ഉപ്പുതറ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല അപഹരിച്ചു വിറ്റ കേസിൽ അമ്മയെയും മകനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചീന്തലാർ സ്വദേശികളായ പ്രിൻസ് – അനീഷ ദമ്പതികളുടെ ഒരു വയസുള്ള മകന്റെ കഴുത്തിലുണ്ടായിരുന്ന പതിമൂന്ന് ഗ്രാം തൂക്കംവരുന്ന സ്വർണമാല കഴിഞ്ഞ 23നാണ് നഷ്ടമായത്. വീടിനുള്ളിലും പരിസരത്തുമെല്ലാം പരിശോധന നടത്തിയെങ്കിലും മാല ലഭിക്കാതെ വന്നതോടെ ഉപ്പുതറ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി.കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെത്തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് അമ്മയുടെ സ്വർണം മുണ്ടക്കയത്തു വിറ്റതായി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിക്കാനായി ആളെ ഏർപ്പെടുത്തിയിരുന്നു.തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നോടെ ഉപ്പുതറയിൽനിന്നു സ്വകാര്യ ബസിൽ അമ്മയും…
Read MoreCategory: Kottayam
ഇലന്തൂർ കേസ് വഴിത്തിരിവായി; പത്തനംതിട്ടയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ ജോൺസന്റെ ഭാര്യ കോട്ടയത്ത്; മറ്റൊരു യുവാവിനൊപ്പം കഴിഞ്ഞത്…
കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചു വർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാളിനെ (26 ) ആറന്മുള തെക്കേമലയിൽ താമസിച്ചു വരവേ 2017 ജൂലൈ മുതലാണ് കാണാതായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ഇലന്തൂർ നരബലി കേസിനു ശേഷം മുന്‍പ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം മരവിപ്പിച്ചവയിൽ റിപ്പോർട്ട് തേടി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കൊടുങ്ങൂർ എന്ന സ്ഥലത്തുനിന്ന് യുവതിയെ കണ്ടെത്തിയത്. 2017 ൽ കാണാതായതിന് ശേഷം ഇവർ ബംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കി. പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ…
Read Moreജനവാസമേഖലയിൽ കുടുംബത്തോടൊപ്പം തമ്പടിച്ച് കാട്ടാനക്കൂട്ടം; ഭീതിയോടെ തൊഴിലാളി കുടുംബങ്ങൾ
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ ഓരോ ദിവസവും വന്യമൃഗ ശല്യം വർധിക്കുകയാണ്. ക ഴിഞ്ഞ ആറുമാസമായി പുലിയുടെ ഭീതിയിലായിരുന്നു മേഖലയെങ്കിൽ ഇപ്പോൾ കാട്ടാനകൾ കൂടി എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളി കുടുംബങ്ങൾ. എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് തൊട്ടുസമീപം വരെയാണ് 14 ആനകൾ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി എസ്റ്റേറ്റിനോട് ചേർന്നുള്ള വനപ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നെങ്കിലും ഇവയെ ഉൾവനത്തിലേക്ക് തുരത്തുവാൻ വേണ്ട യാതൊരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതമ്പ ഭാഗത്തിറങ്ങിയ കാട്ടാനക്കൂട്ടം കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ആനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചെങ്കിലും തിരിഞ്ഞു നോക്കുവാൻ പോലും വനംവകുപ്പ് തയാറായിട്ടില്ല. എസ്റ്റേറ്റിലെ തൊഴിലാളികൾ പുലർച്ചെ തന്നെ ടാപ്പിംഗിന് ഇറങ്ങും. വന്യമൃഗ ശല്യം മൂലം ഇപ്പോൾ ജോലി ചെയ്യാനും സാധിക്കാത്ത…
