മുട്ടം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി. മുട്ടം സ്വദേശികളായ നാലു യുവാക്കളിൽനിന്ന് 10,000 രൂപ വീതമാണ് അജ്ഞാതൻ തട്ടിയെടുത്തത്. കിഷോർ എന്ന് പേരുപറഞ്ഞാണ് ഇയാൾ യുവാക്കളെ പരിചയപ്പെട്ടത്. ഒരുവർഷം മുന്‍പ് തൊടുപുഴ മണക്കാട് നടന്ന സിനിമയുടെ ഷൂട്ടിംഗിൽ വച്ചാണ് യുവാക്കൾ അജ്ഞാതനെ പരിചയപ്പെട്ടത്. ഇയാൾ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിക്കുന്ന സിനിമയിൽ നായകനോടൊപ്പം എപ്പോഴുമുള്ള വേഷം നൽകാമെന്ന് പറഞ്ഞാണ് യുവാക്കളിൽനിന്ന് പണം വാങ്ങിയത്. കഴിഞ്ഞ ഡിസംബർ 22ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ബേക്കറിയിൽവച്ചാണ് യുവാക്കൾ ഇയാൾക്ക് പണം നൽകിയത്. അതിനുശേഷം ഒരാഴ്ചയോളം ഇയാൾ യുവാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇപ്പോൾ ഇയാളുടെ ഫോണ്‍ നന്പരിൽ വിളിച്ചാൽ പ്രവർത്തനരഹിതമാണെന്ന് തട്ടിപ്പിനിരയായ യുവാക്കൾ പറഞ്ഞു.
Read MoreCategory: Kottayam
കപ്പൽ യാത്രക്കിടെ കാണാതായ കുറിച്ചി സ്വദേശിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നേതാക്കളുടെ ഇടപെടൽ
ചിങ്ങവനം: കപ്പൽ യാത്രക്കിടെ കാണാതായ കുറിച്ചി വലിയിടത്തറ ജസ്റ്റിൻ കുരുവിളയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളുടെ ഇടപെടൽ. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്ട്രീം അറ്റ്ലാൻഡിക് എന്ന ചരക്ക് കപ്പലിലെ അസിസ്റ്റന്റ് കുക്കായിരുന്ന ജസ്റ്റിനെ സൗത്ത് ആഫ്രിക്കയിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായതായാണു കപ്പൽ അധികൃതർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 31ന് ആഫ്രിക്കൻ തീരത്തുനിന്നു പുറപ്പെട്ട് ഈ മാസം 23ന് അമേരിക്കൻ തീരത്ത് എത്തേണ്ട കപ്പലിൽനിന്നും കഴിഞ്ഞ എട്ടിനാണ് ജസ്റ്റിനെ കാണാതായതായി കപ്പൽ അധികൃതർ ബുധനാഴ്ച രാവിലെ ബന്ധുക്കളെ അറിയിച്ചത്. നാലു വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച ജസ്റ്റിൻ അടുത്തയിടെ നാട്ടിൽ എത്തിയിരുന്നു. കപ്പലിൽ 25 ജീവനക്കാർ ആണുണ്ടായിരുന്നത്. ഇപ്പോൾ കപ്പലുമായുള്ള ആശയവിനിമയം വിശ്ചേദിച്ചിരിക്കുന്നതായാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. വിവരം അറിഞ്ഞയുടൻ ജസ്റ്റിന്റെ ബന്ധുക്കൾ ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് വൈശാഖ്…
Read Moreസിഎംഎസ് കോളജ് ഗ്രൗണ്ട് റോഡിനു സമീപം മാലിന്യം കുന്നുകൂടുന്നു; രാത്രിയിൽ മാലിന്യം വലിച്ചെറിയുന്നത് ഫ്ളാറ്റിലെ താമസക്കാരെന്ന് നാട്ടുകാർ
