വണ്ണപ്പുറം: ഹൈവേ പോലീസിന്റെ വാഹന പരിശോധന യാത്രക്കാർക്ക് ദുരിതമാകുന്നതായി ആക്ഷേപം. ആലപ്പുഴ-മധുര സംസ്ഥാന ഹൈവേയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലെ വാഹന പരിശോധനയാണ് യാത്രക്കാരെ വലയ്ക്കുന്നത്. കുത്തിറക്കവും കയറ്റവും വളവുകളുമുള്ളതും വീതികുറഞ്ഞതുമായ റോഡിൽ നടത്തുന്ന വാഹന പരിശോധന വലിയ ദുരന്തത്തിനു തന്നെ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഡ്രൈവർമാർക്ക് പോലീസിനെ ദൂരെനിന്നു കാണാനാവാത്ത രീതിയിൽ റോഡിലെ വളവുള്ള സ്ഥലങ്ങളാണ് പോലീസ് വാഹനപരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്നത്. വളവു തിരിഞ്ഞ് വേഗത്തിൽ വരുന്ന വാഹനങ്ങൾക്കുമുന്നിലേക്ക് കൈകാണിക്കാൻ ഓടിയെത്തുന്ന പോലീസിനെ കാണുന്പോൾ പലപ്പോഴും ഡ്രൈവർമാർക്ക് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. പെട്ടെന്ന് ബ്രേക്കിടുന്പോൾ പിന്നാലെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയാണ്. ദീർഘദൂര യാത്രക്കാരാണ് ഇതു വഴി കൂടുതലായും സഞ്ചരിക്കുന്നത്. പെട്ടെന്നുള്ള പോലീസിന്റെ ഇടപെടൽ റോഡിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്ത ഡ്രൈവർമാർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇതു കാരണമാകും. കൈക്കുഞ്ഞുങ്ങളെയുമായി ആശുപത്രി ആവശ്യത്തിനും മറ്റും പോകുന്ന…
Read MoreCategory: Kottayam
സാര്‍ അവര്‍ ഇവിടെയിരുന്നു മദ്യപിക്കുന്നുണ്ട്..! ഏറ്റുമാനൂരിൽ ഹോട്ടൽ ആക്രമിച്ച സംഭവത്തിലെ പ്രതി സ്ഥിരം ശല്യക്കാരൻ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മാരാകായുധങ്ങളുമായെത്തി ഹോട്ടൽ ആക്രമിക്കുകയും ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ യുവാവ് പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞതടക്കം നിരവധി കഞ്ചാവ്, അക്രമം, അടിപിടി കേസുകളിൽ പ്രതി. അതിരന്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫാണ് (26) ഇന്നലെ ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതിയാരെന്നു പോലീസ് തിരിച്ചറിഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് തെരച്ചിൽ നടത്തുന്നതിനിടയിൽ പനച്ചിക്കാട് ഓട്ടക്കാഞ്ഞിരത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നാൽപ്പാത്തിമലയിലെ ഒരു റബർ തോട്ടത്തിൽ പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇയാൾക്കൊപ്പം കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പോലീസിനെ അക്രമിച്ച കേസിലെ മറ്റു രണ്ടുപേരും പിടിയിലായി. അതിരന്പുഴ നാൽപ്പാത്തിമല അപ്പു എന്ന് വിളിക്കുന്ന അഖിൽ (27), എബിസണ്‍ (28) എന്നയാളെയും പോലീസ് സാഹസികമായി പിടികൂടി. പുതുവർഷ പുലരിയിൽ വഴിയിലിരുന്ന മദ്യപിച്ചത് ചോദ്യം ചെയ്ത…
