കോട്ടയം: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിൽ അടച്ചു പൂട്ടിയത് 350 ഹോട്ടലുകൾ. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകൾ ഒരുപരിധിവരെ പിടിച്ചുനിന്നെങ്കിലും ഒറ്റപ്പെട്ടിരിക്കുന്ന ഹോട്ടലുകളാണ് അടച്ചു പൂട്ടിയതിൽ ഏറെയും. കഴിഞ്ഞദിവസം കുറിച്ചിയിൽ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹൻ(42) കുറിപ്പ് എഴുതിവച്ച് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയതോടെയാണു കോവിഡ് കാലത്ത് ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധി വീണ്ടും ചർച്ചയായത്. സാധാരണ സമയത്തിൽനിന്നു വ്യത്യസ്തമായി വിശേഷ ദിവസങ്ങളിലാണ് ഹോട്ടലുകളിൽ കൂടുതൽ കച്ചവടം നടക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം ജില്ലയിലെ പല ഹോട്ടലുകളും പ്രതിസന്ധിയിലായിരുന്നു. അന്‍പത് ശതമാനം ഹോട്ടലുകളും പ്രവർത്തനം പുനരാരംഭിച്ചത് വിവിധ ബാങ്കുകളിൽനിന്നും വായ്പ എടുത്താണ്. തുടർന്നുള്ള വർഷം എത്തിയ പ്രളയവും, പിന്നാലെ എത്തിയ കോവിഡ് പ്രതിസന്ധിയും ചേർന്നു ഹോട്ടൽ മേഖലയെ ആകെ തകർത്തു. ജില്ലയിൽ 1200 ഹോട്ടലുകളാണ് 2020നു മുൻപ് പ്രവർത്തിച്ചിരുന്നത്. കോവിഡിനുശേഷം പകുതിയിലേറെ ഹോട്ടലുകളു ടെയും പ്രവർത്തനം പ്രതിസന്ധിയിലാണ്.…
Read MoreCategory: Kottayam
മധുസൂദനനു റോഡിൽ നിന്നു കിട്ടിയത് 500 ന്റെ ഒരു കെട്ട് നോട്ടുകള്‍; പിന്നീടു സംഭവിച്ചത്..?
കടുത്തുരുത്തി : റോഡില്‍നിന്നു കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെയേല്‍പ്പിച്ചു ക്ഷേത്ര ജീവനക്കാരന് മാതൃകയായി. പെരുവ പൈക്കര ക്ഷേത്രത്തിലെ ജീവനക്കാരനായ പെരുവ കുറുവേലിക്കുഴിയില് മധുസൂദനനാണ് വഴിയില്‍ കിടന്നു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നല്‍കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുവ ടൗണിലുള്ള പൂവത്തുകുഴിയില് പ്രകാശന്റെ കടയുടെ മുന്‍വശത്ത് നിന്നാണ് 500 രൂപയുടെ ഒരു കെട്ട് നോട്ടുകള്‍ മധുസൂദനന് ലഭിച്ചത്. സമീപത്തെ കടകളിലും വഴിയാത്രക്കാരോടും പണത്തിന്റെ ഉടമയെത്തേടി നടക്കുന്നതിനിടെയാണ് കുന്നപ്പിള്ളി സ്വദേശിയായ മണിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക മധുസൂദനന് മണിക്കു കൈമാറി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് കൂലി നല്കുവാന് കൊണ്ടുപോകുകയായിരുന്ന 40,000 രൂപയാണ് മണിയുടെ കൈയില്‍ നിന്നു നഷ്ടപ്പെട്ടത്. ക്ഷേത്രത്തില്‍ എണ്ണയും പൂജാസാധനങ്ങളും വില്ക്കുന്നതോടൊപ്പം അമ്പലത്തില്‍ മാലകെട്ടും മറ്റു ജോലികളും ചെയ്യുകയാണ് മധുസൂദനന്.
