മു​ണ്ട​ക്ക​യ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യോ..? പു​ലി​യു​ടെ ശ​ല്യം പ​തി​വാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ്

മു​ണ്ട​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ചാ​ര​ണം വ്യാ​ജ​മെ​ന്ന് വ​നം​വ​കു​പ്പ്.

ചെ​ന്നാ​പ്പാ​റ കൊ​മ്പു​കു​ത്തി മേ​ഖ​ല​യി​ൽ പു​ലി​യു​ടെ ശ​ല്യം പ​തി​വാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മു​ണ്ട​ക്ക​യ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മാ​ണ് വീ​ഡി​യോ എ​ത്തു​ന്ന​ത്.

വ​ണ്ട​ൻ​പ​താ​ലി​നും പ​ന​ക്ക​ച്ചി​റ​യ്ക്കും ഇ​ട​യി​ൽ തേ​ക്കി​ൻ​കൂ​പ്പി​ൽ ക​ടു​വ ഇ​റ​ങ്ങി​യ​താ​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തു​ക​ണ്ട​തോ​ടെ പ്ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി.

ചെ​ന്നാ​പ്പാ​റ, കൊ​മ്പു​കു​ത്തി പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ക​യും കാ​മ​റ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യു​മാ​ണ്.

ഇ​തി​നി​ടെ ക​ടു​വ​യും ഇ​റ​ങ്ങി​യെ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു.​എ​ന്നാ​ൽ, ഈ ​വീ​ഡി​യോ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ ഏ​തോ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ആ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നു ജ​ന​ങ്ങ​ൾ പി​ന്തി​രി​യ​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment