പാമ്പാടി: കെ കെ റോഡിൽ കൊടുങ്ങൂരിൽ മന്ന കോൾഡ് സ്റ്റോറേജ് എന്ന സ്ഥാപനത്തിനു മുന്നിലെ കലുങ്കിന്റെ അടിയിൽ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും പാമ്പാടി അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.
പുറത്തിറങ്ങാൻ കഴിയാത്തവിധം കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും അഗ്നിരക്ഷാസേനയെത്തി കുരുക്ക്, പിവിസി പൈപ്പ്, കമ്പി കൊളുത്ത് എന്നിവയുടെ സഹായത്താലാണ് രക്ഷപ്പെടുത്തിയത്.
ജീവനക്കാർക്കോ മറ്റുള്ളവർക്കോ കടന്നുചെല്ലാൻ പറ്റാത്തവിധം ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനം ശ്രമകരമാക്കി. പാമ്പാടി സ്റ്റേഷൻ ഫയർ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബി. കണ്ണൻ, ഇ. അൻഷാദ്, സുധീബ് കുമാർ, മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.
