കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ വൻ അപകടമൊഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12നു കുറുപ്പന്തറ കടവിലാണ് സംഭവം. കർണാടക സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോകും വഴിയാണ് അപകടം. യാത്ര ആരംഭിച്ചതുമുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ ഇവിടുത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ ഫോർച്യൂണർ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചു കൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് വീണി രുന്നു. മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ്…
Read MoreCategory: Kottayam
ലൈംഗിക പീഡനക്കേസ്; അഭിഭാഷകന് ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: പീഡനക്കേസില്‍ അഭിഭാഷകന് ഉള്‍പ്പെടെ മൂന്നുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെകര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. എറണാകുളം കാഞ്ഞിരമറ്റം പാറായില്പറമ്പില് അഡ്വ. ജോമോന് പി. വര്‍ഗീസ്(39), അടൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ജിബിന്‍ ജോസ്(24), ഇടുക്കി സേനാപതി കണ്ടത്തില്‍ വീട്ടില്‍ ലിന്റോ സ്റ്റീഫന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബ്യൂട്ടീഷന് കോഴ്സ് നടത്തുന്ന സ്ത്രീയെ പീഡിപ്പിച്ചതിനും സാമ്പത്തിക ചൂഷണം നടത്തിയതിനുമാണ് അഡ്വ. ജോമോന് പി. വര്‍ഗീസിനെതിരേ കേസെടുത്തിരിക്കുന്നത്. ആറുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കതൃക്കടവ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചതിനാണ് ജിബിന്‍ ജോസിനെ അറസ്റ്റു ചെയ്തത്. 2021 ൽ ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിനാണ് ലിന്റോയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More17കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; മറ്റൊരു 17 കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, വിചാരണ സമയത്ത് മുങ്ങി ! രണ്ടുപേര്‍ക്കും കിട്ടിയ ശിക്ഷ കേട്ട് ഞെട്ടരുത്…
പത്തനംതിട്ട: രണ്ട് പോക്സോ കേസുകളിലെ തികൾക്ക് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ കഠിന തടവ് ശിക്ഷ വിധിച്ചു. അടൂർ ഏറത്ത് മണക്കാല ജസ്റ്റിൻ ഭവനിൽ ജയിൻ സോളമന് (32) പോക്സോ ആക്ട് പ്രകാരം 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വടശേരിക്കര സ്വദേശിനിയായ cയ കേസിലാണ് ശിക്ഷ. കൂടൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കരുനാഗപ്പള്ളി തഴവാ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ വീട്ടിൽ ഉണ്ണികൃഷ്ണന് (40) പോക്സോ ആക്ട് പ്രകാരം 60 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് പ്രതി മുങ്ങിയതിനാൽ തടവ് കാലാവധി കോടതി കൂട്ടുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി 17വയസുള്ള കലഞ്ഞൂർ സ്വദേശിനിയെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രിൻസിപ്പൽ സ്പെഷൽ…
Read Moreഓതറ പുതുക്കുളങ്ങര പാലത്തിന്റെ ഉദ്ഘാടനം എന്നു നടക്കും? മന്ത്രിമാർ തർക്കത്തിൽ; നാട മുറിക്കാൻ കൊതിച്ച് ഒരു പാലം
ഇരവിപേരൂർ: വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ നിർമിച്ച ഓതറ പുതുക്കുളങ്ങര പാലത്തിന്റെ ഉദ്ഘാടനം എന്നു നടക്കും? ഉത്തരം തരേണ്ട മന്ത്രിമാർ തമ്മിൽ തർക്കത്തിലും. 4.65 കോടി രൂപ ചെലവിൽ നിർമിച്ച പാലം കഴിഞ്ഞ പത്തിന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നു. ആറന്മുള, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ ഉദ്ഘാടന വേദിയെ സംബന്ധിച്ച തർക്കം കാരണം അവസാന നിമിഷം പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തികൂടിയാണ് പാലം. വേദിക്കു പിടിവലി ചെങ്ങന്നൂർ നിയോജക മണ്ഡലാതിർത്തിയായ മംഗലത്ത് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ പാലം ഉദ്ഘാടനം ചെയ്യാനായിരുന്നു പരിപാടി. മറുകരയിൽ ആറന്മുള നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണാ ജോർജിനെ മുഖ്യാതിഥിയായും തീരുമാനിച്ചിരുന്നു. എന്നാൽ, പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട തന്റെ ഇടപെടലുകൾ വിശദീകരിച്ച മന്ത്രി വീണാ ജോർജ് ഉദ്ഘാടന വേദി…
