വൈക്കം: വൈക്കം ദളവാക്കുളം ബസ് ടെർമിനലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിപ്പിടം സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. 20 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ആരംഭിച്ചതാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം ഏറെക്കുറെ പൂർത്തിയായെങ്കിലും ഇരിപ്പിടമടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടില്ല. ബസ് ടെർമിനലിൽ എത്തുന്ന യാത്രക്കാർ ബസ് എത്തുന്നവരെ ഇവിടെ നിൽക്കേണ്ടി വരുന്നു. കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും വയോധികരുമാണ് ഇതോടെ വീർപ്പുമുട്ടുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണ ചുമതലയേറ്റ കരാറുകാരന് 9.50 ലക്ഷം രൂപ മാത്രമേ നൽകാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് നഗരസഭ അധികൃതർ പറയുന്നത്. 4.50 ലക്ഷം രൂപ കരാറുകാരനു നൽകാനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അതു ലഭിച്ചു കഴിയുന്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ കരാറുകാരൻ സ്ഥാപിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. മാർച്ചിനകം ഈ പദ്ധതികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമായതിനാൽ ദളവാക്കുളത്തെ ബസ് ടെർമിനലിലെ ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം വൈകാതെ…
Read MoreCategory: Kottayam
തുടര്‍ച്ചയായ വൈദ്യുതി തടസവും വോള്‍ട്ടേജ് പ്രശ്നവും! സമയത്ത് പണമടയ്ക്കാന്‍ വൈകിയാല്‍ ഫ്യൂസ് ഊരാനെത്തും; കടുത്തുരുത്തിയിൽ കെഎസ്ഇബിക്കെതിരേ വ്യാപാരികൾ
കടുത്തുരുത്തി: കെഎസ്ഇബി യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി കടുത്തുരുത്തിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസവും വോള്‍ട്ടേജ് പ്രശ്നവുമെല്ലാം പരിഹരിക്കാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. മഴക്കാലത്ത് മാത്രമല്ല, നല്ല കാലാവസ്ഥയുള്ള ദിവസങ്ങളിലും തുടര്‍ച്ചയായി വൈദ്യുതി മുടക്കമുണ്ടാക്കി വ്യാപാരികളെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ് കെഎസ്ഇബിയെന്നു പരാതിക്കാര്‍ പറയുന്നു. പലപ്പോഴും തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് രണ്ടോ, മൂന്നോ മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ഉപയോഗത്തിനായി ലഭിക്കുകയെന്നും ആക്ഷേപമുണ്ട്. സമയത്ത് പണമടയ്ക്കാന്‍ വൈകിയാല്‍ ഫ്യൂസ് ഊരാനെത്തുന്ന വൈദ്യുതി വകുപ്പ് തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാനും ശുഷ്കാന്തി കാണിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തുടര്‍ച്ചയായ വൈദ്യുതി തടസങ്ങളെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കംമ്പ്യൂട്ടറുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍ തുടങ്ങിയവയ്ക്കെല്ലാം തകരാറുകള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്. കൂടാതെ രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കുന്നതുമൂലം ഉണ്ടാകുന്ന അമിത ബില്ല് ഒഴിവാക്കാന്‍ എല്ലാ മാസവും…
Read Moreസ്ത്രീകൾ സുരക്ഷിതരല്ല! കോട്ടയം നഗരം ഇനി യാചക നിരോധിത മേഖല; നഗരസഭയുടെ തീരുമാനം ഇങ്ങനെ…
കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കോട്ടയം നഗരസഭ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. നഗരത്തിൽ എത്തുന്ന സ്ത്രീകൾ സുരക്ഷിതരല്ലെന്നുള്ളതിന്റെ ചിത്രം രാഷ്്ട്രദീപിക പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. നാഗന്പടം റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള വെയ്റ്റിംഗ് ഷെഡിൽ സത്രീകൾ സുരക്ഷിതമല്ലാതെ ബസ് കാത്തു നിൽക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനമെടുത്തത്. പോലീസ് നിരീക്ഷണം തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷൻ മൈതാനം, തിരുനക്കര ബസ് സ്റ്റാൻഡ്, നാഗന്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ റെസിഡൻസ് അസോസിയേഷനുകൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നത്. നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ സമിതികൾ ജാഗ്രതയോടെ പ്രവർത്തിക്കും. ഇതിനു പുറമേ പോലീസ് പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. പിങ്ക് പോലീസിന്റെ സേവനം…
