ഓ​ണം പ്ര​മാ​ണി​ച്ച് ഹു​ബ്ബ​ള്ളി-​കോ​ട്ട​യം പാ​ത​യി​ൽ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

പ​ര​വൂ​ർ: വ​രു​ന്ന ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പ്ര​ത്യേ​ക സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു.ഓ​ഗ​സ്റ്റ് 25, 29 തീ​യ​തി​ക​ളി​ൽ ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്നും ഓ​ഗ​സ്റ്റ് 26, 30 തീ​യ​തി​ക​ളി​ൽ തി​രി​കെ കോ​ട്ട​യ​ത്തു നി​ന്നു​മാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 25 ചൊ​വ്വ വൈ​കു​ന്നേ​രം 6.30-ന് ​ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.40-ന് ​കോ​ട്ട​യ​ത്ത് എ​ത്തും. തി​രി​കെ ഓ​ഗ​സ്റ്റ് 26 ബു​ധ​ൻ രാ​ത്രി 10.30-ന് ​കോ​ട്ട​യ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് വ്യാ​ഴം രാ​ത്രി എ​ട്ടി​ന് ഹു​ബ്ബ​ള്ളി​യി​ലെ​ത്തും.ര​ണ്ടാ​മ​ത്തെ സ​ർ​വീ​സ് ഓ​ഗ​സ്റ്റ് 29 ശ​നി ഉ​ച്ച​ക​ഴി​ഞ്ഞ് 3.15-ന് ​ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.15-ന് ​കോ​ട്ട​യ​ത്തെ​ത്തും. തി​രി​കെ ഓ​ഗ​സ്റ്റ് 30 ഞാ​യ​ർ രാ​ത്രി 10.30-ന് ​കോ​ട്ട​യ​ത്തു​നി​ന്ന് തി​രി​ച്ച് അ​ടു​ത്ത ദി​വ​സം രാ​ത്രി 8.05-ന് ​ഹു​ബ്ബ​ള്ളി​യി​ലെ​ത്തും.

കേ​ര​ള​ത്തി​ൽ തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, പാ​ല​ക്കാ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​നു പു​റ​മെ ഹ​വേ​രി, ദാ​വ​ൺ​ഗ​രെ, ബി​രൂ​ർ, അ​ര​സി​ക്ക​രെ, തു​മ​കൂ​രു, എ​സ്എം​വി​ടി ബ​ഗ​ളൂ​രു, കൃ​ഷ്ണ​രാ​ജ​പു​രം, ബം​ഗാ​ർ​പേ​ട്ട്, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ട്രെ​യി​ൻ നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റും.

ഒ​രു ടൂ ​ട​യ​ർ എ​സി, ര​ണ്ട് ത്രീ ​ട​യ​ർ എ​സി, ഒ​ൻ​പ​ത് സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ, ആ​റ് സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ൽ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന കോ​ച്ച് ഘ​ട​ന​യി​ലാ​ണ് ഈ ​ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ല​യാ​ളി യാ​ത്ര​ക്കാ​ർ​ക്ക് ഈ ​പു​തി​യ സ​ർ​വീ​സു​ക​ൾ വ​ലി​യ ആ​ശ്വാ​സ​മാ​കും.

Related posts

Leave a Comment