ​ര​ദേ​ശ പോലീ​സി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ ഇ​റാ​നി​യ​ൻ പ​ത്തേ​മാ​രി​യി​ൽ നി​ന്നും സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന​ത് വ​ൻ തു​ക​യെ​ന്ന് സൂ​ച​ന. കാ​ഴ്ച​യി​ൽ പ​ഴ​ഞ്ച​നെ​ങ്കി​ലും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന പ​ത്തേ​മാ​രി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ആ​ധു​നി​ക എ​ൻ​ജി​നു​ക​ളും പ​ത്ത് ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ​ക്കു​ള്ള ഇ​ന്ധ​ന​വും സ്റ്റോ​ക്കു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ത്തേ​മാ​രി​യി​ൽ നി​ന്ന് ഡീ​സ​ൽ മാ​റ്റുന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പ്ര​ദീ​പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം കഴിഞ്ഞ വൈ​കു​ന്നേ​രം വ​രെ​ ഊ​റ്റി​യെ​ടു​ത്ത​ത് മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റ് ലിറ്റ​ർ ഡീ​സ​ൽ.​പ​തി​നാ​റോ​ളം ബാ​ര​ലു​ക​ളി​ൽ നി​റ​ച്ച ഇ​ന്ധ​നം സൂ​ക്ഷി​ക്കാ​നാ​യി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ എ​ത്തി​ച്ചു. പ​ത്തേ​മാ​രി​ക്കു​ള്ളി​ലു​ള്ള​വ​ൻ ഇ​ന്ധ​ന ശേ​ഖ​രം പൂ​ർ​ണമാ​യി മാ​റ്റ​ണ​മെ​ങ്കി​ൽ ഇ​നി​യും ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. എ​ക​ദേ​ശം പ​തി​ന​യായി​ര​ത്തോ​ളം ലി​റ്റ​ർ ഡീ​സ​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ന്സാ​ധാ​ര​ണ ഡീ​സ​ലി​നെ​ക്കാ​ൾ വി​ല​കൂ​ടു​ത​ലാ​ണ് താ​നും. ജീ​വ​ക്കാ​രാ​യ പാ​ക്, ഇ​റാ​നി​യ​ൻ പൗര​ന്മാരു​മാ​യി ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ക​റ​ങ്ങി​യ പ​ത്തേ​മാ​രി​യെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന്…

Read More

ഇതുതാന്‍ടാ പോലീസ്! അർധരാത്രി പ്രതികളെ പിടിക്കാൻ പോലീസ് എത്തിയത് എതിർ ചേരിയിലെ ഗുണ്ടകൾക്കൊപ്പം;പിന്നെ സംഭവിച്ചത്

കൊട്ടാരക്കര: വീട് ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിലിന് ഇറങ്ങിയത് എതിർ ചേരിയിലെ ഗുണ്ടകൾക്കൊപ്പം. പുത്തൂർ പോലീസാണ് കഴിഞ്ഞ ദിവസം അർധ രാത്രിയിൽ എതിർ ചേരിയിൽ ഉള്ളവർക്കൊപ്പം പ്രതികളുടെ വീട്ടിൽ തിരച്ചിലിന് ഇറങ്ങിയത്. പോലീസിന്റെ ഈ നടപടി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പുത്തൂർ ചേരിയിൽ ക്ഷേത്രത്തിലെ ഉത്സവദിവസം കുഞ്ഞുങ്ങളുമായി പോയ ബൈക്ക് യാത്രികനെ പ്രദേശവാസിയായ ഒരാൾ മർദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ സംഭവത്തിനുശേഷം മർദിച്ച ആളിന്റെ വീട്ടിനു നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്നവരെ തിരക്കിയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ പുത്തൂർ എസ്ഐ യുടെ നേതൃത്വത്തിൽ നാലംഗ പോലീസ് സംഘം വെണ്ടാറിൽ എത്തിയത്. പോലീസിനൊപ്പം എതിർ ചേരിയിലുള്ള 25 ലധികം പേരും വിവിധ വാഹനങ്ങളിൽ സ്‌ഥലത്തെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ വീട്…

