ഒരുമാസമായി സ്‌കൂള്‍ വളപ്പില്‍ കളി തുടങ്ങിയിട്ട്! അ​ന്ന് മു​ത​ൽ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ; സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ വ​ള​പ്പി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി

എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ വ​ള​പ്പി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ പാ​മ്പി​നെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി.

ഒ​രു മാ​സം മു​മ്പ് സ്കൂ​ൾ വ​ള​പ്പി​ൽ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ മൂ​ർ​ഖ​നെ ക​ണ്ട് അ​ധി​കൃ​ത​ർ വ​ന​പാ​ല​ക​രെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​ന്ന് മു​ത​ൽ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന​വ​രാ​ണ് സ്കൂ​ളി​ന്‍റെ മു​റ്റ​ത്ത് പാ​മ്പി​നെ ക​ണ്ട​ത്. പൂ​ച്ച​യെ ക​ണ്ട് പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു പാ​മ്പ്‌.

ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ എ​രു​മേ​ലി റേ​ഞ്ച് ഓ​ഫീ​സ​ർ ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ലാ​ച്ചേ​രി ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം.​പി. ജ​യ​നും സം​ഘ​വും എ​ത്തി.

പാ​മ്പുപി​ടു​ത്ത വി​ദ​ഗ്ധ​നും വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ജീ​ഷ് പി. ​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ​ടി​യോ​ളം നീ​ള​മു​ള്ള മൂ​ർ​ഖ​നെ പി​ടി​കൂ​ടി​യ​ത്.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി​പി​ൻ ച​ന്ദ്ര​ൻ, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൂ​ട്ടി​ലാ​ക്കി​യ മൂ​ർ​ഖ​നെ പ്ലാ​ച്ചേ​രി​യി​ൽ റെ​സ്‌​ക്യു ഹോ​മി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​നം വ​കു​പ്പി​ലെ ടീ​മി​ന്‍റെ സേ​വ​നം എ​പ്പോ​ഴും ല​ഭ്യ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഫോ​ൺ: 8547601183 (പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സ് ), 9847021726 (കോ​ട്ട​യം ഓ​ഫീ​സ് ).

Related posts

Leave a Comment