Read Moreജിം ജോബി അത്ര നല്ലവനല്ല! പിടികൂടിയത് മൂന്നാനിയിൽനിന്ന്; മിസ്റ്റർ കേരള അകത്ത്
പാലാ: പിടികിട്ടാപ്പുള്ളി മിസ്റ്റർ കേരള അകത്ത്. രണ്ടുതവണ മിസ്റ്റർ കേരള ആയിട്ടുള്ള പാലാ കിഴതടിയൂർ സ്വദേശി ജോബി (ജിം ജോബി)യാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചയാളുമാണ്. പാലാ മൂന്നാനിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്പോഴാണ് പോലീസ് പിടികൂടിയത്. നിരവധി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളും ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ പാലാ പോലീസ് സ്റ്റേഷനിലും മറ്റു പല സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. മുന്‍പ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോബിയെ റിമാൻഡ് ചെയ്തു. 2007ൽ രണ്ടു കേസുകളും 2009ൽ മൂന്നു കേസുകളും 2010ൽ ഒരു കേസും പാലാ പോലീസ് സ്റ്റേഷനിലുള്ളതിൽ 2010ലെ കേസിലാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്. പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍ ലഭിച്ച രഹസ്യവിവരത്തിന്റെ…
Read Moreകുമരകം ബോട്ട് ജെട്ടിയിലെ ‘മരക്കുറ്റി’ പ്രശ്നം പരിഹരിക്കണം! കരാറുകാര്‍ പറയുന്നത് ഇങ്ങനെ…
കുമരകം: കുമരകം ബോട്ടു ജെട്ടിയിൽ ബോട്ട് കെട്ടിയിടുന്ന മരക്കുറ്റികൾ തകർന്നതു ബോട്ടിനും ജെട്ടിക്കും ഭീഷണിയായി. ബോട്ടിന്റെയും ജെട്ടിയുടെയും സുരക്ഷിതത്വത്തിനായി ഇവിടെ നാട്ടിയിരുന്ന തെങ്ങിൻ കുറ്റികൾ കാലപ്പഴക്കത്തിൽ തകർന്നിട്ട് ആറു മാസത്തിലേറെയായി. കഴിഞ്ഞ ആഴ്ച ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബോട്ട് ജെട്ടിയിൽ ഇടിക്കകയും അടുത്തിടെ നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനും ബോട്ടിനും തകരാറുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള ഉടക്കിയതിനാൽ റിവേഴ്സ് ലഭിക്കാതിരുന്നതാണ് നിയന്ത്രണം വിട്ട് ഇടിക്കാൻ കാരണമായത്. പുതിയ തെങ്ങിൽ കുറ്റികൾ സ്ഥാപിക്കുന്നതിനു പഞ്ചായത്തിനു പരമാവധി അനുവദിക്കാവുന്ന തുക 10,000 രൂപയാണ്. ഈ തുക കൊണ്ടു പണികൾ പൂർത്തീകരിക്കാൻ സാധിക്കില്ലെന്നതാണു കരാറുകാരുടെ നിലപാട്. ബോട്ട് ജീവനക്കാരുടെ പരാതിയെ തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ ഒരു മാസം മുന്‍പ് സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും തുടർ നടപടികൾ നാളിതുവരെ സ്വീകരിച്ചില്ല. ബോട്ടിടിച്ചു തകരാറിലായ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലാണ് ബോട്ട്…
Read Moreറോഡ് നിർമാണം പൂർത്തിയായപ്പോൾ വാട്ടർ അതോറിറ്റി ‘പണി’കൊടുത്തു; നാട്ടുകാർ ദുരിതത്തിൽ
കുമരകം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തീകരിച്ച വള്ളാറ പള്ളി – ആപ്പിത്ര റോഡിൽ വാട്ടർ അതോറിറ്റി വക ‘ദുരിതക്കുഴി’. മാസങ്ങൾക്കു മുന്‍പ് ഹൗസ് കണക്ഷൻ നൽകുന്നതിനുവേണ്ടി ചന്ത പാലത്തിനു വടക്ക് ഭാഗത്തായി റോഡിന് കുറുകെ കുഴിച്ച കുഴിയാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. കണക്ഷൻ നൽകിയതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കാതെ ജീവനക്കാർ പിൻവാങ്ങിയതായി പരിസരവാസികൾ പറയുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഇവിടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്ന് ചെറിയ കുഴി വൻ കുഴിയായി മാറി. ഇതുവഴിയുള്ള കാൽനടയാത്രയും ഇരുചക്ര വാഹനങ്ങളിലൂടെയുള്ള യാത്രയും ഇതോടെ ദുഷ്കരമായി. ഹൗസ് കണക്ഷനുവേണ്ടി റോഡ് മുറിച്ചു കുഴി എടുത്താൽ റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് ജല വിതരണ വകുപ്പിനും ഉപഭോക്താവിനും തുല്യ ഉത്തരവാദിത്വമുണ്ട്. പൊട്ടിക്കിടക്കുന്ന പൈപ്പ് ലൈൻ നന്നാക്കി റോഡ് പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreസാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം വീട്ടിനുള്ളിലെ ഫ്രിഡ്ജിന് പിറകില്‍..! കളിക്കുന്നതിനിടെ ഒന്നരവയസുകാരി ഷോക്കേറ്റ് മരിച്ചു
