കോട്ടയം: വൈകല്യങ്ങൾ തോൽപ്പിക്കാത്ത മനസുമായി കഴിഞ്ഞ 10 വർഷമായി ജയരാജൻ കോട്ടയത്തെ നഗരപാതകളിലുണ്ട്. വയസ് 65. ജന്മനാ കാലുകൾ തളർന്നതിനാൽ നിവർന്നു നിൽക്കാനോ നടക്കാനോ സാധിക്കില്ല. തമിഴനാട് തേനി സ്വദേശിയായ ജയരാജൻ മുണ്ടക്കയത്താണു കുടുംബസമേതം താമസം. ഉച്ചയ്ക്കു കോട്ടയത്തെ ലോട്ടറി ഏജസിയിലെത്തും. ദിവസം 1,500 മുതൽ 2,000 വരെ രൂപയ്ക്ക് ലോട്ടറി വിൽക്കും. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്തും ഗാന്ധി സ്ക്വയറിനും സമീപത്തും പാന്പാടി ബസ് സ്റ്റാൻഡ് പരിസരത്തുമാണു വിൽപന. രാത്രി എട്ടിനു ബസിൽ വീട്ടിലേക്കു മടങ്ങും. ലോട്ടറി കച്ചവടക്കാരനാകുന്നതിനു മുന്‍പ് സൈക്കിൾ റിപ്പയറിംഗായിരുന്നു തൊഴിൽ. സർക്കാരിന്റെ വികലാംഗ പെൻഷൻ കിട്ടുന്നുണ്ടെങ്കിലും അധ്വാനിച്ച് ജീവിക്കുന്നതാണ് ജയരാജന് സന്തോഷം. പ്രത്യേകം തയാറാക്കിയ ചെരുപ്പുകൾ ഒരു കൈയിലണിയും. മറുകൈയിൽ ലോട്ടറി ടിക്കറ്റും പിടിച്ചാണു തെരുവുകൾ തോറും നിരങ്ങി നീങ്ങുന്ന യാത്ര. കാഴ്ചക്കാർക്ക് സഹതാപം തോന്നുമെങ്കിലും ജന്മനാ ഉള്ള വൈകല്യങ്ങളെ…
Read MoreCategory: Kottayam
കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ..! വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവം; 37 ദിവസത്തിനുശേഷം പ്രതി പിടിയിൽ; വാഹനവും കണ്ടെത്തി
കട്ടപ്പന: കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ 37 ദിവസത്തിനുശേഷം പ്രതിയെയും വാഹനവും പോലീസ് കണ്ടെത്തി. വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ (53) മരിച്ച കേസിലാണ് അപകടമുണ്ടാക്കിയ വെള്ള ഇയോണ്‍ കാറും വാഹനമോടിച്ച യുവാവിനെയും പോലീസ് പിടികൂടിയത്. വാഹനമോടിച്ചിരുന്ന ഉപ്പുതോട് കരിക്കുംമേട് ഉറുന്പികുന്നേൽ രാജുവിന്റെ മകൻ നിഖിൽ രാജ് (കണ്ണൻ -27) ആണ് അറസ്റ്റിലായത്. ഡിസംബർ 24ന് രാത്രിമുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളയാംകുടി മാസ് ഹോട്ടലിനു സമീപം റോഡിന്റെ അഴുക്കുചാലിൽനിന്ന് കുഞ്ഞുമോന്റെ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ബന്ധുക്കൾ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. ആളെ ഇടിച്ചിട്ട് നിർത്താതെപോയത് വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി ഇയോണ്‍ കാറാണെന്ന് സിസിടിവിയിൽനിന്ന് വ്യക്തമായിരുന്നു. ഡിസംബർ 24ന് രാത്രി അപകടമുണ്ടാകുന്നതിന്…
Read Moreചോർന്നൊലിക്കുന്ന വീട്, ചാണകം മെഴുകിയ തറ ! കൂലിപ്പണിക്കാരിയുടെ മകളായ ശ്രുതിമോളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സിപിഎമ്മിന്റെ സഹായഹസ്തം