Read Moreടീച്ചർ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയി, ഒമാനിലെത്തിയപ്പോൾ വീട്ടുജോലി; വിദേശത്ത് ആളുകളെ എത്തിച്ച് കബളിപ്പിക്കുന്ന സംഘത്തിലെ യുവാവ് പിടിയിൽ
കോട്ടയം: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനം പാലൂര്‍ക്കാവ് ചെറിയ കാവുങ്കല്‍ മനോജ് ( മണിക്കുട്ടന്- 39) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലാ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ ജനുവരിയില്‍ ഒമാനില്‍ ടീച്ചര്‍ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി. പറഞ്ഞ ജോലി നല്‍കാതെ മറ്റൊരു വീട്ടില്‍ നിര്‍ബന്ധിച്ച് വീട്ടുജോലിക്ക് അയച്ചു. അതിനുശേഷം തിരികെ നാട്ടിലേക്ക് പോരാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവതിയുടെ അമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണസംഘം രൂപീകരിച്ചു. മറ്റൊരു പ്രതിയായ സിദ്ദിക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നു ഒന്നാം പ്രതിയായ മനോജ് ഒളിവില്‍ പോയെങ്കിലും ഇയാളെ എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. പ്രതികള്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന…
Read Moreഉമ്മൻ ചാണ്ടി ജർമനിയിൽ; സ്വീകരിക്കാൻ പുതുപ്പള്ളിക്കാർ; ചികിത്സ മറ്റന്നാൾ ആരംഭിച്ചേക്കും
ബർലിൻ: ഇന്നലെ ജർമനിയിലെത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ മറ്റന്നാൾ ആരംഭിക്കുമെന്നു സൂചന. ഇന്നു ആശുപത്രിയിൽ എത്തി ഡോക്ടർമാരെ കാണും. ആവശ്യമെങ്കിൽ ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. ഡോക്ടർമാരുടെ സംഘം ഒന്പതിനു വിദഗ്ധ പരിശോധന തുടങ്ങും. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം ഫ്രാങ്ക്ഫർട്ടിലാണു വിമാനമിറങ്ങിയത്. ഇന്നു രാവിലെ ബർലിനിലേക്കു പോകും. ബർലിനിലെ ചാരിറ്റി ക്ലിനിക്കിലാണു ചികിത്സ. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവർത്തകൻ ജിൻസണ് എന്നിവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്. മകൾ അച്ചു ഉമ്മൻ നാളെ ജർമ്മനിയിലെത്തും. ഇന്നലെ പുലർച്ചെ 3.30നാണു തിരുവനന്തപുരത്തുനിന്നും ഉമ്മൻ ചാണ്ടി പുറപ്പെട്ടത്. ദോഹവഴിയായിരുന്നു വിമാനം. ജർമനിയിലെത്തിയ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി സ്വദേശികൾ സ്വീകരിച്ചു.
Read Moreമൂകനായ മണി ഒരു ദിവസം വന്നില്ലെങ്കിൽ അന്നു കഞ്ഞിക്കുഴി ടൗൺ മൂകമായിപ്പോകും! മണികിലുക്കി മണി എന്നു പറഞ്ഞാൽ ഈ ടൗണിൽ അറിയാത്തവരില്ല…
ചെറുതോണി: മൂകനായ മണി ഒരു ദിവസം വന്നില്ലെങ്കിൽ അന്നു കഞ്ഞിക്കുഴി ടൗൺ മൂകമായിപ്പോകും. കാരണം കഞ്ഞിക്കുഴിയുടെ സംഗീത മനസാണ് മണി. കഞ്ഞിക്കുഴിയുടെ ഉണർവും ഉത്സാഹവുമാണ് മണി. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെ സദാനേരവും മണിയുടെ യുഎസ്ബി റേഡിയോ സ്പീക്കറിലൂടെ സംഗീതം മുഴങ്ങിക്കൊണ്ടിരിക്കും. മണികിലുക്കി മണി എന്നു പറഞ്ഞാൽ ഈ ടൗണിൽ അറിയാത്തവരില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് കഞ്ഞിക്കുഴി ടൗണിലെത്തിപ്പെട്ടതാണ് മൂകനും നടക്കാൻ ബുദ്ധിമുട്ടുമുള്ള മണി. നാടോടിയെപ്പോലെ ഇവിടെയെത്തിയ മണി പിന്നീട് ഈ നാടുവിട്ടുപോകാതെ ഇവിടെ കൂടി. കഞ്ഞിക്കുഴിയിലെ കടത്തിണ്ണകളിലും മരച്ചുവടുകളിലും മറ്റുമിരുന്നു യുഎസ്ബി റേഡിയോ സ്പീക്കർ വഴി ടൗണിനെ സംഗീതസാന്ദ്രമാക്കുന്ന മണി ടൗണിലെത്തുന്നവർക്കും കച്ചവടക്കാർക്കും ടാക്സി തൊഴിലാളികൾക്കുമെല്ലാം പ്രിയങ്കരൻ. സുമനസുകൾ നൽകുന്ന ഭക്ഷണവും ആളുകൾ നൽകുന്ന ചെറിയ സഹായങ്ങൾക്കൊണ്ടുമാണ് ജീവിതം തള്ളിനീക്കുന്നത്. നാട്ടുകാർ നൽകുന്ന പണം മുഴുവനും പാട്ടുകൾ ശേഖരിക്കാനാണ് മണി ചെലവഴിക്കുന്നത്. പുതിയതും പഴയതുമായ ആയിരക്കണക്കിനു പാട്ടുകളുടെ…
Read Moreകാറിനുള്ളിൽ ഇരുന്നിട്ടും വിട്ടില്ല! കടന്നലുകള്‍ ‘പഞ്ഞിക്കിട്ടത്’ ഒരു കുടുംബത്തിലെ അഞ്ചുപേരെ; എരുമേലി പ്രപ്പോസ് റോഡില്‍ നടന്നത്…
എരുമേലി: കാറിനുള്ളിൽ ഇരുന്നിട്ടും കടന്നലുകൾ വിട്ടില്ല. പറന്നെത്തിയ നൂറുകണക്കിന് കടന്നലുകൾ കൂട്ടമായി ആക്രമിച്ചതോടെ കാറിൽ ഇരുന്നവരെല്ലാം നിലവിളിച്ച് റോഡിലേക്ക് ഇറങ്ങി ഓടിയെങ്കിലും പിന്നാലെ പറന്നെത്തി കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ളവരെ കൂട്ടമായി ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് എരുമേലി പ്രപ്പോസ് റോഡിലാണ് സംഭവം. ദേഹമാസകലം പരിക്കുകളോടെ വെച്ചൂച്ചിറ കുന്നം സ്വദേശികളായ നക്കോലിക്കൽ മീനു (29), മക്കളായ അഭിരാമി (മൂന്ന്), അഭിമന്യു (ഏഴ് ), അഷിത (ഒമ്പത് ), ബന്ധു സരോജിനി (68) എന്നിവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രപ്പോസ് – എംഇഎസ് കോളജ് റോഡിൽ കൊടിത്തോട്ടം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് സംഭവം. കഴിഞ്ഞ ദിവസം എംഇഎസ് കോളജിലെ ഒരു വിദ്യാർഥിക്കും ഇവിടെവച്ച് കടന്നലുകളുടെ കുത്തുകളേറ്റു. ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം. ഇന്നലെ വെച്ചൂച്ചിറയിൽ നിന്നു മുക്കൂട്ടുതറയിലെത്തി മുണ്ടക്കയം വഴി വണ്ടൻപതാലിന് കാറിൽ പോവുകയായിരുന്ന കുടുംബമാണ് ഇവിടെ കാർ നിർത്തി ഇറങ്ങിയപ്പോൾ…
Read Moreഹോട്ടലിൽ കയറിയ മോഷ്ടാവ് മടങ്ങിയത് വയറ് നിറയെ പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ച്! 6000 രൂപയും പോയി; സംഭവം കുമരകത്ത്
കുമരകം: ഹോട്ടലിൽ കക്കാൻ കയറിയ മോഷ്ടാവിനു പണം മാത്രം പോരായിരുന്നു. 6,000 രൂപ അപഹരിച്ചതിനൊപ്പം വയറ് നിറയെ പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ചാണ് കള്ളൻ മടങ്ങിയത്. കൂടെ ഗ്യാസ് സിലണ്ടറും കൊണ്ടുപോയി. കുമരകം സുധർമ ഹോട്ടലിലാണ് കള്ളൻ കയറിയത്. ഇന്നലെ രാത്രി 7.15ന് ഹോട്ടൽ അടച്ച് ഉടമ ശ്രീജ വീട്ടിലേക്കു മടങ്ങിയിരുന്നു. ഇന്നു പുലർച്ചെ തുറക്കാൻ എത്തിയപ്പോഴാണു ഹോട്ടലിൽ മോഷണം നടന്ന വിവരം അറിഞ്ഞത്. അടുക്കള വാതിൽ തകർത്താണ് തസ്കരൻ ഹോട്ടലിനുള്ളിൽ പ്രവേശിച്ചത്. ഗ്യാസ് സിലണ്ടറിനൊപ്പം ട്യൂബും റഗുലേറ്ററും കൊണ്ടുപോയി. മേശയ്ക്കുള്ളിലെ പണവും ചാരിറ്റി ബോക്സിലെ പണവുമാണു നഷ്ടപ്പെട്ടതെന്നു ശ്രീജ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreറോഡ് മുറിച്ചു കടക്കാൻ ഉപകാരപ്പെടുമെന്ന് കോൺഗ്രസ്; ആരും നടക്കത്തില്ലെന്ന് സിപിഎം; കോട്ടയത്തെ ആകാശപാത വീണ്ടും ചുടുപിടിക്കുന്നു
