കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും അവശ്യസര്‍വീസുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഓഫീസ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാം. ആവശ്യ സര്‍വീസില്‍പ്പെട്ട 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പാല് ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു രാവിലെ എഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ ഹോം ഡെലിവറിയ്ക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കു മതിയായ രേഖകളോടെ പ്രോട്ടാക്കോള്‍ പാലിച്ചു സഞ്ചരിക്കാം.…
Read MoreCategory: Kottayam
കോവിഡ് പോസിറ്റീവ് കുറഞ്ഞപ്പോള്‍ നഗരങ്ങള്‍ പോസിറ്റീവായി! ഇപ്പോള്‍ നഗരത്തില്‍ രാവിലെയും വൈകുന്നേരവും നല്ല തിരക്കാണ്
കോട്ടയം: കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കുറയുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചതോടെ നഗരം പോസിറ്റീവായി. ഇപ്പോള്‍ നഗരത്തില്‍ രാവിലെയും വൈകുന്നേരവും നല്ല തിരക്കാണ്. മാര്‍ക്കറ്റിലും സൂപ്പര്‍മാര്‍ക്കറ്റിലും കവലകളിലും ചില സമയങ്ങളില്‍ നല്ല ആള്‍ക്കൂട്ടമാണ്. ആളുകള്‍ പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കാറുണ്ടെങ്കിലും സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോകോളും പലപ്പോഴും പാലിക്കാറില്ല. ഒറ്റ, ഇരട്ട നമ്പര്‍ അക്കത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പല റൂട്ടുകളിലും യാത്രാക്ലേശം രൂക്ഷമാണ്. ബസുകളില്‍ ആളുകളെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കുന്നില്ലെങ്കിലും രാവിലെയും വൈകുന്നേരവും ഇടറൂട്ടുകളിലെ ബസുകളില്‍ ആളുകള്‍ നിന്നും യാത്ര ചെയ്യുന്നുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കൊപ്പം നഗരത്തിനു സമീപ പ്രദേശങ്ങളിലേക്ക് ഓര്‍ഡിനറി സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. ഇടവേളയ്ക്കു ശേഷം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡും തിരുനക്കര, നാഗമ്പടം ബസ്റ്റാന്‍ഡുകള്‍ സജീവമായി. ബേക്കര്ജംഗ്ഷന്, ലോഗോസ്, കെഎസ്ആര്‍ടിസി, ശാസ്ത്രി റോഡ് ബസ്റ്റോപ്പുകളിലും ആളനക്കമായി. സ്വകാര്യ ബസുകളുടെ ഒറ്റ, ഇരട്ട നമ്പര്‍ വ്യവസ്ഥ പിന്‍വലിക്കണമെന്നും…
Read Moreഒടുവിൽ ഗുരുസ്വാമിയുടെ നിരപരാധിത്വം തെളിഞ്ഞു! ചേരക്കോഴിക്കു തുണയായ ഗുരുസ്വാമിയെ പക്ഷി സ്നേഹികളിൽനിന്നു പോലീസ് രക്ഷിച്ചു; സംഭവം ഇങ്ങനെ…
