തൊടുപുഴ: വില്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പില്‍ നൗഫല്‍ (25), ചൂരവേലില്‍ റിന്‍സാദ് (29) എന്നിവരെയാണ് എസ്ഐ എന്‍.എസ്. റോയിയുടെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപ് ഓടി രക്ഷപ്പെട്ടു.സ്വകാര്യ മെഡിക്കല്‍കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയില്‍നിന്നാണ് ഇന്നു രാവിലെ 6.30 ഓടെ പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്പന നടത്താനാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. പ്രതികള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സൂചന. ഓടിരക്ഷപ്പെട്ട അനൂപിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Read MoreCategory: Kottayam
വഴിവിളക്കുകൾ തെളിച്ചേ തീരൂ… ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ച് എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്
എലിക്കുളം: വഴിവിളക്ക് തെളിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൾ പ്രതിഷേധം. എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടാണ് ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡ് സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ റോഡിന് ഇരുവശവുമായി നാനൂറിലധികം വഴിവിളക്കുകളാണ് സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ രണ്ടുവർഷത്തിലേറെയായി ഒരെണ്ണം പോലും തെളിയുന്നില്ല. വാഹനങ്ങളിടിച്ച് കേടായ വിളക്കുകൾക്കെല്ലാം അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വാഹനഉടമകളിൽനിന്ന് സർക്കാരിലേക്ക് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുനഃസ്ഥാപിച്ചില്ല. ഒടിഞ്ഞ് വഴിയിൽ വീണുകിടന്ന തൂണുകളിൽനിന്ന് ബാറ്ററികൾ മോഷണം പോവുകയും ചെയ്തു. ബാറ്ററിയുടെയും പാനലിന്റെയും തകരാർ മൂലം ബാക്കി വഴിവിളക്കുകളും പ്രവർത്തനരഹിതമായതോടെ നിരവധി ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു. ഏതാനും സംഘങ്ങളെ പോലീസ് പിടികൂടുകയും ചെയ്തു. നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും വഴിവിളക്കുകൾ നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. കെൽട്രോൺ, അനർട്ട് തുടങ്ങിയ ഏതെങ്കിലും ഏജൻസിക്ക് പരിപാലന ചുമതല നൽകുന്ന കാര്യം ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.…
Read Moreതെങ്ങണ ജംഗ്ഷനില്‍ ടിപ്പര്‍ കടയിലേക്ക് ഇടിച്ചുകയറി: മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കു പരിക്ക്
ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ തെങ്ങണ ജംഗ്ഷനില്‍ മിനി ടിപ്പര്‍ നിയന്ത്രണംവിട്ട് ട്രാവലറിലും കാറിലും ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറി. ജോലിക്കു പോകുന്നതിനായി കാത്തുനിന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കൗോളജിലേക്കു മാറ്റി. ഇന്നു രാവിലെ 7.30നാണ് അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നതിനായി നൂറിലേറെ തൊഴിലാളികള്‍ കൂടിനിന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാന്നില സ്വദേശി ജയിംസിന്റെ മൊബൈല്‍ ഹട്ട് എന്ന കടയിലേക്കാണ് ടിപ്പര്‍ ഇടിച്ചുകയറിയത്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreഇരുട്ടിൽ പതിയിരുന്ന് വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും; എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും;’കുറുവ’പ്പേടിയിൽ കോട്ടയം; ജാഗ്രതാനിര്‍ദേശം നല്കി പോലീസ്
കോട്ടയം: ആലപ്പുഴയില്‍ കുറുവ സംഘമെത്തി നിരവധി മോഷണങ്ങള്‍ നടത്തിയതോടെ കോട്ടയം ജില്ല അതീവജാഗ്രതയില്‍. ആലപ്പുഴയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ജാഗ്രതാനിര്‍ദേശം നൽകി. ഇതിനു പുറമെ രാത്രികാല പെട്രോളിംഗ്, വാഹന പരിശോധന എന്നിവ ശക്തിപ്പെടുത്തണമെന്ന് എല്ലാ എസ്എച്ച്ഒമാര്‍ക്കും ജില്ലാ പോലീസ് ചീഫ് നൽകിയ ഉത്തരവില്‍ പറയുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം, കുമരകം, വൈക്കം, എന്നീ സ്റ്റേഷന് പരിധികളിലാണ് പ്രത്യേക പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വിഹരിക്കുന്ന മോഷ്ടാക്കള്‍ കോട്ടയം ജില്ലയിലേക്കു കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു മുന്നില്‍കണ്ടാണ് പോലീസ് കരുതല്‍നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കുറുവ സംഘത്തില്‍പ്പെട്ടവര്‍ക്ക് ആലപ്പുഴ ജില്ലയിലെ ഒളിത്താവളത്തില്‍നിന്നു പോലും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെത്തി മോഷണം നടത്തി മടങ്ങാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഏത് ഇരുട്ടിലും ഒളിച്ചിരിക്കും. വീടുകളില്‍ കയറി…
Read Moreശബരിമല ദര്‍ശനം: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണനയ്ക്ക് നിര്‍ദേശം
ശബരിമല: സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന നല്കാന് നിര്‍ദേശം. വലിയ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഇവരെ ഫ്ളൈഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്.സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പോലീസ് ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്കുന്നു.പതിനെട്ടാംപടിയില്‍ പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഒരു മിനിട്ടില്‍ 80 പേരെയെങ്കിലും പടി കയറ്റിവിടുകയെന്നതാണ് ഇവരുടെ ചുമതല. തിരക്കും അപകടങ്ങളും ഒഴിവാക്കി പടി കയറാന്‍ സഹായിക്കുന്ന ജോലിയില്‍ ഓരോ 15 മിനിട്ടിലും പോലീസ് ഡ്യൂട്ടി മാറിക്കൊണ്ടേയിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ…
Read Moreഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വർക്ക്; ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍
ശബരിമല: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വര്‍ക്ക് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍.ഒരു സിമ്മില്‍ അര മണക്കൂര് വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പമ്പയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എന്‍.എല്‍.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ജ്യോതിഷ്കുമാര്‍, ജെ.ടി.ഒ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. നിലയക്കല്‍ മുതല്‍ സന്നിധാനം വരെ 48 ഇടങ്ങളില്‍ വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിച്ചതായി ബിഎസ്എന്‍.ല്‍ ശബരിമല ഓഫീസ് ഇന്‍ ചാര്‍ജ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് നെറ്റ് വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ഇതുവഴി കഴിയും.