കോട്ടയം: സിഎംസ് കോളജ് ഗ്രൗണ്ടിനോടു ചേർന്നുള്ള റോഡിൽ മാലിന്യനിക്ഷേപം. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും റോഡിന്റെ ഇരുവശത്തും കുന്നുകൂടി കിടക്കുകയാണ്. ദുർഗന്ധം മൂലം ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. നേരത്തെ സിഎംഎസ് സ്കൂളിനു സമീപത്തായിരുന്നു മാലിന്യനിക്ഷേപം. നാട്ടുകാർ സംഘടിച്ച് എതിർത്തതോടെ നിക്ഷേപകർ ഇപ്പോൾ കോളജ് ഗ്രൗണ്ടിനു സമീപമുള്ള സെമിത്തേരി മതിലിനോടു ചേർന്നായി മാലിന്യം തള്ളൽ. രാത്രി കാലത്താണു മാലിന്യം തള്ളുന്നത്. പ്രദേശത്തേയും സമീപത്തുള്ളതുമായി ഫ്ളാറ്റുകളിലെ ആളുകൾ വാഹനങ്ങളിലെത്തിയാണു മാലിന്യം തള്ളുന്നതെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തി. മാലിന്യത്തിനൊപ്പം വീട്ടിലെ ഉപയോഗ ശൂന്യമായ ചൂലും പാത്രങ്ങളും കടലാസുകളും ഒക്കെ ഇവിടെ തള്ളുന്നുണ്ട്. നേരത്തെ ഇവിടെ മാലിന്യം തള്ളുന്നത് നഗരസഭയും പോലീസും ഇടപെട്ടാണ് അവസാനിപ്പിച്ചത്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കാമറകൾ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Read Moreഅറുപതിലും ഡബിൾ സ്ട്രോംഗായി കിടങ്ങൂർ പാലം; 1961-ൽ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത് മുഖ്യമന്ത്രി പട്ടം താണുപിള്ള
കോട്ടയം: അറുപതിലും ഡബിൾ സ്ട്രോംഗായി നിൽക്കുന്ന കിടങ്ങൂർ പാലത്തിനു ഇനി പുതുമോടി. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം അധികൃതർ ഇന്നലെ പാലത്തിനു പെയിന്റടിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾക്കു നൽകുന്ന പുതിയ കളർകോടായ മഞ്ഞയും കറുപ്പുമാണ് അടിച്ചിരിക്കുന്നത്. മുന്‍പ് നീലയും വെള്ളയുമായിരുന്നു പാലങ്ങൾക്ക് നൽകിയിരുന്ന നിറം. പുതിയ കളർ കോഡ് യാത്രക്കാരുടെ കാഴ്ച മറയ്ക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പാലത്തിന്റെ കൈവരികാണാൻ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും വെള്ളയും നീലയും കളർ നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ഒപ്പം പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.കിടങ്ങൂർ-അയർക്കുന്നം റോഡിൽ മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന്റെ 60-ാം പിറന്നാളിന്റെ ഭാഗമായിട്ടാണ് പരിസ്ഥിതി സാമൂഹ്യപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ രമേശ് കിടങ്ങൂരിന്റെ നേതൃത്വത്തിൽ നാട്ടുകാർ പാലത്തിലേക്ക് കയറിക്കിടന്ന കാട്ടുവള്ളികളും പുല്ലും വെട്ടിനീക്കിയത്. പിന്നാലെ കൈവരിയാകെ കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. 293 അടി നീളവും 22 അടി വീതിയുമുള്ള പാലത്തിന്റെ നിർമാണത്തിന്…
Read Moreആസ്വദിക്കാം അഡ്വഞ്ചർ ടൂറിസവും..! ഇടുക്കി ട്രക്കിംഗിന്റെ സ്വപ്നഭൂമി! മുൻകരുതൽ പേരിനു മാത്രം