Read Moreപകരംവയ്ക്കാനാവാത്ത നേതൃപാഠവം! കെ.എം. മാണിയും സി.എഫ്. തോമസും ഇല്ലാത്ത തെരഞ്ഞെടുപ്പ്; കോട്ടയം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കാനൊരുങ്ങുന്ന വേളയിൽ ജില്ലയിൽ രണ്ട് അതികായന്മാരുടെ ഇരിപ്പിടങ്ങൾ ശൂന്യമായി കിടക്കുന്നു. പകരംവയ്ക്കാനാവാത്ത നേതൃപാഠവവുമായി അരനൂറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ മുൻനിര സാന്നിധ്യമായിരുന്ന കെ.എം. മാണിയുടെയും സി.എഫ്. തോമസിന്റെയും അഭാവമാണ് ശൂന്യത സൃഷ്ടിച്ചിരിക്കുന്നത്. 53 വർഷം പാലായിൽനിന്ന് നിയമസഭയിലെത്തിയ കെ.എം. മാണിയും 40 വർഷം ചങ്ങനാശേരിയിൽനിന്ന് സമാജികനായ സി.എഫ്. തോമസും കാലയവനികയിൽ മറഞ്ഞിരിക്കുന്നു. തുടർച്ചയായ മത്സരങ്ങൾ ഇരുവരുടെയും തോൽവിയറിയാത്ത വിജയാവർത്തനമായിരുന്നു. മാണിയുടെ ഒഴിവിൽ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് ടോമിനെ എൻസിപിയിലെ മാണി സി. കാപ്പൻ 2,943 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ബിജെപിയിലെ എൻ. ഹരിക്ക് 18,000 വോട്ടുകൾ ലഭിച്ചു. ചങ്ങനാശേരിയിൽ സിഎഫിന്റെ മരണശേഷം ഉപതെരഞ്ഞെടുപ്പ് നടന്നില്ല. കേരള കോണ്‍ഗ്രസിൽ മറ്റൊരു രാഷ്ട്രീയ ധ്രൂവീകരണത്തിനു പിന്നാലെയായിരുന്നു ആ വേർപാട്. ചങ്ങനാശേരി സീറ്റ് ഇനി യുഡിഎഫിൽ കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനോ എന്നത് വ്യക്തമായിട്ടില്ല.…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് രണ്ടു ദിവസം ഓടിയതിന്റെ വാടകപ്പണം ചോദിക്കുമ്പോള്‍ മുട്ടാപ്പോക്ക്; ആകെ കുഴഞ്ഞ് സ്വകാര്യ വാഹന ഉടമകൾ
കോട്ടയം: വാടകപ്പണം ചോദിക്കുന്പോൾ മുട്ടാപ്പോക്കു നയവുമായി ഉദ്യോഗസ്ഥർ. വലഞ്ഞ് സ്വകാര്യ ബസ് അടക്കമുള്ള 650 ഓളം സ്വകാര്യ വാഹന ഉടമകൾ. കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വിളിച്ചുവരുത്തി രണ്ടു ദിവസം ഓടിയതിന്റെ വാടക ചോദിച്ചാണ് ഇലക്ഷൻ വകുപ്പിൽ ഉടമകളുടെ നടത്തം. പോളിംഗ് ഉദ്യോഗസ്ഥർക്കൊപ്പം സാമഗ്രികൾ എത്തിക്കാനും മറ്റുമായി 150 സ്വകാര്യ ബസുകളും അഞ്ഞൂറോളം മറ്റ് ചെറുവാഹനങ്ങളുമാണ് ജില്ലയിൽ ഗതാഗത വകുപ്പ് വാടകയ്ക്കെടുത്തിരുന്നത്. ഡിസംബർ 10 നായിരുന്നു ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു മാസം പിന്നിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാറായിട്ടും ഇലക്ഷൻ വകുപ്പ് വാടക നൽകാൻ തയാറാകുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കോവിഡിൽ ഓട്ടവും വരുമാനവുമില്ലാതായ മേഖലകളിലൊന്നാണ് സ്വകാര്യ ബസ്. ഇവർ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. വാടക ചോദിക്കുന്പോൾ ഉടൻ പണം ലഭിക്കുമെന്ന മറുപടി മാത്രം. ആലപ്പുഴയിൽ ഉൾപ്പെടെ ഏതാനും ജില്ലകളിൽ പതിനായിരത്തിലേറെ രൂപ ബസുകൾക്ക് രണ്ടു ദിവസത്തേക്ക്…
Read Moreകുര്യന് വീണ്ടും കുടുങ്ങി! പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; കൈപ്പുഴ സ്വദേശി റിമാൻഡിൽ
