കുടുംബം കടുത്ത പട്ടിണിയിൽ; സർക്കാർ പ്രഖ്യാപിച്ച ധനസഹായവും കിട്ടിയില്ല; പ്രതിഷേധം അറിയിച്ച് ലോട്ടറിത്തൊഴിലാളികളുടെ പട്ടിണിസമരം

കോ​ട്ട​യം: ലോ​ക്ഡൗ​ണി​നെ​ത്തു ട​ർ​ന്നു ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ്. സം​ഘ​ട​ന ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ​ട്ടി​ണി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കോ​വി​ഡ് മൂ​ലം ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​യി​രം രൂ​പ പോ​ലും ന​ൽ​കി​യി​ട്ടി​ല്ല. 5,000 രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​യി​രം രൂ​പ മാ​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ഖ്യാ​പി​ച്ചി​ട്ട് ഒ​ന്ന​ര​മാ​സം ആ​യെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തു​വ​രെ ഈ ​തു​ക ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഐ​എ​ൻ​ടി​യു​സി സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു. പു​തി​യ ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നാ​യി 5,000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​തി​നും ലോ​ട്ട​റി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തൊ​ന്നും ന​ട​പ്പി​ലാ​ക്കാ​ൻ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ത​യാ​റാ​കാ​ത്ത​തി​ൽ ലോ​ട്ട​റിത്തൊ​ഴി​ലാ​ളി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഒ​ഴി​ഞ്ഞ…

Read More

പ​റാ​ലി​ൽ വാറ്റുകാർ തകൃതി; വലവിരിച്ച് എക്സൈസ്; കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​തു തോ​ട്ടി​ലെ പോ​ള​യ്ക്കി​ട​യി​ൽ

ച​ങ്ങ​നാ​ശേ​രി: പ​റാ​ലി​ലെ വാ​റ്റു​കാ​ർ ഉ​ട​ൻ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​കും. വാ​റ്റു സം​ഘ​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.ഇ​വ​ർ തോ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 500 ലി​റ്റ​ർ കോ​ട​യും ചാ​രാ​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു. പ​റാ​ൽ തോ​ട്ടി​ൽ പോ​ള​ക്കി​ട​യി​ൽ പ്ലാ​സ്റ്റി​ക് ക​യ​റി​ൽ കെ​ട്ടി ക​ന്നാ​സു​ക​ളി​ലാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വാ​ഹ​ന സൗ​ക​ര്യം തീ​ര​യി​ല്ലാ​ത്ത മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ ത​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യ ചാ​രാ​യ നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ഹ​നം എ​ത്തു​ന്ന സ്ഥ​ല​ത്ത് നി​ന്നു ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തോ​ടി​ന്‍റെ ബ​ണ്ടി​ലൂ​ടെ ന​ട​ന്നാ​ണ് എ​ക്സൈ​സ് സം​ഘം കോ​ട സൂ​ക്ഷി​ച്ച സ്ഥ​ല​ത്ത് എ​ത്തി​യ​ത്. വി​ഷ​പ്പാ​ന്പു​ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ ആ​ളു​ക​ൾ സാ​ധാ​ര​ണ​യാ​യി ഇ​വി​ടെ എ​ത്താ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ചാ​രാ​യ വാ​റ്റ് ന​ട​ന്നി​രു​ന്ന​ത്. രാ​വി​ലെ തു​ട​ങ്ങി​യ റെ​യ്ഡ് വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്.ഇ​വി​ടെ ഉ​ണ്ടാ​ക്കി​യി​രു​ന്ന ചാ​രാ​യം വ​ള്ള​ങ്ങ​ളി​ൽ ക​ട​ത്തി​കൊ​ണ്ട് വ​ന്ന് അ​യ​ൽ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ…

Read More

പായിപ്പാട്ടെ ലഹരിവേട്ട; പിടിയിലായത് നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തവ്യാപാരി

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ടു നി​ന്ന് ഇ​ന്ന​ലെ പി​ടി​യി​ലാ​യാ​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ മൊ​ത്ത വ്യാ​പാ​രി. പാ​യി​പ്പാ​ട് വെ​ള്ളാ​പ്പ​ള്ളി ഓ​മ​ണ്ണ് സ്വ​ദേ​ശി ജ​യ​കു​മാ​റി (ജ​യ​ൻ- 55) നെ​യാ​ണ് വാ​ഹ​ന​ത്തി​ലും വാ​ട​ക വീ​ട്ടി​ലു​മാ​യി മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ കീ​ഴി​ലു​ള്ള സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത പു​ക​യി​ല് ഉ​ല്പ​ന്ന​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ത്തി​ൽ പോ​കു​ന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. പീ​ന്നി​ടാ​ണ് പോ​ലീ​സ് ഇ​യാ​ളു​ടെ മാ​ന്താ​ന​ത്തു​ള്ള വാ​ട​ക വീ​ട് റെ​യ്ഡ് ചെ​യ്തു ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ കീ​ഴ് വാ​യ്പൂ​ർ പോ​ലീ​സ് മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കാ​റി​ൽ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി 1,624 പാ​യ​ക്ക​റ്റ് ഹാ​ൻ​സും 864 കൂ​ൾ​ലി​പ്പു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ ചാ​ക്കി​ൽ​ കെ​ട്ടി​യാ​ണ് വാ​ട​ക വീ​ട്ടി​ലും പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ്…

Read More

ഈ ​കൊ​ള്ള​യ്ക്ക് അ​റു​തി​യി​ല്ലേ? ഇടുക്കിയില്‍ നൂ​റു ക​ട​ന്ന് ഇ​ന്ധ​ന​വി​ല; സാധാരണക്കാരുടെ ജീവിതം വറചട്ടിയില്‍ നിന്നു എരിതീയിലേക്ക്…

തൊ​ടു​പു​ഴ: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ച് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു.​ പൂ​പ്പാ​റ​യി​ലാ​ണ് പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ജി​ല്ല​യി​ൽ പെ​ട്രോ​ളി​ന് വി​ല സെ​ഞ്ചു​റി​യി​ലെ​ത്തി​യ​തോ​ടെ എ​ന്തു​ചെ​യ്യു​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ.​ ലോ​ക്ഡൗ​ണി​നെത്തുട​ർ​ന്നു വ​രു​മാ​നം നി​ല​ച്ച് വ​റു​തി​യി​ലാ​യ ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന ചി​ല്ലി​ക്കാ​ശും പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രേ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധാ​ഗ്നി ആ​ളി​പ്പ​ട​രു​ക​യാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​രും ഇ​ട​ത്ത​രം ക​ർ​ഷ​ക​രും കൂ​ടു​ത​ൽ അ​ധി​വ​സി​ക്കു​ന്ന ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്പോ​ഴാ​ണ് ഇ​ന്ധ​ന​ക്കൊ​ള്ള ന​ട​ത്തു​ന്ന​ത്. മ​ഹാ​പ്ര​ള​യ​വും കോ​വി​ഡും തീ​ർ​ത്ത ദു​രി​ത​ത്തി​ൽ നി​ന്നു ക​ര​ക​യ​റാ​ൻ ഇ​നി​യും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ഇ​തി​നി​ടെ ഇ​ന്ധ​ന വി​ലവ​ർ​ധ​ന​മൂ​ലം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടേ​യു​മെ​ല്ലാം വി​ല കു​തി​ച്ചു​യ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ വ​റ​ച​ട്ടി​യി​ൽ നി​ന്നു എ​രി​തീ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ആ​രോ​ഗ്യ, തൊ​ഴി​ൽ, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലും ഇ​ന്ധ​ന​വി​ല സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം ചെ​റു​ത​ല്ല.​ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് വി​ല വ​ർ​ധി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വി​ല്ല. കോ​വി​ഡി​നെത്തുട​ർ​ന്നു പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര…

Read More

പെ​ട്ടി​മു​ടി​യോ​ട് വി​ട​പ​റ​ഞ്ഞ് കു​വി; ഇ​നി പ​രി​ശീ​ല​ക​ൻ അ​ജി​ത്തി​ന്‍റെ പ​രി​പാ​ല​ന​യി​ൽ! ഗ​ർ​ഭി​ണി​യാ​യ കു​വി​ക്ക് മ​റ്റു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തി​നെത്തുട​ർ​ന്നു അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു

തൊ​ടു​പു​ഴ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​നി​ര​യാ​യ ക​ളി​ക്കൂ​ട്ടു​കാ​രി​യാ​യ ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കു​വി​യെ​ന്ന വ​ള​ർ​ത്തു​നാ​യ ഇ​ടു​ക്കി ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡി​ലെ പ​രി​ശീ​ല​ക​ൻ അ​ജി​ത്ത് മാ​ധ​വ​നു സ്വ​ന്ത​മാ​യി. ഗ​ർ​ഭി​ണി​യാ​യ കു​വി​ക്ക് മ​റ്റു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തി​നെത്തുട​ർ​ന്നു അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ത്ത കു​വി​യെ നേ​ര​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യ അ​ജി​ത്തി​നു കൈ​മാ​റാ​ൻ വീ​ട്ടു​കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 2020 ഓ​ഗ​സ്റ്റ് ആ​റി​നു​ണ്ടാ​യ പെ​ട്ടി​മു​ടി ഉ​രു​ൾ​പ്പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ര​ണ്ട​ര​വ​യ​സു​കാ​രി ധ​നു​ഷ്ക​യു​ടെ മൃ​ത​ദേ​ഹം മ​ണം പി​ടി​ച്ച് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കു​വി താ​ര​മാ​യ​ത്. ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ന്‍റെ നാ​ലാം​ദി​വ​സ​മാ​ണ് പു​ഴ​യി​ൽ വീ​ണു​കി​ട​ന്ന മ​ര​ത്തി​ൽ ത​ങ്ങി​യ നി​ല​യി​ൽ ധ​നു​ഷ്ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നു മാ​റാ​തെ കു​ര​ച്ചു​കൊ​ണ്ട് നി​ന്ന കു​വി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു വ​ഴി​തെ​ളി​ച്ച​ത്. ഇ​തോ​ടെ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഇ​ടം പി​ടി​ച്ച​തോ​ടെ നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​സ്ഥ​ല​ത്തെ താ​ര​മാ​യി ഈ ​വ​ള​ർ​ത്തു​നാ​യ മാ​റു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ ദു​ര​ന്ത​സ്ഥ​ല​ത്ത് അ​ല​ഞ്ഞു ന​ട​ന്ന നാ​യ​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ…

Read More

എല്ലാം പറഞ്ഞ് ശരിയാക്കി, പക്ഷേ…! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി 21 കാ​രി; പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ നടന്ന സംഭവം ഇങ്ങനെ…

മു​ണ്ട​ക്ക​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 21 കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നു ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും വി​വാ​ഹം ന​ട​ത്താ​മെ​ന്നു ഇ​യാ​ൾ പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഇ​തു പ്ര​കാ​രം ഇ​രു​കൂ​ട്ട​രും ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ വ്യാ​ഴാ​ഴ്ച​ത്തേ​ക്കു മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ലെ വി​വാ​ഹ​ത്തി​നു ത​യാ​റ​ല്ലെ​ന്ന​റി​യി​ച്ച് യു​വാ​വി​ന്‍റെ പി​താ​വ് ഫോ​ൺ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശം ത​ന്‍റെ ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഉ​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഒ​രി​ക്ക​ൽ ഭാ​ര്യ​യ്ക്കു മ​ക്ക​ൾ​ക്കു​മൊ​പ്പം സാ​യാ​ഹ്ന സ​വാ​രി​ക്കി​റ​ങ്ങി​യ​പ്പോ​ൾ ആ കാഴ്ച കണ്ടുഞെട്ടി! പാ​ഴ്വ​സ്തു​ക്ക​ൾ ജോ​ജി​ക്കു വേ​ണം; ഓ​സ്ട്രേ​ലി​യ​യി​ലെ തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക് ‌

കോ​ഴ​ഞ്ചേ​രി: റോ​ഡ​രി​കി​ലെ പാ​ഴ്വ​സ്തു​ക്ക​ളും ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ശേ​ഖ​രി​ച്ച് ജോ​ജി തോ​മ​സ് ക​രു​ത​ൽ ന​ൽ​കു​ന്ന​ത് ഓ​സ്ട്രേ​ലി​യ​യി​ലെ തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്. ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ സം​സ്ക​ര​ണ ശാ​ല​യി​ൽ ന​ൽ​കി അ​തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം​കൊ​ണ്ട് ഓ​സ്ട്രേ​ലി​യാ​യി​ലെ നി​രാ​ലം​ബ​രാ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കു​ന്ന​തി​ൽ ആ​ത്മ​സം​തൃ​പ്തി നേ​ടു​ക​യാ​ണ് ജോ​ജി.‌ കോ​ഴ​ഞ്ചേ​രി കീ​ഴു​ക​ര കോ​യി​ക്ക​ലേ​ത്ത് അ​നി​യ​ന്‍റെ മ​ക​നാ​ണ് ജോ​ജി തോ​മ​സ് (34). അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് സൗ​ത്ത് ഓ​സ്ട്രേ​ലി​യ അ​ഡ​ലൈ​ഡി​യി​ലെ റെ​യി​ൽ​വേ​യി​ൽ ജോ​ജി​ക്കു ജോ​ലി ല​ഭി​ച്ച​ത്. ഏ​ഴ്ദി​വ​സം ജോ​ലി, ഏ​ഴു ദി​വ​സം അ​വ​ധി എ​ന്ന​താ​യി​രു​ന്നു രീ​തി.‌ ഒ​രി​ക്ക​ൽ ഭാ​ര്യ​യ്ക്കു മ​ക്ക​ൾ​ക്കു​മൊ​പ്പം സാ​യാ​ഹ്ന സ​വാ​രി​ക്കി​റ​ങ്ങി​യ​പ്പോ​ൾ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന ബോ​ക്സി​ൽ നി​ന്നും കൈ​യി​ട്ടു വാ​രി ഭ​ക്ഷി​ക്കു​ന്ന മ​നു​ഷ്യ​രെ ക​ണ്ടു. ഇ​ത്ത​രം കാ​ഴ്ച​ക​ൾ ഓ​സ്ട്രേ​ലി​യ​യു​ടെ തെ​രു​വോ​ര​ങ്ങ​ളി​ൽ പ​തി​വാ​യി ക​ണ്ട​തോ​ടെ അ​വ​രെ സ​ഹാ​യി​ക്കാ​ൻ ജോ​ജി തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്നാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക്യാ​നു​ക​ളും ശേ​ഖ​രി​ച്ച്…

Read More

സ്ഫ​ടി​ക​മോ​ടു​ന്ന തീ​യ​റ്റ​ർ, ടൗ​ൺ ബ​സു​ക​ൾ.. പ​ഴ​യ​കാ​ല മു​ണ്ട​ക്ക​യം കാ​ണ​ണ​മെ​ങ്കി​ൽ ജോ​യി​യു​ടെ വീ​ട്ടി​ലു​ണ്ട്!

മു​ണ്ട​ക്ക​യം ചി​റ്റ​ടി പ​ള്ളി​ക്കു​ന്നേ​ല്‍ ജോ​യി (40) യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ല്‍ പ​ഴ​യ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ പ്ര​തീ​തി​യാ​ണ്. അ​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള​ള മു​ണ്ട​ക്ക​യം സി​നി​മ തിയ​റ്റ​ര്‍, നാ​ട​റി​ഞ്ഞ മു​ണ്ട​ക്ക​യ​ത്തി​ന്‍റെ ഗാ​ല​ക്‌​സി തിയ​റ്റ​ര്‍, നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​ക​ള്‍, മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന നി​ര​വ​ധി സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ എ​ല്ലാം ജോ​യി​യു​ടെ സ്വീ​ക​ര​ണ​മു​റി​യി​ല്‍ റെ​ഡി. കാ​ർ​ഡ് ബോ​ര്‍​ഡി​ലും ഫോ​റ​ക്‌​സ് ഷീ​റ്റി​ലും നി​ര്‍​മി​ച്ച ഈ ​മാ​തൃ​ക​ക​ൾ കാ​ണാ​ന്‍ പ​ള​ളി​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ തി​ര​ക്കാ​ണ്. ഗാ​ല​ക്‌​സി തിയ​റ്റ​റി​ന്‍റെ ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മാ​ര്‍​പാ​പ്പ​യു​ടെ ചി​ത്രം പോ​ലും അ​തേപ​ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല മൊ​ബൈ​ല്‍​ഫോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 20 വ​ര്‍​ഷം മു​മ്പ് തീ​യ​റ്റ​റി​നു​ള​ളി​ൽ കാ​ണി​ച്ചി​രു​ന്ന ഓ​പ്പ​ണിം​ഗും ലൈ​റ്റിം​ഗും, അ​ക്കാ​ല​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ സ്ലൈ​ഡു​ക​ളും സ്ഫ​ടി​കം സി​നി​മ​യും വീ​ഡി​യോ​യാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ബ​സു​ക​ളു​ടെ മാ​തൃ​ക​യും ജോ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ​സി​ന്‍റെ പു​റ​മേ നി​ന്നു​ള്ള രൂ​പം മാ​ത്ര​മ​ല്ല സ്റ്റി​യ​റിം​ഗ്, സീ​റ്റ്, ഡീ​സ​ൽ…