ചെറുതോണി: കൂലിപ്പണിക്കാരിയുടെ മകളായ ശ്രുതിമോൾക്ക് സ്വപ്നം കാണാൻകൂടി സാധിക്കാതിരുന്ന എംബിബിഎസ് പഠനമോഹം പൂവണിയുന്നതിന്റെ ആഹ്ളാദത്തിലാണ് മുരിക്കാശേരി പടമുഖം പാറച്ചാലിൽ കുടുംബം. ചോർന്നൊലിക്കുന്ന വീട്ടിൽ ചാണകം മെഴുകിയ തറയിലിരുന്ന് രാവും പകലുമില്ലാതെ പഠിച്ച് മെഡിക്കൽ എൻട്രൻസിന് 4203-ാം റാങ്ക് നേടിയ ശ്രുതിമോൾക്ക് അഡ്മിഷൻ ലഭിച്ചു. കോളജിൽ പ്രവേശനം നേടണമെങ്കിൽ കോളജ് ഫീസിന്റെ ആദ്യ ഗഡു അടയ്ക്കണം. കോളജിൽ പ്രവേശനം നേടിയാൽ മാത്രമേ ബാങ്കിൽനിന്നും വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുള്ളൂ. ഫീസടയ്ക്കാൻ മാർഗമില്ലാതെ ശ്രുതിമോളുടെ മോഹം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഇവരെ സഹായിക്കാനായി രംഗത്തെത്തിയത്. ആദ്യവർഷ ഫീസിന്റെ ആദ്യ ഗഡുവായി ഏഴുലക്ഷം രൂപ കോളജിലടച്ച് പ്രവേശനം ഉറപ്പാക്കി. ബാക്കി തുക കണ്ടെത്തുന്നതിനായി റോമിയോ സെബാസ്റ്റ്യൻ ചെയർമാനും പി.ബി. സബീഷ് കണ്‍വീനറും ഇ.എൻ. ചന്ദ്രൻ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. 12ന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഇടുക്കി ഏരിയയിലെ വീടുകളിൽ കയറിയിറങ്ങി…
Read Moreതിരക്കേറിയ ടൗണിൽ മദ്യപന്റെ അഴിഞ്ഞാട്ടം, അതും മൊബൈലില്‍ പാട്ടുകേട്ട്..! സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറച്ചിലും നഗ്നത പ്രദര്‍ശനവും; മനോഹരന്റെ സ്ഥിരം കലാപരിപാടി ഇങ്ങനെ…
ചെറുതോണി: വ്യാപാരികൾക്കും വാഹന, കാൽനട യാത്രക്കാർക്കും ഒരുപോലെ ശല്യമായി പൊതുനിരത്തിൽ മദ്യപൻ അഴിഞ്ഞാടി. ചെറുതോണി സ്വദേശിയായ മനോഹരൻ എന്നയാളാണ് മദ്യപിച്ച് ടൗണിൽ അഴിഞ്ഞാടിയത്. തിരക്കേറിയ ടൗണിലെ റോഡിന്റെ നടുവിൽ മൊബൈൽ ഫോണിൽ പാട്ടുകേട്ടിരുന്ന മദ്യപനെ ഏറെ പണിപ്പെട്ടാണ് വ്യാപാരികളും നാട്ടുകാരും ചേർന്ന് ഇവിടെനിന്നും നീക്കിയത്. വർഷങ്ങളായി ചെറുതോണി ടൗണിലെ സ്ഥിരം സാന്നിധ്യമാണ് മനോഹരൻ. മദ്യലഹരിയിൽ സ്ത്രീകളെയും കുട്ടികളെയുമെല്ലാം അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത് പൊതുജനങ്ങൾക്ക് സ്ഥിരം ശല്യമാണെന്ന് വ്യാപാരികൾ പറയുന്നു. നിരവധിതവണ ഇടുക്കി പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പോലീസെത്തിയാൽതന്നെ മനോഹരനെ ഇവിടെനിന്നും പിടിച്ചുമാറ്റുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
Read Moreഅതിഥിതൊഴിലാളി..! തൊഴിലാളികൾ പണിക്കിറങ്ങുന്നതിനൊപ്പം കാട്ടാനയും ഇറങ്ങും തേയിലത്തോട്ടങ്ങളിൽ; ഭീതിയിൽ തോട്ടം തൊഴിലാളികൾ
