ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്ക്കെതിരേ അസഭ്യവർഷം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകളാണു പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. ഇന്നലെ വൈകുന്നേരം അഞ്ചിന് അത്യാഹിത വിഭാഗത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം. രോഗികളുടെ കൂട്ടിരിപ്പുകാര്ക്കുള്ളതാണ് ഈ വിശ്രമകേന്ദ്രം. ഇവിടെ 50നും 70 നുമിടയിൽ പ്രായമുള്ള മൂന്നു സ്ത്രീകള്‍ മാസങ്ങളായി താമസിക്കുന്ന വിവരം പോലിസിനു ലഭിച്ചു. വിവരമറിഞ്ഞ ഉടന്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എഎസ്ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തി. തുടർന്ന്, പോലീസുകാർക്കെതിരേ തെറിയഭിഷേകമായിരുന്നു സ്ത്രീകൾ നടത്തിയത്. സെക്യൂരിറ്റി വിഭാഗത്തില്‍നിന്നു വനിതകള്‍ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന മോഷണങ്ങൾക്കും സാമൂഹ്യവിരുദ്ധ ഇടപാടുകൾക്കുമാണു സ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നാണ് പോലീസ് നിഗമനം.
Read MoreCategory: Kottayam
കോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്; ഇനി വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ്, അപ്പോയ്മെന്റ്
കോട്ടയം: ജനറൽ ആശുപത്രിയിലെ ഇ-ഹെൽത്ത് പ്രവർത്തന പദ്ധതിക്കു തുടക്കമായി. ഇനി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാനും ആശുപത്രി അപ്പോയ്മെന്റ് എടുക്കാനും ഇതിലൂടെ കഴിയും. രാവിലെ 10.30ന് ഒപി കൗണ്ടറിന് സമീപം നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഡോ. എം. മനു, ജോസ് പുത്തൻകാല, പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, സിൻസി പാറയിൽ തുടങ്ങിയവർ പ്രസംഗിക്കും. പൊതുജനങ്ങളുടെ ആരോഗ്യപരിരക്ഷ ഫലപ്രദമായി…
Read Moreഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ കഞ്ചാവ് ലോബി
കോട്ടയം: കിലോക്കണക്കിനുള്ള കഞ്ചാവിന്റെ വരവിലും വില്പനയിലും കോട്ടയം മുന്നിലെത്തിയതിനു പിന്നില്‍ അധികൃതരുടെ ഗുരുതരമായ വീഴ്ച. ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഒഡിഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് കോട്ടയത്തും മറ്റു ജില്ലകളിലും കഞ്ചാവ് എത്തിക്കുന്ന സംഘം സജീവം. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച എക്സൈസും പോലീസും പരിശോധന കര്‍ക്കശമാക്കാതെ കഞ്ചാവുവരവു നിയന്ത്രിക്കാനാവില്ല. തമിഴ്നാട്ടില്‍ ട്രെയിനിറങ്ങി ബസുകളില്‍ കഞ്ചാവ് കൊണ്ടു വരുന്ന ഇതരസംസ്ഥാനക്കാരും ഏറെയാണ്. ഏറ്റുമാനൂര്‍, അതിരമ്പുഴ, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ കഞ്ചാവു മൊത്ത വ്യാപാരികള്‍ക്കം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ദിവസേന കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനരാണെന്ന് പോലീസ് പറയുന്നു. വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി ബംഗ്ലാദേശ്, മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നു കഞ്ചാവുമായി ട്രെയിന്‍ കയറി കോട്ടയത്ത് എത്തുന്ന പതിവു സംഘങ്ങളുമുണ്ട്. ഇതരസംസ്ഥാനക്കാർ സംഗമിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലും കഞ്ചാവ് വ്യാപാരം സജീവമാണ്. ബംഗാള്‍ സിഗരറ്റ്, ബീഡി എന്നിവയുടെ പായ്ക്കറ്റുകളില്‍ കഞ്ചാവ് ബീഡിയും വില്പനയുള്ളതായി…
Read Moreസിപിഎം മാഫിയകളുടെ സംരക്ഷകരായി മാറി; ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് ഇവർ പ്രവര്‍ത്തിക്കുന്നത്; കോണ്‍ഗ്രസ്
