കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശേരിപാലത്തിന് സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (അഞ്ച്) ആണ് മരിച്ചത്.
തോട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ഹന ഫാത്തിമ. മരണത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
