വൈക്കം: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തലയോലപറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ സനജയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേർന്ന് ഉടൻ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു രാവിലെ ഒൻപതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അപകടം. വൈക്കം…
Read MoreCategory: Kottayam
നെല്ലാപ്പാറയിലെ കൊടുംവളവ് വാഹനയാത്രക്കാർക്കു ഭീഷണിയാകുന്നു! വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതെ വൻ അപകടങ്ങൾ വഴിമാറുന്നത് ഭാഗ്യംകൊണ്ട്…
തൊടുപുഴ: പുനലൂർ-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ തൊടുപുഴ-പാലാ റൂട്ടിലെ നെല്ലാപ്പാറ വളവിൽ അപകടം നിത്യസംഭവമാകുന്നു. കെഎസ്ടിപി പദ്ധതിയിൽപ്പെടുത്തി ആധുനിക രീതിയിലാണ് നിർമാണം നടത്തിയിരിക്കുന്നതെങ്കിലും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവു സംഭവമാണ്. കഴിഞ്ഞ ദിവസം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കെഎസ്ആർടിസി ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. ഭാഗ്യം കൊണ്ടാണ് വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതെ വൻ അപകടങ്ങൾ വഴിമാറുന്നത്. നെല്ലാപ്പാറ കുരിശുപള്ളിക്ക് മുന്നിലെ കൊടും വളവിലാണ് പതിവായി അപകടം സംഭവിക്കുന്നത്. ഒരേ സ്ഥലത്തു തന്നെയാണ് വാഹനാപകടങ്ങൾ നടക്കുന്നതെങ്കിലും ഇതിനു കാരണം കണ്ടെത്താനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല. കൊടും വളവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാൽനട യാത്രക്കാർക്കുള്ള നടപ്പാത പോലും ഇല്ലാത്തതിനാൽ കാൽനടക്കാരുടെ സമീപത്തേക്ക് വാഹനം പാഞ്ഞുകയറിയ സംഭവവും ഉണ്ടായിട്ടുണ്ട്.…
Read Moreനാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി; സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് കുട്ടിയും അമ്മയും മാത്രം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു – സൂസൻ ദന്പതികളുടെ മകൻ ഇഹാനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12നു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സംഭവ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടി വരുന്നയാളാണെന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ ഭർത്താവ് റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചതെന്നു പോലീസ് പറയുന്നു. തുടർന്ന് റിജോ വാർഡംഗം ആന്റണി ജോസഫിനെയും കൂട്ടി വീട്ടിലെത്തി ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, കുട്ടിയുടെ മരണശേഷം കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അമ്മയെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി…
Read Moreഇരുന്നു കഴിച്ച് ജനം; ആശ്വാസത്തിൽ ഹോട്ടലുടമകൾ; ചില ഹോട്ടലുകളിൽ ആളുകൾ കുറവായിരുന്നു….
കോട്ടയം: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ ഹോട്ടലുടമകൾ. ഇന്നലെമുതൽ തുറന്നുപ്രവർത്തിച്ച എല്ലാ ഹോട്ടലുകളിലും ഇരുന്നു കഴിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പകുതി സീറ്റുകളിലാണ് ഇരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതും. ഞായറാഴ്ച അവധിദിവസമായിരുന്നെങ്കിലും ഇന്നലെ തുറന്ന ഹോട്ടലുകളിൽ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടു. ചില ഹോട്ടലുകളിൽ ആളുകൾ കുറവായിരുന്നു. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിലേറെയായി ഹോട്ടലുകളുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയായിരുന്നു. ഒരോ തവണയും ഇളവുകൾ പ്രഖ്യാപിക്കുന്പോഴും ഹോട്ടലുകൾക്ക് ഇളവു ലഭിക്കുമെന്ന് കരുതിയെങ്കിലും സർക്കാർ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായില്ലെന്നു മാത്രമല്ല പകരം ഹോട്ടൽ മേഖലയിൽ ഓരോ തവണയും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മറ്റെല്ലാ മേഖലകളിലും ഇളവ് അനുവദിച്ചെങ്കിലും ഹോട്ടൽ മേഖലയെ അവഗണിച്ചതിൽ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇരുന്നു കഴിക്കാൻ അനുമതി നൽകാത്തതിനെത്തുടർന്ന് മുറ്റത്ത് പന്തലിട്ടും…