Read Moreഅടിമാലിയിലെ ഓട്ടോ ഡ്രൈവര്‍ സരിതയും ഒരു കുടുംബത്തിലെ മൂന്ന് പേരും ചേര്‍ന്ന് തട്ടിയത് 20 ലക്ഷം! തന്ത്രം ഇങ്ങനെ…
അടിമാലി: പത്തുമാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ (സുജ – 55), ജയകുമാർ (42), വിമൽ പുഷ്കരൻ (29) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി, ഇരുന്നൂറേക്കർ മേഖലയിൽ അഞ്ചുപേരിൽനിന്നാണ് സംഘം 20 ലക്ഷം തട്ടിയത്. ഓണ്‍ ലൈൻ ആപ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസംകൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കിയശേഷമാണ് സംഘം തട്ടിപ്പ് നടത്തിയത്. അടിമാലിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ സരിതയാണ് തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അടിമാലി മേഖലയിൽനിന്നും പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയത്. സംഘത്തിലെ മറ്റു മൂന്നംഗങ്ങൾ…
Read Moreപെയ്ത് തോരാതെ മഴ… കണ്ണീർ തോരാതെ കർഷകർ… മഴ വീണ്ടും ശക്തിപ്പെട്ടു; പടിഞ്ഞാറൻ മേഖലയിലെ നെൽക്കൂനകൾ വെളളത്തിൽമുങ്ങുന്നു…
കോട്ടയം: നെല്ലു സംഭരണത്തിന് അടിയന്തര പരിഹാരമുണ്ടാകുമെന്നു മന്ത്രിതല യോഗത്തിൽ തീരുമാനമുണ്ടായെങ്കിലും നടപടി ഒരിഞ്ചുപോലും നീങ്ങിയില്ല. ഫലമോ 2500ൽ അധികം ക്വിന്റൽ നെല്ല് വെള്ളത്തിൽ മുങ്ങി. ഇന്നലെ മുതൽ മഴ വീണ്ടും ശക്തിപ്പെട്ടതോടെയാണ് പടിഞ്ഞാറൻ മേഖലയിൽ കൂട്ടിയിട്ടിരുന്ന നെൽക്കൂനകളിലേക്കു വെള്ളം കയറിത്തുടങ്ങിയത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നതിനാൽ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കർഷകർ. മഴ മാറാതെ ഒന്നും നടക്കില്ലെന്ന മട്ടിലാണ് മില്ലുടമകളും പാഡി ഓഫീസും. നാൽപ്പതിലേറെ ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്ന തിരുവാർപ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് മുട്ടൊപ്പം വെള്ളം നിറഞ്ഞതോടെ കർഷകരുടെ പ്രതീക്ഷകൾ പൊലിഞ്ഞു. സംഭരിക്കാനുള്ളത് 3500ലേറെ ടണ്‍ ചങ്ങനാശേരി: മന്ത്രിയുടെ സന്ദർശനത്തിനു ശേഷം ജില്ലയിൽ 1,200 ടണ്‍ നെല്ല് സംഭരിച്ചതായാണ് നെല്ല് സംഭരണ വിഭാഗം അധികൃതരുടെ അവകാശവാദം. 3500ലേറെ ടണ്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റികോട്ടയം: യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ…
Read Moreകറക്കിയടിച്ചു പൊറോട്ട ഉണ്ടാക്കുന്ന എരുമേലി പുത്തൻകൊരട്ടിയിലെ പെണ്‍കുട്ടി! അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു
എരുമേലി: പൊറോട്ട അടിച്ച് ശ്രദ്ധേയയായ അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു. ഹൈക്കോടതിയിലായിരുന്നു എൻറോൾമെന്റ് ചടങ്ങ്. കറക്കിയടിച്ചു പൊറോട്ട ഉണ്ടാക്കുന്ന എരുമേലി പുത്തൻകൊരട്ടിയിലെ അനശ്വര എന്ന പെണ്‍കുട്ടിയുടെ കഥയും വക്കീൽ പഠനവും നാടാകെ ഏറ്റെടുത്തിരുന്നു. അതോടൊപ്പം തന്റെ വീടിന്റെയും അമ്മയുടെയും അനുജത്തിമാരുടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വെല്ലുവിളി പഠനത്തോടൊപ്പം ഏറ്റെടുത്ത കൊച്ചുമിടുക്കിക്ക് അവസാനം അഭിഭാഷകയായി എൻറോൾ ചെയ്യാൻ സാധിച്ചു. പിതാവ് നാടുവിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ട് പെൺമക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് ഇളയ മകൾ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. സുപ്രീംകോടതി ജഡ്ജി മുതൽ സിനിമാതാരങ്ങൾ, ജനപ്രതിനിധികൾ, സാമുദായിക-സാമൂഹിക നേതാക്കളൊക്കെ അനശ്വരയുടെ കഥയറിഞ്ഞു മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായ ലീഗൽ കന്പനി സുപ്രീംകോടതിയിൽ…
