രാജകുമാരി : പൂപ്പാറ എസ് വളവിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭർത്താവ് അത്ഭുതകരമായി രക്ഷപെട്ടു. ചട്ടമൂന്നാർ സ്വദേശിനി വിജി (33) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഭർത്താവ് കുമാർ (40) പരിക്കേൽക്കതെ രക്ഷപ്പെട്ടു.എസ് വളവിൽഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് സംഭവം. തമിഴ്നാട് മധുരയ്ക്ക് സമീപത്തെ ശ്രീവല്ലിപുത്തൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുകയായിരുന്നു ഇരുവരും. ഇറക്കവും, കൊടും വളവുകളുമുള്ള എസ് വളവിൽ എത്തിയപ്പോൾ മുകൾഭാഗത്തെ തിട്ടയിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയ ഒറ്റയാന്റെ മുന്നിൽ ഇവർ ചെന്നുപെടുകയായിരുന്നു. കുമാർ ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റോഡിൽ മറിഞ്ഞുവീണു. ഇതിനിടെ ഇരുവർക്കും അടുത്തെത്തിയ ഒറ്റയാൻ വിജിയുടെ ശിരസ് ചവിട്ടി തകർത്തുകൊണ്ട് കടന്നുപോയി. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയോട്ടി തകർന്ന ഇവർ തൽക്ഷണം മരണമടയുകയായിരുന്നു. കുമാർ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. ചട്ടമൂന്നാറിൽ തോട്ടം തൊഴിലാളികളാണ് ഇരുവരും.…
Read MoreCategory: Kottayam
പരിഭവംപറയാതെ വയ്യ; സർ, എന്നു ലഭിക്കും ആ കിറ്റ്! വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് കാലതാമസം നേരിടുന്നതായി ആക്ഷേപം
തൊടുപുഴ: വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് കാലതാമസം നേരിടുന്നതായി ആക്ഷേപം. കിറ്റ് വിതരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നിന്നും സർക്കുലർ പുറപ്പെടുവിച്ച് ഒരുമാസം പിന്നിട്ടിട്ടും കിറ്റ് ലഭിക്കാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരെ പഴിചാരുകയാണ്. അതേസമയം സ്കൂളിൽ നിന്നു നൽകേണ്ട എല്ലാ വിവരങ്ങളും ബന്ധപ്പെട്ട എഇഒ മാർ മുഖേന യഥാസമയം തന്നെ നൽകിയിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി, പ്രൈമറി, അപ്പർപ്രൈമറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യഭദ്രതാ അലവൻസിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ നൽകുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് കിറ്റ് വിതരണം ചെയ്യേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും വിദ്യാഭ്യാസ ഓഫീസർമാർ, നൂണ്മീൽ ഓഫീസർമാർ, ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂൾ പ്രഥമാധ്യാപകർ, ഉച്ചഭക്ഷണ മേഖലാ കോ-ഓർഡിനേറ്റർമാർ…
Read Moreകഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ല! പാട്ടും മധുരവുമായി റിമി ടോമിയുടെ ജന്മദിനാഘോഷം വെറിട്ട സ്ഥലത്ത്…
പാലാ: ഗായിക റിമി ടോമിയുടെ ഇപ്രാവശ്യത്തെ ജന്മദിനാഘോഷവും മരിയസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. കോവിഡ് മഹാവ്യാധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതിരുന്ന മരിയസദനത്തിലെ സഹോദരങ്ങളോടു കുശലാന്വേഷണങ്ങള്‍ നടത്തിയും തമാശകള്‍ പറഞ്ഞും മരിയസദനം സന്തോഷിനും കുട്ടികള്‍ക്കുമൊപ്പം പാട്ടുകള്‍ പാടിയും റിമി ടോമി പിറന്നാള്‍ ദിനം മരിയസദനത്തില്‍ ആഘോഷിച്ചു. മരിയസദനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നേരിട്ടറിവുള്ള റിമി ടോമി കഴിഞ്ഞ കുറെ കാലങ്ങളായി ജന്മദിനം മരിയസദനത്തിലാണ് ആഘോഷിക്കാറുള്ളത്. റവ. ഡോ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍, മരിയസദനം സന്തോഷ്, അഡ്വ. സന്തോഷ് മണര്‍കാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ മരിയസദനം മക്കള്‍ക്ക് ഭക്ഷണം നല്‍കിയും കേക്ക് മുറിച്ചും അവരോടൊപ്പം പാട്ടുകള്‍ പാടിയും റിമി ടോമി ജന്മദിനം അവിസ്മരണീയമാക്കി. തന്റെ അടുത്ത ജന്മദിനവും മരിയസദനത്തില്‍ തന്നെ ആഘോഷിക്കുമെന്ന് ഉറപ്പു നല്‍കിയാണ് അവര്‍ മടങ്ങിയത്.