കോട്ടയം: നഗരത്തിൽ കൂടുങ്ങിയ ചേരക്കോഴിക്ക് തുണയായി ഗുരുസ്വാമി. ഇന്നലെ രാവിലെ 11.15 ഓടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്കിനുവരെ ഇടയാക്കി ഗുരുസ്വാമിയും പക്ഷിയും എത്തുന്നത്. ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്ധനവിലവർധനവിനെതിരെ യൂത്ത് ഫ്രണ്ടിന്റെ സമരം നടക്കുന്നതിനിടെയാണ് ഇവർക്ക് മുന്നിലൂടെ ചേരക്കോഴിയുമായി ഗുരുസ്വാമി കടന്നുപോകുന്നത്. ഇതു കണ്ടു സമരം ചിത്രീകരിക്കാൻ കൂടിയ കാമറകൾ ഗുരുസ്വാമിക്കൊപ്പമായി. ഇതിനിടെ പക്ഷിയെ ഇയാൾ കടത്തിക്കൊണ്ടുപോകുകയാണെന്നാരോപിച്ച് പക്ഷിസ്നേഹികൾ രംഗത്തെത്തി. ആകാശപാതയ്ക്ക് സമീപത്തായി ചെരിപ്പുകുത്തി ജീവിക്കുന്നയാളാണെന്നും തിരുനക്കര ബസ്സ്റ്റാൻഡ് എയ്ഡ് പോസ്റ്റിലെ ബാത്ത്റൂമിനുള്ളിൽ കുടുങ്ങിയ പക്ഷിയെ താൻ രക്ഷപ്പെടുത്തി മൃഗാശുപത്രിയിലേക്കു കൊണ്ടു പോകുകയാണെന്നും ഗുരുസ്വാമി പലതവണ പറഞ്ഞെങ്കിലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല. എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതെന്നും ഇയാൾ പറഞ്ഞെങ്കിലും ആരും അംഗീകരി ച്ചില്ല. ഒടുവിൽ എയ്ഡ് പോസ്റ്റിലെ പോലീസുകാർ സ്ഥലത്ത് എത്തി തങ്ങളുടെ നിർദേശപ്രകാരമാണ് പക്ഷിയെ കൊണ്ടുപോകുന്നതെന്നു വ്യക്തമാക്കിയതോടെ ഗുരുസ്വാമിയുടെ നിരപരാധിത്വം തെളിഞ്ഞു. പിന്നീട്…
Read Moreഭാഗ്യം വില്പനക്കാര്ക്ക് ഭാഗ്യക്കേട്; ക്ഷേമനിധിയില്‍ നിന്നു തുക നല്‍കണം; തൊഴിലാളികള്‍ പട്ടിണി സമരത്തിലേക്ക്
കോട്ടയം: ലോക് അഴിഞ്ഞെങ്കിലും ഭാഗ്യം വില്പനക്കാര്ക്ക് ഭാഗ്യകാലം തെളിഞ്ഞില്ല.കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചവരാണ് ലോട്ടറി തൊഴിലാളികള്‍. കഴിഞ്ഞയാഴ്ച മുതല്‍ ലോട്ടറി വില്പന പുനരാരംഭിച്ചെങ്കിലും തൊഴിലാളികള്‍ ദുരിതത്തില്‍ തന്നെ.ദുരിതകാലത്ത് സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും ലോട്ടറിയുടെ വില്പന കുത്തനെ ഇടിഞ്ഞതുമാണു തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ലോട്ടറി തൊഴിലാളികളും.മുതിര്‍ന്ന പൗരന്മാരും വയോധികരും ഭിന്നശേഷിക്കാരുമായ നിരവധി പേര് ലോട്ടറി വില്പനയിലുണ്ട്. ഇവരെ വാക്സിന് മുന്‍ഗണനാ ക്രമത്തില്‍ പോലും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ക്ഷേമനിധിയില്‍ നിന്നു തുക നല്കണംകോട്ടയം: കഴിഞ്ഞ ലോക്ഡൗണില്‍ ലോട്ടറി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ക്ഷേമനിധിയില്‍നിന്നും 2,000 അനുവദിച്ചിരുന്നു. എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 1,000 രൂപയല്ലാതെ ക്ഷേമനിധി ബോര്‍ഡ് സഹായം പ്രഖ്യാപിച്ചിട്ടില്ല. 5,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ലോട്ടറി തൊഴിലാളി യൂണിയന് ശക്തമായ സമ്മര്‍ദം ചെലുത്തിയെങ്കിലും സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.…
Read Moreഈ സമയം അത്ര നന്നല്ല..! തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാനാവുന്നില്ല; റേഷന്‍ വിതരണസമയം പുനക്രമീകരിക്കണം
കോട്ടയം: റേഷന്‍ വിതരണ കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തന സമയം വൈകുന്നേരം വരെ ദീര്‍ഘിപ്പിക്കുന്ന രീതിയില്‍ പുനക്രമീകരിക്കണെന്ന് ആവശ്യമുയര്‍ന്നു.നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം. പലയിടങ്ങളിലും രാവിലെ ഒന്പതിനു ശേഷമാണു കടകള്‍ തുറന്നു വരിക. 2.30ന് കടകള്‍ അടയ്ക്കുന്നതിനാല്‍ വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നതാണ് നിലവിലെ പരിമിതി. മുന്‍പ് റേഷന്‍ കടകളുടെ പൊതുപ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ എട്ടുവരെയുമായിരുന്നു. കോവിഡ് വ്യാപനം വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ രാവിലെ എട്ടുമുതല്‍ ഒരു മണി വരെയും പിന്നീട് മൂന്നു മുതല്‍ ഏഴുവരെയുമായി പുനക്രമീകരിച്ചു. വൈകുന്നേരം അഞ്ചിന് എല്ലാ കടകളും അടയ്ക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം വന്നതോടെയാണ് ഉച്ചകഴിഞ്ഞ് 2.30ന് റേഷന്‍ വിതരണസമയം അവസാനിപ്പിച്ചത്. ദൂരസ്ഥലങ്ങളില്‍ ജോലിക്കുപോയി വൈകുന്നേരം…
Read Moreജാതകവും മുഹൂര്‍ത്തവും നോക്കാതെ ഞങ്ങളുടെ വിവാഹം തുടങ്ങിയിട്ട് 25വര്‍ഷം; ഫേസ് ബുക്ക് കുറിപ്പിട്ട് മണിക്കൂറുകൾക്കയം ആവാർത്ത കേട്ട് ഞെട്ടി കുടുംബവും സുഹൃത്തുക്കളും
ചങ്ങനാശേരി: വിവാഹത്തിന്റെ 25-ാംവാര്ഷികദിനത്തില്സിപിഎം പ്രവര്ത്തകന് ബൈക്ക് അപകടത്തില്‍ മരിച്ചു.തൃക്കൊടിത്താനം ആരമലക്കുന്ന് കൊച്ചുപുരക്കല്‍ വിശ്വനാഥന്റെ മകന് കെ.വി.ജിതേഷ്(52)ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15ന് ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ ആരമലക്കുന്നില് വച്ചാണ് അപകടം സംഭവിച്ചത്. നാലുകോടി ഭാഗത്തുനിന്നും മുക്കാട്ടുപടി ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ചങ്ങനാശേരി ഭാഗത്തുനിന്നും ആരമലക്കുന്നു ഭാഗത്തുള്ള വീട്ടിലേക്ക് പോകുകയായിരുന്ന ജിഷേത് സഞ്ചരിച്ച ബൈക്കിലിടിക്കുകയും പത്തുമീറ്ററിലേറെ ദൂരം ബൈക്കുമായി ജിതേഷിനെ വലിച്ചുകൊണ്ടുപോകുകയും ചെയ്തതതായി ദൃക്സാക്ഷികളും പോലീസും പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു കയാണ് .കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തൃക്കൊടിത്താനം പഞ്ചായത്ത് 16-ാംവാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ഭാര്യ: സുനി. മക്കള്‍: ജിഷ, ഗ്രീഷ്മ, ജീവന്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ജാതകവും മുഹൂര്‍ത്തവും നോക്കാതെ ഞങ്ങളുടെ വിവാഹം തുടങ്ങിയിട്ട് 25വര്‍ഷം കടന്നുപോയി എന്ന് ഇന്നലെ ജിതേഷ് ഫേസ്ബുക്ക്…
Read Moreമൃഗസ്നേഹത്തിന്റെ പേരിൽ തട്ടിപ്പോ? പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച തെരുവ് നായയെ പരിചരിക്കാൻ പണം ആവശ്യപ്പെട്ട് മൃഗ സ്നേഹി സംഘടന; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…
കുമരകം: മൃഗസ്നേഹി സംഘടനകളുടെ പേരില്‍ ഒരുവിഭാഗം നടത്തുന്നത് സാമ്പത്തിക തട്ടിപ്പോ ?. റോഡില്‍ ഗുരുതരമായി പരുക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിലെത്തിച്ച വനിതാ പഞ്ചായത്ത് അംഗത്തില്‍നിന്നും നായയുടെ സംരക്ഷണത്തിനു 10,000 രൂപ ആവശ്യപ്പെട്ടതോടെയാണു മൃഗസ്നേഹി സംഘടനകളിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നത്. റോഡില്‍ ഗുരുതരമായി പരുക്കേറ്റു കിടന്ന തെരുവു നായയെ മൃഗാശുപത്രിയിലെത്തിച്ച വനിതാ പഞ്ചായത്ത് അംഗം നായയുടെ സംരക്ഷണം ഏറ്റെടുത്തില്ലെന്ന് ആരോപിച്ച് മൃഗസ്നേഹിയെന്നു രംഗത്തുവന്ന യുവാവാണ് പണം ആവശ്യപ്പെട്ടതെന്ന് കുമരകം പഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ദിവ്യാ ദാമോദരന്‍ പറയുന്നു. അവഹേളിക്കുന്ന തരത്തില്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നും ദിവ്യാ ദാമോദരന്‍ പറഞ്ഞു. ഏതു നിമിഷവും നിലംപൊത്താറായ വീട്ടില്‍ ശയ്യാവലംബരായ പിതാവും ഭര്‍ത്താവും ചേരുന്നതാണ് ദിവ്യയുടെ കുടുംബം. ഇതിനൊപ്പം പരിക്കേറ്റ നായയെ കൂടി സംരക്ഷിക്കുക അസാധ്യമാണെന്ന് അറിയിച്ചിട്ടും മൃഗ…
Read Moreകോട്ടയത്തും സ്വകാര്യ ബസുകൾ സിഎൻജി എൻജിനുമായി ഓടും
കോട്ടയം: കോട്ടയത്തും സ്വകാര്യ ബസുകള്‍ സിഎന്‍ജി എന്‍ജിനുമായി ഓടിത്തുടങ്ങും.ഇതിനുള്ള ശ്രമങ്ങള്‍ ബസ് ഉടമകള്‍ ആരംഭിച്ചു കഴിഞ്ഞു. ഡീസല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണു സ്വകാര്യബസുകള്‍ സിഎന്‍ജിയിലേക്ക് മാറി ചെലവു കുറയ്ക്കാന്‍ ശ്രമം നടത്തുന്നത്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി അഥവ പ്രകൃതിവാതകം) പമ്പുകള്‍ നിലവില്‍ എറണാകുളത്തും തൃശൂരിലുമാണുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ എല്‍എന്‍ജി പമ്പുകളില്ലാത്തതിനാണ് നിലവിലെ പരിമിതി. എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ പത്തിലേറെ പമ്പുകള്‍ വന്നതോടെ 12 സ്വകാര്യ ബസുകള്‍ ജൈവ ഇന്ധനത്തിലേക്ക് മാറി. വരുംദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ മാറും. ഒരു കിലോ സിഎന്‍ജിക്ക് 56.50 രൂപയാണു വില.ഒരു ലിറ്റര്‍ ഡീസലിന് നിലവില്‍ വില 93 രൂപയിലെത്തി. ഡീസലിനേക്കാള്‍ മൈലേജ് കൂടുതലും പുക കുറവുമാണ് ജൈവ ഇന്ധനത്തിന്. ഒരു ബസിന് ആറു മുതല്‍ എട്ടുവരെ സിഎന്‍ജി സിലിണ്ടറുകളാണു വേണ്ടത്. ഒരു സിലിണ്ടറിന് 25,000…
