എരുമേലി: പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ഫോണ്‍ ബസിൽ ഉപേക്ഷിച്ച് വീട്ടിലെത്തിയ എരുമേലി സ്വദേശി യുവാവ് അറസ്റ്റിൽ. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എരുമേലി ഇരുന്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജ് (23) അറസ്റ്റിലായത്. പരാതിയിൽ അന്വേഷണം നടത്തി കേസ് എടുത്ത പോലീസ് പ്രതിയെ തിരക്കി ആദ്യം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് എത്തിയതറിഞ്ഞ് പ്രതി മുങ്ങിയെന്ന് ബോധ്യമായതോടെ പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മണിപ്പുഴയിൽ ഉണ്ടെന്ന് പോലീസിന് മനസിലായി. തുടർന്ന് മണിപ്പുഴയിൽ പോലീസ് എത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. തന്റെ ഫോണ്‍ ലൊക്കേഷൻ മനസിലാക്കി പോലീസ് തന്നെ പിന്തുടരുകയാണെന്ന് സംശയം തോന്നിയ പ്രതി എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തിയ ശേഷം തന്റെ ഫോണ്‍ കോട്ടയത്തേക്കുള്ള ബസിൽ ഉപേക്ഷിച്ചു തിരികെ മടങ്ങി. പോലീസ് ഇനി എത്തില്ലെന്ന ഉറച്ച വിശ്വാസത്തിൽ തിരിച്ചു മണിപ്പുഴയിൽ…
Read MoreCategory: Kottayam
90 വർഷങ്ങൾക്ക് മുന്‍പ് സൗജന്യമായി വിട്ട് നൽകിയ വസ്തു! പാലത്തിന്റെ പേര് മാറ്റിയതിൽ പരാതിയുമായി കോണത്താറ്റ് കുടുംബം
കുമരകം: പാലത്തിന്റെ പേര് മാറ്റിയതിൽ പരാതി. കുമരകം കോണത്താറ്റ് പാലത്തിന്റെ പേര് മാറ്റിയതിനെതിരേ കോണത്താറ്റ് കുടുംബമാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. തോമസ് കോണത്താറ്റിന്റെ ചെറുമകൻ റോയി ഫിലിപ്പ് കോണത്താറ്റ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. കോണത്താറ്റ് പാലത്തെ കാരിക്കത്തറ പാലമെന്ന പുതിയ പേര് നൽകിയതും പുനർ നിർമാണ ഉദ്ഘാടന ഫലകത്തിൽ കാരിക്കത്തറ പാലമെന്ന് ആലേഖനം ചെയ്തതുമാണ് പരാതിക്ക് കാരണമായത്. ഏകദേശം 90 വർഷങ്ങൾക്ക് മുന്‍പ് കോണത്താറ്റ് തോമസ് സൗജന്യമായി വിട്ട് നൽകിയ വസ്തുവിലാണ് നിലവിലെ കോണത്താറ്റ് പാലം സ്ഥിതി ചെയ്യുന്നത്. നിയമസഭ സാമാജികർ എംഎൽസി എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് സ്ഥലം വിട്ടു നൽകിയത്. കോണത്താറ്റ് തോമസിന്റെ സുഹൃത്തായ കുമരകം മേനോൻ വീട്ടിൽ നാരായണ മേനോന്റെ അഭ്യർത്ഥന പ്രകാരമാണ് കോണത്താറ്റ് തോമസ് സ്വന്തം ഭൂമിയ്ക്ക് നടുവിലൂടെ പാലത്തിന് സ്ഥലം വിട്ടു നൽകിയത്. കുമരകത്തിന്റെ വികസനത്തിന്റെ ആദ്യ ചുവട് വയ്പ്പിന്…
Read Moreഷാപ്പിൽ കയറി രണ്ട് കുപ്പി കള്ളടിച്ചു; പിന്നെ കള്ളൻ അയ്മനത്ത് മോഷണത്തിൽ ആറാടി; നാലുമാസത്തിനിടെ ഗുരുമന്ദിരത്തിലെ മൂന്നാമത്തെ മോഷണം
അയ്മനം: അയ്മനത്തെ മോഷണപരന്പരയിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും സെന്റ് മേരിസ് ചാപ്പൽ, പരിപ്പ് കള്ള് ഷാപ്പ് എന്നിവിവിടങ്ങളിലാണ് കള്ളൻ കയറിയത്. പ്രദേശത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയിൽ പരിപ്പ് ഗുരുമന്ദരിത്തിൽ മൂന്നാം തവണയും അലക്കുകടവ് ഗുരുമന്ദിരത്തിൽ രണ്ടാം തവണയുമാണ് മോഷണം നടക്കുന്നത്. അലക്കുടവ് ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.