ജീ​വ​ൻ ര​ക്ഷ​ക​നാ​യി ആ​പ്പി​ൾ വാ​ച്ച്, ബോ​ധം​കെ​ട്ടു​വീ​ണ വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ച്ച് ര​ക്ഷ​ക​നാ​യി സ്മാ​ർ​ട്ട്‌​വാ​ച്ച്

അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ട്ട് അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​സ്ലാം എ​ന്ന വ്യ​ക്തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ആ​പ്പി​ൾ വാ​ച്ച്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് വീ​ടി​ന് പു​റ​ത്ത് കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​ത് വാ​ച്ചി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്.

ശ​രീ​ര​മാ​സ​ക​ലം വേ​ദ​ന​യും ശ്വാ​സ​ത​ട​സ്സ​വും അ​നു​ഭ​വി​ച്ച ഇ​സ്ലാം, മാ​ലി​ന്യം ക​ള​യാ​ൻ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബോ​ധം​കെ​ട്ടു​വീ​ണ​ത്. ആ ​സ​മ​യ​ത്ത് വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബോ​ധം തി​രി​കെ വ​ന്ന​പ്പോ​ൾ എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​തി​രു​ന്ന ഇ​ദ്ദേ​ഹം, മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​ത് കേ​ട്ടാ​ണ് ആ​പ്പി​ൾ വാ​ച്ച് സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

ആ​പ്പി​ൾ വാ​ച്ചി​ലെ ‘ഫോ​ൾ ഡി​റ്റ​ക്ഷ​ൻ’ എ​ന്ന പ്ര​ത്യേ​ക ഫീ​ച്ച​റാ​ണ് ഇ​വി​ടെ ര​ക്ഷ​ക​നാ​യ​ത്. ഒ​രാ​ൾ ക​ഠി​ന​മാ​യി നി​ല​ത്തു​വീ​ണാ​ൽ അ​ത് തി​രി​ച്ച​റി​യാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ക​ഴി​യും. വീ​ഴ്ച​യ്ക്ക് ശേ​ഷം വ്യ​ക്തി​ക്ക് ച​ല​ന​മി​ല്ലെ​ന്ന് ക​ണ്ടാ​ൽ വാ​ച്ച് സ്വ​യം മു​ന്ന​റി​യി​പ്പ് ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ തു​ട​ങ്ങും.

വീ​ണ് ഒ​രു മി​നി​റ്റോ​ളം യാ​തൊ​രു പ്ര​തി​ക​ര​ണ​വും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ, വാ​ച്ച് സ്വ​യം എ​മ​ർ​ജ​ൻ​സി സ​ർ​വീ​സി​ലേ​ക്ക് കോ​ൾ ചെ​യ്യും. ഒ​പ്പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി നി​ൽ​ക്കു​ന്ന കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര സേ​വ​ന വി​ഭാ​ഗ​ത്തി​നും മു​ൻ​കൂ​ട്ടി ന​ൽ​കി​യി​ട്ടു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും സ​ന്ദേ​ശ​മാ​യി അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്യും.

ആം​ബു​ല​ൻ​സ് വേ​ഗ​ത്തി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​സ്ലാ​മി​നെ ഉ​ട​ന​ടി യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സി​ൻ​സി​നാ​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യി ക​ണ്ടെ​ത്തി. ആ​പ്പി​ൾ വാ​ച്ചി​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ സ​ന്ദേ​ശ​മാ​ണ് ത​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​തെ​ന്ന് ഇ​സ്ലാം ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു.

Related posts

Leave a Comment