രാജകുമാരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച യുവാവിനെതിരേ കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് ചേരിയാർ സ്വദേശിയായ യുവാവിനെതിരേ പോലീസ് കേസെടുത്തത്. ചേരിയാറിൽ 17 വയസുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ 15 ദിവസമായി വീട്ടിൽനിന്നും കാണാതായിരുന്നു. ഇതേത്തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അയൽവാസിയായ യുവാവിനൊപ്പം കണ്ടെത്തി. തുടർന്ന് ഇരുവരേയും ബന്ധുക്കൾ സ്റ്റേഷനിൽ ഹാജരാക്കി. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചു. വയോധികയെ പീഡിപ്പിച്ച പ്രതി പിടിയിൽ ചെറുതോണി: വയോധികയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. മനയത്തടം മലയാറ്റിൽ ജോയി ജോസഫ് (46) ആണ് പിടിയിലായത്. ഒരാഴ്ച മുൻപ് ഭർത്താവും മകനും പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി 62കാരിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കഞ്ഞിക്കുഴി സിഐ…
Read MoreCategory: Kottayam
ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ പൊളിച്ചുവിറ്റു! ശ്രുതിമോളുടെ എംബിബിഎസ് പഠനത്തിന് പണംനൽകി യുവാവ്
ചെറുതോണി: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ പൊളിച്ചുവിറ്റ് ശ്രുതിമോളുടെ എംബിബിഎസ് പഠനത്തിനായി തുകനൽകി യുവാവ് മാതൃകയായി. പെരിയാർവാലി സ്വദേശി കല്ലിൽ രാജേഷ് കൃഷ്ണനാണ് ശ്രുതിമോൾക്കുവേണ്ടി തന്റെ ഓട്ടോറിക്ഷ പൊളിച്ചുവിൽക്കാൻ സന്നദ്ധത അറിയിച്ചത്. രാജമുടി സ്വദേശിനിയായ ശ്രുതിമോളുടെ എംബിബിഎസ് പഠനത്തിന് മാർഗമില്ലാതെ വിഷമത്തിലായിരുന്നപ്പോൾ സിപിഎം പഠനച്ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ജനങ്ങളിൽനിന്നും സംഭാവന സ്വീകരിച്ചാണ് തുക സമാഹരിച്ചിരുന്നത്. ശ്രുതിമോൾക്ക് തുക നൽകുന്നതിന് ഓട്ടോറിക്ഷ പൊളിച്ചുവിൽക്കാനായി വാഹനത്തിന്റെ ആർസി ബുക്ക് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൈമാറി.
Read Moreചങ്ങനാശേരി ബൈക്കപകടത്തിൽ മൂന്നു യുവാക്കൾ മരിച്ച സംഭവം; കായംകുളത്തുനിന്ന് പിക്കപ്പ് വാൻ പിടികൂടി; വാഹന ഉടമയ്ക്കായി അന്വേഷണം ശക്തമാക്കി പോലീസ്
ചങ്ങനാശേരി: എംസി റോഡിൽ ചങ്ങനാശേരി എസ്ബി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽപ്പെട്ട വാഹനം പോലീസ് പിടികൂടി. അപകട സ്ഥലത്തു നിന്നും കിട്ടിയ വാഹനത്തിന്റെ വീൽആർച്ച് സംബന്ധിച്ച് പരിശോധന നടത്തി സിസി ടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിലാണ് വാഹനം കായംകുളത്തുനിന്ന് കണ്ടെത്തിയത്. ബഡാ ദോസ്ത് എന്ന പിക്കപ്പ് വാഹനമാണ് പോലീസ് പിടിച്ചെടുത്ത് ചങ്ങനാശേരി സ്റ്റേഷനിൽ എത്തിച്ചത്.കഴിഞ്ഞ നാലിന് രാത്രി പത്തിനാണ് ബൈക്കുകൾ കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ അജ്മൽ റോഷൻ(27), രുദ്രാഷ് രമേശ്(25)അലക്സ് വിൽസണ്‍(26) എന്നിവർ മരിച്ചത്. രാത്രിയിൽ അപകടം സംഭവിച്ചതിനാൽ എപ്രകാരമാണ് അപകടമെന്ന് സ്ഥിരീകരിക്കാൻ പോലീസിന് സാധിക്കാതെ വന്നിരുന്നു. ഇതിനിടയിലാണ് അപകട സ്ഥലത്തുനിന്നും വാഹന അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് റോഡിൽ നിന്നും പോലീസിന് കിട്ടിയത്. ഈ വാഹനം തടി കയറ്റുന്നതിനായി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നു…
