കോട്ടയം: ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നിൽക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കളക്ടറുടെ നിർദേശം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ…
Read MoreCategory: Kottayam
വൈദ്യുതി മുടങ്ങി; തോട്ടയ്ക്കാട് ഹെല്‍ത്ത് സെന്റര്‍ രണ്ടു ദിവസമായി ഇരുട്ടില്‍
തോട്ടയ്ക്കാട്: കാറ്റിലും മഴയിലും വൈദ്യുതിബന്ധം നിലച്ചതോടെ തോട്ടയ്ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇരുട്ടില്‍. അഞ്ഞുറോളം രോഗികള്‍ ദിനംപ്രതി ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിലാണു പ്രതിസന്ധി. പുതുപ്പള്ളി, തോട്ടയ്ക്കാട്, മീനടം, കുറുമ്പനാടം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള രോഗികളാണ് തോട്ടയ്ക്കാട് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. വൈദ്യുതിബന്ധം നിലച്ചതോടെ ആശുപ്രതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത് ടോര്‍ച്ചിന്റെയും ലാമ്പിന്റെയും വെളിച്ചത്തിലാണ്. വൈദ്യുതി മുടങ്ങി വെള്ളവും വെളിച്ചവും ഇല്ലാതായതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള വെള്ളംപോലും കിട്ടാനില്ലെന്നാണ് രോഗികള്‍ പറയുന്നത്. ആശുപത്രിയില്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ജനറേറ്ററും മറ്റു സംവിധാനങ്ങളും ഇല്ലാത്ത ആശുപത്രിയുടെ പ്രവര്‍ത്തനം ദൈനംദിനം ദുരിതത്തിലാണ്. ബ്രിട്ടീഷ്കാരുടെ കാലത്തുനിര്മിച്ച ഈ ആശുപത്രി അതേ അവസ്ഥയില്‍ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്.സംസ്ഥാന സര്‍ക്കാരും മറ്റ് അധികാരികളും തോട്ടയ്ക്കാട് ആശുപത്രിയുടെ ശോചനീയവസ്ഥയ്ക്കു പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്…
Read More‘അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ല’;പുതുപ്പള്ളി വീട്ടിലും കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടമാണ് തന്റെ ശക്തിയെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണു കബറിങ്കലെത്തുന്ന ആള്‍ക്കൂട്ടം. അപ്പയുടെ അഭാവം വലിയ ശൂന്യതയുണ്ടാക്കിയെങ്കിലും ഈ ആള്‍ക്കൂട്ടം കാണുമ്പോള്‍ അപ്പയുടെ അഭാവം മറക്കുകയാണ്. ഞായറാഴ്ചകളിലെ പുതുപ്പള്ളി വീട്ടിലെ ആള്‍ക്കൂട്ടം പോലെ തന്നെയാണു കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടം. ഇതാണെന്റെ ശക്തിയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുമ്പോള്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അപ്പയെ അനുസ്മരിക്കുന്നു.ഒരു വര്‍ഷം പെട്ടെന്ന് കടന്നുപോയി. അപ്പ ഇല്ലാത്ത ഒരു വര്‍ഷം വലിയ ശൂന്യതയാണ് സമ്മാനിച്ചത്. എങ്കിലും ഓരോ മിനിറ്റിലും ഓരോ ശ്വാസത്തിലും അപ്പയും അപ്പയുടെ ഓര്മകളുമായിരുന്നു എന്റെയുള്ളില്‍. വിലാപയാത്രയായിരുന്നു അപ്പയ്ക്ക് കേരളവും മലയാളിയും തന്ന ഏറ്റവും വലിയ ആദരവ്. അതിന്റെ തുടര്‍ച്ചയെന്നവണ്ണം ഇന്നും പുതുപ്പള്ളി പള്ളിയിലെ കബറിടത്തിങ്കലേക്ക് ജനപ്രവാഹമാണ്. ഇന്നലെ ഞാന്‍ കബറിടത്തിങ്കല്‍ ചെല്ലുമ്പോഴും അവിടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോഡ് മുതല്‍ പാറശാല വരെയുള്ള…
Read Moreചിന്നക്കനാലില്‍ ചക്കക്കൊമ്പന് കാര്‍ തകര്‍ത്തു; ആര്‍ആര്‍ടി സംഘം ഏറെ പണിപ്പെട്ട് ആനയെ കാടുകയറ്റി
ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ വിലക്ക് ഭാഗത്തെത്തിയ ചക്കക്കൊമ്പന് അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ചിന്നക്കനാല്‍ സ്വദേശി ഞാറോട്ടിപറമ്പില് എന്‍. കെ.മണിയുടെ കാര്‍ കാട്ടാന തകര്‍ത്തത്. ചിന്നക്കനാല്‍ ഗവ.സ്കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്സി കാറിന് നേരേയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. സ്കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്നാണ് ചക്കക്കൊമ്പന് വാഹനം തകര്‍ത്തത്. വാഹനം കുത്തി നശിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം സ്ഥലത്ത് തമ്പടിച്ച ചക്കക്കൊമ്പനെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റുകുഴി ഭാഗത്തേക്കു തുരത്തി. ഏതാനും ദിവസങ്ങളായി ചക്കക്കൊമ്പന് മേഖലയില്‍ ചുറ്റിത്തിരിയുന്നുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറ ടൗണിന് തൊട്ടടുത്ത് ആനയെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. ആനയെ കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ തടിച്ചു കൂടിയത് പോലീസിനും വനംവകുപ്പിനും തലവേദനയായി. ആര്‍ആര്‍ടി സംഘം ഏറെ പണിപ്പെട്ടാണ് ആനയെ ഇവിടെ നിന്നും കാടുകയറ്റിയത്.
Read More28 വര്‍ഷമായി മുടങ്ങാത്ത സര്‍വീസ് നിർത്തി കെഎസ്ആർടിസി നിർത്തി; പ്രതിഷേധിച്ച് യാത്രക്കാർ
പാലാ: ഇരുപത്തിയെട്ടു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തിയിരുന്ന പാലാ-ചേര്‍പ്പുങ്കല്‍പള്ളി-ചെമ്പിളാവ്-പാദുവ-കിടങ്ങൂര്‍-കോട്ടയം കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയതിനെതിരേ വ്യാപക പ്രതിഷേധം. പാലായില്‍നിന്നു രാവിലെ എട്ടിന് ആരംഭിച്ച് മുത്തോലി, മുത്തോലിക്കടവ്, ചേര്‍പ്പുങ്കല്‍പള്ളി, ചെമ്പിളാവ്, പാദുവ, കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജ്, കിടങ്ങൂര്‍ ക്ഷേത്രം, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ വഴി കോട്ടയത്തിനു സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ജനപ്രിയ ബസ് സര്‍വീസ് കഴിഞ്ഞ ഒന്‍പത് മാസമായി സര്‍വീസ് നടത്തുന്നില്ല. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ആശ്രയിച്ചിരുന്ന ബസ് വൈകുന്നേരം കോട്ടയത്തുനിന്നു നാലിന് പുറപ്പെട്ട് ഇതേ റൂട്ടില്‍ പാലായില്‍ എത്തുന്ന രീതിയിലായിരുന്നു സമയക്രമം. യാത്രാസൗകര്യം കുറഞ്ഞ ഈ റൂട്ടില്‍ രാവിലെയും വൈകുന്നേരവും നിരവധി യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നതായിരുന്നു സര്‍വീസ്. കഴിഞ്ഞ ശബരിമല സീസണ് ആരംഭിച്ചപ്പോള്‍ ബസുകളുടെ കുറവു പറഞ്ഞ് ഈ സര്‍വീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ശബരിമല സീസണ് കഴിഞ്ഞ് അടുത്ത ശബരിമല സീസണ് ആരംഭിക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കേ ഇനിയും സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.…
Read Moreപട്ടികജാതി-വർഗ ഫണ്ട് തിരിമറി; സർക്കാരിനെതിരേ ശാഖതലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ചേരമർ ഹിന്ദു മഹാസഭ
ഏറ്റുമാനൂർ: രണ്ടു വർഷക്കാലമായി കേരളത്തിലെ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷധിച്ച് 19ന് യൂണിയൻ, ശാഖാ തലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ. ഇതേ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളുടെ ഫണ്ട് തിരിമറി നടത്തി മന്ത്രിമാർക്ക് കാറുകൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും വകമാറ്റി ചെലവാക്കിയത് പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് വടക്കൻ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ മ്യാലിൽ, സെക്രട്ടറി പി.ജി. അശോക് കുമാർ, ട്രഷറർ കെ. കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗളായ ഒ.കെ. സാബു, രാജൻ നാല്പാത്തിമല എന്നിവർ പ്രസംഗിച്ചു. വടക്കൻ മേഖലയുടെ…
