വ​​നി​​ത പോ​​ലീ​​സു​​കാ​​രി​​യു​​ടെ വാ​​ട്ട്സ്ആ​​പ്പി​​ലേ​​ക്ക് അ​​ശ്ലീ​​ല സ​​ന്ദേ​​ശം! എഎസ്ഐയെ വനിതാ പോലീസുകാരി മര്‍ദിച്ചു; സംഭവം പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ

കോ​​ട്ട​​യം: പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വ​​നി​​താ പോ​​ലീ​​സു​​കാ​​രി അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ​​യെ മ​​ർ​​ദി​​ച്ച സം​​ഭ​​വ​​ത്തി​​ൽ സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം. മൊ​​ബൈ​​ൽ ഫോ​​ണി​​ൽ അ​​ശ്ലീ​​ല​​സ​​ന്ദേ​​ശം അ​​യ​​ച്ച​​തി​​നെ ചൊ​​ല്ലി​​യാ​​ണു വ​​നി​​ത പോ​​ലീ​​സു​​കാ​​രി അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ​​യെ മ​ർ​ദി​ച്ച​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ​​യാ​​യി​​രു​​ന്നു കൈ​​യാ​​ങ്ക​​ളി. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി സ്റ്റേ​​ഷ​​നി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ചു​​ള്ള ച​​ർ​​ച്ച സ​​ജീ​​വ​​മാ​​ണ്. കു​റ​ച്ചു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​യി​​രു​​ന്നു ത​​ർ​​ക്ക​​ങ്ങ​​ളു​​ടെ തു​​ട​​ക്കം.

വ​​നി​​ത പോ​​ലീ​​സു​​കാ​​രി​​യു​​ടെ വാ​​ട്ട്സ്ആ​​പ്പി​​ലേ​​ക്ക് അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ അ​​ശ്ലീ​​ല സ​​ന്ദേ​​ശം അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തേ​ത്തു​ട​​ർ​​ന്നു സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ വ​​നി​​ത പോ​​ലീ​​സു​​കാ​​രി അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ​യു​​മാ​​യി ത​​ർ​​ക്ക​​മു​​ണ്ടാ​​കു​​ക​​യും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഇ​​ട​​പെ​​ട്ട് പ്ര​​ശ്നം ര​​മ്യ​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണ്.

ഞാ​​യാ​​റ​​ഴ്ച ഇ​​തേ​​ചൊ​​ല്ലി വീ​​ണ്ടും ത​​ർ​​ക്ക​​മു​​ണ്ടാ​​കു​​ക​​യും വ​​നി​​ത പോ​​ലീ​​സു​​കാ​​രി അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ​​യെ മ​​ർ​​ദി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

സം​​ഭ​​വം പു​​റ​​ത്ത​​റി​​ഞ്ഞ​​തോ​​ടെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഡി. ​​ശി​​ല്പ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു.

ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ഡി​​വൈ​​എ​​സ്പി​​യു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു സ​​മ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി​​യു​​ണ്ടാ​​യേ​​ക്കും.

Related posts

Leave a Comment