Read Moreപാലങ്ങള്‍ക്കടിയില്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍! മണിമലയാറ്റിൽ നീരൊഴുക്ക് തടസപ്പെട്ടു; കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി
മല്ലപ്പള്ളി: മണിമലയാറ്റിലുണ്ടായ പ്രളയത്തിന്റെ ബാക്കിപത്രമായി പാലങ്ങള്‍ക്കടിയില്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍ ഇവ അടിഞ്ഞതോടെ നീരൊഴുക്ക് തടസപ്പെട്ടു. ശനിയാഴ്ച മുതലുണ്ടായ പ്രളയക്കെടുതിയില്‍ കോട്ടാങ്ങല്‍ നൂലുവേലിക്കടവ് തൂക്കുപാലത്തിനു തകരാര്‍ സംഭവിച്ചിരുന്നു. പിന്നാലെ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി. മറ്റു പാലങ്ങള്‍ക്കടിയില്‍ ഇപ്പോള്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍ അടക്കം കെട്ടിക്കിടന്ന് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പടുതോട് പാലത്തിനടിയില്‍ ടണ്‍ കണക്കിന് മാലിന്യങ്ങളും മുളങ്കാടുമാണ് വന്നടിഞ്ഞിരിക്കുന്നത്. പാലത്തിനടിയില്‍ വന്നടിഞ്ഞ മുളങ്കാടുകളും മരങ്ങളും കാരണം ജലമൊഴുക്ക് തടസപ്പെട്ടതോടെയുണ്ടായ സമ്മര്‍ദത്തിലാണ് കോമളം അപ്രോച്ച് റോഡിന്റെ തകര്‍ന്നതെന്നു പറയുന്നു. മണിമലയാറ്റില്‍ അടുത്ത ദിവസങ്ങളില്‍ വെള്ളം ഉയര്‍ന്നാല്‍ കോമളം പാലത്തിലുണ്ടായ സമാനമായ സാഹചര്യം പടുതോട് പാലത്തിലും ഉണ്ടായേക്കുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. കഴിഞ്ഞദിവസം വെള്ളം ഉയര്‍ന്നപ്പോഴും പാലത്തിന്റെ തുരുത്തിക്കാട് കര വഴി കൂടുതല്‍ വെള്ളം ഒഴുകുകയും നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. പാലത്തിനടിയിലൂടെയുള്ള സുഗമമായ ജലമൊഴുക്ക് തടസപ്പെട്ടിരിക്കുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സ്പാനുകള്‍…
Read Moreഒരു മാസം 35,000 രൂപയായിരുന്നു വാടകയായി നൽകേണ്ടിയിരുന്നത്…! സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വ്യാപാരിയുടെ മരണക്കുറിപ്പ്
ചിങ്ങവനം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വ്യാപാരിയുടെ മരണക്കുറിപ്പ്. കോവിഡിനെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധിയെ തുടർന്നു ഫേസ്ബുക്കിൽ സർക്കാരിനെതിരേ കടുത്ത വിമർശനത്തോടെ പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കിയ സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. വിദേശത്തായിരുന്ന സരിൻ തിരികെ നാട്ടിലെത്തിയശേഷം ആറു മാസം മുന്‍പാണു കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽ നിന്നും നന്നായി വരുമാനം ലഭിച്ചതോടെ ഇയാൾ കുറിച്ചിയിൽ ഇതേ കെട്ടിടത്തിൽ തന്നെ ടെക്സ്റ്റൈൽ ഷോപ്പിനും, സ്പെയർ പാട്സ് കടയ്ക്കുമായി ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. രണ്ടാം കോവിഡ് തരംഗത്തെ തുടർന്നു ലോക്ക് ഡൗണ്‍ വരികയും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്സ്റ്റൈൽസിനും സ്പെയർ പാട്സ് കടയ്ക്കുമായി ഒരു മാസം 35,000 രൂപയായിരുന്നു വാടകയായി…
Read Moreആ ഫോട്ടോ അയാളും കണ്ടിരുന്നു! ആ അമ്മയുടെ പ്രാർഥന ഫലിച്ചു, വ്യാപാരി രക്ഷകനായി; വീടുവിട്ടിറങ്ങിയ 11കാരനെ കണ്ടെത്തി
