ചിങ്ങവനം: പട്ടാപ്പകൽ വയോധികയുടെ കണ്ണിൽ മുളകുപൊടിയിട്ട് കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ കള്ളനെ തെരഞ്ഞ് പോലീസ് ഉൗർജിത അന്വേഷണത്തിൽ. കുറിച്ചി ചെന്പുചിറപൊക്കം എസ്പിസി നന്പർ 43 ബിയിൽ സാവിത്രിയമ്മ (74)യുടെ കഴുത്തിൽ കിടന്ന മാല അപഹരിച്ചാണു കള്ളൻ കടന്നു കളഞ്ഞത്. ഇന്നലെ ഉച്ചക്ക് 12.30നാണ് സംഭവം. കൊച്ചുമകൻ സാഗേതുമൊപ്പം മുറ്റത്ത് ഇരിക്കുന്പോൾ പിന്നിൽനിന്നും കൈനിറയെ മുളകുപൊടിയുമായി ആരോ കണ്ണുപൊത്തിയശേഷം കഴുത്തിൽ കിടന്ന മാലപൊട്ടിച്ചു ഓടുകയായിരുന്നു. മടിയിൽ ഇരുന്ന കൊച്ചുമകനും സാവിത്രിയും കണ്ണിൽ മുളകുപൊടി പോയതോടെ മുറ്റത്തേക്ക് വീണു. ഇരുവരും ഉറക്കെ നിലവിളിച്ചപ്പോൾ വീടിനുള്ളിൽനിന്നും മകൻ സിനുവും സമീപത്തെ വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ ഓടിയെത്തിയവർ കുഞ്ഞിന്റെയും സാവിത്രിയമ്മയുടെ കണ്ണിലും ശരീരത്തും വീണ മുളകുപൊടി കഴുകി കളഞ്ഞു. അപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടു. മാസ്ക് ധരിച്ചിരുന്ന മോഷ്്ടാവിന്റെ വേഷം ബർമുഡയായിരുന്നു. തലയിൽ തുണി ചുറ്റിയിരുന്നതായും പറയുന്നു. സിസി…
Read MoreCategory: Kottayam
മോഷണം നടന്നിരിക്കുന്നത് ശനിയോ ഞായറോ! കാഞ്ഞിരപ്പള്ളിയിലെ ജ്വല്ലറി തുരന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
കാഞ്ഞിരപ്പള്ളി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. പേട്ടക്കവലയിലുള്ള ലക്ഷ്മി ജ്വല്ലറിയുടെ പിൻവശത്തെ ഭിത്തിതുരന്നാണ് മോഷണം നടന്നത്. നാലു പവൻ സ്വർണവും രണ്ടു കിലോ വെള്ളിയും മോഷണം പോയി. പ്രദർശനത്തിനുവച്ചിരുന്ന സ്വർണകമ്മലുകളും മോതിരങ്ങളും വെള്ളി പാദസ്വരങ്ങളും അരഞ്ഞാണവും ഉൾപ്പെടെ രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. സമാന രീതിയിൽ മറ്റിടങ്ങളിൽ നടന്ന മോഷണ സംഭവങ്ങളും പരിശോധിക്കുന്നുണ്ട്. മോഷണം നടന്നത് ഇന്നലെ രാവിലെയാണ് പുറംലോകമറിയുന്നത്. ജ്വല്ലറി ഉടമ മഞ്ഞപ്പള്ളി പി.വി. സുരേഷ് കുമാർ രാവിലെ കട തുറന്നപ്പോഴാണു മോഷണം നടന്ന വിവരം അറിഞ്ഞത്. കാഞ്ഞിരപ്പള്ളി പോലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ബിജുവും എസ്ഐ എൽദോ പോൾ, ജോർജ്കുട്ടി എന്നിവർ നടത്തിയ പരിശോധനയ്ക്കു ശേഷം അഡീഷണൽ എസ്പി സുനിൽ കുമാറും സ്ഥലത്തെത്തി.…
Read Moreസ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ എഎസ്ഐ കുടുങ്ങി; പിന്നാലെ മുട്ടന്‍പണിയും; റാന്നിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
റാന്നി: റാന്നി – മല്ലപ്പള്ളി റോഡില്‍ ചെട്ടിമുക്കിന് സമീപം വെള്ളിയാഴ്ച കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പിന്നാലെ സസ്പെന്‍ഷനും. അങ്ങാടി മാവേലി സ്റ്റോറിലെ ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പില്‍ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ മിനികുമാരി (49)യാണ് മരിച്ചത്. അങ്ങാടി എസ്ബിഐയിലെ ജീവനക്കാരി ലീന ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മിനികുമാരി ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണു തലയ്ക്ക്് ഗുരുതരമായ പരിക്കേറ്റു തല്‍ക്ഷണം മരിച്ചു. പിന്നിലൂടെത്തിയ കാര്‍ ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എഎസ്ഐ വിനോദ് പി. മധുവിന്റെ കാറാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി പോലീസ് വിനോദിന്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ വിനോദ് അപകട വിവരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ…
Read Moreയാത്രക്കാർ ബസ് തടഞ്ഞ് അകത്തുകയറി; യാത്രക്കാരെ നിർത്തി സർവീസ് നടത്തിയതിന് ബസുടമയ്ക്കെതിരേ കേസ്
കോട്ടയം: യാത്രക്കാർ ബസ് വഴിയിൽ തടഞ്ഞ് നിയന്ത്രണമില്ലാതെ അകത്തു കയറി. യാത്രക്കാരെ നിർത്തി സർവീസ് നടത്തിയെന്ന പേരിൽ പലയിടങ്ങളിലും പോലീസ് കേസെടുത്തു. കോട്ടയം- ചേർത്തല, കോട്ടയം- പാല, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട തുടങ്ങിയ റൂട്ടുകളിലാണു പോലീസ് കേസെടുത്തത്. ഒറ്റ, ഇരട്ട നന്പർ മാറിമാറി സർവീസ് നടത്താനുള്ള നിർദേശമാണ് സ്വകാര്യ ബസുടമകൾക്ക് വിനയായിരിക്കുന്നത്. ബസിൽ ആരെയും നിൽക്കാൻ അനുവദിക്കരുതെന്നാണ് നിലവിലെ നിർദേശം. ബസുകൾ കുറവുള്ള റൂട്ടിൽ രാവിലെയും വൈകുന്നേരവും തിരക്കു സമയത്ത് യാത്രക്കാർ ബസിൽ ബലമായി കയറുന്ന സാഹചര്യമാണ്. വീടുകളിലും ജോലിസ്ഥലത്തും എത്താൻ മറ്റു മാർഗമില്ലാത്തവർ നിർദേശം അവഗണിച്ച് ബസിൽ കയറുന്പോൾ തിരികെ ഇറക്കുക പ്രായോഗികമല്ല. കോവിഡ് മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ട പോലീസുകാർ ഉടമയ്ക്കെതിരേ കേസെടുക്കുകയും ചെയ്യുന്നു. ഇന്ധനച്ചെലവിനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഭാരിച്ച പിഴ ലഭിക്കുന്നത്. ഒറ്റനന്പർ ബസുകളാണ് 70 ശതമാനവും എന്നിരിക്കെ ഇരട്ട നന്പർ അനുവദിക്കുന്ന ദിവസങ്ങളിൽ…
Read Moreസ്മാർട്ട് ഫോൺ ചലഞ്ചിൽ പങ്കാളിയായി പാരിസ് ലക്ഷ്മിയും! ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി കഴിഞ്ഞ ദിവസം മൊബൈൽ ഫോണ്‍ നൽകിയിരുന്നു
വൈക്കം: സ്മാർട്ട്ഫോണ്‍ ചലഞ്ചിൽ പങ്കാളിയായി ചലച്ചിത്ര താരവും നൽത്തകിയുമായ പാരീസ് ലക്ഷ്മി. നിർധന വിദ്യാർഥികൾക്കു ഓണ്‍ലൈൻ പഠനത്തിനായുള്ള സ്മാർട്ട്ഫോണ്‍ ചലഞ്ചിലാണ് പാരിസ് ലക്ഷ്മിയും ഭർത്താവും കഥകളി നടനുമായ പള്ളിപ്പുറം സുനിലും ചേർന്നു പങ്കാളികളായത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്തിന് ഇരുവരും ചേർന്നാണ് സ്മാർട്ട് ഫോണ്‍ നൽകിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഏതാനും ദിവസം മുന്‍പാണ് മൊബൈൽ ചലഞ്ച് ആരംഭിച്ചത്. ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി കഴിഞ്ഞ ദിവസം മൊബൈൽ ഫോണ്‍ നൽകിയിരുന്നു. ഇതിനകം നിരവധി സുമനസുകളാണ് മൊബൈൽ ഫോണുകൾ നൽകിയത്. 250 മൊബൈൽ ഫോണുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഓണ്‍ലൈൻ പഠനത്തിനായി ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി കെ.കെ. രഞ്ജിത്ത് പറഞ്ഞു.
Read Moreനിങ്ങള്‍ക്ക് അറിയുമോ കുഞ്ഞാറ്റ എന്ന് പേരുള്ള ഓട്ടോയെയും ഓട്ടോക്കാരനേയും? വീട്ടമ്മയുടെ പണവും ഫോണുമായി ഓട്ടോക്കാരൻ കടന്നതായി പരാതി
കരിമണ്ണൂർ: വീട്ടമ്മയുടെ പണവും ഫോണും റേഷൻ കാർഡുമായി ഓട്ടോക്കാരൻ കടന്നുകളഞ്ഞതായി പരാതി. പടി. നെയ്യശേരി സ്വദേശി കൗസല്യ ജനാർദനനാണ് പണവും മറ്റും ഓട്ടോക്കാരൻ അപഹരിച്ചതായി കരിമണ്ണൂർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് മരുന്നും റേഷനും വാങ്ങാൻ വേണ്ടിയാണ് ഇവർ കരിമണ്ണൂർ ടൗണിലെത്തിയത്. ഇവ വാങ്ങിയ ശേഷം ടൗണിൽ കണ്ട ഓട്ടോ വിളിച്ചു. വീട്ടിലേക്ക് പോരുന്ന വഴി മറ്റൊരു കടയിൽ വച്ചിരുന്ന അരിയെടുക്കാൻ ഇറങ്ങിയ തക്കത്തിന് 5800 രൂപ, ഫോണ്‍, മരുന്ന്, റേഷൻ കാർഡ് എന്നിവയുമായി ഓട്ടോക്കാരൻ കടന്നുകളയുകയായിരുന്നു. കുഞ്ഞാറ്റ എന്ന പേരിലുള്ള ഓട്ടോയാണെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചതായും കരിമണ്ണൂർ ടൗണിലെ ഓട്ടോയല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും കരിമണ്ണൂർ പോലീസ് പറഞ്ഞു.
Read Moreവര്‍ഷങ്ങളായി പഞ്ചായത്തില്‍ നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതി! തന്നെ പഴിചാരി ഉദ്യോഗസ്ഥര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു; വിജിലന്‍സിനു പരാതിയുമായി താത്ക്കാലിക ജീവനക്കാരി
മൂന്നാർ: പഞ്ചായത്തിലെ ലക്ഷങ്ങളുടെ അഴിമതി പുറത്തുവരാതിരിക്കുവാൻ താത്ക്കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി. പുറത്താക്കപ്പെട്ട ജീവനക്കാരി മണിമേഖലയാണ് വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്. 2018 ൽ സർക്കാർ ഉത്തരവ് പ്രകാരം നൂറുദിന തൊഴിൽ പദ്ധതിയുടെ ഭാഗമായി സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയിൽ ക്രമക്കേട് നടത്തി എന്നാരോപിച്ചായിരുന്നു കഴിഞ്ഞ 16 ന് മണിമേഖലയെ പഞ്ചായത്ത് സെക്രട്ടറി പുറത്താക്കി ഉത്തരവു പുറപ്പെടുവിച്ചത്. വർഷങ്ങളായി പഞ്ചായത്തിൽ ലക്ഷങ്ങളുടെ അഴിമതിയാണ് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു നടക്കുന്നതെന്നും തന്നെ പഴിചാരി ഉദ്യോഗസ്ഥർ രക്ഷപെടുവാൻ ശ്രമിക്കുകയാണെന്നും വിജിലൻസിനു നൽകിയ പരാതിയിലിൽ പറയുന്നു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വാർഡുകളിൽ സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല മണിമേഖല കൂടി അംഗമായ ശ്രീശക്തി കുടുംബ യൂണിറ്റിനായിരുന്നു. ഇതിന്റെ ഭാഗമായി കുടുംബശ്രീ പ്രസിഡന്റ് ഏഞ്ചൽ മോണിക്ക സെലസിന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ മെയ് 26 ന്…
Read Moreമിൽഖാ സിംഗിനൊപ്പമുള്ള പരീശീലന ക്യാമ്പിന്റെ ഓർമകളിൽ സിസ്റ്റർ ഗ്രാസിയ! മിൽഖാ സിംഗിനെ പരിചയപ്പെട്ടത് പട്യാലയിലെ പരിശീലന ക്യാമ്പിൽ വച്ച്
തൊടുപുഴ: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റായ മിൽഖാ സിംഗിനൊപ്പം ഒളിന്പിക് പരിശീലന ക്യാന്പിൽ ഉണ്ടായിരുന്ന സിസ്റ്റർ ഗ്രാസിയ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഓർമകളുമായി പൈങ്കുളം എസ്എച്ച് ആശുപത്രിയിൽ സേവനത്തിലാണ്. പട്യാലയിലെ പരിശീലന ക്യാന്പിൽ വച്ചാണ് മിൽഖാ സിംഗിനെ പരിചയപ്പെട്ടത്. ആ ഓർമകൾ ഇപ്പോഴും സിസ്റ്ററിന്റെ ഓർമയിൽ തിളങ്ങി നിൽക്കുന്നു. കായികരംഗത്തു നിന്നാണ് കെ.വി. ഏലിക്കുട്ടിയെന്ന സിസ്റ്റർ ഗ്രാസിയ സന്യാസിനിയായത്. കരിമണ്ണൂർ കുഴിക്കാട്ട് കുടുംബാംഗമാണ് സിസ്റ്റർ. സ്കൂൾ പഠനകാലത്തു ദേശീയ കായിക താരമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് കായിക രംഗത്തേയ്ക്ക് കടന്നുവന്നത്. എട്ടാംക്ലാസിൽ പഠിക്കുന്പോൾ പെരുന്പാവൂരിൽ നടന്ന ഇന്റർ സ്കൂൾ മീറ്റിൽ ആദ്യമായി പങ്കെടുത്തു. അഞ്ചിനങ്ങളിൽ നാലിലും മെഡൽ നേടി. ഓട്ടം, ലോംഗ്ജംപ്, ജാവലിൻ എന്നിവയിലാണ് വിജയിച്ചത്. 1960-ൽ നടന്ന ദേശീയമീറ്റിൽ ജാവലിനിൽ അതെ പ്രകടനം കാഴ്ച വയ്ക്കാനായില്ല. പിന്നീടാണ് റോം ഒളിന്പിക്സിലെ റിലേ ടീമിൽ മായ മാത്യൂസ്,…
Read Moreനാളിയാനിക്കാർക്ക് പുറംലോകത്ത് എത്താൻ ആശ്രയം മുളപ്പാലം! പ്രായമായവരും കുട്ടികളും സ്ത്രീകളും ഭയം കാരണം ഇപ്പോൾ പാലത്തിലൂടെയുള്ള സഞ്ചാരം ഒഴിവാക്കി
തൊടുപുഴ: ആദിവാസി മേഖലയായ നാളിയാനി പ്രദേശവാസികൾക്ക് പുറം ലോകത്തെത്താൻ ഇപ്പോഴും ആശ്രയം മുളയും മരക്കഷണങ്ങളും ചേർത്ത് കെട്ടിയുണ്ടാക്കിയ താത്ക്കാലിക പാലം. കുളമാവിൽ നിന്നാരംഭിക്കുന്ന വടക്കനാറിന്റെ കുറുകെയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താംവാർഡായ നാളിയാനിയെയും ഒൻപതാം വാർഡായ പൂച്ചപ്രയേയും