Read Moreനഗരസഭ ഭരണം നഷ്ടപ്പെട്ടത് നാട്ടകം സുരേഷിന് കോട്ടമായി; അവിശ്വാസത്തെ പിന്തുണച്ചതിൽ ബിജെപിയിൽ ഭിന്നത
കോട്ടയം: ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിടുന്പോഴേക്കും രണ്ട് നഗരസഭകളിൽ യുഡിഎഫിനു ഭരണം നഷ്ടമായത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു തലവേദനയാകുന്നു. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കെപിസിസിയും യുഡിഎഫും ഏറ്റെടുക്കുന്പോഴാണ് ജില്ലയിലെ രണ്ടു നഗരസഭകൾ യുഡിഎഫിനു നഷ്്ടമാകുന്നത്. ഈരാറ്റുപേട്ടയിൽ ഭരണം നഷ്്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ കാര്യമായി നടത്തിയില്ലെന്ന് ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. അതേ പോലെ കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസിലെ പാളയത്തിലെ പട അവസാനിപ്പിക്കാനും ഡിസിസി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നു വിമർശനമുണ്ട്. കോട്ടയത്ത് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പലരും അവിശ്വാസത്തെ അനുകൂലിക്കുന്ന സ്ഥിതിയുണ്ടാകുന്നതു മുന്നിൽ കണ്ടാണ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനമെടുത്തത്. ഒരു മാസത്തിനുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ നാട്ടകം സുരേഷ് ഏറെ വിയർക്കേണ്ടി വരും. കോട്ടയത്തെ പിന്തുണ: ബിജെപിയിൽ ഭിന്നതകോട്ടയം: കോട്ടയം…
Read Moreകോട്ടയത്ത് ഒരുമാസത്തിനുള്ളിൽ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പ്; ഇനി ആലോചിച്ച ശേഷം മാത്രം തീരുമാനമെന്ന് ബിൻസി സെബാസ്റ്റ്യൻ
കോട്ടയം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സണ്‍ പുറത്താക്കപ്പെട്ട കോട്ടയം നഗരസഭയിൽ ഒരു മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്. തദ്ദേശസ്വയം ഭരണവകുപ്പിന്റെ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഒരുമാസത്തിനുള്ളിൽ വീണ്ടും ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള നഗരസഭയിൽ വീണ്ടും നറുക്കെടുപ്പിനാണ് സാധ്യത. എൽഡിഎഫും യുഡിഎഫും ബിജെപിയും ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കും. തുല്യ അംഗബലം വരുന്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ല. ഇത്തവണ ഭാഗ്യം ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. എട്ട് അംഗങ്ങളുള്ള ബിജെപി മത്സരിക്കുമെങ്കിലും ആദ്യ വോട്ടിംഗിൽ ഏറ്റവും കുറവ് വോട്ടു കിട്ടുന്നതോടെ പുറത്താകും. പിന്നീട് എൽഡിഎഫും യുഡിഎഫും തമ്മിൽ വീണ്ടും മത്സരം നടക്കും. അപ്പോഴും തുല്യ അംഗബലം വരുന്പോഴാണ് നറുക്കെടുപ്പ് നടത്തുന്നത്.യുഡിഎഫിൽനിന്ന് ബിൻസി സെബാസ്റ്റ്യനു തന്നെയാണ് പ്രഥമ പരിഗണന. ഇവർ പിൻവാങ്ങിയാൽ മുൻചെയർപേഴ്സണ്‍ ബിന്ദു സന്തോഷ് കുമാർ, ജാൻസി ജേക്കബ്, ഷൈനി ഫിലിപ്പ് എന്നിവരിൽ ഒരാളെയും പരിഗണിച്ചേക്കും.…
Read Moreവഴി ‘ക്ലിയർ’ ആണ്..! കോട്ടയം ജില്ലയിലേക്ക് കഞ്ചാവ് കടത്ത് സജീവം; ഡിമാൻഡ് ഇപ്പോഴും തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവിന്
കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതു വൻതോതിൽ. ഡിമാൻഡ് ഇപ്പോഴും തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവിന്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പോലീസ് കഞ്ചാവ് വേട്ട നടത്തിയിരുന്നു. ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും 8.88 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നു യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. വെളൂർ കാരാപ്പുഴ പതിനാറിൽചിറ ഭാഗത്ത് കൊച്ചുപറന്പിൽ ബാദുഷ ഷാഹുൽ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുംങ്കൽ നന്ദനം അഭിഷേക് കെ. മനോജ് (22), തിരുവാർപ്പ് കാഞ്ഞിരം പാറേൽ നാൽപത്തിൽ പി.ആർ. ജെറിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവെത്തിയത് ആന്ധ്രയിൽനിന്ന് ആന്ധ്രാ പ്രദേശിൽ നിന്നും ട്രാവൽ ബാഗിൽ ആണ് കഞ്ചാവുമായി മൂന്നുപേരും എത്തിയത്. ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലയിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.…
Read Moreതലങ്ങും വിലങ്ങും പായുന്ന ടോറസ് ലോറികളും പൊട്ടി വീഴുന്ന കേബിളുകളും ആളെകൊല്ലികളാകുന്നു
ഏറ്റുമാനൂർ: മരണ വേഗത്തിൽ പോകുന്ന ലോറികൾ വീണ്ടും ആളെകൊല്ലികൾ ആകുന്നു. ലോറികൾ തട്ടി റോഡിൽ പൊട്ടിവീഴുന്ന കേബിളുകൾ അപകട കുരുക്കുകളാകുന്നു.ഇന്നലെ മെഡിക്കൽ കോളജ് – കരിപ്പൂത്തട്ട് റോഡിലെ കൊല്ലന്തറയിൽ ചാത്തമാലിൽ സി.ജെ. മാത്യു(68) അപകടത്തിൽ പെട്ടത് കേബിളിൽ കുരുങ്ങിയാണ്. മെഡിക്കൽ കോളജ് ഭാഗത്തുനിന്നും കരിപ്പൂത്തട്ട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന മാത്യുവിന്റെ കഴുത്തിൽ പൊട്ടിക്കിടന്ന കേബിൾ കുരുങ്ങുകയായിരുന്നു. നെഞ്ചടിച്ച് നിലത്തു വീണ മാത്യുവിന് വലിയ അപകടം സംഭവിക്കാതിരുന്നത് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ടും സ്പീഡ് കുറവായിരുന്നതിനാലുമാണ്. കുമരകത്ത് കഴിഞ്ഞ മാസമാണ് യുവാവ് ചന്തക്കവല ഭാഗത്ത് കേബിളിൽ കുരുങ്ങി ബൈക്കിൽ നിന്നും വീണത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡുകളുടെ വശങ്ങളിലും റോഡുകൾക്ക് കുറുകെയുമുള്ള സർവീസ് വയറുകളും കേബിളുകളും ടോറസ് ലോറികൾ തട്ടി പൊട്ടുന്നത് പതിവു സംഭവമാണ്. ഇങ്ങനെ പൊട്ടിക്കിടക്കുന്ന കേബിളുകൾ വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്.…
Read Moreഒന്നു കറങ്ങി അവർ വീണ്ടുമെത്തി; മെഡിക്കൽ കോളജ് പരിസരത്തെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം വീണ്ടും
ആർപ്പൂക്കര പഞ്ചായത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ താത്കാലിക വാതിൽ പൊളിച്ച് അകത്തു കടന്നു വിശ്രമിക്കുന്ന സാമൂഹ്യവിരുദ്ധർ…. ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം.ആർപ്പുക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ പിൻഭാഗത്ത്, പഞ്ചായത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ താത്ക്കാലിക വാതിൽ പൊളിച്ച് അകത്തു കയറിയാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധർ തന്പടിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിൽ കർശനമായ പോലീസ് പട്രോളിംഗുള്ളതിനാൽ പകൽ സമയങ്ങളിലാണ് ഇവർ ഇവിടെ വിഹരിക്കുന്നത്. രാത്രിയാവുന്പോൾ ആശുപത്രി പരിസരത്ത് കയറുന്നതിനാൽ ഇവരെ പിടിക്കുവാൻ പോലീസിന് സാധിക്കാതെ വരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം, ബസ് സ്റ്റാന്റ്, ടാക്സി- ഓട്ടോറിക്ഷാ സ്റ്റാന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ചിലർ കാലിൽ വ്യാജമായി തുണി കെട്ടിയ ശേഷം ഭിക്ഷാടനം നടത്തും. ഭിക്ഷ യാചിച്ച് കിട്ടുന്ന പണംകൊണ്ട് അമിതമായി മദ്യപിച്ച ശേഷം ബസ് സ്റ്റാന്റിലെ…
Read Moreഇവിടെ പോത്തിറച്ചിയ്ക്ക് ഈ വില മാത്രം! മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് പോത്തിറച്ചി വില 340 ആയി ഏകീകരിച്ചതു പോലെ മറ്റു പഞ്ചായത്തുകളിലും പോത്തിറിച്ചയുടെ വില ഏകീകരിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധതരം ഇറച്ചികള്‍ക്കു പ്രത്യേകിച്ചു പോത്തിറച്ചിക്കു കൊള്ളവിലയാണ് ഈടാക്കുന്നത്. മുളക്കുളം കടുത്തുരുത്തി, ഞീഴൂര്‍, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പല സ്ഥലത്തും പല വിലയാണ്. 360 മുതല്‍ 380 രൂപാ വരെയാണ് തരം പോലെ കച്ചവടക്കാര്‍ ഈടാക്കുന്നത്. മാഞ്ഞൂര്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് കഴിഞ്ഞദിവസം പഞ്ചായത്ത് പരിധിയില്‍ പോത്തിറിച്ചി വ്യാപാരം നടത്തുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 380 രൂപയായിരുന്നു ഈ പ്രദേശത്ത് പോത്തിറച്ചിക്കു ഈടാക്കിയിരുന്നത്. ഉപഭോക്തൃ കോടതിയില്‍ നിന്നുള്ള നിര്‍ദേശവും ജില്ലാ കളക്ടറുടെ നിര്ദേശവുമനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ പോത്തിറച്ചിയുടെ വില ഏകീകരിക്കാനും ന്യായവിലയിലെത്തിക്കാനും ഇടപെടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും പഞ്ചായത്ത് സെക്രട്ടിമാര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു.…
Read More