മൂന്നാർ: രാത്രിയിൽ ഉൗരുചുറ്റാൻ ഇറങ്ങിയിരുന്ന കാട്ടാനകൾ പകലും തേയിലത്തോട്ടങ്ങളിൽ ഇറങ്ങിത്തുടങ്ങിയതോടെ തൊഴിലാളികൾ ഭീതിയിലായി. തൊഴിലാളികൾ പണിക്കിറങ്ങുന്നതിനൊപ്പം കാട്ടാനയും തോട്ടത്തിലിറങ്ങുകയാണ്. മൂന്നാർ കെഡിഎച്ച്പി കന്പനിയുടെ നയമക്കാട് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികളുടെ അരികിലാണ് കാട്ടാന എത്തിയത്. മുന്‍പ് ഒറ്റപ്പെട്ട എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും മാത്രമാണ് കാട്ടാനകൾ എത്തിയിരുന്നത്. ഇപ്പോൾ ഏതാണ്ട് എല്ലാ എസ്റ്റേറ്റുകളിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. മൂന്നാർ ടൗണിനോടു ചേർന്നുള്ള തിരക്കേറിയ മേഖലകളിലും കാട്ടാനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാർ ടൗണിൽനിന്ന് ഏറെ അകലെയല്ലാത്ത ഡിവൈഎസ്പി ഓഫീസിനു സമീപം കാട്ടാനക്കൂട്ടമെത്തിയിരുന്നു. നയമക്കാട് എസ്റ്റേറ്റിനോട് തൊട്ടുചേർന്നുള്ള കന്നിമല എസ്റ്റേറ്റിലും രാത്രി, പകലെന്നില്ലാതെ കാട്ടാനകൾ എത്തുകയാണ്. ചോലവനങ്ങളോടു ചേർന്നുള്ള വനങ്ങളിലാണ് കാട്ടാനകളെ തനിച്ചും കൂട്ടംചേർന്നുമെല്ലാം കാണപ്പെടുന്നത്. വനമേഖലയോടു ചേർന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് കാട്ടാനകളുടെ ഭീഷണി ഏറെയുള്ളത്. മൂന്നാറിലെ വനമേഖലയും തേയിലത്തോട്ടങ്ങളുമെല്ലാം ഇടകലർന്ന മേഖലയിൽനിന്നും കാട്ടാനകളെ അകറ്റുക ദുഷ്കരമായിരിക്കുകയുമാണ്.
Read Moreസംശയകരമായ സാഹചര്യത്തില്‍ കറുത്ത നിക്കറും ബനിയനും ധരിച്ച രണ്ടുപേര്‍ റോഡില്‍, ശരീരത്തില്‍ ചോരക്കറ! പോലീസിന്റെ സമയോചിത ഇടപെടല്‍; പ്രതികള്‍ കുടുങ്ങി
മല്ലപ്പള്ളി: കല്ലൂപ്പാറയില്‍ വീട്ടില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ ഉടനെ കുടുങ്ങിയത് നൈറ്റ് പട്രോളിംഗ് ഓഫീസര്‍ കീഴ്വായ്പൂര് എസ്ഐ സുരേന്ദ്രന്റെ സമയോചിതമായ ഇടപെടലിലൂടെ. തൊഴിലുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്കത്തിനിടെ മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ കൊല്ലപ്പെട്ടതും ഇയാളുടെ മുന്‍കരാറുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതും സംബന്ധിച്ച കേസാണ് പോലീസിനു മുമ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചുരുള്‍ നിവര്‍ന്നത്. വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെ കല്ലൂപ്പാറ അമ്പാട്ടുഭാഗത്തെ ഒരു വീട്ടില്‍ സഹോദരിയെ ഇളയ സഹോദരന് ഉപദ്രവിക്കുന്നെന്ന സന്ദേശം വാഹനത്തിലെ ടാബില്‍ ലഭിച്ചതിനെ തുടര്‍ന്ന്, പുലര്‍ച്ചെ ഒന്നോടെ അവിടെയെത്തി പ്രശ്നം പരിഹരിച്ച്, പിറ്റേന്ന് രാവിലെ സ്റ്റേഷനില്‍ എത്താന്‍ ഇരുകക്ഷികളെയും നിര്‍ദേശിച്ച ശേഷം, കോമളം റോഡിലൂടെ വരവേ രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടു. കറുത്ത നിക്കറും ബനിയനും ധരിച്ച ഇവരുടെ ശരീരത്തില്‍ ചോരക്കറ ശ്രദ്ധയില്‍പ്പെട്ട എസ്ഐ സുരേന്ദ്രന് ഇരുവരെയും പിടിച്ചു പോലീസ് വാഹനത്തില്‍ കയറ്റി. പിന്നീട് വിശദമായി…
Read Moreഅതൊരു ശീലമായിരുന്നു! ആ നല്ല മനസിനെ ഭാഗ്യദേവത കനിഞ്ഞു; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം രാധാകൃഷ്ണന്
ഏറ്റുമാനൂർ: ഭാഗ്യക്കുറി ടിക്കറ്റുകൾ എടുക്കുന്നത് ഒരു ശീലമായിരുന്നു ഏറ്റുമാനൂർ വടക്കേനട ശ്രീനിലയത്തിൽ എസ്. രാധാകൃഷ്ണന്. സമ്മാനത്തിനപ്പുറം ഒരു സേവനം കൂടിയായിട്ടാണ് ടിക്കറ്റു കൾ എടുത്തിരു ന്നത്. വിൽക്കാതെ ബാക്കിയാകുന്ന മുഴുവൻ ടിക്കറ്റും പതിവ് വിൽപ്പനക്കാരിൽനിന്ന് പണം കൊടുത്തു വാങ്ങി സഹായിക്കാൻ ശ്രമിക്കും. ആ നല്ല മനസിന് ഭാഗ്യ ദേവത കനിഞ്ഞതാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഇന്നലെ നറുക്കെടുപ്പ് നടന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ എസ്. രാധാകൃഷ്ണനാണ് ലഭിച്ചത്. വെള്ളൂരിൽ ഗുഡ്വിൽ എന്ന പണമിടപാട് സ്ഥാപനം നടത്തുന്ന രാധാകൃഷ്ണൻ ഇന്നലെ രാവിലെ വെള്ളൂരിലെ വിൽപ്പനക്കാരൻ കൃഷ്ണകുമാറിൽ നിന്നാണ് പിജെ 745073 എന്ന നന്പറിലുള്ള ടിക്കറ്റ് എടുത്തത്. 1994 മുതൽ വെള്ളൂരിൽ പണമിടപാട് സ്ഥാപനം നടത്തിവരികയാണ് രാധാകൃഷ്ണൻ. 5000 രൂപ അടക്കം ചെറിയ സമ്മാനങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സമ്മാനം.…
Read Moreചങ്ങലയില്‍ കുരുങ്ങിയ ചത്ത നായയുടെ ജഡവുമായി മറ്റൊരു നായ! സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അന്വേഷണം നടത്തി പോലീസും മൃഗസ്നേഹികളും
റാന്നി: ചത്ത നായയെ ജീവനുള്ള നായ ചങ്ങലയില്‍ വലിച്ചിഴച്ചുകൊണ്ടുവന്നത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവത്തില്‍ അന്വേഷണം നടത്തി പോലീസും മൃഗസ്നേഹികളും. വെച്ചൂച്ചിറ ചാത്തന്തറയ്ക്കു സമീപം പതിനഞ്ചാംപടിയിലാണ് സംഭവം അരങ്ങേറിയത്. പുത്തേട്ട് വീട്ടില്‍ റോയി എന്നയാളുടെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന നായയുടെ സമീപം ഇന്നലെ രാവിലെ എത്തിയ തെരുവുനായ ചങ്ങലയില്‍ കുരുങ്ങുകയും പരസ്പരം കടിക്കാനൊരുങ്ങുകയും ചെയ്തു. തുടര്‍ന്ന് നായകളെ രക്ഷിക്കാന്‍ വീട്ടുടമ ചങ്ങല അഴിച്ചു വിടുകയായിരുന്നുവെന്ന് പറയുന്നു. ചങ്ങല അഴിച്ചതോടെ തെരുവു നായയെ വലിച്ചു കൊണ്ട് നായ പുറത്തേക്ക് ഓടുകയായിരുന്നു. ചങ്ങലയില്‍ കുരുങ്ങിയ തെരുവുനായ ഇതിനിടെ ചത്തു. ചങ്ങല കുരുങ്ങി വയറു മുറുകി വേദന കൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെടുകയും രക്ഷിക്കാന്‍ ശ്രമിച്ച പ്രദേശവാസിയായ പഴയംപാട്ട് ചന്ദ്രന് നായയുടെ കടിയേല്ക്കുകയുമുണ്ടായി. വിവരമറിഞ്ഞ് വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തില്‍ ജന്തുദ്രോഹ നിയമപ്രകാരം കേസെടുക്കാനാകില്ലെന്ന്…
Read More“കുഞ്ഞുകുട്ടനെ’ കാത്ത് ഡെയ്സി ജോസഫ്! വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം; ഡെയ്സിക്ക് ഈ പൂച്ച തന്റെ ജീവനെക്കാൾ വിലയുള്ള അരുമയാണ്
കാഞ്ഞിരപ്പള്ളി: “കുഞ്ഞുകുട്ടനെ’ കാത്ത് ഡെയ്സി ജോസഫ്. എറണാകുളം കാക്കനാട് കടപ്ലാക്കൽ ഡെയ്സി ജോസഫിന്റെ വളർത്തു പൂച്ചയാണ് കുഞ്ഞുകുട്ടൻ. കാഞ്ഞിരപ്പള്ളിയിലെ സുഖോദയ ആയുർവേദ ആശുപത്രിയിൽ ചികിത്സയോടനുബന്ധിച്ച് കഴിഞ്ഞ മാസം 25നാണ് ഇവർ എത്തിയത്. തുടർന്ന് 26ന് രാത്രിയോടെ പൂച്ചയെ കാണാതായി. ഓറഞ്ച് ക്യാറ്റ് എന്നറിയപ്പെടുന്നു റെഡ് റ്റാബി ഇനത്തിലുള്ളതാണ് ഈ പൂച്ച. അത്ര വിലപിടിപ്പുള്ള വളർത്തുമൃഗമൊന്നുമല്ലെങ്കിലും ഡെയ്സിക്ക് ഈ പൂച്ച തന്റെ ജീവനെക്കാൾ വിലയുള്ള അരുമയാണ്. അതുകൊണ്ടാണ് പൂച്ചയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നുകാട്ടി ആശുപത്രിയുടെ പരിസരത്താകെ ഇവർ നോട്ടീസ് പതിച്ചത്. കൂടാതെ സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി പൂച്ചയുടെ ചിത്രമടങ്ങിയ നോട്ടീസും നൽകി. അതിനാൽ പൂച്ചയെ കണ്ടെത്താനായി സമീപത്തെ വീട്ടുകാരും സഹായിക്കുന്നുണ്ട്. ഗോൾഡിന് പുറമെ വൈറ്റ് കൂടി കലർന്ന നിറമാണ് കുഞ്ഞുകുട്ടന്. ഒന്നര വർഷം മുന്‍പ് സഹോദരിയാണ് ഈ പൂച്ചയെ ഡെയ്സിക്ക് സമ്മാനിക്കുന്നത്. അന്നു…
Read Moreഒരുമാസമായി സ്കൂള്‍ വളപ്പില്‍ കളി തുടങ്ങിയിട്ട്! അന്ന് മുതൽ ജാഗ്രതയിലായിരുന്നു ജീവനക്കാർ; സെന്റ് തോമസ് സ്കൂൾ വളപ്പിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
എരുമേലി: സെന്റ് തോമസ് സ്കൂൾ വളപ്പിൽനിന്ന് മൂർഖൻ പാമ്പിനെ വനപാലകർ പിടികൂടി. ഒരു മാസം മുമ്പ് സ്കൂൾ വളപ്പിൽ കല്ലുകൾക്കിടയിൽ മൂർഖനെ കണ്ട് അധികൃതർ വനപാലകരെ വിളിച്ചു വരുത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അന്ന് മുതൽ ജാഗ്രതയിലായിരുന്നു ജീവനക്കാർ. കഴിഞ്ഞ ദിവസം രാത്രിയിൽ ജോലി ചെയ്തു കൊണ്ടിരുന്നവരാണ് സ്കൂളിന്റെ മുറ്റത്ത് പാമ്പിനെ കണ്ടത്. പൂച്ചയെ കണ്ട് പിടികൂടാൻ ശ്രമിക്കുകയായിരുന്നു പാമ്പ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതോടെ എരുമേലി റേഞ്ച് ഓഫീസർ ജയകുമാറിന്റെ നിർദേശപ്രകാരം പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി. ജയനും സംഘവും എത്തി. പാമ്പുപിടുത്ത വിദഗ്ധനും വനം വകുപ്പ് ജീവനക്കാരനുമായ അജീഷ് പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആറടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രൻ, ഡ്രൈവർ അജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. കൂട്ടിലാക്കിയ മൂർഖനെ പ്ലാച്ചേരിയിൽ റെസ്ക്യു ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. പാമ്പുകളെ…
Read More