Read Moreടയറുകളിൽ വസന്തം വിരിയിച്ച് ഒരമ്മയും മകളും; 20 മിനിറ്റ് കൊണ്ട് ടയറുകൾ മനോഹരമായ ചെടിച്ചട്ടിയും താമരക്കുളവുമാകും
കറുകച്ചാൽ: ഉപയോഗശൂന്യമായ ടയറുകൾ എവിടെ കണ്ടാലും പ്രമീളയും വിഷ്ണുപ്രിയയും ചോദിച്ചു വാങ്ങും.ഒഴിവുസമയങ്ങളിൽ ഇരുവരും ചേർന്ന് ഒന്ന് മെനക്കെട്ടാൽ പിന്നെ ടയറുകൾ മനോഹരമായ പൂച്ചട്ടികളും താമരക്കുളവുമെല്ലാമായി മാറും. നെടുംകുന്നം മാന്തുരുത്തി വൈഷ്ണവത്തിൽ പ്രമീളയും മകൾ വിഷ്ണുപ്രിയയുമാണ് രണ്ടു വർഷമായി പാഴായ ടയറുകളിൽ പൂച്ചട്ടി നിർമാണം ആരംഭിച്ചത്. വർക് ഷോപ്പുകളിൽനിന്നും പഞ്ചറൊട്ടിക്കുന്ന കടകളിൽനിന്നും പഴയ ടയറുകൾ ശേഖരിക്കും. ടയറുകൾ തിരിച്ചിട്ടു വിവിധ രൂപങ്ങളിൽ വെട്ടിയെടുക്കുന്നത് വിഷ്ണുപ്രിയയാണ്. ശേഷം ഉൾവശത്ത് ഇരുന്പ് നെറ്റുകൾ അടിച്ച് ചെറുതായി കോണ്‍ക്രീറ്റ് ചെയ്യും. പെയിന്റിംഗും ചിത്രപ്പണികളുമെല്ലാം പ്രമീളുടെ ജോലിയാണ്. ആദ്യമൊക്കെ ദിവസം ഒന്നും രണ്ടും നിർമിച്ചായിരുന്നു തുടക്കം. ഇപ്പോൾ വെറും ഇരുപത് മിനിട്ട് മതി ഇരുവർക്കും മനോഹരമായ പൂച്ചട്ടി നിർമിക്കാൻ. ഇതേ രീതിയിൽ തന്നെയാണു താമരക്കുളവും നിർമിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറ് കണക്കിന് പൂച്ചട്ടികളും താമരക്കുളവുമാണ് ഇരുവരും ചേർന്ന് നിർമിച്ചത്. ടയർ പൂച്ചട്ടികൾ…
Read Moreമിണ്ടാപ്രാണിയോടു കരുണകാട്ടി; അധിക്ഷേപത്തിൽ മനംനൊന്ത് പഞ്ചായത്തംഗം; പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടു പോലും പരിഹാരമായില്ലെന്നു ദിവ്യാ ദാമോദരൻ
കുമരകം: മിണ്ടാപ്രാണിയോട് കരുണ കാണിച്ചു. പ്രതിഫലമോ സമൂഹ മാധ്യമങ്ങളിലെ അധിഷേപം. റോഡിൽ ഗുരുതരമായി പരുക്കേറ്റു കിടന്ന തെരുവു നായയെ മൃഗാശുപത്രിയിലെത്തിച്ച വനിതാ പഞ്ചായത്ത് അംഗമാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തില്ലെന്ന് ആരോപിച്ച് മൃഗസ്നേഹിയുടെ അധിക്ഷേപം നേരിടുന്നത്. അവഹേളിക്കുന്ന തരത്തിൽ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടു പോലും പരിഹാരമായില്ലെന്നു 12-ാം വാർഡ് അംഗം ദിവ്യാ ദാമോദരൻ. ഏതു നിമിഷവും നിലംപൊത്താറായ വീട്ടിൽ ശയ്യാവലംബരായ പിതാവും ഭർത്താവും ചേരുന്നതാണ് ദിവ്യയുടെ കുടുംബം. ഇതിനൊപ്പം പരിക്കേറ്റ നായയെ കൂടി സംരക്ഷിക്കുക അസാധ്യമാണെന്ന് അറിയിച്ചിട്ടും മൃഗ സ്നേഹിയായ ജോബിൻ എന്ന വ്യക്തി വനിതയായ തന്നോട് ദയ കാണിച്ചില്ലെന്നു ദിവ്യ പറയുന്നു. നായയെ താൻ വീട്ടിലെത്തിച്ച് 45 ദിവസം സംരക്ഷിക്കണം എന്ന ആവിശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ജോബിൻ. അല്ലാത്ത പക്ഷം സ്വയം സംരക്ഷണം ഏറ്റെടുക്കാമെന്നും പരിപാലനത്തിനായി 10,000…
Read More