എന്റെ നിപ എന്ന സിനിമയിൽ ടെറ്റിൽ കഥാപാത്രമായി ബബിലി നെ വിളിച്ചപ്പോൾ ആദ്യം ബബിലി ന് അമ്പരപ്പ്. കളിയാക്കുകയാണോ എന്നു ചോദിച്ചു. ഷൂട്ടിംഗിന് ആദ്യ ദിവസം വന്നപ്പോൾ ബബിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ചങ്ങനാശ്ശേരിയിൽ ഒത്തിരി സിനിമാക്കാരുണ്ടായിരുന്നിട്ടും ആരും ബബിലിന് ഒരു ചാൻസ് നൽകിയില്ല. സമൂഹത്തിലെ തിന്മകൾക്കെതിരെ ഒറ്റയാൾ നാടകം നടത്തി പ്രതിഷേധിച്ച ബബിലി ന് സ്വത്തുക്കൾ നഷ്ടപ്പെട്ടു. ഒപ്പം ഭാര്യയും മക്കളും. ബബിലിന് അതിൽ പരിഭവമില്ല കലയായിരുന്നു വലുത്. ആരോടും പരാതി ഇല്ലാതെ പരിഭവമില്ലാതെ നടന്ന ബബിലിന് ഞാൻ നൽകിയ സമ്മാനമായിരുന്നു നിപ്പയിലെ വേഷം. കാരണം ഞാൻ ബബിലിന്റെ ആരാധകനായിരുന്നു- സംവിധായകൻ ബെന്നി ആശംസ അനുസ്മരിച്ചു. കോവിഡ് മൂലം നിർത്തിവച്ച ഷൂട്ട് നാല് നാൾക്ക് മുൻപാണ് തീർന്നത്. ഇതിനിടക്ക് ബബിൽ കുറേ ഹ്രസ്വ ചിത്രങ്ങളിൽ വേഷമിട്ടു. മേക്കപ്പിട്ടാൽ ബബിൽ കഥാപാത്രമായി മാറും. ആ മാറ്റത്തിനിടയ്ക്ക് മുൻസിപ്പൽ ജംഗഷനിൽ…
Read MoreCategory: Kottayam
നവകേരളസൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്; വികസന മുന്നേറ്റ ജാഥയുമായി ബിനോയ് വിശ്വം കോട്ടയത്ത്
കോട്ടയം: നവകേരളസൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയി വിശ്വം എംപി നയിക്കുന്ന എൽഡിഎഫ് തെക്കൻമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പാലായിൽ ഉജ്വല വരവേൽപ്പ്. ഇന്നു രാവിലെ 10ന് കുരിശുപള്ളികവലയിലെത്തിയ ജാഥയെ എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു. ജോസ് കെ.മാണി, പി.എം.ജോസഫ്, ബാബു കെ.ജോർജ്, ഫിലിപ്പ് കുഴികുളം എന്നിവർ നേതൃത്വം നൽകി. തുടർന്ന് തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റനെ ളാലം പാലം ജംഗ്ഷനിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. പാലായിലെ സ്വീകരണത്തിനു ശേഷം കടുത്തുരുത്തിയിലായിരുന്നു സ്വീകരണം. സെൻട്രൽ ജംഗ്ഷനിൽ എൽഡിഎഫ് നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിച്ചു. വൈകുന്നേരം നാലിന് വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടക്കുന്ന സ്വ്ീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. തുടർന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. ഇന്നലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിൽ ജാഥയ്ക്കു സ്വീകരണം നൽകി.…
Read Moreകോണ്‍ഗ്രസ്- ജോസഫ് വിഭാഗം സീറ്റു ചർച്ച കീറാമുട്ടിയാകും; സീറ്റുവിഭജനം സംബന്ധിച്ച ചർച്ചകൾക്ക് എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ കോട്ടയത്ത്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച് അന്തിമ ചർച്ചകൾക്ക് എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം ഡിസിസിയിലെത്തും. താരിഖ് അൻവറും ഐവാൻ ഡിസൂസയും മുൻപ് ജില്ലാതല നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഇന്നു ചർച്ച നടത്തുക.ഐശ്വര്യ കേരള യാത്രയ്ക്കു ശേഷം കോണ്‍ഗ്രസ് സീറ്റുവിഭജന ചർച്ചകളിലേക്ക് കടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലയിൽ കടുത്തുരുത്തിക്കു പുറമേ ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയണ്.ഇക്കാര്യത്തിൽ ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം ഐവാൻ ഡിസൂസ ആരായും. പി.സി. ജോർജിനെ യുഡിഎഫിൽ എടുക്കണമെന്നുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. പ്രാദേശി നേതൃത്വം കടുത്ത എതിർപ്പ് പറയുന്നുണ്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജോർജിനെ എടുത്താൽ പൂഞ്ഞാർ സീറ്റ് ജോസഫ് വിഭാഗത്തിനു നൽകാൻ സാധിക്കില്ല. ചങ്ങനാശേരി സീറ്റിനായി കെ.സി.ജോസഫ് ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്.…
Read Moreജനമനസുകളിൽ എന്നും ഓർമയായി… കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലായിലുയരുന്നു
കോട്ടയം: നിമയസഭയിൽ പാലായെ അരനൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലായിലുയരുന്നു. പാലാ കൊട്ടാരമറ്റത്തെ നഗരസഭാ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുന്നത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 24 നു വൈകന്നേരം അഞ്ചിന് പ്രതിമ നാടിനു സമർപ്പിക്കും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെയും കെ.എം. മാണി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ജനമനസുകളിൽ എന്നും ഓർമയായി നിൽക്കുന്ന കെ.എം. മാണിയുടെ പ്രതിമ അദ്ദേഹത്തോടുള്ള ആദരസൂചകമായി പാലാ നഗരമധ്യത്തിൽ സ്ഥാപിക്കുന്നതിന് നഗര സഭ തീരുമാനമെടുത്തിരുന്നു. തുടർന്ന് പ്രതിമയുടെ നിർമാണ ജോലികൾ പുരോഗമിക്കുകയായിരുന്നു. 8.50 അടി ഉയരമുള്ള പ്രതിമ സിമിന്റിലും മാർബിൾ പൊടിയിലുമാണ് നിർമിച്ചിരിക്കുന്നത്. തഞ്ചാവൂരിലാണ് പ്രതിമ നിർമിച്ചത്. കെ.എം. മാണി പൊതുവേദിയിലെത്തിയിരുന്ന വെള്ള മുണ്ടും ജുബയും വേഷത്തിലാണ് പ്രതിമയുടെയും നിർമാണം. കെ.എം. മാണിയോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതെന്നു യൂത്ത് ഫ്രണ്ട് എം സംസ്ഥാന…
Read Moreകേരള എൻസിപിയുമായി മാണി സി. കാപ്പൻ യുഡിഎഫിൽ ഘടക ക്ഷിയാകും; ചിഹ്നം ട്രാക്ടറോ, ഫുട്ബോളോ; 14 ജില്ലകളിലും കമ്മറ്റി രൂപീകരിക്കും
കോട്ടയം: എൻസിപിയിൽ നിന്നു പുറത്താക്കിയ മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുന്നു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് 22ന് തിരുവനന്തപുരത്ത് യോഗം ചേരും. കേരള എൻസിപി എന്ന പേരിലായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുന്നത്.എൻസിപി നേതാക്കളായ ബാബു കാർത്തികേയൻ, സലിം പി.മാത്യു, ബാബു തോമസ്, കടകംപള്ളി സുകു, പി. ഗോപിനാഥൻ, സാജു എം. ഫിലിപ്പ് കോട്ടയം, എം.ബലരാമൻനായർ, ഷിനി കൊച്ചുദേവസി, പി.എച്ച്. ഫൈസൽ എന്നിവർ കാപ്പനൊപ്പം പുതിയ പാർട്ടിയിലുണ്ടാകും. കേരള കോണ്‍ഗ്രസ് ബി, ആർഎസ്പി എന്നീ പാർട്ടികളിൽ നിന്ന് ഒരു വിഭാഗം പുതിയ പാർട്ടിയിലെത്തും. കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിൽ നിന്നും പാർട്ടിയിൽ ചേരാനായി ആളുകൾ മാണി സി. കാപ്പനുമായി ബന്ധപ്പെട്ടിട്ടുണ്ട്. എൻസിപിയിലെ അതൃപ്തരായവരെ ഉൾപ്പെടുത്തി 14 ജില്ലകളിലും കമ്മിറ്റിയും രൂപീകരിക്കും. മാണി സി. കാപ്പൻ പ്രസിഡന്റായി പാർട്ടി രൂപീകരിക്കാനാണ് പ്രാഥമിക തീരുമാനം. ട്രാക്്ടർ,…
Read Moreവൻമലകളെ തൊട്ടുരുമി മേഘങ്ങൾ ഒഴുകി നടക്കുന്നയിടം! മേഘമല ഇനിമുതൽ കടുവകളുടെ സ്വന്തം മല
കുമളി: വൻമലകളെ തൊട്ടുരുമി മേഘങ്ങൾ ഒഴുകി നടക്കുന്നയിടം, മനോഹരമാണ് മേഘമല. ഇനി അത് കടുവകളുടെ ഒൗദ്യോഗിക വാസകേന്ദ്രവുമാണ്. രാജ്യത്തെ 51-ാമത് കടുവാ സങ്കേതമായി മേഘമലയെ പ്രഖ്യാപിച്ചു.പെരിയാർ കടുവാ സങ്കേതത്തോടു ചേർന്നുകിടക്കുന്ന തേനി ജില്ലയിലെ മേഘമല തമിഴ്നാടിന്റെ ഹൈറേഞ്ച് എന്നാണ് അറിയപ്പെടുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന 1016 ചതുരശ്ര കിലോമീറ്ററാണ് പുതിയ കടുവാസങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയാർ സങ്കേതം ഉൾപ്പെടുന്ന കാടിന്റെ തുടർച്ചയാണ് ഈ ഭാഗങ്ങൾ. പുതിയ സങ്കേതത്തിനായി മേഘമല വന്യജീവി സങ്കേതവും ശ്രീവില്ലിപുത്തൂർ ചാന്പൽ മലയണ്ണാൻ സങ്കേതവും യോജിപ്പിച്ചു. 641.86 ചതുരശ്ര കിലോമീറ്ററാണ് പുതിയ സങ്കേതത്തിന്റെ കോർ ഏരിയ. 374.70 ചതുരശ്രകിലോമീറ്റർ ബഫർ സോണാണ്. പത്തുവർഷത്തിനുള്ളിൽ കടുവകളുടെ പ്രജനനം കൂടിയാൽ അടുത്തുള്ള തിരുനെൽവേലി വന്യജീവി സങ്കേതവും ഇതിനൊപ്പം ചേർക്കും. അങ്ങനെയായൽ കളക്കാട് മുണ്ടംതുറൈ വന്യജീവി സങ്കേതവുമായി മേഘമല ബന്ധിപ്പിക്കപ്പെടും. ഇതോടെ പെരിയാർ മുതൽ കളക്കാട് മുണ്ടംതുറൈ സങ്കേതംവരെയുള്ള വനപ്രദേശം…
Read Moreമൂന്നു വർഷത്തിനുശേഷം രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചു; ഹരികൃഷ്ണൻ വീട്ടിലേക്കു മടങ്ങി; ആദ്യമായി രോഗമുണ്ടായത് പത്താം ക്ലാസിൽ പഠിക്കുമ്പോള്‍…
ഗാന്ധിനഗർ: മൂന്നു വർഷത്തിനുശേഷം ഹരികൃഷ്ണൻ രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചു കോട്ടയം മെഡിക്കൽ കോളജിൽനിന്നു വീട്ടിലേക്കു മടങ്ങി. വായിലും മൂക്കിലും ഘടിപ്പിച്ച ട്യൂബുകളിലൂടെയായിരുന്നു തിരുവാർപ്പ് വല്യാറയിൽ ജയ്മോൻ, രാധാമണി ദന്പതികളുടെ മകൻ ഹരികൃഷ്ണൻ (23) ഏറെ നാളുകളായി ഭക്ഷണം കഴിച്ചിരുന്നത്. ജന്മനാ ഹരികൃഷ്ണനു തലച്ചോറിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. നടക്കാനാകാതെ വീഴുന്നതായിരുന്നു ആദ്യ ലക്ഷണം. പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി രോഗമുണ്ടായത്. തിരുവനന്തപുരത്തു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തി ശസ്ത്രക്രിയ നടത്തി. പിന്നീട് ബിഎ രണ്ടാം വർഷം പഠിക്കുന്പോഴാണ് ആരോഗ്യനില വീണ്ടും മോശമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 20 ലക്ഷം രൂപ മുടക്കി വീണ്ടും ശസ്ത്രക്രിയ നടത്തി. ശേഷം വായിലും മൂക്കിലും ട്യൂബ് സ്ഥാപിച്ചു. ഇതിനിടെ പലപ്പോഴും ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. കഴിഞ്ഞമാസമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണനെ കാണുന്നത്. ജനുവരി 19ന് ആശുപത്രിയിൽ…
Read Moreകുടുംബപ്രശ്നങ്ങള്‍..! ജീവനൊടുക്കാന്‍ മണിമലയാറ്റില്‍ ചാടിയ യുവതിക്കു രക്ഷകനായി പതിന്നാലുകാരന്; സംഭവം ഇങ്ങനെ…
തിരുവല്ല: മണിമലയാറ്റില്‍ ചാടിയ യുവതിയെ 14 വയസുകാരന് അതി സാഹസികമായി രക്ഷപെടുത്തി. കുറ്റൂര്‍ തെങ്ങേലി പാപ്പനാവേലില്‍ വീട്ടില്‍ ബാബു – ആന്‍സി ദമ്പതികളുടെ മകനും ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആല്ബിന് ചാക്കോയാണ് കുന്നന്താനം പുളിന്താനം ചാമക്കാലായില്‍ തങ്കമണി (39)യ്ക്കു രക്ഷകനായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. തിരുമൂലപുരത്തെ കടവിനു സമീപത്ത് നിന്നും തങ്കമണി ആറ്റിലേക്ക് ചാടുന്നത് നദിയുടെ ഇക്കരെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആല്ബിന് കാണുകയായിരുന്നു. തങ്കമണി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ആല്ബിന് നദിക്ക് കുറുകെ നീന്തി അക്കരയെത്തി തങ്കമണിയെ രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു. തുടര്‍ന്ന് കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സഞ്ജുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്ന് യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് നിഗമനം.
Read Moreമൊബൈല്‍ ഫോണ്‍ കെണിയായി! തൊടുപുഴയില്‍ നിന്നും മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും പിടിയിൽ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തു. കുടയത്തൂർ വാകത്താനം കോളനിയിൽ വാകത്താനത്ത് വീട്ടിൽ അനുമോൾ (30), കാമുകൻ കോളപ്ര സ്വദേശി ധനീഷ് (35 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് ഭർത്താവിനെയും മൂന്നരയും ഏഴും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് അനുമോൾ കാമുകനൊപ്പം പോയത്. ഭർത്താവുമൊത്ത് വാടകയ്ക്ക് കരിങ്കുന്നത്ത് താമസിച്ചു വരികയായിരുന്നു. ഇവരെ കാണാതായതിനെ തുടർന്ന് ഭർത്താവ് കരിങ്കുന്നം പോലീസിൽ പരാതി നൽകി. പോലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസിലാക്കി തൊടുപുഴ ഭാഗത്തു നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജെജെ ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Read Moreകടയിൽ കയറി സ്ത്രീയുടെ മാല മോഷ്ടിച്ച പ്രതികൾ സ്ഥിരം കുഴപ്പക്കാർ; രാമപുരത്തെ കുട്ടി മോഷ്ടാക്കളുടെ പേരിൽ സംസ്ഥാനത്തുടനീളം കേസ്
കോട്ടയം: രാമപുരം മാനത്തൂരിൽ മുറുക്കാൻ കടയിൽ കയറി സ്ത്രീയുടെ ഒരു പവൻ വരുന്ന മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ യുവാക്കൾ നിരവധി കേസുകളിൽ പ്രതികൾ. തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപ്പുറത്ത് ഷഫീഖ്(23), സഹോദരൻ ഷമീർ(20), രാമപുരം മങ്കുഴിച്ചാലിൽ അമൽ(20) എന്നിവരെയാണ് രാമപുരം സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ രണ്ട് ബൈക്ക് മോഷണം, തമിഴ്നാട്ടിൽനിന്നുള്ള ഒരു ബൈക്ക് മോഷണം, മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 52,000 രൂപയുടെ മോഷണം, പൊൻകുന്നം സ്റ്റേഷനിലെ പോലീസുകാർക്കുനേരെ മുളകുപൊടി എറിഞ്ഞ കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ഇവരുടെ പേരിൽ കേരളത്തിലെ പല ജില്ലകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാമപുരം സ്വദേശിയായ അമലിന് രാമപുരം സ്റ്റേഷനിൽ തന്നെ നിരവധി കേസുകൾ ഉണ്ട്.പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ നിർദേശാനുസരണമാണു പ്രതികളെ കഴക്കൂട്ടത്തുവച്ച് അറസ്റ്റ് ചെയ്തത്. എസ്ഐ ഡിനി, സ്ക്വാഡ് അംഗങ്ങളായ…
Read More