Read More

ലൈസൻസ് ഉള്ള ഒരുത്തനം ഇല്ലേടാ..! ജീ​പ്പു​ക​ൾ ഓ​ടി​ക്കാ​ൻ പോ​ലീ​സു​കാ​രി​ല്ല; പോലീസ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്ഐ​മാ​ർ വ​ള​യം പി​ടി​ക്കേണ്ട ഗതികേടിൽ

പേ​രൂ​ർ​ക്ക​ട: ജീ​പ്പു​ക​ൾ ഓ​ടി​ക്കാ​ൻ പോ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ വ​ള​യം പി​ടി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട് എ​സ്​ഐ​മാ​ർ. പേ​രൂ​ർ​ക്ക​ട, വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​ണ് ജീ​പ്പു​ക​ൾ ഓ​ടി​ക്കാ​ൻ ഡ്രൈ​വ​ർ സിപിഒ​മാ​രി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്. പോ​സ്റ്റിം​ഗും ട്രാ​ൻ​സ്ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ർ​മാ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​യ​തോ​ടെ​യാ​ണ് സ്റ്റേ​ഷ​നു​ക​ളി​ൽ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ളി​ല്ലാ​താ​യ​ത്. പേ​രൂ​ർ​ക്ക​ട, വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നു​ക​ളി​ൽ അഞ്ചിലേ​റെ ഡ്രൈ​വ​ർ സിപിഒ​മാ​രാ​ണ് ഉ​ണ്ടായിരുന്നത്. ഇ​വ​രി​ൽ ഒ​രാ​ൾ​പോ​ലും ഇ​പ്പോ​ൾ ഇ​ല്ല. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ജീ​പ്പ് ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പോ​ലീ​സു​കാ​ർ വാ​ഹ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യും. പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​ര്യ​മാ​ണ് ഇ​തി​ലും ക​ഷ്ടം. ഇ​വി​ടെ ജീ​പ്പ് ഓടിക്കുന്നത് എ​സ്ഐ​ത​ന്നെ​യാ​ണ്. ഒ​രൊ​റ്റ ഡ്രൈ​വ​ർ സിപിഒ​യും ഇ​വി​ടെ​യി​ല്ല. സിഐ​യു​ടെ വാ​ഹ​നം ഓടിക്കാൻ പോ​ലും ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

Read More

എന്നാലും എന്‍റെ നാത്തൂനേ..! ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ മ​ർ​ദി​ച്ച​താ​യി പ​രാ​തി; കേസെടു ക്കാൻ തയാറാകാതെ പോലീസ്

കൊ​ട്ടാ​ര​ക്ക​ര: വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് കു​ട്ടി​ക്ക് പ​രി​ക്ക് പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ന്‍റഎ ഭാ​ര്യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. എ​ഴു​കോ​ൺ പോ​ച്ചം​കോ​ണം ര​ണ്ടാ​ലും​മൂ​ട്ടി​ൽ നി​വേ​ദ്യ​ത്തി​ൽ ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ പ്ലാ​വി​ന്റെ ശി​ഖ​രം ഒ​ടി​ഞ്ഞ് വീ​ണ് കു​ട്ടി​ക്ക് പ​രി​ക്കു​പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത​ത്രെ. സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ അ​നു​വി​നെ​തി​രെ ബി​ന്ദു എ​ഴു​കോ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ ബി​ന്ദു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ​ഹോ​ദ​ര​ന്റെ ഭാ​ര്യ അ​നു, പ്ലാ​വി​ന്‍റെ ശി​ഖ​രം വീ​ണ് കു​ട്ടി​ക്ക് പ​രി​ക്കേ​റ്റെ​ന്ന് ആ​രോ​പി​ച്ച് റോ​ഡി​ൽ മ​ർ​ദി​ച്ച​താ​യി ബി​ന്ദു പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച എ​ഴു​കോ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും എ​തി​ർ ക​ക്ഷി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ബി​ന്ദു പ​റ​യു​ന്നു.

Read More