Read Moreസ്കൂള്‍ കുട്ടികള്‍ക്കു നേരേ പാഞ്ഞടുത്ത് കാട്ടാന! ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: പീരുമേട്ടില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് കുട്ടികള്‍ ആനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പീരുമേട് മരിയഗിരി പബ്ലിക് സ്കൂളിലെ കുട്ടികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ബസ് കാത്ത് സ്റ്റോപ്പില്‍ നിന്ന സ്കൂള്‍ കൂട്ടികള്‍ക്കു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കുട്ടികള്‍ സ്കൂള്‍ പരിസരത്തേക്ക് ഓടിക്കയറി ഗേറ്റ് പൂട്ടിയതിനാലാണ് വലിയ അപകടം ഒഴിവായത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും സഞ്ചരിക്കുന്നുണ്ടായിരുന്നു. ഓടിയെത്തിയ കാട്ടാന പിന്നീട് തട്ടാത്തിക്കാനം വനമേഖലയിലേക്കു പോയി. കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിക്കാനം, പീരുമേട്, തട്ടാത്തിക്കാനം പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ തുരത്തുന്നതിനോ കാടു കയറ്റുന്നതിനോ വനം വകുപ്പ് ശ്രമം നടത്തിയിട്ടില്ല. പരാതി ഉയരുമ്പോള്‍ മാത്രം പടക്കം പൊട്ടിച്ച് ആനയെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതു മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ഇതിനിടെയാണ് ഇന്നലെ സ്കൂള്‍…
Read Moreശബരിമലയില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ്; നാളെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനം. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.ഈ മൂന്നിടങ്ങളിലും ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്‍കും.
Read Moreഎല്ലാവരും ഉറങ്ങിയെന്ന് ബോധ്യപ്പെടുന്പോൾ അവരെത്തും: രാത്രികാലങ്ങളില്‍ അജ്ഞാതസംഘം വിലസുന്നു: കുറുവാസംഘമെന്നു സംശയം
ചേര്‍ത്തല: ചേര്‍ത്തലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങളില്‍ നഗരം ഭീതിയില്‍. മൂഖംമൂടിധാരികളായ അജ്ഞാതസംഘം മാരകായുധങ്ങളുമായി വിലസുന്നത് ചിലവീടുകളിലെ സിസിടിവി കാമറയില്‍ പതിഞ്ഞതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. മോഷണശ്രമങ്ങള്ക്കു പിന്നില്‍ അക്രമകാരികളായ കുറുവസംഘമെന്നു സംശയമുയരുന്നതും ഇതു പ്രചരിക്കുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില്‍ പലയിടത്തായി മോഷണ ശ്രമങ്ങളുണ്ടായി. മണ്ണഞ്ചേരിയില്‍ കുറുവ സംഘത്തിന്റെ മോഷണത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാന്നിധ്യമാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസമാണ് കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്ന സംഘം നഗരസഭ 32-ാം വാര്‍ഡില്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്നത്. അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപം പണ്ടകശാലപറമ്പില് ശ്രീകേശന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ സംഘം ഓടി രക്ഷപ്പെട്ടു. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ പലവീടുകളിലും മോഷണശ്രമമുണ്ടായി. തുടര്‍ന്ന് സൂര്യപള്ളി ജോസിയുടെ വീടിന് മുന്നിലും മോഷ്ടാക്കള്‍ എത്തി. മൂന്നംഗസംഘം വീടിന് ഗേറ്റിന് വെളിയില്‍ നില്‍ക്കുന്നത് സിസിടിവി കാമറയില്‍…
Read Moreഉരച്ചു നോക്കാൻ ഗ്യാപ്പ് തരും മുൻപേ വിശ്വാസ്യത പിടിച്ചു പറ്റും: മുക്കുപണ്ട മാഫിയ വ്യാപകം; കബളിപ്പിക്കപ്പെടുന്നത് ലക്ഷങ്ങൾ
കോട്ടയം: സംസ്ഥാനത്തു മുക്കുപണ്ട മാഫിയ വ്യാപകമെന്ന് ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്. പ്രഫഷണല്‍ സംഘമാണു മാഫിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുക്കുപണ്ടവുമായെത്തി പ്രൈവറ്റ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു പണവുമായി കടന്നുകളയുന്നവര്ക്കെതിരേ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്നു സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സ്വകാര്യ ബാങ്കുകള്‍ നേരിടുന്നത്. ഇവരുടെ ഉറവിടം കണ്ടെത്തി നിയമത്തിന്റെ മുന്പിലെത്തിച്ചു ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭാരതീയ ന്യായ സംഹിത പരിഷ്കരിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ 66ാമത് സംസ്ഥാന സമ്മേളനം കോടിമത സുമംഗലി ഓഡിറ്റോറിയത്തില്‍ 10ന് നടക്കും. രാവിലെ 11ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്,…
Read More