എരുമേലി: പേരിലെ അപൂർവത കൊണ്ടാകാം മുടങ്ങിപ്പോയ ആധാർ കാർഡ് അനുവദിച്ചു കിട്ടാൻ വീണ്ടും അപേക്ഷ നൽകി രാജീവ് ഗാന്ധി. മുട്ടപ്പള്ളി ഇളയാനിതോട്ടം രാജീവ് ഗാന്ധി ആണ് ഒരു വർഷത്തിന് ശേഷം ആധാർ കാർഡിനായി അപേക്ഷ നൽകിയത്. ഒരു വർഷം മുമ്പ് ആധാർ കാർഡിന് അക്ഷയ സെന്ററിൽ അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനുശേഷം വീണ്ടും ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടു. ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ സാക്ഷ്യപത്രം കൂടി ഹാജരാക്കി എരുമേലിയിലെ അക്ഷയ സെന്ററിൽ ഇന്നലെ അപേക്ഷ നൽകുകയായിരുന്നു. പത്ത് ദിവസത്തിന് ശേഷം അപേക്ഷയുടെ മറുപടി ലഭിക്കുമെന്ന് അക്ഷയ സംരംഭകൻ സോജൻ ജേക്കബ് പറഞ്ഞു. ഇത്തവണ കാർഡ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് രാജീവ് ഗാന്ധി. ഇദ്ദേഹത്തിന്റെ സഹോദരൻ രാഹുൽ ഗാന്ധി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ചത് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പേരിലെ സാമ്യത മൂലം വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ്…
Read MoreCategory: Kottayam
മാതാപിതാക്കള്‍ ഒപ്പം നിന്നു! ദുബായിൽ താരമായി ഇടുക്കിയുടെ കുഞ്ഞുസുന്ദരി ആദ്യ
നെടുങ്കണ്ടം: ഉടുമ്പന്‍ചോല സ്വദേശിനിയായ നാലാം ക്ലാസുകാരി ആദ്യ ജിമ്മി പ്രിന്‍സസ് ഓഫ് ഏഷ്യ ആയി തെരഞ്ഞെടുത്തു. ജൂണിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ ദുബായില്‍ നടത്തിയ സൗന്ദര്യ മത്സരത്തിന്റെ വേള്‍ഡ് ഫൈനലിലാണ് ശ്രദ്ധേയമായ മൂന്നു പുരസ്കാരങ്ങള്‍ ആദ്യ നേടിയത്. പ്രിന്‍സസ് ഓഫ് ഏഷ്യ, ജെഎംഐ റൈസിംഗ് സ്റ്റാര്‍, ഫേസ് ബുക്ക് സ്റ്റാര്‍ എന്നീ മൂന്നു ടൈറ്റിലുകളാണ് ആദ്യയെ തേടിയെത്തിയത്. ഉടുമ്പന്‍ചോല പേണ്ടാനത്ത് ജിമ്മിയുടെയും ലിജയുടെയും ഏക മകളായ ആദ്യ നെടുങ്കണ്ടം ഹോളിക്രോസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള നീണ്ട പരിശീലനത്തിനൊടുവിലാണ് ആദ്യ ദുബായില്‍ എത്തിയത്. ടിവി ഷോകളില്‍ കണ്ട മോഡലുകളിലെ ചുവടുവയ്പും മുഖഭാവവും കണ്ണാടിക്കു മുന്നില്‍ അനുകരിച്ചായിരുന്നു തുടക്കം. ആര്‍ട് കഫെ കമ്പനിയുടെ നേതൃത്വത്തില്‍ മലബാര്‍ ഫാഷന്‍ ഷോയില്‍ ഇടുക്കിയില്‍നിന്നു പങ്കെടുത്ത ഏക മത്സരാര്‍ഥിയായിരുന്നു ആദ്യ. ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷണല്‍ തൃശൂരില്‍ നടത്തിയ ഒഡീഷനില്‍ പിന്നീട്…
Read Moreവിവാഹം നിശ്ചയിച്ചിരിക്കേ എത്തിയ ദുരന്തം; ഏവർക്കും പ്രിയപ്പെട്ട അഫ്സലിന്റെ വേർപാട് താങ്ങാനാവാതെ നാട്
പൊൻകുന്നം: ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ച് മരിച്ച അഫ്സലി (24)ന്റെ വേർപാട് താങ്ങാനാവാതെ നാട്. പൊൻകുന്നത്ത് ഓട്ടോഡ്രൈവർ കൂടിയായ അഫ്സൽ ബാഷ ഏവർക്കും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് അഫ്സലിന്റെ ദുരന്തം. ഈരാറ്റുപേട്ട സ്വദേശിനിയുമായുള്ള വിവാഹം ഡിസംബറിൽ നടത്താൻ തീരുമാനമായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ പണത്തിന് ഏറെ ആവശ്യമുള്ളതിനാൽ രാവും പകലും അധ്വാനിക്കാൻ സന്നദ്ധനായിരുന്നു. അതിനാൽ പകൽ ഓട്ടോറിക്ഷ ഓടിച്ചതിനു ശേഷം രാത്രി തമിഴ്നാട്ടിലേക്ക് പച്ചക്കറിയെടുക്കാൻ പിക്കപ്പ് വാനുമായി പോകാൻ അഫ്സൽ സന്നദ്ധനായിരുന്നു. അത്യാവശ്യം മെക്കാനിക് ജോലികൾ കൂടി ചെയ്യാനറിയുമായിരുന്ന അഫ്സൽ ആരുടെയും സഹായമില്ലാതെ തന്നെ പഞ്ചറായ ടയറുകൾ മാറാൻ പ്രാപ്തനായിരുന്നു. എന്നാൽ റോഡരികിൽ വാഹനം നിർത്തിയിട്ടപ്പോൾ കോൺക്രീറ്റിംഗിന്റെ ചെറിയ ചെരിവിലായിരുന്നതിനാൽ വാഹനത്തിന്റെ ഇളക്കത്തിനിടെ ജാക്കി തെന്നിമാറുകയായിരുന്നു. പിക്കപ്പ് വാൻ നിറയെ പച്ചക്കറി ചാക്കുകളുണ്ടായിരുന്നതിനാൽ അതിവേഗം ചെരിഞ്ഞ് അഫ്സലിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്കേറ്റ…
Read Moreകാമുകന്റെ ഭാര്യയെ മർദിച്ച ശേഷം തന്നെ മർദിച്ചെന്നു പറഞ്ഞ് യുവതി പോലീസ് സ്റ്റേഷനില്‍! അന്വേഷിച്ചപ്പോള്‍ കഥ മാറിമറിഞ്ഞു; ഭർത്താവിനും കാമുകിക്കും പോലീസിന്റെ താക്കീത്
കോട്ടയം: കാമുകന്റെ ഭാര്യയെ മർദിച്ച ശേഷം തന്നെ മർദിച്ചെന്നു പറഞ്ഞ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയ കാമുകിക്ക് പോലീസിന്റെ താക്കീത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനാഥ രോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസന സമിതി നിയമിച്ച ഒരു ജീവനക്കാരിയാണ്, മറ്റൊരു താത്കാലിക ജീവനക്കാരനായ കാമുകന്റെ ഭാര്യയെ ആശുപത്രിക്കുള്ളിൽ മർദിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നാം വാർഡിന് സമീപമായിരുന്നു സംഭവം. ഭാര്യ മൂന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ സന്ദർശിക്കാനെത്തിയതായിരുന്നു. തന്റെ ഭർത്താവിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തന്നെ മറ്റൊരു താത്കാലിക ജീവനക്കാരിയുമായി അടുപ്പമുണ്ടെന്ന് ആക്ഷേപങ്ങൾ നിലനിൽക്കുകയായിരുന്നു. വർഷങ്ങളായി തുടരുന്ന ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പലപ്പോഴും ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധുവിനെ സന്ദർശിച്ചശേഷം വാർഡിന് പുറത്തേക്കു വരുന്പോൾ ആരോപണ വിധേയയായ താത്കാലിക ജീവനക്കാരിയെ കാണുകയും തുടർന്നുള്ള സംസാരം വാക്ക് തർക്കമാകുകയും ഭാര്യയെ…
Read Moreവിവാഹത്തിന്റെ ഒന്നാം വാർഷികത്തിൽ ജീവനൊടുക്കി യുവതി; പരാതി അന്വേഷിക്കാനെത്തിയ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കഥ
വാഗമണ്‍: ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശങ്കുശേരിൽ ശരത്ത് ശശികുമാറിനെ (31) യാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 12നാണ് ശരത്തിന്റെ ഭാര്യ ശരണ്യ (രമ്യ-20) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ഗാർഹിക പീഡനത്തേത്തുടർന്നാണ് ശരണ്യ മരിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. വാഗമണ്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗാർഹികപീഡനമാണ് ശരണ്യയുടെ ആത്മഹത്യക്കു കാരണമെന്ന് വ്യക്തമായി. ഇതോടെയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുന്‍പായിരുന്നു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം. ശരത്തിന്റെ രണ്ടാം വിവാഹമാണിത്. ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു. വാഗമണ്‍ പാറക്കെട്ട് സ്വദേശിനിയാണ് ശരണ്യ. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.
Read Moreലോക്കപ്പ് റൂമിൽ കള്ള്, തൊണ്ടിമുറി അടുക്കള ! ഇവിടെ വന്നാല്‍ എസ്ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം, നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം
ഇടുക്കി കമ്പംമെട്ടില്‍ വന്നാല്‍ എസ്ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം. നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം. കമ്പംമെട്ടില്‍ ഒരു പോലീസ് സ്റ്റേഷന് കള്ളുഷാപ്പായ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമ്പംമെട്ടിലെ പഴയ പോലീസ് സ്റ്റേഷനാണ് പുതുമകള്‍ വരുത്തി കള്ളുഷാപ്പാക്കി മാറ്റിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം കമ്പംമെട്ട് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത് ആ വാടക കെട്ടിടത്തിലായിരുന്നു. ഇപ്പോള്‍ പോലീസ് സ്റ്റേഷന്റെ തൊണ്ടിമുറി അടുക്കളയാണ്. രുചിയേറിയ വിഭവങ്ങള്‍ അവിടെ തയാറാക്കുന്നു. കപ്പയും, പന്നിക്കറിയും പന്നിഫ്രൈയുമാണു പ്രധാന വിഭവങ്ങള്‍. എല്ല്, കപ്പ, ബീഫ് കറി, ബീഫ്ഫ്രൈ, പോട്ടിഫ്രൈ, പതിര് എന്നിവയും ഷാപ്പില് ലഭിക്കും. തമിഴ്നാട്ടില്‍നിന്നാണ് കൂടുതല്‍ പേരും ഇവിടെ എത്തുന്നത്. ലോക്കപ്പ് റൂം കള്ള് ശേഖരിച്ചുവയ്ക്കുന്ന മുറിയായി. എസ്ഐ ഇരുന്ന മുറി കള്ളു കുടിക്കുന്ന ഇടമായി. അവിടെ ഇരുന്ന് കള്ളു കുടിക്കാം. ഭക്ഷണം കഴിക്കാം. മേമ്പൊടിക്ക് അല്‍പ്പം രാഷ്ട്രീയവും പഴയ തമിഴ്-മലയാളം പാട്ടുകളുമാകാം. കൗതുകംകൊണ്ടു കുടിയന്മാരല്ലാത്തവര്…
Read Moreകെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് 11 കെവി പോസ്റ്റ് വീണു; ഒഴിവായതു വൻദുരന്തം; പുറത്ത് വരുന്നത് പോസ്റ്റ് സ്ഥാപിച്ചതിലെ വ്യാപകക്രമക്കേട്…
രാമപുരം: പാലാ – രാമപുരം – കൂത്താട്ടുകുളം റോഡില്‍ അമനകര കോണ്‍വെന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് 11 കെവി പോസ്റ്റ് മറിഞ്ഞുവീണു. 42 യാത്രക്കാരുമായി വൈറ്റിലയില്‍നിന്നു മണ്ണടിശാലയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. ഇന്നലെ വൈകുന്നേരം 4.20നായിരുന്നു അപകടം. ഇലക്ട്രിക്ക് ലൈന്‍ താഴുന്നതു കണ്ട് ലൈനില്‍ ഇടിക്കാതിരിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് പോസ്റ്റ് ബസിന് മുകളിലേക്കു വീണതെന്ന് ഡ്രൈവര്‍ പമ്പാവാലി സ്വദേശി മേച്ചേരില്‍ എം.ടി. വിനോദ്കുമാര്‍ പറഞ്ഞു. മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുകയായിരുന്നു.പോസ്റ്റിന്റെ ക്രോസ് സ്ലാബ് തുളച്ച് ബസിന് അകത്ത് കയറിയപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രിക്ക് പോസ്റ്റാണ് വീണതെന്ന് മനസിലായത്. അപകടസമയത്ത് ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നില്ല. സിംഗിള്‍ ഫെയ്സ് ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും ലൈനുകള്‍ കൂട്ടിയിടിച്ചപ്പോള്‍ ഡിസ്കണക്ടായി പോയെന്ന് കണ്ടക്ടര്‍ ചിറക്കടവ് സ്വദേശിയായ തടത്തില്‍ ജി.പി. പ്രശാന്ത് കുമാര്‍…
