കോട്ടയം: ഇന്നു പാലായിൽ കോളജിലേക്കു പരീക്ഷയ്ക്ക് എത്തിയ വൈക്കം സ്വദേശിനി നിതിന മോളെ (22) നിരാശാ കാമുകൻ അഭിഷേക് കൊലപ്പെടുത്തിയതിനു സമാനമായിരുന്നു 2019ൽ തിരുവല്ലയിൽ കവിത എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവം. കവിതയും കോളജിലേക്കു പോകുന്പോഴാണ് തിരുവല്ല നഗരത്തിലെ നടുറോഡിൽ പ്രണയപ്പകയ്ക്ക് ഇരയായി മാറിയത്. 2019 മാർച്ച് 12 രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. തിരുവല്ല നഗരത്തിനു ജീവൻ വച്ചു വരുന്നതേയുള്ളൂ. കവിത വിജയകുമാർ എന്ന പെണ്‍കുട്ടി ചിലങ്ക ജംഗ്ഷനിൽനിന്നു തിരക്കൊഴിഞ്ഞ പാതയിലൂടെ തിരക്കിട്ടു നടക്കുകയാണ്. കരുതിക്കൂട്ടി വരവ് നഗരത്തിൽ തന്നെയുള്ള റേഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയാണവൾ. പെട്ടെന്നാണ് പിന്നിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവൾക്ക് ഒപ്പമെത്തിയത്. അവളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അല്പദൂരം അയാൾ ഒപ്പം നടന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ സൈക്കിൾ കട, മെഡിക്കൽ സ്റ്റോർ, ടയർകട എന്നിവ ഉണ്ട്. എങ്കിലും ടയർ കട മാത്രമേ തുറന്നിരുന്നുള്ളൂ. പെട്ടെന്നാണ്…
Read MoreCategory: Kottayam
ആദ്യം പ്രണയാഭ്യർഥന, പിന്നീട് പുറകേ നടന്നു ശല്യം; പ്രേമാഭ്യർത്ഥന നിരസിച്ച കുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി യുവാവ്
അയർക്കുന്നം: ആദ്യം പ്രണയാഭ്യർഥന. പിന്നീട് പുറകേ നടന്നു ശല്യം. അടുത്തത് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കത്തിയുമായെത്തി ഭീഷണി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി ഭീഷണപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ മണിയാറ്റിങ്കൽ അനന്തു (22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രേമാഭ്യർത്ഥനയുമായി പിറകെ നടന്ന് ഇയാൾ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി പ്രേമാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടപടിയെടുക്കുകയായിരുന്നു. പോലീസ് പിടിയിലായ അനന്തു നിരവധി കേസുകളിൽ പ്രതിയുമാണ്.
Read Moreകോട്ടയംകാർക്ക് ഇതിൽപ്പരം എന്തു സന്തോഷം..! പോത്തിറച്ചി വില ഏകീകരിക്കുന്നു; കിലോയ്ക്ക് ഇനി ഇടാക്കുന്ന വിലയറിയാം…
കോട്ടയം: കോട്ടയത്ത് പോത്തിറച്ചിയുടെ വില പിടിച്ചുകെട്ടാൻ ജില്ലാ പഞ്ചായത്തും തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ജില്ലാപഞ്ചായത്ത് കമ്മിറ്റിയിൽ പോത്തിറച്ചിയുടെ വില ജില്ലയിലൊട്ടാകെ 320 രൂപയായി ഏകീകരിക്കാൻ പ്രമേയം പാസാക്കി. ജില്ലാ കളക്ടർക്കും മൃഗസംരക്ഷണ വകുപ്പിനും പ്രമേയം ഉടൻ കൈമാറും. ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർക്കും മുനിസിപ്പൽ ചെയർമാൻമാർക്കും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പോത്തിറച്ചിക്കു വില 320 രൂപയായി ഏകീകരിക്കണമെന്ന് നിർദേശിച്ചുള്ള കത്ത് ഉടൻ കൈമാറാനും തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അറിയിച്ചു. മാഞ്ഞൂർ പഞ്ചായത്തിൽ പോത്തിറച്ചിയുടെ വില 340 രൂപയായി ഏകീകരിച്ചതിനെ തുടർന്ന് സമീപ പഞ്ചായത്തുകൾ ഇതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയതിനു പിന്നാലെയാണ് ജില്ലയിൽ എല്ലായിടത്തും ഒരേ വിലയാക്കാനുള്ള നടപടികളുമായി ജില്ലാ പഞ്ചായത്തും ഇടപെടുന്നത്. സംസ്ഥാനമൊട്ടാകെ ഒരേ വിലയെന്ന തരത്തിൽ തീരുമാനമുണ്ടാക്കാൻ സർക്കാർതലത്തിൽ ശ്രമം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പോത്തിറച്ചിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെരുവ…
Read Moreകോട്ടയത്തുനിന്നു രണ്ട് ട്രെയിൻ സർവീസുകൾ; നിലന്പൂരിലേക്കും നാഗർകോവിലിലേക്കും
തിരുവനന്തപുരം: കോട്ടയത്തു നിന്നു നിലന്പൂരിലേക്കും നാഗർകോവിലിൽ നിന്നു കോട്ടയത്തേക്കും പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ ആറിനും ഏഴിനുമായാണ് സർവീസുകൾ ആരംഭിക്കുന്നത്. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലുമുള്ളത്. നാഗർകോവിൽ ജംഗ്ഷനിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. 06366 നന്പർ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് രാത്രി 7.35നു കോട്ടയത്തെത്തും. ഏഴിനാണ് നിലന്പൂർ കോട്ടയം സ്പെഷൽ ട്രെയിൻ ആരംഭിക്കുക. കോട്ടയത്തുനിന്നു രാവിലെ 5.15നു പുറപ്പെടുന്ന ട്രെയിൻ (നന്പർ 06326) ഉച്ചയ്ക്ക് 11.45ന് നിലന്പൂരിലെത്തും. നിലന്പൂരിൽനിന്നു തിരിച്ചും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.10നു തിരിക്കുന്ന ട്രെയിൻ രാത്രി 10.15നു കോട്ടയത്തെത്തും. ട്രെയിനുകളിൽ പത്തു റിസർവേഷൻ കോച്ചുകൾക്കു പുറമേ രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്. എരണിയേൽ, കുളിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കംപുഴ, ചിറയിൻകീഴ്, കടയ്ക്കാവൂർ,…
Read Moreഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച പെൺകുട്ടികളെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ ശ്രമം
വെച്ചൂച്ചിറ: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച പെണ്‍കുട്ടികളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ബൈക്കിനായുള്ള തെരച്ചിൽ ഉൗർജിതമാക്കി. സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വെച്ചൂച്ചിറ ടൗണിലെ പ്രധാന റോഡിലാണ് അപകടമുണ്ടായത്. ആളുകളെ കയറ്റാൻ നിർത്തിയിട്ടിരുന്ന ബസിനെ മറികടന്ന് വന്ന പെണ്‍കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസിന്റെ ഇടതു ഭാഗത്തുനിന്നും വന്ന മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വെച്ചൂച്ചിറ പുത്തേട്ട് ആൻമരിയ (23), പരവരാക്കത്ത് ജോഫിയ ജോജി (18) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും നൽകിയ പരാതിയിലാണ് വെച്ചൂച്ചിറ പോലീസ് കേസെടുത്ത് അന്വേഷമം നടത്തുന്നത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളിൽ പെണ്‍കുട്ടികളെ ഇടിച്ചിട്ട സ്കൂട്ടർ യാത്രികർ വേഗത്തിൽ വാഹനമോടിച്ച് പോകുന്നത് വ്യക്തമാണ്. അപകടമുണ്ടാക്കിയ സ്കൂട്ടറിലും രണ്ടു യാത്രികരുണ്ടായിരുന്നു. ഇടിച്ചിട്ടുപോയ വാഹനത്തിന്റെ നന്പർ പരിസരത്തുണ്ടായിരുന്നവർക്കും പെണ്‍കുട്ടികൾക്കും കാണാൻ…
Read Moreപ്ലസ്ടു, കോളജ് വിദ്യാർഥികൾക്ക് ബസുകളിൽ യാത്രാ ആനുകൂല്യം ലഭിക്കുന്നില്ലെന്ന്പരാതി
കോട്ടയം: വിദ്യാർഥികൾക്ക് ബസുകളിൽ യാത്രാ ആനുകൂല്യം ലഭിക്കുന്നില്ലെന്നു പരാതി. പ്ലസ്ടു, കോളജ് വിദ്യാർഥികളാണ് ഇപ്പോൾ കാന്പസുകളിലെത്തുന്നത്. ക്ലാസുകളും പരീക്ഷകളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഒരുവിഭാഗം പ്രൈവറ്റ് ബസുകളിൽ കണ്സഷൻ ലഭിക്കുന്നില്ലെന്നു പരാതി ഉയരുന്നത്. മുഴുവൻ യാത്രാക്കൂലിയും കൊടുത്ത് യാത്ര ചെയ്യുന്നതു വിദ്യാർഥികൾക്ക് അധിക ഭാരം സൃഷ്ടിക്കുന്നു. കോവിഡിനെ തുടർന്നു നഷ്ടപ്പെട്ട ക്ലാസുകൾ ലഭിക്കുന്നതിനും പരീക്ഷ നടക്കുന്നതിനാലും നിശ്ചിത ക്ലാസുകളിലെ വിദ്യാർഥികൾ എല്ലാവരും ഇപ്പോൾ കോളജുകളിലും സ്കൂളുകളിലും എത്തുന്നുണ്ട്. പല സ്കൂളുകളിലും വിദ്യാർഥികൾക്കുള്ള തിരച്ചറിയൽ കാർഡ് നൽകാത്തതും യാത്രാ ആനുകൂല്യത്തിനു വെല്ലുവിളിയാകുന്നു. മുൻ വർഷത്തെ ഐഡന്റിറ്റി കാർഡിലെ വർഷവും ക്ലാസും മാറ്റം വന്നതിനാലും സ്കൂളുകൾ ഒൗദ്യോഗികമായി തുറന്നിട്ടില്ലെന്നതും കാരണം പറഞ്ഞു ചില ബസുകളിലെ കണ്ടക്ടർമാർ ആനുകൂല്യം നിഷേധിക്കുന്നതായാണു പരാതി. ഒരു വിഭാഗം പ്രൈവറ്റ് ബസുകൾ വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം കൊടുക്കുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. ജില്ലയിലെ…
Read Moreകായിക പരിശീലകൻ ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞതിനു പിന്നിൽ…
കടുത്തുരുത്തി: കോവിഡ് മൂലം ജീവിതം പൂട്ടിയിട്ട നാളുകളില്‍ കായിക പരിശീലകനെന്ന വേഷം കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് കണ്ടതോടെ കൃഷ്ണന്‍കുട്ടി കാക്കിയിട്ട ഓട്ടോ ഡ്രൈവറായി. ആപ്പാഞ്ചിറ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ 53കാരനായ കീഴൂര്‍ ചമ്പന്നിയില്‍ കൃഷ്ണന്‍കുട്ടി മൂന്ന് പതിറ്റാണ്ടായി കായിക പരിശീലനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. സ്വകാര്യ സ്കൂളുകളില്‍ കായിക പരിശീലനം നടത്തി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്. കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടച്ചു പൂട്ടിയതോടെ തൊഴിലില്ലാത്ത അവസ്ഥയായതോടെയാണ് പുതിയ തൊഴില്‍മേഖലയിലേക്കു ഇറങ്ങാന്‍ ഇദേഹം നിര്‍ബന്ധിതനായത്. ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇദേഹത്തിന്റെ പരിശീലക മികവിന്റെ ഭാഗമായി മെഡല്‍ ജേതാക്കളായിട്ടുണ്ട്. കൃഷ്ണന്‍കുട്ടിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ 18 ഓളം വിദ്യാര്‍ഥികള്‍ സ്പെഷൽ ഒളിമ്പിക്സ്, ഏഷ്യ, പസഫിക് മീറ്റ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളില്‍ പോലും തിളങ്ങാന്‍ സാധിച്ചിട്ടുണ്ട്. കോട്ടയം വില്ലൂന്നി…
Read Moreകോട്ടയത്തെ ഗതാഗതക്കുരുക്കിന് അവസാനമില്ലേ ? ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ നഗരത്തിലെത്താൻ കാത്തുകിടക്കേണ്ടത് മണിക്കൂറുകൾ…
കോട്ടയം: നഗരത്തിലെ ഗതാതഗക്കുരുക്കിനു പരിഹാരമില്ല. വലയുന്നത് യാത്രക്കാർ. ഇന്നലെ പകൽ നഗരത്തിലും പരിസര ടൗണുകളിലും അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എംസി റോഡിൽ ചിങ്ങവനം ചന്തക്കവലയിലും സിമന്റ് കവലയിലും നഗരത്തിലും നാഗന്പടം പാലം ഭാഗത്തും ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. കെകെ റോഡിൽ കഞ്ഞിക്കുഴി മുതൽ തിരുനക്കരവരെ വലിയ കുരുക്കാണ് അനുഭവപ്പെട്ടത്. എംസി റോഡിൽ നാഗന്പടം പാലത്തിനും റെയിൽവേ മേൽപാലത്തിനും ഇടയിലുള്ള ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികളാണ് ഗതാഗതക്കുരുക്കിനു കാരണമായത്. വലിയ വാഹനങ്ങൾ കുഴികളിൽ ചാടിയിറങ്ങുന്പോൾ ദീർഘസമയം ഏടുക്കും. ഇതോടെ സീസർ ജംഗ്ഷൻ മുതലും ഇപ്പുറത്ത് എസ്എച്ച് മൗണ്ട് വരെയും ഗതാഗതക്കുരുക്ക് നീണ്ടു. ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വാഹനങ്ങൾ ഇരുവശങ്ങളിലും നിരന്നതോടെ നാഗന്പടം ശരിക്കും കുരുങ്ങി. രാവിലെയും വൈകുന്നേരവുമുണ്ടായ കുരുക്ക് ഏറെ നേരം നീണ്ടു നിന്നു. റോഡിലെ കുഴികൾ കഴിഞ്ഞദിവസം അധികൃതർ ചെറിയ മെറ്റൽ ഉപയോഗിച്ച്…
Read Moreകോർപറേഷൻ, ബോർഡ് വിഭജനം…തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ; നിയമസഭാ സമ്മേളനത്തിനു മുമ്പ് എല്ലാം ശരിയാകും
ജോണ്സണ് വേങ്ങത്തടം കോട്ടയം: നിയമസഭാ സമ്മേളനം ആരംഭിക്കുന്ന അടുത്ത മാസം നാലിനകം കോർപറേഷൻ, ബോർഡ് പദവികൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ എൽഡിഎഫ് തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു.സിപിഎമ്മും സിപിഐയും രണ്ടുവട്ട ചർച്ചകൾ നടത്തി. എൽഡിഎഫിലേക്കു വന്ന കേരള കോണ്‍ഗ്രസ് എം, ലോക്താന്ത്രിക് ജനതാദൾ എന്നീ പാർട്ടികൾക്കു പദവികൾ കണ്ടെത്തണമെങ്കിൽ സിപിഐയും സിപിഎമ്മും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. സിപിഐയുടെ കൈവശമുള്ള മൂന്നോ നാലോ കോർപറേഷൻ ബോർഡ് പദവികൾ വിട്ടു നൽകും. ചർച്ച തുടരുന്പോൾ അതു കൂടാനും സാധ്യതയുണ്ട്. ബാക്കിയുള്ളവ സിപിഎമ്മും ചെറുപാർട്ടികളും നൽകേണ്ടിവരും. ഏതാനും ചെറുപാർട്ടികൾക്കു ചെയർമാൻ സ്ഥാനം ലഭിക്കാനുള്ള സാധ്യതയും മങ്ങുന്നുണ്ട്. ഗ്രേഡ് തിരിച്ച് എ, ബി, സി ഗ്രേഡ് തിരിച്ചാണ് കോർപറേഷൻ, ബോർഡ് വിഭജനം നടക്കുക. കേരള കോണ്‍ഗ്രസ് എം കൂടുതൽ പദവികൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും…
Read Moreസൂരക്ഷിതമായ വീടെന്ന സ്വപ്നം ബാക്കിയാക്കി സനജയെ മരണം തട്ടിയെടുത്തു; വിയോഗം ഉൾക്കൊള്ളാനാവാതെ കുടുംബം; തേങ്ങലടക്കാനാവാതെ വടയാർ ഗ്രാമം
തലയോലപറന്പ്: ആംബുലൻസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട സനജയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ കുടുംബം. ഇന്നലെ രാവിലെ ഒന്‍പതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിൻ പടിയിലുണ്ടായ അപകടത്തിലാണ് തലയോലപറന്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളിയും വടയാർ കോരിക്കൽ തണ്ണിക്കുഴി നികർത്തിൽ സനീഷിന്റെ ഭാര്യയുമായ സനജ(35) മരിച്ചത്. ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തുചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ മക്കൾക്കു ഭക്ഷണം നൽകി ധൃതി പിടിച്ചു ഒരുങ്ങി ആശുപത്രിയിലേക്കു പോയ സനജ ഒരു മണിക്കൂറിനകം മരണപ്പെട്ടത് ഉൾക്കൊള്ളാനാവാതെ അലമുറയിട്ട ഭർത്താവ് സനീഷിനെയും മക്കളെയും ആശ്വസിപ്പിക്കാനാവാതെ വടയാർ ഗ്രാമം തേങ്ങി. കെട്ടിട നിർമാണ തൊഴിലാളിയായ സനീഷിനു കോവിഡ് വ്യാപനത്തെ തുടർന്നു ജോലി കുറവായിരുന്നു. തലയോലപറന്പ് പൊതി മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന…
Read More