Read Moreതിരുവല്ലയിൽനിന്നു കാണാതായ വയോധികയെ കോട്ടയത്ത് കണ്ടെത്തി ബന്ധുക്കളെ ഏല്പിച്ചു പിങ്ക് പോലീസ്
കോട്ടയം: തിരുവല്ലയിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി ബന്ധുക്കളെ ഏല്പിച്ചു കോട്ടയത്തെ പിങ്ക് പോലീസ്. തിരുവല്ല സ്വദേശിനിയായ ഓമനയെ(62)യാണ് ഇന്നലെ രാത്രി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു നിന്നും പിങ്ക് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഓമനയെ തിരുവല്ലയിലെ വീട്ടിൽ നിന്നും കാണാതായത്. തുടർന്നു വീട്ടുകാർ പോലീസിൽ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംസ്ഥാനമാകെ വിവരം കൈമാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയായിലും വിവരം നല്‍കിയിരുന്നു. ഇന്നലെ രാത്രിയിൽ പിങ്ക് പോലീസ് കഐസ്ആർടിസി സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗ് നടത്തുന്പോഴാണ് ഓമനയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നത്. തുടർന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ ബേബിമോളും സബിനയും ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.പരസ്പര വിരുദ്ധമായ സംസാരിച്ചതോടെ പിങ്ക് പോലീസ് ഉദ്യോഗസ്ഥർ ഇവരെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. ഈ സമയം എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിൽ തിരുവല്ലയിൽ നിന്നും…
Read Moreമനസും ശരീരവും തണുപ്പിക്കാം…പകൽച്ചൂടിൽനിന്നു രക്ഷപ്പെടാൻ കോട്ടയത്ത് ഉപ്പിലിട്ട സംഭാരം റെഡി
കോട്ടയം: പകൽച്ചൂടിൽ നിന്നും ഉപ്പിലിട്ട സംഭാരം കുടിച്ചും ഉപ്പിലിട്ടതു കഴിച്ചും മനസും ശരീരവും തണുപ്പിക്കാം. കോട്ടയം-കുമരകം റൂട്ടിൽ ആലുമ്മൂട് ജംഗ്ഷനിലാണ് സൂപ്പർഹിറ്റായിരിക്കുന്ന സംഭാരക്കട. ദിവസവും നിരവധി ആളുകളാണ് ഇവിടെനിന്നും വ്യത്യസ്തമായ രുചികളുള്ള സംഭാരം കുടിച്ചുമടങ്ങുന്നത്.മണ്കുടത്തിൽ നൽകുന്ന ഉപ്പിലിട്ട സംഭാരവും 34ൽപ്പരം അച്ചാറുകളുമാണ് ഇവിടത്തെ മാസ്റ്റർപീസ്. കടയിലേക്ക് കയറുന്പോൾത്തന്നെ എരിവും പുളിയും ഉപ്പും മധുരവുമെല്ലാം ഗ്ലാസ് ഭരണികളിലിരിക്കുന്നത് കാണാം. ഉപ്പിലിട്ട മാങ്ങ, പൈനാപ്പിൾ, ജാതിക്ക, പപ്പായ, കാരറ്റ്, വാഴപ്പിണ്ടി, മത്തങ്ങ, നെല്ലിക്ക തുടങ്ങി പ്രതീക്ഷിക്കാത്ത പുതുരുചികളാണ് ഏവരെയും കാത്തിരിക്കുന്നത്. കോട്ടയം അറുപുഴ സ്വദേശികളായ പുത്തൻ മാടപ്പാട്ട് ബിനി, ഭാര്യ സോമജ എന്നിവർ ചേർന്നാണ് ഏതാണ്ട് ഒന്നര വർഷമായി വഴിയോരത്ത് സംഭാര കച്ചവടം നടത്തുന്നത്. കോവിഡ് കാലത്തിനു മുന്‍പുവരെ സ്വന്തമായി ബോർമ നടത്തിയിരുന്ന ബിനി ബിസിനസ് നഷ്ടത്തിലായതോടെ ഇതുപേക്ഷിച്ചു കയർ മാറ്റിന്റെ കട തുടങ്ങുകയായിരുന്നു. ഇതും നഷ്ടത്തിലായതോടെ കടയിലേക്കിറക്കിയ സാധനങ്ങൾക്ക്…
