കാക്കനാട്: കിടപ്പാടത്തിന് മുകളില്‍ എതുനിമിഷവും നിലംപൊത്താവുന്ന വിധം ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ട ഇടിഞ്ഞുവീണ് മരിച്ചാലും ദുരിതാശ്വാസ ക്യാന്പിലേക്കില്ലെന്നു കീരേലിമല 21 സെന്റ് കോളനിയിലെ കുടുംബങ്ങള്‍. സുരക്ഷ കണക്കിലെടുത്ത് മഴ മാറുന്നതുവരെ മാറ്റി താമസിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കോളനിക്കാര്‍ അംഗീകരിച്ചില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ ഈ നിലപാട് സ്വീകരിച്ചതോടെ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാതെ അധികൃതര്‍ വെട്ടിലായി. 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണു കോളനിയിലെ 21 നിര്‍ധന കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഭീതിയോടെ കഴിയുന്നത്. പുനരധിവാസത്തിന് ഭൂമി കണ്ടെത്തിയെന്ന പ്രഖ്യാപനമല്ലാതെ പ്രശ്നത്തിന് പരിഹരം ഇതുവരെയുണ്ടായിട്ടില്ല. ഇത്തവണത്തെ മഴക്കാലത്തും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പതിവ് നടപടി സ്വീകരിക്കാന്‍ അധികൃതർ ശ്രമിക്കുന്നതാണ് കോളനിവാസികളുടെ പ്രതിഷേധത്തിനു കാരണം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. കോളനി നിവാസികളുടെ ജീവന് ഭീഷണിയായി ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ടയുടെ ഒരു ഭാഗം കഴിഞ്ഞ കാലവർഷത്തിൽ…
Read MoreCategory: Kottayam
പുറംലോകത്തെത്താന്‍ അഴങ്ങാട് ആനചാരി നിവാസികള്‍ എന്തു ചെയ്യണം? ഗതാഗതം മുടങ്ങിയിട്ട് ഇന്നു നാലാംദിവസം
പീരുമേട്: പെരുവന്താനം -ആനചാരി റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ട് ഇന്നു നാലാം ദിവസത്തിലേക്കു കടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഈ റോഡിനെ ആശ്രയിച്ചു കഴിയുന്ന അഞ്ഞൂറിലേറെ കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും വലയുന്ന അവസ്ഥയിലാണ്. ശനിയാഴ്ചയുണ്ടായ മഴയില്‍ റോഡില്‍ പത്തിലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ഇവിടങ്ങളിലെല്ലാം കൂറ്റന്‍ പാറകളും മണ്ണും വന്നു പതിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ റോഡ് പൂര്‍ണമായി ഒലിച്ചു പോയി. മറ്റു ചില സ്ഥലങ്ങളില്‍ വന്‍ മരക്കൊമ്പുകളും വൃക്ഷങ്ങളുടെ ശിഖരങ്ങളും ഒഴുകിയെത്തി. റോഡിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ ഏറെയും നിലംപൊത്തി. കൂറ്റന്‍ പാറകള്‍ വഴിയില്‍ കിടക്കുന്നതിനാല്‍ എന്തെങ്കിലും ആവശ്യത്തിനു നടന്നു പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. പെരുവന്താനത്തു തുടങ്ങി ആനചാരി വഴി അഴങ്ങാട്ടില് അവസാനിക്കുന്ന അഞ്ചു കിലോമീറ്റര്‍ റോഡാണ് ഒറ്റ ദിവസത്തെ മഴയില്‍ പൂര്‍ണമായി തകര്‍ന്നത്. ഈ റോഡും ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസും മാത്രമാണ് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ…
Read Moreഡാം തുറക്കുന്നു! നദിയിൽ ഇറങ്ങരുത്; മീൻപിടിത്തം സെൽഫി, ലൈവ് നിരോധിച്ചു; ആശങ്കയോടെ പെരിയാർ തീരവാസികൾ
