ഗൂ​ഗി​ൾ മാ​പ്പ് ചതിച്ചാശാനേ..! കാറോടിയെത്തിയത് തോ​ട്ടി​ലേ​ക്ക്; നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​ർ വി​ളി​ച്ചു കൂ​വി​

ക​ടു​ത്തു​രു​ത്തി: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വാ​ഹ​ന​മോ​ടിച്ചെ​ത്തി​യ ടൂ​റി​സ്റ്റ് സം​ഘം റോ​ഡ് നോ​ക്കാ​തെ കാ​റോ​ടി​ച്ച​ത് തോ​ട്ടി​ലേ​ക്ക്.

സ​മ​യോ​ചി​ത​മാ​യി നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നാ​ൽ വ​ൻ അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നു ​കു​റു​പ്പ​ന്ത​റ ക​ട​വി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

മൂ​ന്നാ​റി​ൽനി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം. യാ​ത്ര ആ​രം​ഭി​ച്ച​തു​മു​ത​ൽ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യാ​ണ് സ​ഞ്ച​രി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ക​ട​വ് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ നേ​രേ മു​ന്നോ​ട്ട് പോ​കാ​നാ​യി​രു​ന്നു ഫോ​ണി​ലൂ​ടെ ല​ഭി​ച്ച നി​ർ​ദേ​ശം. ഇ​തോ​ടെ ഇ​വി​ടു​ത്തെ കൊ​ടും​വ​ള​വ് നോ​ക്കാ​തെ ഡ്രൈ​വ​ർ ഫോ​ർ​ച്യൂ​ണ​ർ കാ​ർ മു​ന്നോ​ട്ട് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

നോ​ക്കി നി​ൽ​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​ർ വി​ളി​ച്ചു കൂ​വി​യ​പ്പോ​ഴേ​ക്കും കാ​ർ സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് വീണി രുന്നു.

മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ തോ​ട്ടി​ൽ ന​ല്ല വെ​ള്ള​മു​ള്ള സ​മ​യ​മാ​യി​രു​ന്നു. ഓ​ടിക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് കാ​ർ ത​ള്ളി ക​ര​യ്ക്കു ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് ലോ​റി ഉ​പ​യോ​ഗി​ച്ചു കെ​ട്ടിവ​ലി​ച്ചാ​ണ് കാ​ർ തോ​ട്ടി​ൽനി​ന്നു ക​ര​യ്ക്കെ​ത്തി​ച്ച​ത്.

മ​റ്റു ത​ക​രാ​റൊ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ ഇ​തേ കാ​റി​ൽ ത​ന്നെ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് മു​ന്പും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇവിടെ അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ത്​കാ​ലി​ക​മാ​യി ച​ങ്ങ​ല​യി​ട്ട് വ​ഴി അ​ട​ച്ചു.

Related posts

Leave a Comment