Read Moreസ്കൂൾ തുറക്കുന്പോൾ…! വിദ്യാലയത്തിലേക്ക് ഓടിയെത്താൻ പച്ചക്കൊടി ലഭിച്ച സാഹചര്യത്തെ വിദ്യാർഥികൾ വിലയിരുത്തുന്നത് ഇങ്ങനെയൊക്കെ…
കുരുന്നുകളുടെയും കൗമാരങ്ങളുടെയും കലപിലയിൽ വീണ്ടും സജീവമാകാനുള്ള പ്രതീക്ഷകളുടെ ചിറകിലേറിയിരിക്കുകയാണു വിദ്യാലയങ്ങൾ. പ്രിയപ്പെട്ട ശിഷ്യരെ വരവേൽക്കാൻ വെന്പൽകൊള്ളുകയാണ് ഗുരുജനങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കാണാനും സ്നേഹാഭിവാദ്യം നേരാനും തുടിക്കുകയാണു വിദ്യാർഥികളുടെ ഹൃദയം. കോവിഡുയർത്തിയ നിയന്ത്രണങ്ങളിൽ പാതിജീവൻ നഷ്ടപ്പെട്ട വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന പ്രഖ്യാപനങ്ങളിൽ പഴയ ആവേശത്തിലേക്ക് നടന്നുതുടങ്ങിക്കഴിഞ്ഞു. ഒന്നരവർഷത്തിന്റെ ഇടവേളയിൽ വീണ്ടും പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് ഓടിയെത്താൻ പച്ചക്കൊടി ലഭിച്ച സാഹചര്യത്തെ ജില്ലയിലെ വിദ്യാർഥികൾ വിലയിരുത്തുന്നത് ആവേശത്തോടെയാണ്. ആ വിശേഷങ്ങൾ ഇങ്ങനെ… ഏറെനാളുകൾക്കുശേഷം സ്കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അധ്യാപകരെയും കൂട്ടുകാരെയും കാണുന്നത്. പഠനവും-കളിയും ചിരിയും തമാശയുമായി ഞങ്ങളുടെ പഴയ ബാല്യകാലം തിരിച്ചുവരുന്നതിൽ സന്തോഷമുണ്ട്. ഇതുവരെ വാക്സിൻ ലഭിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഇപ്പോഴുള്ള പ്രതിരോധമാർഗങ്ങളോടു വിദ്യാർഥികൾ ഏത് രീതിയിൽ പ്രതികരിക്കുമെന്നതും ഗൗരവമായി എടുക്കണം. പുസ്തക സഞ്ചിയും തോളിലേറ്റി കളിതമാശകൾ പറഞ്ഞ് ക്ലാസ് റൂമിലേക്ക് കാലെടുത്തു വയ്ക്കുന്ന സുന്ദരനിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.…
Read Moreകഞ്ചാവ് സംഘത്തെ തേടി തോട് നീന്തിക്കയറിയ പോലീസിന് വെറുംകയ്യോടെ മടങ്ങേണ്ടി വന്നില്ല; വാറ്റുകാരൻ ജോർജ് വലയിൽ
പാലാ: കഞ്ചാവ് സംഘത്തെ തേടിയിറങ്ങിയ പോലീസിനു കിട്ടിയതു വാറ്റു ചാരായ സംഘത്തെ. ഒരാളെ പിടികൂടിയെങ്കിലും രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കു വേണ്ടിയുള്ള പോലീസ് അന്വേഷണവും ഉൗർജിതമാക്കിയിട്ടുണ്ട്. പാലാ ഇടപ്പാടിയിലെ വിജനമായ മീനാറാ തോടിന്റെ കരയിൽ വാറ്റുചാരായം നിർമിച്ചു കൊണ്ടിരുന്ന ജോബിൻ ജോസഫ് (ആമ), തോമസുകുട്ടി എന്നിവരാണ് പോലീസിനെ കണ്ട് തോട്ടിലുടെ ഓടിരക്ഷപ്പെട്ടത്. വാറ്റു ചാരായ നിർമാണത്തിനു നേതൃത്വം നല്കിയ ഇടപ്പാടി പുളിമൂട്ടിൽ ജോർജിനെ (57) പോലീസ് പിടികൂടുകയും ചെയ്തു.വിജനമായ തോടിന്റെ കരയിലാണ് സംഘം നാളുകളായി വാറ്റ് നടത്തിയിരുന്നത്. സംഭവസ്ഥലത്തുനിന്നും 30 ലിറ്ററോളം വാഷും ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുളള മറ്റ് വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. രക്ഷപ്പെട്ടവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് കഞ്ചാവ് വില്പന നടക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെയാണ് പോലീസ് പരിശോധനയ്ക്കായി എത്തിയത്. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തിനു മുന്നിൽ വാറ്റുകാർ കുടുങ്ങുകയായിരുന്നു.…
Read More‘ഇരുന്നു കഴിക്കാൻ അനുവദിക്കണം’; ഞങ്ങളോട് മാത്രമെന്തിനീ അനീതി; കടന്നു പോകുന്നത് വലിയ പ്രതിസന്ധികളിലൂടെ
തെള്ളകത്തെ സ്വകാര്യ ഹോട്ടലിന്റെ പുറത്ത് താൽക്കാലിക പന്തലിട്ട് ഭക്ഷണം വിളന്പുന്നു. -രാഷ്ട്രദീപിക കോട്ടയം: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ ഉടൻ അനുമതി നൽകണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തതിനാൽ ഹോട്ടലുടമകൾ വലിയ പ്രതിസന്ധിയിലാണ്. ഓണ്‍ലൈൻ ഭക്ഷണ വിതരണവും പാഴ്സൽ സർവീസുമാണ് നടക്കുന്നത്. സർക്കാർ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ തുറസായ സ്ഥലത്ത് ഇരുന്നു ഭക്ഷണം കഴിക്കാമെന്നു പറയുന്നു. ഇതോടെ ചില ഹോട്ടലുകാർ മുറ്റത്തും പാർക്കിംഗ് ഗ്രൗണ്ടിലും പന്തലിട്ടു ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുന്നുണ്ട്. എംസി റോഡിൽ നാഗന്പടം മുതൽ ഏറ്റുമാനൂർ വരെ റോഡിനിരുവശവും നിരവധി ഹോട്ടലുകളാണ് തുറസായ ഇടത്തിൽ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുന്നത്. ഒരേസമയം 20 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിൽ വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. എസിയും ഫാനും ഇല്ലാത്തതിനാലും അസഹനീയമായ ചൂടു…
Read Moreആവരവ് കണ്ടപ്പോഴെ പന്തികേട് തോന്നി; മൂവർ സംഘത്തെ പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കിട്ടിയത് പത്തു കിലോ കഞ്ചാവും
കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നു പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്നു രാവിലെ 9.30ന്് റെയിവേ സ്റ്റേഷനു മുന്നിൽ നിന്നും പിടികൂടിയത്. ട്രെയിനിൽ വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണത്തിലായിരുന്നു. മൂന്നംഗ സംഘം നടന്നു വരുന്നതു കണ്ടു സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന നാലു പൊതികളായിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് ഗന്ധം പോലും പുറത്തുവരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ്…
Read Moreഎൽഡിഎഫ് യോഗത്തോടെ കോർപ്പറേഷൻ, ബോർഡ് വിഭജനം; ഉഭയകക്ഷി ചർച്ച തുടങ്ങുന്നു
ജോണ്സണ് വേങ്ങത്തടം കോട്ടയം: ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്ററിൽ ചേരുന്പോൾ ബോർഡ്, കോർപ്പറേഷൻ പദവികൾ നൽകുന്നതിൽ മുന്നണിക്കുള്ളിൽ ഉഭയകക്ഷി ചർച്ചകൾ തീരുമാനിക്കും.തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയാകും. ബോർഡ്-കോർപ്പറേഷൻ പദവികൾ സംബന്ധിച്ച് ആദ്യഘട്ടമെന്ന നിലയിൽ സിപിഎം – സിപിഐ ഉഭയ കക്ഷി ചർച്ചയാണുണ്ടാവുക. ഇന്നു മുഖ്യമന്ത്രി, കോടിയേരി, കാനം എന്നിവർ ഒന്നിച്ചിരുന്നൊരു ചർച്ച നടത്തും. ഇതിനു ശേഷം മറ്റു ഘടക കക്ഷികളുമായും ചർച്ച നടക്കും. നിലവിൽ ഓരോ കക്ഷിക്കുമുള്ള കോർപ്പറേഷൻ, ബോർഡ് അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും എണ്ണത്തിൽ കുറവു വരാൻ സാധ്യതയുണ്ട്. എ, ബി, സി ഗ്രേഡ് തിരിച്ചാണ് കോർപ്പറേഷൻ, ബോർഡ് വിഭജനം നടക്കുക. കേരള കോണ്‍ഗ്രസ് എമ്മിന് കൂടി ഇത്തവണ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്. സിപിഎമ്മും സിപിഐയും ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരും.എന്നാൽ, നിലവിലുള്ള എണ്ണത്തിൽ കുറവ് വരുത്താൻ സിപിഐ തയ്യാറാകുമോയെന്നാണ്…