കുറവിലങ്ങാട്: കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു. കാണക്കാരി വാവനാട്ട് കുളങ്ങര അലെൽ-ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. ശ്രുതിയുടെ വെമ്പള്ളിയിലുള്ള വീട്ടിലായിരുന്നു അപകടം. ശ്രുതി അതിരമ്പുഴ പഞ്ചായത്തില്‍ കരാര്‍ ജോലിക്കും പിതാവ് ടൈൽ പണിക്കുമായി പോയിരുന്നു. മാതാപിതാക്കള്‍ക്കു ജോലിക്കു പോകുന്നതിനായി റൂത്തിനെയും സഹോദരി സെയറയെയും അമ്മയുടെ വീട്ടില്‍ ആക്കുകയായിരുന്നു. ഇവര്‍ അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം സാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം വീട്ടിനുള്ളിലെ ഫ്രിഡ്ജിന് പിറകില്‍ ഒളിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. ഷോക്കേറ്റതായി മനസിലാക്കി ശ്രുതിയുടെ മാതാപിതാക്കള്‍ കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. വൈദ്യുതിവകുപ്പ് സുരക്ഷാവിഭാഗം പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വയറിംഗിന്റെ എര്ത്തിംഗുമായി ബന്ധപ്പെട്ട തകരാറുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Read Moreസര്, ഞാന്‍ ഐസിഐസിഐ ബാങ്കിൽ ജീവനക്കാരിയാ… ലോണൊക്കെ ഞാന്‍ ശരിയാക്കിത്തരാം..! സൂര്യ എസ്. നായർ തട്ടിയെടുത്തത് 1,13,000രൂപ
അയർക്കുന്നം: ബാങ്കിൽനിന്നും ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു 1,13,000 രൂപ തട്ടിയെടുത്തതായി പരാതി. അകലക്കുന്നം മറ്റക്കര സ്വദേശിയായ അനൂപ് ആണ് അയർക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന സൂര്യ എസ്. നായർ(35)ക്കെതിരേ അയർക്കുന്നം പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. ഐസിഐസിഐ ബാങ്കിൽ ജീവനക്കാരിയാണെന്നും ഈ ബാങ്കിൽനിന്നും പലിശ രഹിത വായ്പയായി 25 ലക്ഷം രൂപ ലോണ്‍ എടുത്തു നല്‍കാമെന്നും പറഞ്ഞാണ് യുവതി പണം തട്ടിയെടുത്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചെങ്കിലും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു സൂര്യ എസ്. നായർ പോലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. പലപ്പോഴോയി പണം നല്‍കിയിട്ടും ലോണ്‍ ശരിയാക്കി നല് കാതെ വന്നതോടെ അനൂപ് ബാങ്കിൽ അന്വേഷിക്കുകയും തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ യുമാണ് പോലീസിൽ പരാതി നല്‍കിയത്.
Read Moreഡബ്ല്യുപിആറും കണ്ടെയ്ന്മെന്റ് സോണും! നാടൊട്ടുക്ക് അടച്ചിടല്‍; നടപടികള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം
പത്തനംതിട്ട: പ്രതിവാര കോവിഡ് രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ (ഡബ്ല്യുപിആര്) വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം. ഡബ്ല്യുപിആര് ഏഴ് ശതമാനത്തിനു മുകളിലുള്ള മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നഗരപ്രദേശങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് നിയന്ത്രണം. സമീപ പഞ്ചായത്തുകളില്‍ നിയന്ത്രണം ഇല്ലാതിരിക്കേ രോഗബാധ കൂടിയ വാര്‍ഡുകള്‍ ഉണ്ടെന്ന പേരില്‍ ഗ്രാമപഞ്ചായത്ത് പൂര്‍ണമായി അടച്ചിടുന്നത് അശാസ്ത്രീയമാണെന്ന് വിദഗ്ധാഭിപ്രായം. രോഗബാധ കൂടുതലുള്ള വാര്‍ഡുകള്‍ നിലവില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ഇതൂകൂടാതെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. അപ്രായോഗികം പൊതുഗതാഗതം അടക്കം അനുവദിച്ചിട്ടുണ്ടെങ്കിലും ട്രിപ്പിള്‍ ാേലക്ഡൗണ് നിലവിലുള്ള പ്രദേശങ്ങളില്‍ ബസുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതു പ്രായോഗികമല്ല. വിവിധ പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍ എന്നിവ നടന്നുവരുന്നുണ്ട്. ഇതില്‍ പങ്കെടുക്കാനായി പോകേണ്ടവര്‍ക്ക് യാത്രാസൗകര്യം നല്‍കേണ്ടിവരും. ഹയര്‍ സെക്കന്‍ഡറി, ബിരുദ പരീക്ഷകള്‍ക്കും…
Read Moreമകന്റെ രാഷ്ട്രീയ കാര്യത്തിൽ ഇടപെടാറില്ല, അവൻ പ്രായപൂർത്തിയായ ആൾ; പ്രതികരിക്കാതെ തിരുവഞ്ചൂർ
കോട്ടയം: തന്റെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ് ണൻ എംഎൽഎ. ഇന്നു രാവിലെ കോട്ടയത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.മകന്റെ രാഷ്്ട്രീയ കാര്യത്തിൽ ഇടപെടാറില്ല. അവൻ പ്രായപൂർത്തിയായ ആളാണ്. അവന് ഇഷ്ടമുളളത് തീരുമാനിക്കാം. തന്റെ അറിവോടെയോ തന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലോ അല്ല മകനെ യൂത്ത് കോണ്‍ഗ്രസ് വക്താവായ നിയമിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read More