പാന്പാടി: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി ഒടുവിൽ അഴിക്കുള്ളിൽ. കഴിഞ്ഞ ദിവസം പിടിയിലായ കോട്ടയം കൈപ്പുഴ സ്വദേശിയെ റിമാൻഡ് ചെയ്തു. കൈപ്പുഴ മുണ്ടാക്കൽ കുര്യ(61)നെയാണ് പാന്പാടി പോലീസിന്റെ നേത്വത്തിൽ പിടികൂടി ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. വിവിധ ജില്ലകളിലെ നിരവധി പള്ളികൾ കേന്ദ്രീകരിച്ച് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച പാന്പാടി സിംഹാസന കത്തീഡ്രൽ പള്ളിയിൽ പട്ടാപ്പകൽ കതക് തകർത്ത് കയറി കയറി മോഷണം നടത്തിയ കേസിലാണ് ഇപ്പോൾ ഇയാൾ പിടിയിലായത്. ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്എച്ച്ഒയു ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ വി.എസ്. അനിൽകുമാർ, കെ.കെ. രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreഅടിക്കടിയുണ്ടാകുന്ന പാചക വാതക വിലവർധനവും അവശ്യ വസ്തുക്കളുടെ വിലവർധനവും! ഹോട്ടൽ മേഖലയിൽ ദുരിതം കൂടിയതായി വ്യാപാരികൾ
കോട്ടയം: അടിക്കടിയുണ്ടാകുന്ന പാചക വാതക വിലവർധനവും അവശ്യ വസ്തുക്കളുടെ വിലവർധനവും ഹോട്ടൽ മേഖലയ്ക്കു തിരിച്ചടിയായി. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരുന്ന ഹോട്ടലുകൾക്കു പാചക വാതക വില വർധനവും അവശ്യ വസ്തുക്കളുടെ വിലവർധനവുമാണ് ഇരുട്ടടിയായത്. വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 1542 രൂപയാണ്. 150 മുതൽ 200രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സിലിണ്ടറിനു വർധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കൃത്യമായ ഇടവേളകളിൽ പാചക വാതക സിലിണ്ടറിന്റെ വില കൃത്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് ഹോട്ടലുകളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്നു ഹോട്ടലുകളിൽനിന്നും അകന്ന ജനം തിരികെ വന്നു തുടങ്ങുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ സാധനങ്ങളുടെ വില വർധിപ്പിച്ച് ലാഭം എടുക്കുക എന്നത് ഹോട്ടലുകളെ സംബന്ധിച്ചു പ്രായോഗികവുമല്ല. ഓരോ ദിവസവും അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ദിവസവും വില കൂട്ടേണ്ട സാഹചര്യമാണ് ഹോട്ടലുകൾക്കുള്ളത്. ഇത് സാധാരണക്കാരെ…
Read Moreപേ വാർഡ് സംഭവം! പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് സുരക്ഷാ ജീവനക്കാരൻ; സംഭവത്തെക്കുറിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരന് പറയുന്നത് ഇങ്ങനെ…