Read Moreഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ടകാർ പാടത്തേക്ക് മറഞ്ഞു; ദമ്പതികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
കുമരകം: ദമ്പതികൾ സഞ്ചരിച്ച കാർ ഒന്നാം കലുങ്കിനു സമീപം കണ്ണാടിച്ചാൽ പാടത്തേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45നായിരുന്നു അപകടം . ആലപ്പുഴയിൽനിന്നു കോട്ടയത്തുള്ള മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. കാർ ഓടിച്ച ഭർത്താവ് ഉറങ്ങിപ്പോയതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർ പാടത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞു വേർപെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വാങ്ങിയ പുതിയ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടെതെങ്കിലും എയർബാഗുകൾ പ്രവർത്തിക്കാതിരുന്നത് ആശങ്കയുണർത്തി.
Read Moreയുവതിയോട് അപമര്യാദ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നു. താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യം ചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാളെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു പിടികൂടി പോലീസിനു കൈമാറുകയായിരുന്നു
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസിനുനേരേ അസഭ്യവര്‍ഷം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്ക്കെതിരേ അസഭ്യവർഷം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകളാണു പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. ഇന്നലെ വൈകുന്നേരം അഞ്ചിന് അത്യാഹിത വിഭാഗത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം. രോഗികളുടെ കൂട്ടിരിപ്പുകാര്ക്കുള്ളതാണ് ഈ വിശ്രമകേന്ദ്രം. ഇവിടെ 50നും 70 നുമിടയിൽ പ്രായമുള്ള മൂന്നു സ്ത്രീകള്‍ മാസങ്ങളായി താമസിക്കുന്ന വിവരം പോലിസിനു ലഭിച്ചു. വിവരമറിഞ്ഞ ഉടന്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എഎസ്ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തി. തുടർന്ന്, പോലീസുകാർക്കെതിരേ തെറിയഭിഷേകമായിരുന്നു സ്ത്രീകൾ നടത്തിയത്. സെക്യൂരിറ്റി വിഭാഗത്തില്‍നിന്നു വനിതകള്‍ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന മോഷണങ്ങൾക്കും സാമൂഹ്യവിരുദ്ധ ഇടപാടുകൾക്കുമാണു സ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നാണ് പോലീസ് നിഗമനം.
Read Moreകോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്; ഇനി വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ്, അപ്പോയ്മെന്റ്
കോട്ടയം: ജനറൽ ആശുപത്രിയിലെ ഇ-ഹെൽത്ത് പ്രവർത്തന പദ്ധതിക്കു തുടക്കമായി. ഇനി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാനും ആശുപത്രി അപ്പോയ്മെന്റ് എടുക്കാനും ഇതിലൂടെ കഴിയും. രാവിലെ 10.30ന് ഒപി കൗണ്ടറിന് സമീപം നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഡോ. എം. മനു, ജോസ് പുത്തൻകാല, പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, സിൻസി പാറയിൽ തുടങ്ങിയവർ പ്രസംഗിക്കും. പൊതുജനങ്ങളുടെ ആരോഗ്യപരിരക്ഷ ഫലപ്രദമായി…
Read More