ഗാന്ധിനഗർ: അമ്മ വഴക്കു പറഞ്ഞെന്ന കാരണത്താൽ വീടുവിട്ടിറങ്ങിയ 11കാരനെ കണ്ടെത്തി. അതിരന്പുഴ ടൗണിലെ വ്യാപാരിയാണ് കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് ഒന്‍പതാം വാർഡിൽ താമസക്കാരനായ ആദിനാഥ്് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താൽ വീടു വിട്ടിറങ്ങുകയായിരുന്നു. സന്ധ്യയ്ക്കു ശേഷവും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയും ഫേസ്ബുക്കിൽ കുട്ടിയുടെ ചിത്രം സഹിതം പ്രചരിപ്പിക്കുകയും ചെയ്തു. അതിരന്പുഴയിലെ ഒരു വ്യാപാരി സ്ഥാപനം രാത്രി അടച്ച ശേഷം വീട്ടിലേക്കു പോകുന്പോൾ യൂണിവേഴ്സിറ്റിയുടെ മുൻവശത്തെ റോഡിൽക്കൂടി ഒരു കുട്ടി നടന്നു പോകുന്നതു ശ്രദ്ധയിൽപ്പെട്ടു. ഫേസ്ബുക്കിൽ പ്രചരിച്ച കുട്ടിയുടെ ഫോട്ടോ വ്യാപാരിയും കണ്ടിരുന്നു. സംശയം തോന്നിയ വ്യാപാരി വാഹനം നിർത്തി കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. തുടർന്ന് വ്യാപാരി കുട്ടിയെ ബൈക്കിൽ കയറ്റി ആർപ്പൂക്കരയിലുള്ള വീട്ടിലെത്തിച്ചു. അമ്മ വഴക്കു പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read Moreഅയൽവാസിയായ മത്സ്യവ്യാപാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ വ്യക്തിവിരോധം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: അയൽവാസിയായ മത്സ്യവ്യാപാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ വ്യക്തിവിരോധം. കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴി. സംക്രാന്തി സ്വദേശി നാസറി(61)നാണു ഇന്നലെ വെട്ടേറ്റത്. സംക്രാന്തി മാലിഭാഗം ചെട്ടിയേടത്ത് എബിനെ (അരുണ്‍) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു നാടകീയ സംഭവങ്ങൾ. മുന്‍പ് സംക്രാന്തിയിലെ ബിവറേജസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് എബിൻ. മീൻ വിൽപ്പനയ്ക്കുശേഷം ബൈക്കിൽ വരികയായിരുന്ന നാസറിനെ വഴിയിൽ തടഞ്ഞു നിർത്തിയ പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയുടെ പിന്നിലും കാലിന്റെ പെരുവിരൽ ഭാഗത്തും വെട്ടേറ്റ നാസർ രക്തം ഒലിപ്പിച്ചു തറയിൽ വീണു. ഇതു കണ്ടു പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പോലീസും നാട്ടുകാരും എത്തിയതോടെ എബിൻ ആറ്റിൽ ചാടുകയായിരുന്നു. കനത്ത മഴയെ തുടർന്നു…
Read Moreചുരുങ്ങിയ ചെലവില്‍ കാനനസൗന്ദര്യം നുകരാം! മലക്കപ്പാറയിലേക്കു പാലായില്‍നിന്നു കെഎസ്ആര്‍ടിസിയുടെ ടൂര്‍ ബസ്; യാത്ര മുൻകൂർ റിസർവ് ചെയ്യാം; പ്രത്യേകതകള്‍ ഇങ്ങനെ…
കോട്ടയം: ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ വലിയ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത സുരക്ഷിതമായ കെഎസ്ആർടിസി ബസിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി. ചുരുങ്ങിയ ചിലവിൽ കാനന സൗന്ദര്യം നുകരാൻ പാലാക്കാർക്കും ഇനി കെഎസ്ആർടിസിയുടെ ടൂർ ബസ്. വെറും 525 രൂപ മുടക്കിയാൽ ചാലക്കുടി, വാഴച്ചാൽ, അതിരപ്പള്ളി വഴി മഞ്ഞണിഞ്ഞ മലക്കപ്പാറ കേരള അതിർത്തിയിലെ കാനന കഴ്ച്ചകൾ മനം കുളിർക്കെ കണ്ടു യാത്ര ചെയ്യാം. ഡീലക്്സ് ബസിലാകും യാത്ര. എല്ലാ ഞായറാഴ്ചയും രാവിലെ 6.30നു പുറപ്പെടും വിധമാണു സർവീസ്. യാത്രക്കാർ നൽകിയ നിവേദനത്തെയും ഇടപെടലുകളെയും തുടർന്നാണു ടൂർ ബസ് സൗകര്യം ലഭ്യമാക്കിയത്. യാത്ര മുൻകൂർ റിസർവ് ചെയ്യാം. ആതിരപ്പള്ളി വ്യു പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ആനക്കയം പാലം,…
Read Moreവണ്ടിപ്പെരിയാറിൽ വീണ്ടും ബാലികാപീഡനം! പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകർത്തിയത് 43കാരൻ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീണ്ടും ബാലികാപീഡനം. 16 കാരിയെ ഭീഷണിപ്പെടുത്തിയ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശുമല സ്വദേശി ഷിബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പശുമല തവരാണ ലയത്തിൽ താമസിക്കുന്ന ഷിബു തൊഴിലാളി ലയത്തിൽ താമസിക്കുന്ന 16 കാരിയെ ഭീഷണിപ്പെടുത്തി മൊബൈലിൽ കുട്ടിയുടെ നഗ്നചിത്രം പകർത്തുകയായിരുന്നു. ആറുമാസം മുന്‍പാണ് സംഭവം. അന്ന് ഫോട്ടോ ഷിബു ചിലരെ കാണിക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് ഇടുക്കി ചൈൽഡ് ലൈൻ കുട്ടികൾക്കെതിരായ അതിക്രമത്തിൽ കേസെടുക്കുകയും വണ്ടിപ്പെരിയാർ പോലീസിനു കൈമാറുകയും ചെയ്തു. പിന്നീടാണ് പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. 17 കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തിനിപ്പാറ മുട്ടുങ്കൽമറ്റം അൻവർ…
Read Moreശിരസറ്റമൃതദേഹം ആരുടേത്…? പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജസി ജോസ് പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശിരസറ്റ പുരുഷ മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ കഴിയുന്നില്ല. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്, പ്ലാപ്പള്ളി, മുക്കുളം എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരണമടഞ്ഞവരുടെ ലിസ്റ്റിൽപ്പെട്ട പ്ലാപ്പള്ളി ആറ്റുചാലിൽ ജോമിയുടെ മകൻ അലൻ(13)ന്റെ മൃതദേഹം എന്നു പറഞ്ഞാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുണ്ടക്കയം പോലീസ് ഞായറാഴ്ച മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോഴാണ് ശിരസറ്റ മൃതദേഹം 13 കാരന്റേതല്ലന്നു ഫോറൻസിക് വിഭാഗം ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം അലന്റെതല്ലെന്നുള്ള വിവരം പോലീസിനേയും ബന്ധുക്കളേയും അറിയിച്ചശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 5.30ന് കൂട്ടിക്കൽ താളുങ്കൽ ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹ ഭാഗങ്ങൾ അലന്റെതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ പറയുന്നു. ഇതോടെ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന…
Read Moreകറുകച്ചാൽ അപകടം ഓവർടേക്കിംഗിനിടെ! ജീവൻ ത്യജിച്ചും സുഹൃത്തിനെ രക്ഷിച്ച് അരവിന്ദ്
കറുകച്ചാൽ: കറുകച്ചാലിൽ ഇന്നലെയുണ്ടായ അപകടം കാറ് ഓവർടേക്ക് ചെയ്യുന്നതിനിടെ. ഇന്നലെ വൈകുന്നേരം 4.20നു ചന്പക്കരയ്ക്കു സമീപം തൈപ്പറന്പിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. കാറോടിച്ച കോട്ടയം മുട്ടന്പലം കാഞ്ഞിരക്കാട്ട് പി.കെ. പുരുഷോത്തമൻ നായരുടെ മകൻ ശ്രീജിത്ത് (34), കോതനല്ലൂർ ചന്ദ്രികാഭവനിൽ പുരുഷോത്തമൻ നായർ (65) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ രാധാകൃഷ്ണൻ (54), കൃഷ്ണകുമാർ (54), മാന്നാർ സ്വദേശി വിജയകുമാർ (66) എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ശ്രീജിത്തിന്റെ മാതൃസഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം റാന്നിയിൽ നിന്നും കോട്ടയത്തേക്കു മടങ്ങുന്പോഴായിരുന്നു അപകടം. മുന്പിൽ പോയ കാറുകളെ മറികടക്കുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാർ മല്ലപ്പള്ളിയിലേക്കുപോയ സ്വകാര്യ ബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. കാറിനുള്ളിൽ കുടങ്ങിയ ഇവരെ…
Read More