ചെറുതോണി: കോവിഡ്-19-ന് ഹോമിയോ ചികിത്സയുമായി യുവ സന്യാസിനി. എഴുകുംവയൽ ജയ്മാതാ ഹോമിയോ ക്ലിനിക്കിലെ ഡോ. സിസ്റ്റർ ഡെനി മരിയ എസ്എച്ച് ആണ് കോവിഡ് രോഗികളെ ചികിൽസിക്കുന്നത്. പോസ്റ്റ് കോവിഡ് ചികിത്സ, കോവിഡ് പ്രതിരോധ ചികിത്സ, പ്രാഥമിക സന്പർക്കപട്ടികയിൽ വന്നവർക്കുള്ള പ്രതിരോധ ചികിത്സ, എ, ബി കാറ്റഗറിയിലുള്ള കോവിഡ് രോഗികൾക്ക് ഫോണ്‍ /വീഡിയോ കണ്സൾട്ടേഷൻ എന്നിവയാണ് ഇവിടെ നൽകുന്നത്. ഇടുക്കി എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ഏതാനും നാളുകൾക്കുമുൻപാണ് എഴുകുംവയലിൽ ഹോമിയോ ക്ലിനിക് ആരംഭിച്ചത്. കോവിഡിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ഉണ്ടെന്നു ഡോ. സിസ്റ്റർ ഡെനി മരിയ പറയുന്നു. മാംഗളൂർ ഫാ. മുള്ളേഴ്സ് ഹോമിയോ മെഡിക്കൽ കോളജിൽനിന്നും പഠനം പൂർത്തിയാക്കിയ സിസ്റ്റർ ഡെനി ഇടുക്കി നവജ്യോതി പ്രൊവിൻസ് അംഗവും മാവടി പുരയിടത്തിൽ ജോസ് – മേരി ദന്പതികളുടെ മകളുമാണ്.
Read MoreCategory: Kottayam
ഏറെ ബുദ്ധിമുട്ടി വാങ്ങിയ സ്മാർട്ട് ഫോണുകൾ കാഴ്ചവസ്തുവായി; ‘പരിധിക്കു പുറത്തായ’ കുട്ടികൾക്ക് ആറു കിലോമീറ്റർ അകലെ പഠനം
മൂന്നാർ: ഓണ്‍ലൈൻ ക്ലാസുകൾ മാത്രമായതോടെ മൊബൈൽ റേഞ്ചിന്റെ പരിധിക്കു പുറത്തായ കുട്ടികൾ കിലോമീറ്ററുകൾ നടന്നാണ് ’പരിധിയിൽ’ പ്രവേശിച്ച് പഠനം നടത്തുന്നത്. ഇരവികുളം നാഷണൽ പാർക്കിനോടു ചേർന്നുള്ള രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധി നേരിടുന്നത്. രാജമല എസ്റ്റേറ്റ് മേഖലയിൽ ഒരു മൊബൈൽ കന്പനിയുടെയും സിഗ്നൽ ലഭിക്കുന്നില്ല. ഇതോടെയാണ് ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് കഴിയാതെവന്നത്. ഏറെ ബുദ്ധിമുട്ടി വാങ്ങിയ സ്മാർട്ട് ഫോണുകൾ കാഴ്ചവസ്തുവായതോടെ കുട്ടികൾ സിഗ്നൽ തേടി ഇറങ്ങുകയായിരുന്നു. നടന്നുനടന്ന് ഒടുവിൽ ആറു കിലോമീറ്റർ അകലെയുള്ള ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലെ വിശ്രമകേന്ദ്രത്തിനു സമീപംവരെ എത്തി. പിന്നെ അവിടെ ഇരുന്നായി പഠനം. വിജനതയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചാണ് കുട്ടികൾ പഠിക്കാൻ തീരുമാനിച്ചത്. ഇന്നലെ ഒൗദ്യോഗിക ആവശ്യത്തിനായി രാജമലയിലൂടെ കടന്നുപോയ മൂന്നാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.എം. സൂഫിയാണ് വഴിയരികിൽ ഇരുന്നു പഠിക്കുന്ന കുട്ടികളെ കണ്ടത്. കോടമഞ്ഞും തണുപ്പും…