ഇന്നലെ പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണ പരന്പര അരങ്ങേറിയത്. പരിപ്പ് ക്ഷേത്രത്തിലെ സിസി ടിവിയിയിലാണ് മോഷ്ടാവിന്റെ ചിത്രം പതിഞ്ഞത്. ഹെൻട്രി ബേക്കർ ഹാൾ, അലക്കുകടവ് എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഉൗരി മാറ്റിയ നിലയിലായിരുന്നു. ഷാപ്പിൽ കയറി കള്ളൻ കള്ളു കുടിക്കുകയും പണപ്പെട്ടിയിൽനിന്നും പണമെടുക്കുകയും ചെയ്തിട്ടുണ്ട്.ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ…
Read Moreഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ വനങ്ങളിൽമാത്രം കണ്ടുവരുന്ന അപൂർവ ഇനം! “മിക്കിമൗസ്’ പൂക്കൾ കൗതുകമാകുന്നു
രാജകുമാരി: മിക്കിമൗസ് എന്ന കാർട്ടൂണ്‍ കഥാപാത്രത്തിന്റെ മുഖസാദൃശ്യമുള്ള പുഷ്പങ്ങൾ ഹൈറേഞ്ചിനു കൗതുക കാഴ്ചയാകുന്നു. സേനാപതി മാർ ബേസിൽ സ്കൂളിലാണ് ഒക്ക്നാ പ്ലാന്റ് എന്ന ചെടി പൂവിട്ടിരിക്കുന്നത്. ഈ ചെടി ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ വനങ്ങളിൽമാത്രം കണ്ടുവരുന്ന അപൂർവ ഇനമാണ്. വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിവുള്ളവയാണ് ഈ ചെടിയുടെ പൂക്കൾ. നിരവധി ഒൗഷധ സസ്യങ്ങൾ നട്ടുപരിപാലിക്കുന്ന സ്കൂൾ അധികൃതർക്ക് ഒൗഷധസസ്യങ്ങളുടെ തൈകൾക്ക് ഒപ്പം തൊടുപുഴയിൽനിന്നാണ് ചെടി ലഭിച്ചത്. സാധാരണ വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഇവയ്ക്ക് തണുപ്പുള്ള കാലാവസ്ഥയും അതിജീവിക്കാൻ കഴിയും. മറ്റ് ചെടികളുടെ തണൽ പറ്റിയാണ് ഇവ വളരുക. രണ്ടുതരത്തിലുള്ള പൂക്കളാണ് ഈ ചെടിയിൽ വിരിയുന്നത്. സാധാരണ പുഷ്പങ്ങൾപോലെ മഞ്ഞ നിറത്തിലുള്ള പൂക്കളും മിക്കി മൗസ് പൂക്കളും വിരിയും. ഇതിൽ മിക്കി മൗസാണ് ഏറെ ആകർഷകം. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയുടെ മഞ്ഞ പൂക്കൾ…
Read Moreകക്കൂസ് മാലിന്യം തള്ളല്‍, സൂക്ഷിച്ചോ, നാട്ടുകാരുടെ കൈയിലെങ്ങാനും പെട്ടാല്‍..! വല്ലകം സബ്സ്റ്റേഷന് സമീപത്തെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു: നടപടിയെടുക്കാതെ അധികൃതര്‍
വല്ലകം സബ്സ്റ്റേഷന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇത് ഇവിടെ സ്ഥിരം പരിപാടിയാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഈ മാസം ഇത് നിരവധി തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ മാസവും ഇതേ സംഭവം ഉണ്ടായിരുന്നു. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലും വ്യാപിക്കുമെന്ന ആശങ്കയിലാണ് സമീപവാസികള്‍. പനിക്കും പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് കള്ളൻമാരുടെ പിടിയിൽ; മകന്റെ ചികിത്സയ്ക്കായി ബാഗിൽസൂക്ഷിച്ച പതിനേഴായിരം രൂപയുമായി കള്ളൻ മുങ്ങി; നിലവിളിച്ച് കരഞ്ഞ് വീട്ടമ്മ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പെരുകുന്നു. പണവും മൊബൈൽ ഫോണുകളുമാണ് കൂടുതലായി നഷ്്ടപ്പെടുന്നത്. ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നായി ദിവസവും നിരവധി മൊബൈൽ ഫോണുകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം പണമടങ്ങിയ പഴ്സ് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 11-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിന്റെ പണമടങ്ങിയ പേഴ്സാണ് മോഷണം പോയത്. ഇടുക്കി വണ്ടൻമേട് പുറ്റടി പുഷ്പാലയത്തിൽ എൽസിയുടെ പഴ്സാണ് നഷ്്ടപ്പെട്ടത്. 17000 രൂപയും തിരിച്ചറിയൽ കാർഡും പഴ്സിൽ ഉണ്ടായിരുന്നു. എൽസിയുടെ മകൻ മാർട്ടിൻ (25) കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് കാലിനു പരിക്കേറ്റ് പതിനൊന്നാം വാർഡിൽ ചികിത്സയിലാണ്. ഇന്നലെ 11ന് പഴ്സ് രോഗിയുടെ കട്ടിലിനു സമീപത്തെ അലമാരിയിൽ സൂക്ഷിച്ച ശേഷം എൽസി കുളിക്കുന്നതിനായി ശുചിമുറിയിലേക്കുപോയി. ഈ സമയം മോഷ്്ടാവ് പഴ്സ് അപഹരിച്ച് പണമെടുത്ത ശേഷം പഴ്സ് ശുചി മുറിയുടെ സമീപത്ത്…
Read Moreഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയ എസ് എൻ ഫിനാൻസ് സ്ഥാപന ഉടമയേയും ഭാര്യയേയും പൊക്കി പോലീസ്
വൈക്കം: തട്ടിപ്പ് നടത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളായ ദന്പതികൾ പോലീസ് പിടിയിലായതോടെ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്ന പ്രതീക്ഷയിൽ ഇടപാടുകാർ. ടിവിപുരം എസ്എൻ ഫിനാൻസ് സ്ഥാപന ഉടമ സഹദേവൻ, ഭാര്യ ബിന്ദു എന്നിവരാണ് ഇടപാടുകാരെ കബളിപ്പിച്ച് കുടുംബസമേതം മുങ്ങിയത്. തമിഴ്നാട്ടിൽ സഹദേവനും കുടുംബവും ഒളിവിൽ കഴിയുന്നതായി പോലീസിനു നേരത്തെ വിവരമുണ്ടായിരുന്നു.നിരവധി പേരാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നത്. ടിവി പുരം സ്വദേശി വിദേശത്ത് ജോലി ചെയ്തിരുന്ന മിനിക്ക് 12 ലക്ഷം, സഹദേവന്റെ അയൽവാസിയായ ചന്ദ്രികയ്ക്ക് ആറേമുക്കാൽ ലക്ഷം രൂപയും 20 പവൻ സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ സഹദേവന്റെ ബന്ധുക്കൾ അടക്കം നിരവധി പേർക്ക് സ്വർണവും പണവും നഷ്ടമായതായും ആരോപണമുയർന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പോലീസ് പിടികൂടിയ സഹദേവനേയും ഭാര്യയേയും സ്റ്റേഷനിൽ എത്തിച്ചത്. ടിവി പുരത്തുനിന്ന് പോലിസ് വിളിച്ചുവരുത്തിയ പരാതിക്കാരനായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളുമായി…
Read Moreനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ആറുവയസുകാരൻ കിണറ്റിൽ വീണ സംഭവം;കിണറിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ വിദേശ മലയാളിയുടെ സഹായം
കടുത്തുരുത്തി: രാവിലെ നടക്കാനിറങ്ങിയപ്പോള്‍ തെരുവ് നായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് രക്ഷപെടാനുള്ള ഓട്ടത്തിനിടെ ആറുവയസുകാരന് വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയില്ലാത്ത കിണറ്റില്‍ വീണ സംഭവത്തില്‍ കിണറിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ വിദേശ മലയാളിയുടെ സഹായം. പെരുവ കുന്നപ്പള്ളി വേലിയാങ്കര ഒക്കരണ്ടിയില് വീട്ടില്‍ റെജിക്കാണ് കിണറിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ സഹായം ലഭിച്ചത്. ന്യൂസിലാന്റില്‍ ജോലി നോക്കുന്ന കുറുപ്പന്തറ സ്വദേശിയായ പേര് വെളിപെടുത്താന്‍ ആഗ്രഹിക്കാത്തയാളാണ് പതിനായിരം രൂപ കുറുപ്പന്തറ സ്വദേശിയായ ഹരിമേന് വഴി എത്തിച്ചു നല്‍കിയത്. ധനസഹായം ലഭിച്ചതോടെ റെജി സംരക്ഷണഭിത്തി നിര്‍മിച്ചു കിണര്‍ സുരക്ഷിതമാക്കി.