Read Moreസർട്ടിഫിക്കറ്റോ രേഖകളോ വാങ്ങാൻ ചെന്നാൽ ഇനി വിശന്നോ ക്ഷീണിച്ചോ മടങ്ങേണ്ടേ… ഭക്ഷണം തന്നേ അവർ വിടൂ…! വ്യത്യസ്തമായ ഒരു പഞ്ചായത്തിനെ പരിചയപ്പെടാം…
സുഭാഷ് ഗോപി വെച്ചൂർ പഞ്ചായത്തിൽ സർട്ടിഫിക്കറ്റോ രേഖകളോ ഒക്കെ വാങ്ങാൻ ചെന്നാൽ ഇനി വിശന്നോ ക്ഷീണിച്ചോ മടങ്ങേണ്ടേ… ഭക്ഷണം തന്നേ അവർ വിടൂ. വെച്ചൂർ പഞ്ചായത്തിൽ ഇന്നലെ മുതലാണ് ലഘു ഭക്ഷണ വിതരണം ആരംഭിച്ചത്. ചെല്ലുന്നവർക്കെല്ലാം ലഘുഭക്ഷണം സൗജന്യമായിട്ടാണ് ഇടപാടുകാർക്കു നൽകുന്നത്. പഞ്ചായത്തിന്റെ ഈ നല്ല പദ്ധതി കേട്ടറിഞ്ഞ് ഇപ്പോൾ പലരും ഭക്ഷണ സാധനങ്ങൾ സൗജന്യമായി പഞ്ചായത്തിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. തലയാഴം സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഘു ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനായി ഫ്രിഡ്ജ്, ആദ്യ ദിവസം വിതരണം ചെയ്യാനുള്ള പഴങ്ങളും ഭക്ഷണ സാധനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറിനു ട്രസ്റ്റ് ചെയർമാൻ അജയ് ജോസ്, ട്രസ്റ്റി ജെസി ലൈജു, ട്രസ്റ്റ് പ്രവർത്തകനായ എ. കെ.ഷബീർ എന്നിവർ ചേർന്നു കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിഭവങ്ങൾ ഫുഡ് ബോക്സിൽ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.
Read Moreപയ്യന്റെ ‘വീക്ക്നെസ് ’ കുപ്പിയും കല്ലും! ഇനി മാതാപിതാക്കൾ കുട്ടിയെ ഉപയോഗിച്ച് കല്ലെറിയിപ്പിച്ചതാണോ ? കോട്ടയത്ത് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കോട്ടയം: വീടുകളിലേക്ക് കുപ്പിയും കല്ലുമെറിഞ്ഞ പയ്യൻ പോലീസ് പിടിയിലായി. തളിക്കോട്ട പ്രദേശത്തെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് 14കാരനെ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഇയാളോട് മാതാപിതാക്കളോടൊപ്പം ഇന്നു പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി തളിക്കോട്ടയിലെ നിരവധി വീടുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രദേശത്ത് കാവലിരുന്നാണ് കുപ്പിയെറിയുന്ന വിരുതനെ പിടികൂടിയത്. തിരുമല ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ് 14കാരന്റെ കുടുംബം. കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ വീടുകൾക്കു നേരെ കല്ലും കുപ്പിയും തടിക്കഷണങ്ങളും എറിയുന്നതു പതിവായിരുന്നു. നിരവധി വീടുകളുടെ ഓടും ഷീറ്റും ജനൽചില്ലുകളും തകർന്നിരുന്നു. കുട്ടിയുടെ സ്വഭാവ വൈകല്യമാണ് കുപ്പിയും കല്ലും എറിയാനുള്ള കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇനി മാതാപിതാക്കൾ കുട്ടിയെ ഉപയോഗിച്ച് കല്ലെറിയിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
Read More