Read Moreയൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമം! യുവാവിനും അമ്മയ്ക്കും എതിരേ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാനും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനും അമ്മയ്ക്കും എതിരേ ഇലവുംതിട്ട പോലീസ് കേസെടുത്തു. ഇലവുംതിട്ട, നെടിയകാല, രവി നിവാസിൽ അശോകൻ രവീന്ദ്രൻ (33), മാതാവ് മീനാക്ഷി (75) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇലവുംതിട്ട, മുടവനാൽ വീട്ടിൽ ആര്യ രമേശാണ് പരാതിക്കാരി. ബുധനാഴ്ച രാവിലെ 7.30നാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലം വൈസ് പ്രസിഡന്റ്് കൂടിയായ ആര്യ തന്റെ വീടു പണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയിൽ അയൽവാസിയായ അശോകൻ, മീനാക്ഷി എന്നിവർ കരിങ്കല്ലുകൾ വച്ച് തടസപ്പെടുത്തിയ വിവരം അറിഞ്ഞ് കല്ലുകൾ നീക്കം ചെയ്യാൻ എത്തിയതായിരുന്നു. ഇതു കണ്ട പ്രതികൾ പരാതിക്കാരിയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിക്കുകയും തുടർന്ന് കൂട്ടിൽ കിടന്ന രണ്ട് പട്ടികളെ അഴിച്ചു കൊണ്ടു വന്നു കടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.…
Read Moreകുമരകത്തുനിന്നും രണ്ടാഴ്ച മുമ്പ് കാണാതായ 20 കാരനെയും വിദ്യാർഥിനിയെയും കോയമ്പത്തൂരിൽനിന്നും കണ്ടെത്തി; യുവാവ് നാടുവിട്ടത് പിതാവിന്റെ സ്കൂട്ടറില്‍
കുമരകം: കുമരകത്തുനിന്നും രണ്ടാഴ്ച മുന്‍പ് കാണാതായ 20 കാരനെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും കുമരകം പോലീസ് കോയന്പത്തൂരിൽനിന്നും കണ്ടെത്തി. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. വിദഗ്ധമായ അന്വേഷണത്തിലൂടെയാണു കുമരകം പോലീസ് ഇവരെ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പലയിടങ്ങളിൽവച്ചും ഇവരെ കണ്ടെത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ച് ബന്ധുക്കളും പോലീസും നിരവധിയിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇവർ ഉപയോഗിച്ച മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെ തുടർന്ന് ദിവസങ്ങൾക്കു മുന്‍പ് ഇവർ ഊട്ടിയിലൂടെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഇവരുടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നിടും കേരളത്തിനു വെളിയിൽ തുടർന്ന അന്വേഷണത്തിനൊടുവിലാണ് ഇവരെ ഇന്നലെ കണ്ടെത്താനായത്. യുവാവ് പിതാവിന്റെ സ്കൂട്ടറിലാണു കാമുകിയായ 16 കാരിയേയും കൊണ്ട് നാടുവിട്ടത്. പിന്നീട് സ്കൂട്ടർ വൈറ്റിലയിൽനിന്നും കണ്ടെത്തിയിരുന്നു. യുവാവിനെയും വിദ്യാർഥിനിയെയും സുരക്ഷിതരായി…
Read Moreപെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തിൽ കലാശിച്ചു ! 15നു വിദേശത്തെ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ
അയർക്കുന്നം: സുധീഷിന്റെ പെട്ടെന്നുള്ള പ്രകോപനമാകാം കൊലപാതത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി പോലീസ്. ഇന്നലെ രാവിലെ ഒന്‍പതോടെ മരിച്ച സുധീഷിന്റെ മാതാവാണ് മരണ വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടത്തിയതിനു 24 മണിക്കൂർ മുന്‍പു മരണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റും പോലീസ് നടപടിക്രമങ്ങൾക്കും ശേഷം ഇരുമൃതദേഹങ്ങളും ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി കൊണ്ടുപോയിരുന്നു. ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുന്ന മൃതദേഹം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ സംസ്കരിക്കും. 15നു വിദേശത്തെ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ചയാണ് ദന്പതികളെ അവസാനമായി അയൽവാസികൾ കണ്ടത്. വിദേശത്തേക്കു പോകേണ്ട ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോയെന്നു ബന്ധുക്കൾ കരുതിയതിനാൽ ഇവരെ ബുധനാഴ്ച അന്വേഷിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ സുധീഷിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് വിവരങ്ങൾ അന്വേഷിക്കുന്നതിനായി സുധീഷിന്റെ…
Read More