ചെറുതോണി: ഇടുക്കി ചെറു തോണി അണക്കെട്ട് തുറന്നുവിടുന്നത് പെരിയാർ തീരവാസികളിൽ ആശ്വാസവും ഒപ്പം ആശങ്കയും ഉയർത്തുകയാണ്. 2018 ഓഗസ്റ്റ് ഒന്‍പതിനാണ് ഇതിനു മുൻപ് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലേക്ക് ഒഴുക്കിയത്. അന്ന് ട്രയൽ റണ്‍ എന്നപേരിൽ ആദ്യം തുറന്ന ഷട്ടർ ദിവസങ്ങൾക്കു ശേഷമാണ് അടയ്ക്കാനായത്. ഇതിനുപുറമെ പിന്നീടുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി അഞ്ചു ഷട്ടറുകളും തുറക്കേണ്ടിവന്നു. ഇതിന്റെ ഫലമായി ഇടുക്കി ആലിൻചുവടു മുതൽ ഇടുക്കി, കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി വില്ലേജുകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വൻ നാശനഷ്ടവുമുണ്ടായി. ചെറുതോണി ടൗണിലെ വലിയ ശതമാനം വ്യാപാര സ്ഥാപനങ്ങളും ഒലിച്ചുപോയി. ഒരു മാസത്തിനു ശേഷമാണ് ഘട്ടംഘട്ടമായി ഷട്ടറുകൾ പൂർണമായും അടച്ചത്. ഇതാണ് പെരിയാർ തീരവാസികളെ ആശങ്കയിലാഴ്ത്തുന്നത്. നദിയിൽ ഇറങ്ങരുത്; മീൻപിടിത്തം സെൽഫി, ലൈവ് നിരോധിച്ചു തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ 11 മുതൽ ഉയർത്തി…
Read Moreവെള്ളം കൊണ്ടുപോയത് ഷാലറ്റിന്റെ ജീവനും സ്വന്തം വീടെന്ന സ്വപ്നവും; മകൻ ഒഴുക്കിൽപ്പെടുന്നത് കണ്ട് നിലവിളിച്ച് അച്ഛനും സഹോദരനും
ഗാന്ധിനഗർ: മുണ്ടക്കയം ഇളംകാട് മുക്കുളത്തുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട ഇളംകാട് ഓലിക്കൽ ബേബിയുടെ മകൻ ഷാലറ്റി (29) ന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. വെള്ളം കൊണ്ടുപോയത് ഷാലറ്റിന്റെ ജീവനും സ്വപ്ന ഗൃഹവും വാടക വീടും. ഷാലറ്റിന്റെ പിക്പ് വാഹത്തിൽനിന്നു ലഭിച്ചിരുന്ന വരുമാനവും കൂലിപ്പണിക്കാരനായ പിതാവിന്റെയും ശ്രമഫലമായാണ് മുക്കുളത്ത് 10 സെന്റ് ഭൂമി വാങ്ങി ആധാരം ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി വീടുപണി പൂർത്തികരിച്ചത്. ഉരുൾപൊട്ടൽ സമയത്ത് പിതാവും സഹോദരൻ ഷിന്റെയും ഷാലറ്റും നിർമാണം പൂർത്തികരിച്ച തങ്ങളുടെ പുതിയ വീട്ടിൽ അറ്റകുറ്റപണിക്കെത്തിയിരുന്നു. വലിയ ശബ്ദം കേട്ടു മൂവരും പുറത്തിറങ്ങിയപ്പോൾ ഉരുൾപൊട്ടലിൽ മേൽഭാഗത്തുള്ള വീട് തകർന്ന് ഒഴുകി വരുന്നത് കണ്ടു. ഓടുവാൻ ആവശ്യപ്പെട്ട് പിതാവ് സമീപത്തുണ്ടായിരുന്ന മരത്തിൽ കയറി. ഷിന്റോ ഓടി മറ്റൊരു പുരയിടത്തിലെത്തി. ഷാലറ്റ് ഓടി സമീപത്തെ പുരയിടത്തിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും വെള്ളത്തിൽ അകപ്പെട്ടു. പിതാവിനും സഹോദരനും…
Read Moreവിറങ്ങലിച്ച് ദുരന്തഭൂമി; വീടുകളിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തുന്നു
കൂട്ടിക്കൽ: മലവെള്ളപ്പാച്ചിൽ ദുരിതം വിതച്ച മണ്ണിൽ ഗദ്ഗദങ്ങളും വിങ്ങലുകളും ഉയരുന്നു.മുണ്ടക്കയം, കാവാലി, കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശത്തെ ഒന്നാകെ മണ്ണിലാഴ്ത്തി മഹാമാരി താണ്ഡവമാടിയപ്പോൾ പൊലിഞ്ഞത് കുട്ടികളടക്കം 13 ജീവനുകൾ. ഉറ്റവരെ നഷ്ടപ്പെട്ടും വീടും വസ്തുവകകളുമില്ലാതായി നിസഹായരായവരുടെയും ജീവിതങ്ങൾ ബാക്കിയാകുന്നു. കൂട്ടിക്കലിൽ ദുരിതാശ്വാസ – തെരച്ചിൽ പ്രവർത്തനങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചു. കരസേന, ഫയർഫോഴ്സ്, ഇടിഎഫ്, പൊലീസ് എന്നിവർ നേതൃത്വം നൽകുന്നു. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തു വീടുകൾക്ക് വ്യാപക തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്നു പകൽ മാനം തെളിഞ്ഞു നിന്നത് രക്ഷാ പ്രവർത്തനത്തെ സഹായിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും നാടൊന്നാകെ ദുരന്ത മുഖത്ത് ഒരു മനസോടെ ആശ്വസമായി കഴിഞ്ഞ ദിവസങ്ങളിൽ ഒപ്പം നിന്നു. സർക്കാരിന്റെ എല്ലാ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. റിപ്പോർട് മന്ത്രിസഭ പരിഗണിക്കും. ആംബുലൻസ്, പോലീസ്, ഫയർഫോഴ്സ് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് ദുരിതം…
Read Moreഡോബർമാന് രക്ഷകരായി മൃഗസ്നേഹികൾ; കൊല്ലാട് പാറയ്ക്കൽ കടവിനു സമീപമാണ് ഉപേക്ഷിച്ച നിലയിൽ പെൺനായയെ കണ്ടെത്തിയത്
കൊല്ലാട്: തെരുവ് നായ്ക്കളുടെ കൂട്ടത്തിലേക്ക് ഉപേക്ഷിച്ച അവശനിലയിലായ ഡോബർമാൻ ഇനത്തിൽ പെട്ട പെണ് നായയെ മൃഗസ്നേഹികൾ ഏറ്റെടുത്തു. കൊല്ലാട് പാറയ്ക്കൽ കടവിനു സമീപം റോഡിൽ രണ്ടു ദിവസമായി അലയുന്ന പെണ് നായയെ ഉടമസ്ഥർ ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാർ പറയുന്നു. തീർത്തും അവശനിലയിലായ നായയ്ക്കു വഴിയാത്രക്കാരും നാട്ടുകാരും ഭക്ഷണം കൊടുത്തുവരികയായിരുന്നു. നായയുടെ അവശത കണ്ട സമീപവാസികൾ ഉടമസ്ഥർ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് വിവിധ ഓണ്‍ലൈൻ ഗ്രൂപ്പുകളിൽ ചിത്രം അടക്കം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇന്നലെ നായയെ ഏറ്റെടുക്കാൻ ആളുകൾ എത്തുകയായിരുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് പലിശ സംഘങ്ങളുടെ പിടിയിൽ? പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ സ്ഥിരം ജീവനക്കാരുടേയും, താത്കാലിക ജീവനക്കാരുടേയും ഇടയിൽ കൊള്ളപ്പ ലിശ സംഘം വ്യാപമാകുന്നു. ചില ജീവനക്കാർ കള്ളത്തരം പറഞ്ഞ് സഹപ്രവർത്തകരിൽ നിന്നു പണം കടം വാങ്ങിയ ശേഷം തിരികെ തൽകാത്ത സംഭവങ്ങളിൽ പോലീസ് പരാതിയും ഉണ്ടാകുന്നു. നഴ്സിംഗ് അസിസ്റ്റന്റായി സർവീസിൽ നിന്നും വിരമിച്ച ഒരു ജീവനക്കാരി, ഇപ്പോൾ സർവീസിലുള്ള എറണാകുളം അരയൻ കാവ് സ്വദേശിനിയും, ഇപ്പോൾ മെഡിക്കൽ കോളജ് ക്വാട്ടേഴ്സിൽ താമസക്കാരിയുമായ ജീവനക്കാരിയിൽ നിന്നും രണ്ടു ലക്ഷം രൂപ കടം വാങ്ങി. ഇതിൽ ഒരു ലക്ഷം രൂപ തിരികെ നൽകി. എന്നാൽ ഇവർ നൽകിയ ഒരു ലക്ഷം രൂപ പലിശ ഇനത്തിൽ വകയിരുത്തിയിരിക്കുകയാണെന്നും, ബാലൻസ് തുകയായി മുതൽ അടക്കം മൂന്നു ലക്ഷം രൂപ അടയ്ക്കണമെന്നുമാണ് അരയൻകാവ് സ്വദേശിനിയുടെ ആവശ്യം. എന്നാൽ ഇനി മൂന്നു ലക്ഷം അടയ്ക്കുവാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയാണ് റിട്ടയേഡ് ജീവനക്കാരി. ഇതു…
Read Moreകുമരകത്തെ യുവാവിന്റെ മരണം; കാലിലും നെഞ്ചിലും കണ്ട മുറിവിനെക്കുറിച്ച് പോലീസ് സർജ്ജൻ പറയുന്നത്