വേർതിരിക്കുന്നത് വടക്കനാറാണ്. മരവും മുളയും ചേർത്തുണ്ടാക്കിയ പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. മഴക്കാലം ആരംഭിച്ചതോടെ പാലത്തിൽ പായൽ വളർന്ന വഴുക്കലുള്ള അവസ്ഥയിലാണ്. ഈ പാലത്തിലൂടെയുള്ള സഞ്ചാരം ഒരു സാഹസിക യാത്രയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഭയം കാരണം ഇപ്പോൾ പാലത്തിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുകയാണ്. നാളിയാനിയിലുള്ള വിദ്യാർഥികൾ പൂച്ചപ്ര സ്കൂളിൽ എത്തിയിരുന്നത് വടക്കാനാർ കടന്നാണ്. മഴക്കാലം ശക്തമായാൽ വടക്കനാർ അപ്രതീക്ഷിതമായി നിറഞ്ഞ് കവിഞ്ഞ് വെള്ളം ഇരന്പി എത്തും. അത്യാവശ്യ സമയങ്ങളിൽ ആശുപത്രിയിൽ പോകേണ്ട പ്രായമായവരെ നാട്ടുകാർ കസേരയിൽ ഇരുത്തി സാഹസികമായി പുഴ കടത്തിയാണ് പൂച്ചപ്രഭാഗത്തേക്ക് എത്തിക്കുന്നത്. ഇവിടെ…
Read Moreനിങ്ങള്‍ക്കും വാടകയ്ക്ക് എടുക്കാം..! പഴയ ബസുകൾ ടീ ഷോപ്പും മിൽമ ബൂത്തും പലഹാരക്കടയും റസ്റ്ററന്റുകളുമായി മാറുന്നു; സ്വകാര്യ വ്യക്തികൾക്കും ബസുകൾ കരാർപ്രകാരം വിട്ടുനൽകും
കോട്ടയം: കെഎസ്ആർടിസി ബസ്സ്റ്റാൻഡുകളിൽ കിടക്കുന്ന പഴയ ബസുകൾ ടീ ഷോപ്പും മിൽമ ബൂത്തും പലഹാരക്കടയും റസ്റ്ററന്റുകളുമായി മാറുന്നു. വരുമാന വർധനവിന്റെ ഭാഗമായിട്ടാണ് പഴയ ബസുകൾ ഇങ്ങനെ വാടകയ്ക്കു നൽകുന്നത്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ അടുത്തമാസം ബസിൽ റസ്റ്ററന്റ് തുടങ്ങും. പഴക്കം ചെന്ന് ഓട്ടം നിറുത്തിയ ബസ് പ്രത്യേകമായി സജ്ജീകരിച്ചാണ് ടീ ഷോപ്പും പലഹാരക്കടയും തുറക്കുന്നത്. രണ്ടു ലക്ഷം രൂപ കെഎസ്ആർടിസിയിൽ കെട്ടിവച്ച് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കാണ് സ്വകാര്യ വ്യക്തികൾക്ക് ഇത്തരത്തിൽ വ്യാപാരത്തിനു പഴയ ബസുകൾ കരാർപ്രകാരം വിട്ടുനൽകുക. 15 വർഷം പഴക്കം ചെന്ന ബസുകൾ പൊളിച്ചു മാറ്റുന്പോൾ അതിൽ ഓട്ടത്തിനു പാകമായവ വിവിധ ഡിപ്പോകളിൽ കടകൾക്കു നൽകി വരുമാനമുണ്ടാക്കും. ഫ്രീസർ സംവിധാനത്തോടെ മീൻ കടകൾ, സ്റ്റേഷനറി, നോട്ട് ബുക്കുകൾ, വസ്ത്രവ്യാപാരം, അലങ്കാരസാധനങ്ങൾ എന്നിവയ്ക്കൊക്കെ ബസുകൾ നൽകാനാണ് ആലോചന. ഡിപ്പോയുടെ നിയന്ത്രണത്തിൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബസുകൾ…
Read More