പത്തനംതിട്ട: കഞ്ചാവ്, മണല്‍ മാഫിയകളുടെ സംരക്ഷകരായി സിപിഎം ജില്ലാ നേതൃത്വം മാറിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആരോഗ്യ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാക്കള്‍ക്ക് ലഹരി, മദ്യ, മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ അതു നിഷേധിച്ചിരുന്നു. എന്നാല്‍ പുതുതായി അംഗത്വമെടുത്ത സംഘത്തിലെ യുവാവിനെ അടുത്ത ദിവസം കഞ്ചാവുമായി പിടികൂടിയതിനെ ഉദ്യോഗസ്ഥ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് ശ്രമം. ജില്ലയിലുടനീളം ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പോലീസുദ്യോഗസ്ഥരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ക്രിമിനില്‍ വത്കരണത്തിനെതിരെ 20 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
Read Moreജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാക്കും: പൗരസമിതി
തിരുവല്ല: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. തിരുവല്ല നഗരസഭയിലെ 28 -ാം വാര്‍ഡില്‍ കാവുംഭാഗം – പെരിങ്ങര റോഡരികില്‍ പെരിങ്ങര പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. നിലവില്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മറ്റൊരു മൊബൈല്‍ ടവര്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപത്താണ് വീണ്ടും പുതിയ ടവര്‍ പണിയാനുള്ള നീക്കം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടവര്‍ സ്ഥാപിക്കാന്‍ സാമഗ്രികള്‍ എത്തിച്ചു ജോലികള്‍ തുടങ്ങിയത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി ടവര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്പിച്ചു. നിര്‍ദ്ദിഷ്ട ടവര്‍ സ്ഥാപിക്കുന്നതിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ നിലവിലെ ടവര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കാലപ്പഴക്കമുള്ള പഴയ…
Read Moreസർവകലാശാലാ കാന്പസിൽ നായ്ക്കൾക്ക് സംരക്ഷണകേന്ദ്രം
ഏറ്റുമാനൂർ: വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു. കേരളത്തിൽ ആദ്യമായി എംജി സർവകലാശാലാ കാമ്പസിൽ നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രം ഒരുക്കുമെന്ന് സർവകലാശാലാ അധികൃതർ. സർവകലാശാലാ കാമ്പസിൽ അമ്പതിലേറെ നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ഇതേക്കുറിച്ചു വിദ്യാർഥികൾ പല തവണ പരാതി പറഞ്ഞിരുന്നു. പക്ഷേ നടപടി മാത്രം ഉണ്ടായില്ല. ഒടുവിൽ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ നായ ശല്യത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ നായ്ക്കളെ വൈസ് ചാൻസലറുടെ ഓഫീസിൽ കെട്ടിയിടുമെന്ന് ഭീഷണി മുഴക്കി. ഇതോടെയാണ് തീരുമാനമായത്. കാമ്പസിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ കാമ്പസിൽ തന്നെ പ്രത്യേക സ്ഥലത്താക്കി വേലി കെട്ടിത്തിരിച്ച് സംരക്ഷിക്കാനാണ് പദ്ധതി. നായ്ക്കളെ സംരക്ഷിക്കാൻ കെയർടേക്കറും ഉണ്ടാകും.
Read Moreഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോട്ടയം: ഇടവിട്ട് മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ അനുകൂല സാഹചര്യമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും കൊതുക് സാന്ദ്രത കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ചെറുപാത്രങ്ങളിലും സണ്‍ ഷെയ്ഡിലും ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലും പരിസരത്തും ഇത്തരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കൊതുക് നിര്‍മാര്‍ജനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കാളികളാകണം. ജൂലൈ മാസത്തിന് മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികള്‍, പുതുപ്പള്ളി, എരുമേലി, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാട്ടാമ്പാക് തുടങ്ങിയ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പനിബാധിതര്‍ കൂടുതല്‍. ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിലെ തിണര്‍പ്പുകള്‍…
Read Moreപിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വൈക്കം: അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ സമീപത്ത് പത്രക്കെട്ടെടുക്കാൻ നിന്ന രാഷ്ട്ര ദീപക ഏജന്റ് എം. ജെ. ജോസ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. ജംഗ്ഷനിലെ നെടുംകരിയിൽ ജിജി ജേക്കബിന്റെ കടയുടെ മുൻഭാഗം പൂർണമായി തകർന്നു. എം.ജെ. ജോസിന്റെ സൈക്കിൾ അപകടത്തിൽ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് പരിഭ്രാന്തനായ ജോസിനെ ഓടിക്കൂടിയ നാട്ടുകാർ സാന്ത്വനിപ്പിച്ചാണ് സാധാരണ നിലയിലാക്കിയത്. സൈക്കിൾ തകർന്നതിനെ തുടർന്ന് പത്രവിതരണവും മുടങ്ങി. എറണാകുളത്തു നിന്നു- പത്തനാപുരത്തേക്ക് ലോഡുമായി പോയ പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. പടിഞ്ഞാറ് നിന്ന് അമിത വേഗത്തിൽ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ പിക്കപ്പ് വാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. വെച്ചൂർ – കല്ലറ, വൈക്കം – വെച്ചൂർ റോഡിൽ ടിപ്പർ ലോറികളുടെ…
Read Moreയാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ്
പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളേറെയായെങ്കിലും നന്നാക്കാന്‍ നടപടിയില്ല. നൂറുകണക്കിനാളുകള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ബസ് സ്റ്റാന്‍ഡിനാണ് ഈ ദുര്‍ഗതി. ടാറിംഗ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴയുള്ള ദിവസങ്ങളില്‍ ടാറിംഗ് തകര്‍ന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതു പതിവാണ്. ബസ് കടന്നുപോകുമ്പോള്‍ മലിന ജലമാണ് യാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന ഷെഡുകളിലൊന്ന് ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. കാലപ്പഴക്കത്താല്‍ കമ്പികള്‍ തുരുമ്പെടുത്ത് ഒടിഞ്ഞു വീഴാറായ നിലയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ ഇവിടെ നില്ക്കാന് യാത്രക്കാര്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് കാത്തിരിപ്പുകേന്ദ്രം തലയില്‍ വീ ഴുകയെന്ന പേടിയോടെയാണ് യാത്രക്കാര്‍ ഇവിടെ ഇരിക്കുന്നത്. ഇരിക്കുന്ന കമ്പികള്‍ പലതും അപ്രത്യക്ഷമായതോടെ ഒറ്റക്കമ്പിയില്‍ ഇരിക്കേണ്ട ഗതികേടും യാത്രക്കാര്‍ക്കുണ്ട്. ബസ് സ്റ്റാന്‍ഡിനു നടുവിലെ ഷെഡിന്റെ ഒരു ഭാഗത്തെ…
Read Moreസിപിഎമ്മിൽ സ്ഥിരം കുറ്റവാളികള്‍ക്ക് അംഗത്വം, വിശദീകരണം പാളുന്നു
പത്തനംതിട്ട: പാര്‍ട്ടി അംഗത്വം നല്‍കിയതിനു പിന്നാലെ കഞ്ചാവ് കേസില്‍ പിടികൂടിയ ആളെ രക്ഷിക്കാനും സിപിഎം. രണ്ടു ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ മലയാലപ്പുഴ സ്വദേശി യദുവിനെ ജാമ്യത്തിലിറക്കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. കേസ് എക്സൈസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഇതിനു പിന്നാലെ സിപിഎം നേതാക്കള്‍ ഉയര്‍ത്തി. കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രന് അംഗത്വം നല്കിയപ്പോള് അയാളുടെ കേസുകള്‍ പഴയതാണെന്നും കാപ്പ നിലനില്‍ക്കില്ലെന്നും വാദിച്ച സിപിഎമ്മിനേറ്റ മറ്റൊരു തിരിച്ചടിയായി കഞ്ചാവ് കേസ് മാറുന്നുവെന്നു കണ്ടതോടെയാണ് എക്സൈസിനെതിരേ തിരിഞ്ഞിരിക്കുന്നത്. ബിജെപി അനുഭാവികളായിരുന്നവര്‍ രാഷ്ട്രീയ സംഘര്‍ഷത്തിലാണ് മുന്‍പ് പ്രതികളായതെന്നും ഇപ്പോള്‍ അവര്‍ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു ഏതാനും ദിവസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറിയുടേതായ വിശദീകരണം വന്നത്. എന്നാല്‍, അതിലൊരാളെയാണ് ഇപ്പോള്‍ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്. ഇയാളെ പുറത്തിറക്കാന്‍ ലോക്കല്‍ സെക്രട്ടറി തന്നെ ഇടപെട്ടതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. സ്ഥിരം കുറ്റവാളികളും ക്രിമിനല്‍ ബന്ധമുള്ളവരുമായവര്ക്ക്…
Read More