ലൈം​ഗി​ക പീ​ഡ​നക്കേസ്; അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

 


കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക​ര്‍ വി​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.

എ​റ​ണാ​കു​ളം കാ​ഞ്ഞി​ര​മ​റ്റം പാ​റാ​യി​ല്‍​പ​റ​മ്പി​ല്‍ അ​ഡ്വ. ജോ​മോ​ന്‍ പി. ​വ​ര്‍​ഗീ​സ്(39), അ​ടൂ​ര്‍ ചാ​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജി​ബി​ന്‍ ജോ​സ്(24), ഇ​ടു​ക്കി സേ​നാ​പ​തി ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ലി​ന്‍റോ സ്റ്റീ​ഫ​ന്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​റ​ണാ​കു​ള​ത്ത് ബ്യൂ​ട്ടീ​ഷ​ന്‍ കോ​ഴ്‌​സ് ന​ട​ത്തു​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച​തി​നും സാ​മ്പ​ത്തി​ക ചൂ​ഷ​ണം ന​ട​ത്തി​യ​തി​നു​മാ​ണ് അ​ഡ്വ. ജോ​മോ​ന്‍ പി. ​വ​ര്‍​ഗീ​സി​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​റു​മാ​സം മു​മ്പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​തൃ​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തി​നാ​ണ് ജി​ബി​ന്‍ ജോ​സി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

2021 ൽ ​ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​തി​നാ​ണ് ലി​ന്‍റോ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment