മ​ക​ന്‍റെ രാ​ഷ്ട്രീയ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​റി​ല്ല, അ​വ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ൾ; പ്രതികരിക്കാതെ തിരുവഞ്ചൂർ

 


കോ​ട്ട​യം: ത​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ് ണ​ൻ എം​എ​ൽ​എ.

ഇ​ന്നു രാ​വി​ലെ കോ​ട്ട​യ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​കയാ​യി​​രു​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.മ​ക​ന്‍റെ രാ​ഷ്്ട്രീ​യ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​റി​ല്ല. അ​വ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​ണ്.

അ​വ​ന് ഇ​ഷ്ട​മു​ള​ള​ത് തീ​രു​മാ​നി​ക്കാം. ത​ന്‍റെ അ​റി​വോ​ടെ​യോ ത​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലോ അ​ല്ല മ​ക​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ക്താ​വാ​യ നി​യ​മി​ച്ച​തെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment