ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തില്‍ നടത്തിയ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ യാത്രക്കാരും സംഘടനകളും ഒട്ടേറെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. കോവിഡ് കാലയളവില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്നും കോയമ്പൂര്‍, ബംഗളൂരു, മധുര, പഴനി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഹൈറേഞ്ച് സെക്ടറിലേക്കു രാത്രികാല സര്‍വീസുകള്‍ ആരംഭിക്കണമെന്നുള്ള ദീര്‍ഘകാലമായി ഉയരുന്ന ആവശ്യങ്ങളും നിവേദനമായി ലഭിച്ചു. യാത്രക്കാരില്‍നിന്നു സമാഹരിച്ച നിവേദനങ്ങൾ ബസ് പാസഞ്ചേഴ്സ് ഫോറം കണ്‍വീനര്‍ പ്രഫ. വി. രാജ്മോഹന്‍ നായര്‍ ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസിന് കൈമാറി. ജോണ്‍ മാത്യു മൂലയില്‍, ജോര്‍ജ് മാത്യു, ബെന്നി സി. ചീരഞ്ചിറ, സുരേഷ് പുഞ്ചക്കോട്ടില്‍, ജോസഫ് കടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി. ലഭിച്ച നിവേദനങ്ങളെല്ലാം ഗതാഗതമന്ത്രിക്കു കൈമാറും.
Read MoreCategory: Kottayam
കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ച് 10 പേര്‍ക്കു പരിക്ക്
ഇടുക്കി: പാബ്ലയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. നേര്യമംഗലം -പൈനാവ് റോഡില്‍ പാംബ്ല കെഎസ്ഇബി കോളനി ഭാഗത്ത് ഇന്നു പുലര്‍ച്ചെ 1.15 ഓടെയാണ് അപകടം. എറണാകുളത്തു നിന്നും നെടുങ്കണ്ടത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആറു പേരെ ഇടുക്കി മെഡിക്കല്‍ കോളജിലും നാലു പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് അടിമാലി -നേര്യമംഗലം റോഡില്‍ വാളറയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
Read Moreനവീൻ ബാബുവിന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി ആയിരങ്ങൾ; കത്തിത്തീർന്ന ചിതയ്ക്കരികിൽ തിരിഞ്ഞുനോക്കാൻ കരുത്തില്ലാതെ സഹപ്രവർത്തകർ
പത്തനംതിട്ട : കാരുവള്ളിൽ വീട്ടിലെക്ക് ഇന്നലെയും ഇന്നുമെല്ലാം ജീവിതത്തിന്റെ നാനാതുറയിലുള്ള നിരവധിപേരാണ് എത്തി കൊണ്ടിരിക്കുന്നത്. നവീൻ ബാബുവിനെ നേരിട്ട് അറിയുന്നവരും കേട്ടറിഞ്ഞവരും എല്ലാം ഈ കൂട്ടത്തിലുണ്ട്. ആശ്വാസവാക്കുകളുമായെത്തിയ പലർക്കും പലതും പറഞ്ഞ് മുഴുവിപ്പിക്കാനായില്ല അത്രകണ്ട് ദുഃഖം തളകെട്ടി നിൽക്കുകയാണ് ഇവിടെ. എന്ത് പറയണം എന്നറിയാതെ പലരും മടങ്ങി. വന്നവരുടെയും മുഖത്ത് തങ്ങളുടെ കുടുംബത്തിലെ ഒരംഗംനഷ്ടപ്പെട്ടതുപോലെയുള്ള ദുഃഖം മാത്രം. കത്തിത്തീർന്ന ചിതയ്ക്കരികിൽ എത്തിയ സഹപ്രവർത്തകരിൽ പലരും ഒന്നുകൂടി തിരിഞ്ഞുനോക്കാൻ കരുത്തില്ലാതെയാണ് മടങ്ങിയത്. എഡിഎം. നവീൻബാബുവിന്റെ നന്മകൾ നാട് നെഞ്ചോട് ചേർത്തതിന്റെ ആഴം ഇവിടത്തെ ഒരോ കാഴ്കളിലും നിറഞ്ഞു നിൽക്കുന്നു..നവീനിന്റെ മരണത്തിന്റെ ഞെട്ടലിൽനിന്നും കരകയറാൻ ഭാര്യ മഞ്ജുഷയ്ക്കും പെൺമക്കൾക്കും സാധിച്ചിട്ടില്ല. നാട്ടിലേക്കെത്തുന്ന അച്ഛനെ സ്വീകരിക്കാൻ സന്തോഷത്തോടെ റെയിൽവേ സ്റ്റേഷനിലേക്കുപോയ മക്കൾ ഇന്ന് കരഞ്ഞ് തളർന്ന മുഖവുമായി വരുന്നവരോട് സംസാരിക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്നു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മലയാലപ്പുഴയിലെത്തി കുടുംബത്തെ…
Read Moreനവീൻ ബാബുവിന്റെ മരണം: വൈറലായി കണ്ണൂർ കളക്ടറുടെ കത്ത്
പത്തനംതിട്ട∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കള ക്ടർ അരുൺ കെ. വിജയൻ നൽകിയ കത്ത് വൈറലായി. മാപ്പ് അപേക്ഷിച്ചുള്ള കത്ത് ഇന്നലെ രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ പറയുന്നു. നവീന്റെ മൃതദേഹതോടൊപ്പം പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താൽപര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി കുടുംബത്തിനു കൈമാറിയത്. കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രമേയമാണ്. അതേസമയം കണ്ണൂർ കലക്ടർക്കെതിരേ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ഉയർത്തിയത്. യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നു കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു വും സി ഐ ടി യു നേതാവുമായ മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക്…
Read Moreആനപ്പല്ല് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ: മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
ചെങ്ങന്നൂർ: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഐടി ഐക്ക് സമീപം ആനപ്പല്ല് കൈമാറാൻ ശ്രമിക്കുന്പോഴാണ് ഇവർ പിടിയിലാകുന്നത്. ആനപ്പല്ലുമായി എത്തിയ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. തിരുവല്ലയിൽ താമസിക്കുന്ന പുനലൂർ തെന്മല തോട്ടുംകരയിൽ രാജൻ കുഞ്ഞ് (50), തിരുവനന്തപുരം പോത്തൻകോട് മനു ഭവനിൽ മനോജ് എസ് (48) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും റാന്നി റെയ്ഞ്ച് കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ടിരുന്ന കാറിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് കണ്ടെടുത്തു. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൽ, സോളമൻ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു ടി.ജി, പ്രകാശ് എഫ്, അനൂപ് അപ്പുക്കുട്ടൻ, അജ്മൽ…
Read Moreനീലിമംഗലത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ച വ്യാപകം: നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം
കോട്ടയം: സംക്രാന്തി നീലിമംഗലം മുസ്ലിം ജമാ അത്തിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മോസ്കിന്റെ മതില്കെട്ടിനുള്ളിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണു മോഷണം. ഇന്നലെ രാവിലെ മോസ്കില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരാണു മോഷണവിവരം അറിയുന്നത്. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു. നീലിമംഗലത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കാണിക്കവഞ്ചിയും നേര്‍ച്ചപ്പെട്ടിയും കവർച്ച ചെയ്യുന്നതു വ്യാപകമാണ്. നാളുകള്‍ക്കു മുമ്പു എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കാണിക്കവഞ്ചി തകര്‍ത്തും മോഷണം നടന്നിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreസ്വാമിയേ ശരണമയ്യപ്പാ… അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്ത്
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ ശബരിമലയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരും അടുത്ത ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. പിന്നീടുള്ള ഒരുവര്‍ഷം ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജാകര്‍മങ്ങള്‍ നടത്തണം. തുലാം 30നു രാത്രിയാണ് ഇവരുടെ അഭിഷേക ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി കൊല്ലം ശക്തികുളങ്ങര നാരായണീയം തോട്ടത്തില്‍ മഠം കുടുംബാംഗമാണ്. കൊല്ലം ലക്ഷിമനടയിലെ മേല്‍ശാന്തിയാണ് നിലവില്‍. 24 പേരുകളാണ് ഇത്തവണ ശബരിമല മേല്‍ശാന്തി പട്ടികയില്‍ അന്തിമ പരിഗണനയിലുണ്ടായിരുന്നത്. ഈ പേരുകള്‍ എഴുതി ഒരു വെള്ളിക്കുടത്തിലും മറ്റൊരു വെള്ളിക്കുടത്തില്‍ 23 ശൂന്യപേപ്പറുകളും ശബരിമല മേല്‍ശാന്തി എന്നെഴുതിയ ഒരു കുറിപ്പും ഇട്ടായിരുന്നു നറുക്കെടുപ്പ്. ശബരിമല സോപാനത്ത് ഉഷ പൂജയേ തുടര്‍ന്നായിരുന്നു ചടങ്ങുകള്‍. പന്തളം…
