വെള്ളറട: പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെ താക്കീതു ചെയ്തതിന് ക്രൂരമർദനം. പെണ്‍കുട്ടിയുടെ പിതാവ് അടക്കം പരിക്കേറ്റ അഞ്ചുപേർ വെള്ളറട സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കുമാണ് മർദനമേറ്റത്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് നിരവധി തവണ തടഞ്ഞിട്ടും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.ഇന്നലെ വൈകുന്നേരം 4.30നു യുവാവ് പെണ്‍കുട്ടിയുടെ വീടിനു സമീപത്ത് എത്തിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ താക്കീത് ചെയ്യുകയായിരുന്നു. ഇതിൽ രോഷാകുലനായ യുവാവ് റോഡിൽ എത്തി കണ്ണിൽ കണ്ടവരെയെല്ലാം മർദിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനും സ്കൂൾ വിദ്യാർഥിയുൾപ്പെടയുള്ളവർക്കും പരിക്കേറ്റു.ഇവരെ വെള്ളറട സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kollam
ഇവരാണോ ന്യൂജൻ..! പുത്തൻ അരിയും പച്ചക്കറികളുമാണ് കുട്ടികളുടെ സ്വഭാവം മാറ്റുന്നതെന്ന് പരമ്പരാഗത ചികിത്സാ വിദഗ്ധൻ മോഹനൻ വൈദ്യർ
പത്തനാപുരം: ജനിതക പരിവർത്തനം നടത്തിയ പുത്തൻ അരിയും പച്ചക്കറികളുമാണ് കുട്ടികളുടെ സ്വഭാവം മാറ്റുന്നതെന്ന് പരമ്പരാഗത ചികിത്സാ വിദഗ്ധൻ മോഹനൻ വൈദ്യർ അഭിപ്രായപ്പെട്ടു. ഗാന്ധിഭവനിൽ 795ാമത് ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഹാരമാണ് ഔഷധമെന്നും ആഹാരത്തിലൂടെയാണ് രോഗമുക്തി നേടേണ്ടതെന്നും പൂർവികരുടെ പാരമ്പര്യം നിലനിൽക്കണമെങ്കിൽ അവർ കഴിച്ചിരുന്ന ആഹാരം തന്നെ കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തേവാസികളെ സന്ദർശിച്ച ശേഷം ഗാന്ധിഭവൻ സ്നേഹമന്ദിറിലെത്തിയ മോഹനൻ വൈദ്യരെ ചലച്ചിത്ര താരം ടി.പി മാധവനും പിആർഡി മുൻ അഡീഷണൽ ഡയറക്ടർ വി. ആർ അജിത്കുമാറും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ഗാന്ധിഭവന്റെ സ്നേഹസമ്മാനം നൽകി. കിളിമാനൂർ മനയ്ക്കൽ വിദ്യ അക്കാദമി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ എൻഎസ്എസ് അംഗങ്ങളായ വിദ്യാർഥികൾ, കൊല്ലം മജീഷ്യൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ് അമൽരാജ്, ഗാന്ധിഭവൻ സെക്രട്ടറി…
Read Moreഇതാണോ ആർശഭാരത സംസ്കാരം..! സ്ത്രീകളെ ആക്രമിച്ചാണോ ബിജെപി തങ്ങളുടെ ആണത്വം തെളിയിക്കുന്നതെന്ന് വി.ഡി സതീശൻ എംഎൽഎ
ബാലരാമപുരം : സ്ത്രീകളെ ആക്രമിച്ചാണോ ബിജെപി തങ്ങളുടെ ആണത്വം തെളിയിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശ ൻ എംഎൽഎ. കല്ലിയൂരിൽ ദളിത് അധ്യാപികയ്ക്കു നേരെ നടന്ന ബിജെപി അക്രമത്തിൽ പ്രതിഷേധിച്ച് കല്ലിയൂർ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. ആർശഭാരത സംസ്കാരം വിളന്പുന്ന ബിജെപിയുടെ സംസ്കാരം സ്ത്രീകളെ അപമാനിക്കലാണോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ സവർണ ഫാസിസ്റ്റ് മുഖമാണ് കല്ലിയൂരിൽ കണ്ടത്. സിപിഎം