തൊടുപുഴ: വനമേഖലകൾ ഉൾപ്പെടെയുള്ള ദുർഘട പ്രദേശങ്ങളിലൂടെ ട്രക്കിംഗ് നടത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട് മലന്പുഴയിൽ യുവാവ് പാറയിടുക്കിൽ കുടുങ്ങിയ സംഭവം കേരളത്തെ നടുക്കിയ സാഹചര്യത്തിലാണ് ട്രക്കിംഗിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യം ഉയരുന്നത്. ഇടുക്കിയിൽ ഒട്ടേറെ ട്രക്കിംഗ് മേഖലകൾ ഉണ്ടെങ്കിലും ഇവിടെയൊന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ല. മൊബൈലിന് റേഞ്ച് പോലുമില്ലാത്ത സ്ഥലങ്ങളുണ്ട്. ഇത്തരം പ്രദേശങ്ങളിൽ അപകടമുണ്ടായാൽ വിവരം പുറംലോകമറിയാൻ ഏറെ വൈകും. പലപ്പോഴും അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് യുവതീയുവാക്കൾ സാഹസിക സഞ്ചാരം നടത്തുന്നത്. പ്രകൃതിയെ അടുത്തറിയാനും നിരീക്ഷിക്കാനും പഠനത്തിനുമാണ് ട്രക്കിംഗ് ലക്ഷ്യമിടുന്നതെങ്കിലും പലപ്പോഴും ലക്ഷ്യം മറന്ന് സെൽഫിയെടുക്കാനും വിനോദത്തിനുമായി ഇറങ്ങിപ്പുറപ്പെടുന്നവരും കുറവല്ല. ജില്ലയിൽ മൂന്നാർ, വാഗമണ്‍, രാമക്കൽമേട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങൾ ഉള്ളത്. രാജമല, മീശപ്പുലിമല, കൊരങ്ങിണി മല, കൊളുക്കുമല, ചിന്നാർ വന്യജീവി…
Read Moreപാലായിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ കുടുംബം! ചങ്ങനാശേരിയിലെ ജൂവലറി മോഷണം; കണ്ണൂരിൽ എത്തിയാൽ പ്രതി “പെപ്പർ തങ്കച്ചൻ’
ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റ് റോഡിലുള്ള ആലുക്കൽ, ഐശ്വര്യ ജ്വല്ലറികളിലെ മോഷണക്കസിൽ അറസ്റ്റിലായ കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് തെക്കേമുറിയിൽ തങ്കച്ചൻ (54) കണ്ണൂരിൽ അറിയപ്പെടുന്നത് പെപ്പർ തങ്കച്ചൻ. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ കുത്തിപ്പൊളിച്ച് കുരുമുളക് മോഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയായതോടെയാണ് തങ്കച്ചൻ പെപ്പർ തങ്കച്ചനായി മാറിയത്. തങ്കച്ചന്റെ കുടുംബം വർഷങ്ങൾക്കുമുന്‍പാണ് പാലായിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയത്. കണ്ണൂരിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായതിനാലാണ് തങ്കച്ചൻ അവിടംവിട്ട് മോഷണത്തിനായി കോട്ടയം ജില്ല കേന്ദ്രീകരിച്ചത്. ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ നിന്നും മോഷ്ടിച്ച വെള്ളി ആഭരണങ്ങൾ കണ്ണൂരിൽ എത്തിച്ചാണ് വിറ്റിരുന്നത്. ഈ ആഭരണങ്ങൾ വാങ്ങിയ ആളെയും ആഭരണങ്ങളും കണ്ടെത്താൻചങ്ങനാശേരി പോലീസ് കണ്ണൂരിലെത്തി അന്വേഷണം നടത്തിവരികയാണ്. കണ്ണൂരിൽ നിന്നും ട്രെയിൻ മാർഗമോ ബസിലോ കോട്ടയത്തോ ചങ്ങനാശേരിയിലോ ഇറങ്ങുന്ന തങ്കച്ചൻ മോഷ്ടിക്കാൻ പറ്റുന്ന വ്യാപാര സ്ഥാപനങ്ങൾ പകൽസമയത്ത് കറങ്ങിനടന്ന്…