Read Moreരാഷ്ട്രീയം, മതം, ജാതി എന്നീ വ്യത്യാസം ഇല്ല, കൊടി ഇല്ല, യൂണിഫോം ഇല്ല! കോവിഡ് കാലത്തെ അതിജീവിക്കാൻ സ്വയം തയാറെടുത്ത് ഒരു നാട്
പൊൻകുന്നം: കോവിഡ് ദുരിതങ്ങൾക്കിടയിൽ അതിജീവനത്തിന്റെ പാത സ്വയം വെട്ടിത്തുറന്ന് ചേനപ്പാടി ഗ്രാമം. പരസ്പരം താങ്ങും തണലുമായി അവർ നിൽക്കുമ്പോൾ ഇന്നാട്ടിൽ ആരും ദുരിതബാധിതരാകില്ല. എരുമേലി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ ഉൾക്കൊള്ളുന്ന ചേനപ്പാടി എന്ന ഗ്രാമമാണ് സേവനരംഗത്ത് മാതൃകയാവുന്നത്. എല്ലാറ്റിനും നേതൃത്വം നൽകുന്നത് ‘ചേലുള്ള ഗ്രാമം ചേനപ്പാടി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ചേനപ്പാടി വികസന സമിതി എന്ന സംഘടനയും അതിന്റെ വാട്സ് ആപ്പ് കൂട്ടായ്മയും. രാഷ്ട്രീയം, മതം, ജാതി എന്നീ വ്യത്യാസം ഇല്ലാതെ, കൊടി ഇല്ലാതെ, യൂണിഫോം ഇല്ലാതെ ചേനപ്പാടിയിലെ എല്ലാ വീടുകളിലും സേവനം തുടരുകയാണിവർ. ചേനപ്പാടി ഗ്രാമത്തിൽ സിഎഫ്എൽടിസി ആരംഭിക്കണമെന്നും അനുവദിച്ചാൽ എല്ലാ ചിലവുകളും ഏറ്റെടുക്കാമെന്നും അറിയിക്കാൻ ധൈര്യം കാട്ടിയ കൂട്ടായ്മയാണിത്. അതിനായി ഗൂഗിൾ മീറ്റിംഗ് കൂടി തീരുമാനം എടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ അടക്കം എല്ലാ വീടുകളിലും 1400 രൂപ വിലയുള്ള ഭക്ഷ്യ…
Read Moreഅപകടവിവരമറിഞ്ഞ ഉടൻ മാണി സി. കാപ്പൻ ബോംബെയിലുള്ള തന്റെ സുഹൃത്തുക്കളെ വിളിച്ചു! നന്ദിയറിയിച്ച് മാണി സി. കാപ്പന് ജോയലിന്റെ ഫോണ്‍ വിളിയെത്തി…
പാലാ: ഹൃദയം നിറഞ്ഞ നന്ദിയുമായി നിയുക്ത എംഎൽഎ മാണി സി. കാപ്പന് ജോയൽ ജെയിസന്റെ ഫോണ്‍ വിളിയെത്തി. ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽ കാണാതായ വള്ളിച്ചിറ നെടുന്പള്ളിൽ ജോയലാണ് മാണി സി. കാപ്പനെ നന്ദിയറിയിച്ച് കഴിഞ്ഞ ദിവസം വിളിച്ചത്. അപകടവിവരമറിഞ്ഞ ഉടൻ മാണി സി. കാപ്പൻ ബോംബെയിലുള്ള തന്റെ സുഹൃത്തുക്കളെ വിളിക്കുകയും സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ജോയലിനെ നേവി സുരക്ഷിതനായി കരയിലെത്തിക്കുകയും ചെയ്തു. പിന്നീട് ജോയലിന്റെ മാതൃസഹോദരനും മുംബൈ അന്തേരി ഈസ്റ്റ് ഹോളിസ്പിരിറ്റ് ഹോസ്പിറ്റലിലെ ചാപ്ലിനും കൗണ്‍സിലറുമായ ഫാ. ജോമോൻ തട്ടാമറ്റത്തിന് ജോയലിനെ സന്ദർശിക്കാൻ അനുമതി ലഭ്യമാക്കിയതും മാണി സി. കാപ്പന്റെ ആവശ്യപ്രകാരമായിരുന്നു. ഫാ. ജോമോൻ കഴിഞ്ഞ ദിവസം ജോയലിനെ വീണ്ടും സന്ദർശിക്കാനെത്തിയപ്പോഴാണ് വാട്ട്സ്ആപ്പ് കോളിലൂടെ ജോയൽ നിയുക്ത എംഎൽഎയ്ക്കു നന്ദി പ്രകാശിപ്പിച്ചത്. കാലിൽ നേരിയ പരിക്കു മാത്രമേ സംഭവിച്ചിട്ടുള്ളൂ.