കോട്ടയം: അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും ഒരുവ്യക്തതയുമില്ലാതെ കോട്ടയത്തെ ആകാശപാത നിർമാണം പാതിവഴിയിൽ തന്നെ. നിർമാണം പൂർത്തികരിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആകാശപാത വീണ്ടും ചൂടുപിടിക്കുകയാണ്. നഗരത്തിലെ തിരിക്ക് ഒഴിവാക്കി റോഡ് മുറിച്ചു കടക്കാൻ ഉപകാരപ്പെടുമെന്നാണു അനുകൂലിക്കുന്നവരുടെ വാദം. ആറു റോഡുകൾ സംഘമിക്കുന്ന ഇവിടെ ചില സമയങ്ങളിൽ വലിയകുരുക്കാണു അനുഭവപ്പെടുന്നത്. ഏതുറോഡിൽനിന്നും ആകാശപാത വഴി മറുറോഡിലേക്കു പോകാമെന്നും പറയുന്നു. കോട്ടയം എംഎൽഎയും കോണ്‍ഗ്രസ് പ്രവർത്തകരുമാണ് ആകാശപാത നിർമാണം നടത്തണമെന്നു ആവശ്യപ്പെടുന്നത്. കോട്ടയം നഗരഹൃദയത്തിൽ സ്ഥാപിക്കുന്ന ആകാശപാതയിൽ കൂടി റോഡ് മുറിച്ചു കടക്കുക അപ്രായോഗികമാണെന്നും യാത്രക്കാർ ആകാശപാത റോഡ് മുറിച്ചു കടക്കാൻ ഉപയോഗിക്കില്ലെന്നും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാദം. ഇതുസംബന്ധിച്ച് നിരവധി പ്രതിഷേധ പരിപാടികൾ സിപിഎം, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതുസംഘടനകൾ നടത്തിയിരുന്നു.
Read Moreനിത്യചിലവിന് ഒരുമാർഗമാകട്ടെ… പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബത്തിന് പശുവിനെ വാങ്ങിനല്‍കി കര്‍ഷക കുടുംബം വാട്സാപ്പ് കൂട്ടായ്മ
കടുത്തുരുത്തി: പുറംപോക്കില്‍ താമസിക്കുന്ന കുടുംബത്തിന് ജീവിതചെലവിന് വരുമാനം കണ്ടെത്തുന്നതിനായി പശുവിനെ വാങ്ങി നല്കി കര്‍ഷക കുടുംബം വാട്സാപ്പ് കൂട്ടായ്മ. കുടുംബത്തിന്റെ വരുമാന മാര്‍ഗത്തിനുള്ള പ്രതീക്ഷയായിരുന്ന പശു പ്രസവത്തെ തുടര്‍ന്നുണ്ടായ രോഗാവസ്ഥയെ തുടര്‍ന്ന് ചത്തു പോവുകയായിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന്റെ നിര്‍ധനാവസ്ഥ മനസിലാക്കി ഇവരെ സഹായിക്കാന്‍ ‘കര്‍ഷക കുടുംബം’ മുന്നോട്ട് വന്നത്. അറുനൂറ്റിമംഗലം വാക്കയില്‍ ലില്ലിയുടെ കുടുംബത്തിന് കര്‍ഷക കുടുംബത്തിന്റെ സഹായം ലഭിച്ചത്. സുമനസുകളുടെ സഹായത്താലാണ് ലില്ലിക്കു പശുകിടാവിനെ വളര്‍ത്താന്‍ ലഭിച്ചത്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന നിര്‍ധന കുടുംബത്തിന് പശുവിനെ ലഭിച്ചത് വലിയ സഹായമായിരുന്നു. കഴിഞ്ഞ ദിവസം പശുവിന്റെ കന്നി പ്രസവത്തില്‍ പശുകിടാവ് പുറത്തേക്ക് വരാന്‍ ബുദ്ധിമുട്ടായായതോടെ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ കിടാവ് ചത്തു. കൂടാതെ പശുവിന് എഴുന്നേറ്റ് നില്‍ക്കാനുള്ള ആരോഗ്യവും നഷ്ടപ്പെടുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് പശുവും ചത്തു. ഏതാണ്ട് 22,000 രൂപയോളം ചികിത്സയ്ക്കും…
Read More