Read Moreദിവ്യയ്ക്കെതിരേ കേസെടുക്കണം; പോലീസില്‍ പരാതി നല്കി എഡിഎമ്മിന്റെ സഹോദരന്
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച എഡിഎം നവീന്‍ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പോലീസില്‍ പരാതി നല്കി. പ്രഥമദൃഷ്ട്യ പി.പി. ദിവ്യയ്ക്കെതിരേ കേസെടുക്കാനാകുമെന്ന് അഭിഭാഷകന് കൂടിയായ പ്രവീണ്‍ ബാബു പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണമായതെന്നു വ്യക്തമാണെന്നും പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതായി പറയുന്ന പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Read Moreഇരട്ടയാറില്‍ വീട് കത്തി 10 ലക്ഷത്തിന്റെ നഷ്ടം; കുരുമുളക്, ഏലയ്ക്ക, റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു
ഇടുക്കി: ഇരട്ടയാര്‍ നാലുമുക്കില്‍ വീട് കത്തി നശിച്ചു. നാലുമുക്ക് ചക്കാലയില്‍ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് ഇന്നലെ രാത്രി 9.15 ഓടെ തീപിടിച്ചത്. സ്റ്റോര്‍ റൂം കൂടിയായ ഇവിടെ ഉണങ്ങാനിട്ടിരുന്ന റബര്‍ഷീറ്റിന് പുകയിട്ടപ്പോള്‍ തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. നാട്ടുകാരുടെയും കട്ടപ്പനയില്‍നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘത്തിന്റെയും ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചത്. തങ്കമണി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളും മകനും തീ പടരുന്നത് കണ്ട് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 1,000 കിലോ കുരുമുളക്, 300 കിലോ ഏലയ്ക്ക, 500 കിലോ റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. വീടും പൂര്‍ണമായും തന്നെ കത്തിനശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. വാര്‍ഡ് മെംബര്‍ ആനന്ദ് സുനില്‍കുമാര്‍, കട്ടപ്പന ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫീസര്‍…
Read Moreതൊഴിലിടങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയെന്ന് ജസ്റ്റീസ് സിറിയക് തോമസ്
ഗാന്ധിനഗര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജസ്റ്റീസ് സിറിയക് തോമസ്. ലോക മാനസികാരോഗ്യ ദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം ഏഷ്യാ പസഫിക് മാനസികാരോഗ്യ സംഘടനയും ഐഎംഎ കേരള ഘടകവും ചേര്‍ന്നു സംഘടിപ്പിച്ച ലോക മാനസിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിനു പ്രാധാന്യം നല്‍കുക എന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം. ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎഫ്എംഎച്ച് ഏഷ്യാ പസഫിക് വൈസ്പ്രസിഡന്റ് ഡോ. റോയി കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎഫ്എംഎച്ച് പ്രസിഡന്റ് ഡോ. സുയോക്ഷി അകിയാമ (ജപ്പാന്), ഡബ്ല്യുഎഫ്എംഎച്ച് സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ ഇവ്ബിയാറോ, ഡബ്ല്യുഎച്ച്ഒ മാനസികാരോഗ്യം മുന്‍ ഡയറക്ടര്‍ ഡോ. നോര്മന്സാര് റ്റോറിയസ്, ലോക മാനസിക രോഗ അസോസിയേഷന് പ്രസിഡന്റ് ഡോ. ഡാനുറ്റ…
Read More