കഴിഞ്ഞ 28 ന് രാവിലെയാണ് നായ്ക്കളെ ഭയന്ന് സമീപത്തെ വീട്ടിലേക്കു ഓടിയ ആറ് വയസുകാരന് ഓട്ടത്തിനിടെ വീട്ടുമുറ്റത്തെ മൂന്ന് മീറ്ററോളം ഉയരത്തില്‍ വെള്ളമുള്ള കിണറ്റില്‍ വീണു അപകടമുണ്ടായത്. സംഭവം കണ്ട ഭാര്യ സ്മിത അലറി വിളിച്ചു ഭര്‍ത്താവ് റെജിയെ എഴുന്നേല്പിക്കുകയായിരുന്നു. തുടര്‍ന്ന് കിണറ്റിലേക്കു ചാടിയാണ് റെജി വെള്ളത്തിലേക്കു താണ കുട്ടിയെ…
Read Moreകൈക്കൂലി വാങ്ങുന്നതും നൽകുന്നതും ശിക്ഷാർഹം; പൊതുജനം പ്രതികരിച്ചു തുടങ്ങി; കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥർക്ക് പണികിട്ടിത്തുടങ്ങി
കോട്ടയം: കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് പാഠം. പൊതുജനം പ്രതികരിച്ചു തുടങ്ങി. ഇന്നലെ ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരി കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടിയിലായതോടെയാണ് ഇത്തരം സംഭവങ്ങളിൽ കൂടുതൽ പ്രതികരണങ്ങളുണ്ടാകുന്നത്. കോട്ടയം തിരുനക്കര മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസാ(55) ണു രണ്ടര ലക്ഷം രൂപയുടെ സെക്യുരൂറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെട്ട ജീവനക്കാരിക്കെതിരെ കരാറുകാരൻ പരാതിപ്പെടുകയും തുടർന്ന് വിജിലൻസ് സംഘം ഓഫീസിലെത്തി തെളിവുകളോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കരാറുകാരൻ തുക മാറിയെടുക്കുന്നതിനായി നിരവധി തവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയായിരുന്നു. വിജിലൻസ് നിർദേശ പ്രകാരം…
Read Moreന്യൂജെൻ ട്രാഫിക് സംവിധാനങ്ങളുമായി കോട്ടയം നഗരം; റൗണ്ടാന പൊളിച്ചുനീക്കി; പകരം ബക്കറ്റ് ചലഞ്ച്
കോട്ടയം: ട്രാഫിക് നിയന്ത്രണത്തിനുള്ള പുതിയ സംവിധാനമാണ് ബക്കറ്റ്. ഏറെ തിരക്കുള്ള നാഗന്പടം റെയിൽവേ സ്റ്റേഷൻ റോഡിൽ കുര്യൻ ഉതുപ്പ് റോഡ് ചേരുന്ന ഭാഗത്താണ് ട്രാഫിക് സംവിധാനത്തിനായി ബക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. നെഹ്റു സ്റ്റേഡിയം- റെയിൽവേ സ്റ്റേഷൻ റോഡിൽ കുര്യൻ ഉതുപ്പു റോഡ് ചേരുന്ന ഈ ഭാഗത്ത് മൂന്നു വശത്തുനിന്നും എപ്പോഴും വാഹങ്ങൾ എത്തുന്ന സ്ഥലമാണ്. റൗണ്ടാന ഇല്ലാത്തതു മൂലം വാഹനാപകടം ഇവിടെ പതിവാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് നല്ല വാഹനത്തിരക്കായിരുന്നു. റൗണ്ടാന ഇല്ലാത്തതു മൂലം വാഹനങ്ങൾ തോന്നും പടി കയറി വരുകയാണ്. ഇതു മൂലം എപ്പോഴും ഇവിടെ ഗതാഗതക്കുരുക്കും വാഹന അപകടവും പതിവാകുന്നു. റൗണ്ടാന സ്ഥാപിക്കണമെന്ന് പോലീസ് പൊതുമരാമത്ത് വകുപ്പിനോടു പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. രാത്രികാലത്താണ് അപകടം കൂടുതൽ. ഗതാഗത നിയന്ത്രണത്തിനായി വച്ചിരിക്കുന്ന ബക്കറ്റുകൾ ഇടിച്ചു തെറിപ്പിച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പകൽ സമയത്ത്…
Read More