Read Moreകരൾമാറ്റ ശസ്ത്രക്രിയയിലൂടെ പുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളജ്; ദാതാവിനെ വെന്റിലേറ്റർ മാറ്റി; രക്തം നൽകിയത് കേരള പോലീസ് അസോസിയേഷൻ
ഗാന്ധിനഗർ: കരൾ മാറ്റ ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന് കരൾ നൽകിയ ഭാര്യയുടെ വെന്റിലേറ്റർ മാറ്റി.ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന്റെ വെൻറിലേറ്റർ മാറ്റുന്നതുൾപ്പെടെയുള്ള ആരോഗ്യ പുരോഗതിയെക്കുറിച്ച് രാവിലെ കൂടുന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ. എസ്.സിന്ധു അറിയിച്ചു. തൃശൂർവേലൂർ വട്ടേക്കാട്ട് സുബേഷ് (40) ആണ് ശസ്ത്രക്രീയക്ക് വിധേയമായത്.ഭാര്യ പ്രവിജ (34 ) യുടെ കരളാണ് പ്രീയ തമന്നൽകിയത്.ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10.30 ന് അവസാനിച്ചുവെങ്കിലും, അതിനു ശേഷമുള്ള തുടർ നടപടി പൂർത്തികരിച്ചപ്പോൾ പുലർച്ചെ 12 മണി കഴിഞ്ഞിരുന്നു. വിശ്രമരഹിതമായ ഡ്യൂട്ടി രാവിലെ ഏഴിനു തന്നെ ആരംഭിച്ചിരിക്കുകയാണ്. ഡോ. സിന്ധുവിനെ കൂടാതെ ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ.…
Read Moreബാക്കി നൽകിയ തുകയിൽ മുഷിഞ്ഞ നോട്ട് ! കെഎസ്ആർടിസി ബസ് കണ്ടക്ടറെ ‘പഞ്ഞിക്കിട്ട്’ യാത്രക്കാരൻ; സംഭവം വൈക്കത്ത്
വൈക്കം: ബാക്കി നൽകിയ തുകയിൽ മുഷിഞ്ഞ നോട്ട് ഉൾപ്പെടുത്തിയെന്ന് ആരോപിച്ചു കെഎസ്ആർടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചെന്നു പരാതി. പരിക്കേറ്റ വൈക്കം കെഎസ്ആർടിസിഡിപ്പോ കണ്ടക്ടർ മംഗൾ വിനോദി (34 )നെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് വൈക്കത്തുനിന്ന് ആലപ്പുഴയ്ക്കു സർവീസ് പോയ കെഎസ്ആർടിസി ബസ് വൈക്കം വലിയ കവലയിൽ എത്തിയപ്പോഴാണ് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തെത്തുടർന്നു സർവീസ് മുടങ്ങി. മരണാനന്തര ചടങ്ങിൽ സംബന്ധിക്കാനായി മുഹമ്മയ്ക്കു ടിക്കറ്റെടുത്ത വൈക്കം പോളശേരി സ്വദേശിയായ അറുപതുകാരന് കണ്ടക്ടർ ബാക്കി നൽകിയ തുകയിൽ മുഷിഞ്ഞു ദ്വാരം വീണ നോട്ടു ലഭിച്ചതാണ് വയോധികനെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് യാത്രക്കാരനും കൂട്ടാളികളും കെഎസ്ആർടിസി ഡിപ്പോയിലെത്തി ഭീഷണി മുഴക്കിയതായി ഡിപ്പോ അധികൃതർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ടു പോലീസ് കേസെടുത്തു. നടപടി സ്വീകരിക്കണമെന്ന് വൈക്കം: ബാക്കി നൽകിയ…
Read Moreപെരുമ്പാമ്പിനെ കണ്ടു പേടിച്ച തൊഴിലുറപ്പു തൊഴിലാളികള്‍ പണിനിർത്തി; സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആ സത്യം മനസിലാക്കി; ആ ഭാഗത്തേക്ക് ഇനി പണിക്കില്ലെന്ന് സ്ത്രീകള്‍
ചിങ്ങവനം: പണിസ്ഥലത്ത് പെരുന്പാന്പിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പേടിച്ചു പണി നിർത്തി. പാന്പിനു ജീവനില്ലെന്നു കണ്ടെത്തിയതു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും. ചാന്നാനിക്കാട് കുന്നത്തുകടവിന് സമീപം വീപ്പനടിയിൽ ചിറയിൽ ഭൂവസ്ത്രം വിരിക്കാൻ ചിറ വൃത്തിയാക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പെരുന്പാന്പിനെ കണ്ട് ഭയന്നത്. ഇന്നലെ രാവിലെ 11നു തോടിന്റെ പുറംബണ്ടിൽ പണിയെടുത്തുകൊണ്ടിരുന്ന സ്ത്രീ തൊഴിലാളികളാണ് പാന്പിനെ കണ്ടത്. ഭയന്നു വിറച്ച ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ സ്ഥലത്തെത്തി. കുന്നത്തുകടവിൽനിന്നും അര കിലോമീറ്ററോളം ചേറും ചെളിയും താണ്ടി ചിറ വഴി നടന്നു ചെന്നു പുല്ലിനിടയിൽ പരിശോധന നടത്തിയപ്പോഴാണ് പെരുന്പാന്പിനു ജീവനില്ലെന്നു കണ്ടെത്തിയത്. പക്ഷേ ആ ഭാഗത്തേക്ക് ഇനി പണിക്കില്ലെന്നാണ് പേടി മാറാത്ത സ്ത്രീ തൊഴിലാളികളുടെ നിലപാട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചതിനുശേഷം പാന്പിന്റെ ജഡം സ്ഥലത്തുതന്നെ മറവു ചെയ്തു. സ്ഥിരംസമിതി…
Read Moreമുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയോട് അറ്റൻഡറുടെ ലീലാവിലാസം! ആശുപത്രിയിൽനിന്നും പോയ യുവതി പിന്നീട് ഭർത്താവിനെ കൂട്ടി തിരിച്ചെത്തി; ഒടുവില്‍…
വണ്ണപ്പുറം: തൊഴിലുറപ്പ് ജോലിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡർ തട്ടക്കുഴ തേക്കുംകാട്ടിൽ ടി.ആർ. രവീന്ദ്രനെ (53) യാണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. വണ്ണപ്പുറം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞദിവസം തൊഴിലുറപ്പ് ജോലിക്കിടെ കാലിൽ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആദ്യഘട്ട ചികിത്സ നടത്തി. തുടർന്ന് വീടിന് സമീപത്തെ ആശുപത്രിയിൽ മുറിവ് ഡ്രസ് ചെയ്താൽ മതിയെന്ന് ജില്ലാ ആശുപത്രിയിൽ നിന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വണ്ണപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഡോക്ടറെ കണ്ടശേഷം മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ അറ്റൻഡർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ആശുപത്രിയിൽനിന്നും പോയ യുവതി പിന്നീട് ഭർത്താവിനെ കൂട്ടി വീണ്ടും ആശുപത്രിയിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ കാളിയാർ എസ്ഐ…
Read Moreവനിതാ ജഡ്ജിയോട് അശ്ലീല സംസാരം, മുന്‍ ആരോഗ്യമന്ത്രിക്കെതിരേ…! സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പുതിയ തന്ത്രവുമായി ബെന്നി; ഒടുവില്‍ കുടുങ്ങി
പാലാ: തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് മുൻകൂർ പണം കൈപ്പറ്റി സാധനം നൽകാതെ തട്ടിപ്പു നടത്തിയ വയനാട് സ്വദേശി പോലീസ് പിടിയിൽ. വയനാട് പേരിയ മുക്കത്ത് ബെന്നി(43)യാണു പിടിയിലായത്. സംസ്ഥാനത്തുടനീളം ഇയാൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി പാലായിലും സമീപ പ്രദേശങ്ങളിലുംനിന്നും ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നു പറഞ്ഞു പല വീടുകളിൽനിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുന്പോൾ വിളിക്കുന്ന ആളുകളോട് മോശമായും സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും പതിവായിരുന്നു. ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്നു തട്ടിപ്പ് നടത്തിയിരുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാൻ കർശന നിർദേശം നൽകിയിരുന്നു. 2,000 രൂപയോ അതിൽ താഴെയോ…
Read More