കുമരകം: കുമരകത്തെ യുവാവിന്റെ മരണം ആത്മഹത്യയെന്നു പോലീസ് നിഗമനം. മരണകാരണം രക്തം വാർന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.നിവേദ്യ മൊബൈൽ ഷോപ്പ് ഉടമ ദീപാ കോട്ടേജിൽ ടിബിനെ (39) ആണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ചൊവാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിനു പിൻവശത്ത് കണങ്കാലിനുസമീപത്ത് ഉണ്ടായിരുന്ന മുറിവു മൃതദേഹത്തിന് സമീപം കണ്ട കുപ്പി ഗ്ലാസ് കൊണ്ടുണ്ടായതാണെന്നു പോലീസ് സർജൻ അറിയിച്ചതായി കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. മനോജ് പറഞ്ഞു. ഹാളിലും അടുക്കളയിലും കണ്ട രക്തം ടിബിന്റെ മുറിവിൽ നിന്നാണെന്നു പോലീസ് പറഞ്ഞു.ടിബിൻ ഹൃദയ സംബന്ധമായി ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ടിബിൻ വീട്ടിൽ തനിച്ചായിരുന്നു. സ്വന്തം വീട്ടിൽനിന്ന് രാവിലെ ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിൻ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയ ദീപ ജോലിക്കു പോകുന്ന വഴിയാണ് വീട്ടിൽ കയറിയത്. ടിബിന്റെ ഇടതുകാലിന്റെ പിന്നിലും…
Read Moreഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ എത്തിയ ബിജെപി പ്രവര്ത്തകന് യുവതിയെ പീഡിപ്പിച്ചു; സംഭവം വൈക്കത്ത്
വൈക്കം: യുവതിയെ പൊതുപ്രവർത്തകൻ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. വൈക്കം ഉദയനാപുരം സ്വദേശിയായ യുവതിയെയാണ് പൊതുപ്രവർത്തകൻ പീഡിപ്പിച്ചതായി വൈക്കം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്ന് ഭർത്താവ് അകൽച്ചയിലായി. ഇവരെ രമ്യതപ്പെടുത്താൻ ചർച്ചയ്ക്കുവന്ന പൊതുപ്രവർത്തകൻ പിന്നീട് യുവതിയുടെ വീട്ടിലും സ്വന്തം വീട്ടിലും യുവതിയെ എത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. യുവതി പരാതി നൽകിയതോടെ പൊതുപ്രവർ ത്തകൻ ഒളിവിൽ പോയി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനാപുരം ബിജെപി പ്രവർത്തകൻ സുമേഷിനെതിരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreരണ്ടരകോടി രൂപ ചെലവ്! കോട്ടയം റെയിൽവേ സ്റ്റേഷനിൽ ‘അടിപൊളി പാർക്കിംഗ്’; പ്രത്യേകതകള്‍ ഇങ്ങനെ…
കോട്ടയം: ന്യൂ ജെനറേഷൻ പാർക്കിംഗ് സംവിധാനത്തിൽ പെരുമ നേടി കോട്ടയം റെയിൽവേ സ്റ്റേഷൻ. റെയിൽവേ യാത്രക്കാർക്ക് തങ്ങളുടെ ടൂവീലർ സുരക്ഷിതമായും മഴ നനയാതെയും സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടരകോടി രൂപ ചെലവിൽ സ്റ്റേഷൻ കവാടത്തോടു ചേർന്നാണ് മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം നിർമിച്ചിരിക്കുന്നത്. പാർക്കിംഗ് കേന്ദ്രം പൂർണായും തുറന്നുകൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാർക്കിംഗ് സമുച്ചയം തുറന്നിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന ഈ പാർക്കിംഗ് കേന്ദ്രം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവേ. 1628 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണു പാർക്കിംഗ്. 350 ടൂവീലറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. ഇരുന്പു ബീമുകളും സ്ക്വയർ പൈപ്പും പാനലുകളും ഉപയോഗിച്ചുള്ളു സ്റ്റീൽ സ്ട്രക്ചർ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഓരോ നിലയിൽനിന്നും റാന്പ് വഴി ടൂവീലറുകൾക്ക് മുകളിലത്തെ നിലയിലെത്താം. നിലവിലുള്ള പാർക്കിംഗ് സ്ഥലത്തിന്റെ അടുത്തു തന്നെയാണ്…
Read More