Read Moreഡ്രൈവർക്ക് തോടും റോഡും തിരിച്ചറിയാനായില്ല! നിയന്ത്രണംവിട്ട ഓട്ടോടാക്സി തോട്ടിലേക്കു മറിഞ്ഞു; സഹോദരങ്ങളുടെ ഇടപെടലിൽ രക്ഷപ്പെട്ടത് മൂന്നു ജീവനുകൾ…
കടുത്തുരുത്തി: ദിശതെറ്റി വന്ന ഓട്ടോടാക്സി കുറുപ്പന്തറ കടവിൽ നിയന്ത്രണംവിട്ട് തോട്ടിലേക്കു മറിഞ്ഞു. സമീപത്തുണ്ടായിരുന്ന വൈദികന്റെയും സഹോദരന്റെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് വണ്ടിയിലുണ്ടായിരുന്ന ദന്പതികളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. മോനിപ്പള്ളി പുതിയാപറന്പിൽ സാമുവൽ (65), ഭാര്യ ഏലി ( 62 ), ഓട്ടോ റിക്ഷ ഡ്രൈവർ മോനിപ്പള്ളി സ്വദേശി സാബു (45) എന്നിവരാണ് അപകടത്തിൽനിന്നു പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കുറുപ്പന്തറ കല്ലറ റോഡിൽ കുറുപ്പന്തറ കടവിന് സമീപത്താണ് സംഭവം. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏലിയുടെ കാലിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം കോട്ടയം വില്ലൂന്നിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്പോഴായിരുന്നു ദന്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് നഴ്സായ മകളുടെ പരിചരണം ലഭിക്കുന്നതിനായിട്ടാണ് വില്ലൂന്നിയിലേക്ക് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ദന്പതികൾ യാത്ര ചെയ്തത്. കല്ലറ റോഡിലൂടെ പോയാൽ മറ്റ് തടസങ്ങളുണ്ടാവില്ലെന്ന് കരുതിയാണ് ഇതുവഴി ദന്പതികൾ സഞ്ചരിച്ചത്.…
Read Moreകൊല്ലപ്പള്ളി കെഎസ്ഇബി സെക്ഷനിൽ തികച്ചും അപ്രതീക്ഷിതമായി ഒരു പരാതിക്കാരൻ; ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ
പാലാ: കൊല്ലപ്പള്ളി കെഎസ്ഇബി സെക്ഷനിൽ തികച്ചും അപ്രതീക്ഷിതമായി ഒരു പരാതിക്കാരൻ എത്തി. കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയാണ് പാർട്ടി പ്രവർത്തകർക്കും പ്രദേശവാസികൾക്കുമൊപ്പം വൈദ്യുതി ഓഫീസിലെത്തിയത്. കൊല്ലപ്പള്ളി കെഎസ്ഇബി സെക്ഷൻ ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വൈദ്യുതി മുടക്കം പതിവാണ്. നാട്ടുകാർ പരാതിയുമായി ജോസ് കെ. മാണിയെ കാണാനെത്തി. പരാതികൾ സെക്ഷനിൽ അറിയിച്ചിട്ടും പരിഹാരമാവുന്നില്ലെന്ന് കേട്ടപ്പോൾ പ്രവർത്തകരെയും കൂട്ടി ജോസ് കെ. മാണി കൊല്ലപ്പള്ളി സെക്ഷൻ ഓഫീസിലെത്തി. സബ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുന്നിൽ അദ്ദേഹം നാട്ടുകാരുടെ പരാതികൾ അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
Read Moreആ ഫോണ്‍ ജീവിനക്കാർ വാങ്ങിവെച്ചിരുന്നു..! കോവിഡ് ബാധിച്ച് മരിച്ചയാളുടെ 13,000 രൂപ വിലയുള്ള ഫോൺ കലുങ്കിനടിയിൽ; അന്വേഷണം നടത്താൻ സൂപ്രണ്ടിന്റെ നിർദേശം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ 13,000 രൂപ വിലയുള്ള സ്മാർട് ഫോണ്‍ കലുങ്കിനടയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ സൂപ്രണ്ട് നിർദേശം നല്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 17നു കോവിഡ് ബാധിച്ചു മരിച്ച സംക്രാന്തി സ്വദേശി ശ്രീകുമാറിന്റെ ഫോണാണ് അടുത്ത ദിവസം ആർപ്പൂക്കര കോലോട്ട് അന്പലത്തിനു സമീപം റോഡിനോടു ചേർന്നു കലുങ്കിനടയിൽ നിന്നു കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ രോഗിയുടെ ഫോണ്‍ ആശുപത്രി ജീവിനക്കാർ വാങ്ങിവെച്ചിരുന്നു. പിന്നീട് മരണശേഷം ബന്ധുക്കൾ ഫോണ്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു ഫോണിൽ വിളിച്ചപ്പോഴാണ് കലുങ്കിനടിയിൽ നിന്നും ഫോണ്‍ ലഭിച്ചതാണെന്നുള്ള വിവരം ആർപ്പൂക്കര സ്വദേശി അറിയിച്ചത്. ഇതേത്തു ടർന്നാണ് ബന്ധുക്കൾ ആശുപത്രി ജീവനക്കാർക്കെതിരെ പരാതിപ്പെട്ടത്.
Read Moreകപ്പക്കൃഷി കൂടി; വിലയും ഇടിഞ്ഞു! ടണ്‍ കണക്കിനു പച്ചക്കപ്പ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഹോർട്ടി കോർപ്
കോട്ടയം: കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലം മുതലാണ് എല്ലാവരും കൃഷിയിലേക്കു തിരിഞ്ഞത്. കൂടുതലും കപ്പകൃഷിയായിരുന്നു. ഇതോടെ നാട്ടിൻ പുറങ്ങളിൽ കപ്പ സുലഭമായി. ഇത്തവണയും വ്യാപകമായി കർഷകർ കപ്പ കൃഷി ചെയ്തിട്ടുണ്ട്. ഇതോടെ കപ്പയുടെ വിലയും ഇടിഞ്ഞു. കപ്പ കർഷകരെ സഹായിക്കാൻ ഉണക്കുകപ്പ റേഷൻ കിറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എരുമേലി കണമല ബാങ്കാണ് ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചത്. സർക്കാർ തലത്തിൽ പദ്ധതിയെത്തിയെങ്കിലും വേണ്ട പരിഗണന കിട്ടിയിട്ടില്ല. ഉണക്കുകപ്പ സർക്കാരിന്റെ റേഷൻ കിറ്റിൽ ഉൾപ്പെടുത്തി കപ്പ കർഷകരെ സഹായിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന വിവിധ കർഷക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ടണ്‍ കണക്കിനു പച്ചക്കപ്പ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഹോർട്ടി കോർപ് കോട്ടയം: ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണം ജില്ലയിൽ ആരംഭിച്ചു. ടണ്‍ കണക്കിനു പച്ചക്കപ്പ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഹോർട്ടി കോർപ്. ലോക്ഡൗണ്‍കാലത്ത് വിളവെടുത്ത് വിൽപന നടത്താനാകാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ നിർമാണ പ്രവർത്തനത്തിലുണ്ടായിരുന്ന 72 അതിഥിത്തൊഴിലാളികൾക്ക് കോവിഡ്; തൗമസ സൗകര്യം ഒരുക്കിയിരിക്കുന്നത് മൂന്നായി തിരിച്ച്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിർമാണ പ്രവർത്തനത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് നൂറുപേരോളമുണ്ടായിരുന്ന തൊഴിലാളി സംഘത്തിൽ കോവിഡ് പ്രശ്നം രൂക്ഷമായ ഇവരുടെ പരിശോഘധനാ ഫലം പുറത്തുവന്നത്. ഇവരെ മുടിയൂർകരയിലെ ഫ്ളാറ്റിലേക്കു മാറ്റി. രോഗം വന്നവർ, സന്പർക്കത്തിലുണ്ടായിരുന്നവർ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ചികിത്സാ സൗകര്യത്തോടെ തൗമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതിരന്പുഴ മെഡിക്കൽ ഓഫീസർ ഡോ. റോസ്്ലിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കു ചികിത്സയും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. സർജറി ബ്ലോക്കിലെ പുതിയ വാർഡിന്റെ നിർമാണ പ്രവർത്തനത്തിലായിരുന്നു പശ്ചമ ബംഗാൾ സ്വദേശികളായ 100 കരാർ തൊഴിലാളികളും. ഇവർക്കു രോഗം സ്ഥിരീകരിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. മെഡിക്കൽ കോളജിലും പിരസരങ്ങളിലും ഇതിന്റെ ഭാഗമായി അണുനശീകരണം നടത്തി.
Read Moreകോട്ടയത്തിന്റെ സ്വന്തം മന്ത്രിമാർ മനസു തുറന്നപ്പോൾ…
കോട്ടയം: ഇടുക്കിയുടെ ജനപ്രതിനിധിയും മന്ത്രിയുമാണെങ്കിലും റോഷി അഗസ്റ്റിൻ കോട്ടയത്തിന്റെ സ്വന്തം മന്ത്രികൂടിയാണ്. റോഷിയുടെ രാഷ്ട്രീയ കളരി പാലായും കോട്ടയവുമാണ്. ജനങ്ങളുമായി ഏറ്റവും സന്പർക്കമുള്ള ജലവിഭവ വകുപ്പിന്റെ ചുമതല നിർവഹിക്കുന്ന റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പിനെ കൂടുതൽ ജനോപകാര പ്രദമാക്കുന്നതിനുള്ള നിരവധി പദ്ധതികളാണു മനസിലുള്ളത്. ഇന്നലെ പാലാ ചക്കാന്പുഴ വീട്ടിലെത്തിയ റോഷി അഗസ്റ്റിൻ ദീപികയോട് മനസു തുറന്നപ്പോൾ… കുടിവെള്ളക്ഷാമം പരിഹരിക്കും വികസന കാര്യത്തിൽ വളരെയധികം പുരോഗതി വന്നെങ്കിലും കുടിവെള്ളക്ഷാമം പലഗ്രാമങ്ങളിലും ഇപ്പോഴും രൂക്ഷമാണ്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതോടൊപ്പം മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്യും. വെള്ളപ്പൊക്കം തടയാൻ പദ്ധതി ശക്തമായ മഴ പെയ്താൽ പാലാ, കോട്ടയം, കുമരകം പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. നദികളുടെ ആഴം കൂട്ടി മാലിന്യവും മറ്റും നീക്കം ചെയ്തു വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികൾക്ക് രൂപം നൽകും. പടിഞ്ഞാറൻ മേഖലയിൽ…
Read More