ഇതിന് കുടപിടിക്കുന്നതിന്റെ തെളിവാണ് മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാതെ ഇപ്പോഴും സംരക്ഷിക്കുന്ന നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കല്ലിയൂർ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുപ്പിക്കൽ രാധാകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ , കോവളം എംഎൽഎ എം. വിൻസെന്റ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി അംഗം ജി.സുബോധൻ, ദളിത് കോണ്‍ഗ്രസ് സംസ്ഥാന…
Read Moreകൊട്ടരക്കര ഓട്ടോക്കാരെ പേടിക്കണം.! അമി തമായ കൂലിയും മോശം പെരുമാറ്റവും കൊട്ടാ രക്കരയിലെ ഓട്ടോയിൽ കയറാൻ നാട്ടുകാ ർക്ക് പേടി; നടപടിയെടുക്കാതെ പോലീസ്
കൊട്ടാരക്കര: നിയമലംഘനം നടത്തി വരുന്ന ഓട്ടോറിക്ഷകളെ തൊടാൻ പോലീസിനു ഭയം. അത്യാവശ്യമായതിനാൽ ഓട്ടം വിളിക്കുന്നവർ യാത്രചെയ്യുന്നത് ചങ്കിടിപ്പോടെയാണ്. അമിതമായ ചാർജും മോശം പൊരുമാറ്റവും ട്രാഫിക് നിയമലംഘനങ്ങളും കൊട്ടാരക്കരയിൽ തുടർക്കഥയാണ്. ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തി വരുന്ന കേരളത്തിലെ ഏക സ്ഥലമാണ് കൊട്ടാരക്കര. ഈ വിവരമറിഞ്ഞ് ഒരു റൂറൽ എസ് പി ഞെട്ടുക പോലുമുണ്ടായി. പക്ഷേ ഫലമുണ്ടായില്ല. സമാന്തരം ഇപ്പോഴും അഭംഗുരം തുടരുന്നു. കൊട്ടാരക്കര ചന്തമുക്കു മുതൽ പുലമൺ വരെയും തിരിച്ചുമാണ് പ്രധാന സമാന്തര സർവീസ്. ഡ്രൈവർ സീറ്റിൽ പോലും ആളിനെ ഇരുത്തി അഞ്ചും ആറും പേരെ കുത്തിനിറച്ചാണ് യാത്ര. 15 രൂപയുടെ ഓട്ടത്തിന് 30 രൂപവരെ ഈ വിധത്തിൽ ലഭിക്കും. ട്രാഫിക് പോലീസ് നോക്കി നിൽക്കെയാണ് യാത്രക്കാരെ കുത്തി നിറച്ചു കൊണ്ടുളള ഈ മരണപ്പാച്ചിൽ. കൂടാതെ ചന്തമുക്ക് ഓയൂർ റൂട്ടിലും സമാന്തര ഓട്ടോ സർവീസുകളുണ്ട്. ഓട്ടോറിക്ഷകളുടെ സമാന്തര…
Read More രാജിവെക്കു പുറത്തുപോകു..! വാർത്താ മാധ്യമങ്ങളിൽ ഇടം പിടിയ്ക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രത ബജറ്റ് ചോർച്ചയ്ക്ക് കാരണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ബജറ്റ് ചോർച്ച വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം നിയമസഭയിൽ ആദ്യം അവതരിപ്പിച്ചത്. പിന്നീട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബജറ്റ് വിവരങ്ങൾ ചോർന്നത് ധനകാര്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പ്രതിപക്ഷത്തെ വി.ഡി.സതീശൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ബജറ്റിലെ അതേ വാക്കുകളാണ് മാധ്യമങ്ങളിൽ വന്നത്. പേഴ്സണൽ സ്റ്റാഫുകൾക്ക് കളിക്കാനുള്ള കളിപ്പാട്ടമല്ല ഒൗദ്യോഗിക രേഖയെന്ന് സതീശൻ പറഞ്ഞു. കുറ്റം ചെയ്തത് ധനമന്ത്രി തന്നെയാണ്.വാർത്താ മാധ്യമങ്ങളിൽ ഇടം പിടിയ്ക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സതീശൻ ആരോപിച്ചു. എന്നാൽ ബജറ്റ് ചോർന്നിട്ടില്ലെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പാണ് ചോർന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക് സഭയെ അറിയിച്ചു. അതേ സമയം ബജറ്റ് വിവരങ്ങൾ പുറത്ത് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി…