Read Moreമുണ്ടക്കയത്ത് കടുവ ഇറങ്ങിയോ..? പുലിയുടെ ശല്യം പതിവായതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് വനംവകുപ്പ്
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്. ചെന്നാപ്പാറ കൊമ്പുകുത്തി മേഖലയിൽ പുലിയുടെ ശല്യം പതിവായതിന് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിക്കുന്നത്. പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലുമാണ് വീഡിയോ എത്തുന്നത്. വണ്ടൻപതാലിനും പനക്കച്ചിറയ്ക്കും ഇടയിൽ തേക്കിൻകൂപ്പിൽ കടുവ ഇറങ്ങിയതായാണ് വാർത്ത പ്രചരിക്കുന്നത്. ഇതുകണ്ടതോടെ പ്രവാസികൾ ഭീതിയിലായി. ചെന്നാപ്പാറ, കൊമ്പുകുത്തി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്നു നാട്ടുകാർ പറയുകയും കാമറ ഉൾപ്പെടെ സ്ഥാപിച്ച് അന്വേഷണം നടത്തിവരികയുമാണ്. ഇതിനിടെ കടുവയും ഇറങ്ങിയെന്ന വാർത്ത ജനങ്ങൾ വിശ്വസിച്ചു.എന്നാൽ, ഈ വീഡിയോ വടക്കേ ഇന്ത്യയിലെ ഏതോ വനാതിർത്തി പ്രദേശത്തെ ആണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്നു ജനങ്ങൾ പിന്തിരിയണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
Read Moreനാഗന്പടം സ്റ്റേഡിയത്തിൽ എന്താണ് നടക്കുന്നത് ? കോളജ്, ട്യൂട്ടോറിയൽ വിദ്യാർഥികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ; സ്റ്റേഡിയം കായിക താരങ്ങൾക്കോ അതോ…?
കോട്ടയം: നാഗന്പടം നെഹ്റു സ്റ്റേഡിയം കായിക താരങ്ങൾക്കോ അതോ…? കോട്ടയം നഗരത്തിന്റെ മുഖമുദ്രകളിലൊന്നായ നാഗന്പടം സ്റ്റേഡിയം ഇന്നു കായിക പ്രേമികളുടെ പരിശീലന കേന്ദ്രം മാത്രമല്ല, മറ്റ് പല ഇടപാടുകാരുടേയും താവളമാണ്. മികച്ച ഫുട്ബോൾ സ്റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്സ്, ബാസ്കറ്റ്ബോൾ സ്റ്റേഡിയം എന്നിങ്ങനെ വിവിധങ്ങളായ കായിക മാമാങ്കത്തിന്റെ വേദിയാണ് ഇന്ന് ഉത്തരവാദിത്വപ്പെട്ടവരുടെ നോട്ടം വീഴാതെ അപചയം സംഭവിക്കുന്നത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാഗന്പടം സ്റ്റേഡിയം മദ്യപ സംഘങ്ങളുടേയും ലഹരി ഇടപാടുകാരുടേയും കമിതാക്കളുടേയും സംഗമ സ്ഥലമാണ്. നാഗന്പടം ബസ് സ്റ്റാൻഡ്്, റെയിൽവേ സ്റ്റേഷൻ, ബിവറേജ്, രണ്ട് ബാർ എന്നിവയ്ക്കു സമീപമായതുകൊണ്ടു തന്നെ മദ്യപ സംഘങ്ങൾ ബോധംകെട്ട് കിടക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് സ്റ്റേഡിയം. മരത്തണലുള്ളതിനാൽ ഇതിന്റെ കീഴിലാണ് കിടന്നുറങ്ങുന്നത്. പകൽ സമയങ്ങളിൽ കായിക പ്രേമികൾ പലവിധങ്ങളായ പരിശീലനത്തിനെത്തുന്നതുകൊണ്ട് പരസ്യമായ മദ്യപാന ശീലമിവിടെ ഇപ്പോൾ കാണാനില്ല. ലഹരി…
Read Moreഉപേക്ഷിച്ചതാണോ ഈ റോഡ് റോളർ ? കാലങ്ങളായി വാഹനം കിടക്കുന്ന സ്ഥലം സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി
കടുത്തുരുത്തി: ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വാഹനതിരക്കേറിയ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന റോഡ് റോളര്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്ര റോഡിലാണ് ഗതാഗത തടസവും അപകട ഭീഷണിയുമായി റോഡ് റോളറിന്റെ കിടപ്പ്. കൊടും വളവിലാണ് ഇതിന്റെ കിടപ്പെന്നതു അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്. ഇരുവശങ്ങളില്‍നിന്നും ഒരേസമയം വാഹനങ്ങള്‍ വന്നാല്‍ ഗതാഗതം തടസപെടുന്ന സ്ഥിതിയാണ്. പലതവണ നാട്ടുകാരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും ആവശ്യപ്പെട്ടിട്ടിട്ടും റോഡ് റോളര്‍ ഇവിടെ നിന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോവിന്ദപുരം-മുട്ടുചിറ റോഡിന്റെ ടാറിംഗ് പണികള്‍ക്കായിട്ടാണ് പൊതുമരാമത്ത് വകുപ്പ് റോഡ് റോളര്‍ ഇവിടെ എത്തിച്ചത്. പിന്നീട് ചെറിയ തകരാറിനെ തുടര്‍ന്ന് റോഡ് റോളര്‍ ഇവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മഴയും വെയിലുമേറ്റു വര്‍ഷങ്ങള്‍ വെറുതെ കിടന്നതോടെ തുരുമ്പെടുത്തു നാശാവസ്ഥയിലാണ് യന്ത്രം. കാടും പള്ളയും മൂടി തുടങ്ങിയതോടെ രാത്രികാലങ്ങളില്‍ കൂടുതല്‍…
Read Moreപരിചയം പ്രണയമായി മാറി.! ബിരുദ പഠനത്തിന് കേരളത്തിലെത്തിയ നേപ്പാളി യുവതി മലയാളക്കരയ്ക്കു മരുമകളായി; തലയോലപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം
തലയോലപറന്പ്: കേരളത്തിൽ ബിരുദപഠനം നടത്താൻ താത്പര്യപ്പെട്ട് എത്തിയ നേപ്പാളി യുവതി മലയാളി യുവാവിന്റെ ജീവിത സഖിയായി. നേപ്പാൾ ഭഗത്പൂർ സ്വദേശി കൈജുവിന്റെ മകൾ സുഷ്മ കൈജു(26) വിനെ അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വൈക്കം മറവൻതുരുത്ത് കടുക്കര ചെത്തിക്കാടൻതറയിൽ സി.വി. ശശി-ഷീല ദന്പതികളുടെ മകൻ ശ്യാംകുമാറാണ് (28) വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ശ്യാമിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തലയോലപ്പറന്പ് സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. എംജി യൂണിവേഴ്സിറ്റിയിൽ ബിഹേവിയറൽ സയൻസിൽ ബിരുദ പഠനത്തിനായാണ് നേപ്പാളിലെ പോലീസ് ഓഫീസറുടെ മകളായ സുഷ്മ കേരളത്തിൽ എത്തിയത്. ശ്യാംകുമാറിന്റെ പിതൃസഹോദര പുത്രി സ്നേഹ മോഹൻദാസും സുഷ്മയ്ക്കൊപ്പം ബിരുദ പഠനത്തിനുണ്ടായിരുന്നു. സ്നേഹയുമായുള്ള ആത്മബന്ധത്തെത്തുടർന്ന് സുഷ്മ സ്നേഹയുടെ മറവൻതുരുത്തിലെ വീട്ടിലെത്തിയപ്പോഴാണ് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ കൂടിയായ ശ്യാംകുമാറിനെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറി. ബിരുദത്തിനുശേഷം സുഷ്മ ബിഹേവിയറൽ സയൻസിൽ…
Read More