Read Moreചേച്ചി… കുടിക്കാന്‍ ഇത്തിരി വെള്ളം തരുമോ ? യുവതിയെ പീഡിപ്പിക്കാൻ ശ്രമം; നിർമാണത്തൊഴിലാളി പിടിയിൽ
ഉപ്പുതറ: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം മുകളേൽ ബിനു(40)ആണ് പിടിയിലായത്. പുല്ലുമേട്ടിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കെട്ടിടനിർമാണത്തൊഴിലാളിയായ പ്രതി ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ യുവതിയുടെ വീട്ടിലെത്തി വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ വീടിനുള്ളിലേക്ക് കയറിയ യുവതിയെ പിന്നാലെയെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് സമീപത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി ഉപ്പുതറ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഉപ്പുതറ സി ഐ ഇ.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
Read Moreമീൻവലയിൽ കുടുങ്ങിയ ‘ഭീമനെ’ കണ്ട് ഞെട്ടി നാട്ടുകാർ! സംഭവം കോട്ടയം സംക്രാന്തിയില്‍
സംക്രാന്തി: കോട്ടയം സംക്രാന്തിയിൽ മീൻവലയിൽ പെരുമ്പാന്പ് കുടുങ്ങി. കുഴിയാലിപ്പടിയിലാണ് ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. പൊന്നാറ്റിൻപാറ രാജു എന്നയാൾ തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരത്തോട് ചേർന്നുള്ള മേഖലയാണിത്.
Read Moreആന കയറാതിരിക്കാൻ വേലികെട്ടുന്നതിനിടെ ആനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം; തുമ്പക്കെയ്ക്ക് ചുറ്റി യെറിഞ്ഞിട്ടും ഭാഗ്യം തുണയായെന്ന് ബർണബാസ്
അടിമാലി: എസ്റ്റേറ്റിൽ വേലി കെട്ടുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശൻ (27) ആണ് മരിച്ചത്. ഇരട്ടയാർ സ്വദേശി ബർണബാസിനു പരിക്കേറ്റു. പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സുദർശനെ കാട്ടാന ഓടിച്ചപ്പോൾ പാറയിൽനിന്നു വീണാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാനയെ കണ്ട് നാലു പേരടങ്ങുന്ന തൊഴിലാളി സംഘം ഭയന്നോടുകയായിരുന്നു. പിന്നീട് ഒപ്പമുണ്ടായിരുന്നവർ സുദർശനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പാറയിൽനിന്നു വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വന്യമൃഗശല്യം പരിഹരിക്കാൻ തോട്ടത്തിനു ചുറ്റും കന്പിവേലി നിർമിക്കുന്ന നാലംഗ സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. ആന തുന്പിക്കൈയിൽ ചുറ്റി എറിഞ്ഞാണ് പരിക്കേറ്റതെന്ന് ചികിത്സയിൽ കഴിയുന്ന ബർണബാസ് പറഞ്ഞു.
Read More