Read More

കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വെ​ള്ളം ചീ​റ്റ​ല്‍; വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ല്‍

കോ​ട്ട​യം: പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്ന​തു വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ദു​രി​ത​മാ​കു​ന്നു. കോ​ട്ട​യം ഗാ​ന്ധി​സ്‌​ക്വ​യ​റി​നു സ​മീ​പ​മാ​ണു വാ​ട്ട​ര്‍ അ​തോ​റി​ട്ടി​യു​ടെ പ്ര​ധാ​ന പൈ​പ്പ് ലൈ​നിന്‍റെ വാ​ല്‍​വ് പൊ​ട്ടി വെ​ള്ളം ചീ​റ്റു​ന്ന​ത്. ആ​ദ്യം വാ​ല്‍​വ് പൊ​ട്ടി ചെ​റി​യ രീ​തി​യി​ലാ​ണു വെ​ള്ളം പോ​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ വാ​ല്‍​വി​ന്‍റെ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ട്ട​ലു​ണ്ടാ​യി റോ​ഡ് മു​ഴു​വ​ന്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വാ​ട്ട​ര്‍ അ​തോ​റി​ട്ടി​യു​ടെ നാ​ഗ​മ്പ​ടം, ചു​ങ്കം, താ​ഴ​ത്ത​ങ്ങാ​ടി പ്ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​നിന്‍റെ വാ​ല്‍​വാ​ണു പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന വാ​ല്‍​വാ​ണി​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്നാ​ണു വാ​ല്‍​വി​നു ത​ക​രാ​ര്‍ സം​ഭി​ച്ച​ത്. എ​ല്ലാ ദി​വ​സ​വും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തു മൂ​ല​മു​ണ്ടാ​യ തേ​യ്മാ​ന​വും വാ​ല്‍​വി​നു ത​ക​രാ​ര്‍ സം​ഭ​വി​ക്കു​വാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​ട്ടി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വെ​ള്ളം റോ​ഡി​നു ന​ടു​വി​ലാ​ണു ചീ​റ്റു​ന്ന​ത്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ക്കു​ക​യാ​ണ്. സീ​ബ്രാ ലൈ​ന്‍ പൈ​പ്പ് പൊ​ട്ടി​യ​തി​നോ​ടു ചേ​ര്‍​ന്നാ​ണ്. ന​ഗ​ര​ഹൃ​ദ​യ​മാ​യ​തി​നാ​ല്‍…

Read More

തീക്കട്ടയിലും ഉറുമ്പരിക്കുന്നു..! സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

കോ​ട്ട​യം: കോ​ട്ട​യം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌​ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ പേ​രി​ലും ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് തു​ട​ങ്ങി പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ര്‍​ക്കും സ​ന്ദേ​ശം അ​യ​ച്ചു. ഇ​ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണു വ്യാ​ജ അ​ക്കൗ​ണ്ടി​ലും ഉ​ള്‍​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​ര്‍​ക്കും പ​ണം ഗൂ​ഗി​ള്‍ പേ​യി​ല്‍ അ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ പ​ല​രും ടി.​എ​സ്. റെ​നീ​ഷി​നെ നേ​രി​ട്ടു വി​ളി​ച്ചു കാ​ര്യം തി​ര​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. പ​ല​രും അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ് കൂ​ട്ട​ത്തോ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്നും ആ​രും സ​ന്ദേ​ശം ക​ണ്ടു പ​ണം ന​ല്കി വ​ഞ്ചി​ക്ക​പ്പെ​ട​രു​തെ​ന്നും കാ​ണി​ച്ചു എ​സ്‌​ഐ ടി.​എ​സ്. റെ​നീ​ഷ് വ്യാ​ജ അ​ക്കൗ​ണ്ടി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​ളു​ക​ള്‍​ക്കു മു​മ്പും ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു.

Read More