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreനാസിക്കിൽ മരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് ; വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയിൽ കിടത്തിയെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: നാസിക്കിലെ ദേവ്ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യുവിന്റെ മൃതദേഹത്തോട് കടുത്ത അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയിൽ തന്നെ കിടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തിനൊപ്പം എത്തിയ ഉദ്യോഗസ്ഥർ ചെക്ക് ഇൻ ചെയ്യുന്നന് വൈകിയതാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജെറ്റ് എയർവെയ്സ് വിമാനത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഉന്നത സൈനിക ഉദ്യോഗസ്ഥർ ആരുംതന്നെ എത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യാതെ സ്വീകരിക്കില്ലെന്ന് ബന്ധുക്കളുടെ പ്രഖ്യാപനവും ആശയക്കുഴപ്പങ്ങളുണ്ടാക്കി. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ശ്രമമുണ്ടായതോടെ ഒപ്പമെത്തിയ ഉദ്യോഗസ്ഥർ എതിർത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാതെ മൃതദേഹം കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു. തർക്കങ്ങൾ ഒഴിവാക്കി പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും റീ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. റീ…
Read Moreഅവളും വെളിച്ചത്തിരുന്ന് പഠിക്കട്ടെ..! നിർധന കുടുംബാംഗമായ സഹപാഠിയുടെ വീട്ടില്‍ വൈദ്യുതിയെത്തിച്ച് കൂട്ടുകാരും സ്കൂൾ അധികൃതരും
ചവറ: തങ്ങളെപ്പോലെ സഹപാഠിയും വെളിച്ചത്തില്‍ ഇരുന്ന് പടിക്കണം എന്നാഗ്രഹിച്ച കൂട്ടുകാര്‍ ഒത്തൊരു മിച്ചപ്പോള്‍ മീനുവിന്റെ വീട്ടിലും വൈദ്യുതിയെത്തി. മണ്ണെണ്ണ വിളക്കുപേക്ഷിച്ച് വെളിച്ചത്തില്‍ ഇരുന്ന് പഠിക്കാം. ചവറ കോഴിത്തോടത്ത് തറയില്‍ തുളസീധരന്‍–ഷൈലജ ദമ്പതിക ളുടെ മകളാണ് കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മീനു. നിര്‍ധന കുടുംബത്തിന് വൈദ്യുതി ഇല്ലായിരുന്നു. തങ്ങളുടെ കൂട്ടുകാരിയുടെ അവസ്ഥ മനസിലാക്കിയ നന്മയുളള വിദ്യാര്‍ഥിക്കൂട്ടായ്മ മീനുവിന് വെളിച്ചമേകാന്‍ മുന്നോട്ട് വരുകയായിരുന്നു.കൂട്ടായ്മ മീനുവിന്റെയവസ്ഥ വീടുകളില്‍ അവതരിപ്പിച്ചപ്പോള്‍ കൈകളില്‍ നിറഞ്ഞത് മീനുവിന് വൈദ്യുതിയെത്തിക്കാനുളള തുക. തുടര്‍ന്ന് സഹപാഠിക്ക് വെളിച്ചവുമായി എന്ന പദ്ധതിയില്‍ പിടിഎയും ഇവരോടൊപ്പം ഒത്തുചേര്‍ന്നു. പുത്തന്‍ തലമുറക്ക് നന്മ നഷ്ടമാകുന്നുയെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ നന്മയുടെ വെളിച്ചം കാണിച്ച് തന്നിരിക്കുകയാണ്. മീനുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ദേവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്…
Read Moreതത്തപ്പശു..! ജേക്കബ് തോമസ് മുഖ്യമന്ത്രി യുടെ തൊഴുത്തിലെ കെട്ടിയിട്ട പശു; ഉദ്യോഗസ്ഥ ചേരിപ്പോരുമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയില്‍. ജേക്കബ് തോമസ് മുഖ്യമന്ത്രി യുടെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുവാണെന്ന് വി.ഡി.സതീശന് ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സതീശന് അടിയന്തരപ്രമേയത്തിന് അനുമതി തേടി. കൂട്ടിലടച്ച തത്തയെപ്പോലെയല്ല മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവിനെപ്പോലെയാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ കേസുകള്‍ ഏറ്റെടുക്കേണ്ടെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ജേക്കബ് തോമസിനെ ആര് അധികാരം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ജേക്കബ് തോമസിന്റെ പ്രവര്‍ത്തികള്‍. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് മൂലം അതീവ പ്രാധാന്യമുള്ള ഫയലുകള്‍ പോലും ബിനാമി കൈകളില്‍ എത്തുകയാണെന്നും ഇവ പകപോക്കലിനായി കോടതിയില്‍ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ക്ക് മറുപടി നല്കിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നിലപാട് തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മില്‍ നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.…
Read Moreഎന്റെ കണ്ടെത്തലുകൾ ശരിയല്ലേ..! പാവ ങ്ങൾ താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണമെന്ന് കെ.ഇ.ഇസ്മയിൽ
കൊല്ലം: കാർഷിക ഭൂപരിഷ്കരണ നിയമത്തിൽ നിശ്ചയിച്ചിട്ടുള്ള ഭൂപരിധിയിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ബികെഎംയു ദേശീയ പ്രസിഡന്റ് കെ.ഇ.ഇസ്മയിൽ ആവശ്യപ്പെട്ടു. ബികെഎംയുവിന്റെ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1957 ലെ കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണ നിയമം തയാറാക്കിയപ്പോഴുള്ള സാമ്പത്തിക സാമൂഹ്യ സാഹചര്യമല്ല ഇന്ന് നിലനിൽക്കുന്നത്. അന്ന് ഭൂപരിധി നിശ്ചയിച്ചത് 15 ഏക്കറാണ്. 1969ൽ അച്യുതമേനോൻ സർക്കാർ ബിൽ നടപ്പാക്കിയപ്പോഴും അതിൽ മാറ്റം വരുത്തിയില്ല. ഇന്ന് ജനസാന്ദ്രതയും, ജനസംഖ്യയും വർധിച്ചു. ഭൂമിയുടെ ലഭ്യത വല്ലാതെ കുറഞ്ഞു. രണ്ട് ലക്ഷം കുടുംബങ്ങൾ ഭൂമിയോ വീടോ സ്വന്തമായി ഇല്ലാതെ വിഷമിക്കുന്നു. ജന്മിത്തത്തിനും നാടുവാഴിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എതിരായി പോരാടിയത് കുടിയാളന്മാരോടൊപ്പം കർഷക തൊഴിലാളികളാണ്. എന്നാൽ ആ കർഷകതൊഴിലാളികൾക്ക് അവഗണനയാണ് ഇപ്പോഴും. ഭൂമിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഭൂപരിധിയിൽ പുനർനിർണയം വേണം. പതിനഞ്ചേക്കറിൽ നിന്ന് പത്തേക്കറായി പരിധി നിർണയിക്കണമെന്നാണ് ബികെഎംയുവിന്റെ ആവശ്യം.…
Read More