കോട്ടയം: മെഡിക്കൽ കോളജിൽ മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ചുവെന്ന സംഭവം വാസ്തവിരുദ്ധമാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സുരക്ഷാ ജീവനക്കാരൻ. കാർഡിയോളജി വിഭാഗത്തിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടയാളെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തുവെന്നും ഇയാളുടെ ബന്ധുവാണ് 13-ാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് പേ വാർഡിൽ താമസിക്കുന്നതായി സ്റ്റേ പാസ് വാങ്ങിയത്. കാർഡിയോളജി വിഭാഗത്തിൽ നിന്നും ഡിസ്ചാർജ് ചെയ്തു കഴിഞ്ഞിട്ടും രണ്ടു ദിവസത്തേക്കു കൂടി താമസിക്കാനുള്ള സ്റ്റേ പാസ് ഇവരുടെ പക്കലുണ്ടായിരുന്നതിനാലാണ് ഇവർ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ചത്. മറ്റൊരു വാർഡിൽ ചികിത്സയിൽ കഴിയുന്പോൾ കാർഡിയോളജി പേ വാർഡിൽ താമസിക്കാൻ സാധിക്കില്ലെന്ന കാര്യം ഇവർക്ക് അറിയില്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. സംഭവം പുറത്തുവരുന്പോഴാണ് താനും ഇക്കാര്യങ്ങൾ അറിയുന്നതെന്നും വിവരങ്ങൾ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
Read Moreകാഞ്ഞിരപ്പള്ളിയെച്ചൊല്ലി എൽഡിഎഫിൽ ഉടക്ക്! ഒരു കാരണവശാലും സീറ്റ് വിട്ടു തരില്ലെന്ന നിലപാടില്‍ സിപിഐയും
കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിൽ വീട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ. ഇതോടെ കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലി എൽഡിഎഫിൽ പിടിവലി. പഴയ മുന്നണി സംവിധാനത്തിൽ യുഡിഎഫിൽ കേരള കോണ്‍ഗ്രസ്-എമ്മും എൽഡിഎഫിൽ സിപിഐയും മൂന്നു പതിറ്റാണ്ടായി നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമായിരുന്നു കാഞ്ഞിരപ്പള്ളി. നിലവിൽ കേരള കോണ്‍ഗ്രസ് എമ്മിലെ എൻ. ജയരാജാണ് എംഎൽഎ. കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും. എന്നാൽ ഒരു കാരണവശാലും സീറ്റ് വിട്ടു തരില്ലെന്ന നിലപാടിലാണ് സിപിഐയും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കി പകരം മറ്റൊരു സീറ്റ് വാങ്ങുമെന്ന് രാഷ്്ട്രീയ സംസാരമുണ്ടായിരുന്നു. എന്നാൽ ഇന്നലെ ചേർന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനമാണെടുത്തത്. ഇതോടെ പാലാ സീറ്റിനു പുറമേ കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിലും തർക്കം രൂക്ഷമായിരിക്കുന്നത്.…
Read Moreഹോട്ടൽ അടയ്ക്കാനൊരുങ്ങവെ ചിക്കൻഫ്രൈ ആവശ്യപ്പെട്ട് എത്തി; ഭക്ഷണസാധനങ്ങൾ തീർന്നെന്നു പറഞ്ഞപ്പോള്‍ അസഭ്യവര്‍ഷം! ഏറ്റുമാനൂരിലെ ഹോട്ടൽ ആക്രമണം നടത്തിയ ഒരാളെ തിരിച്ചറിഞ്ഞു
ഏറ്റുമാനൂർ: നഗരമധ്യത്തിലെ താരാ ഹോട്ടലിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു. അതിരന്പുഴ അമ്മഞ്ചേരി സ്വദേശി ക്രിസ്റ്റിയെയാണ് സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇയാൾ പല കേസുകളിലും പ്രതിയാണ്. അക്രമത്തിനു നേതൃത്വം നല്കിയ പ്രതികൾ ഇന്നലെ അതിരന്പുഴയിലുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് ഇവർ കടന്ന് കളഞ്ഞിരുന്നു. ഞായാറാഴ്ച രാത്രി 11 ഓടെ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം അര മണിക്കൂറുകളോളം ഹോട്ടലിൽ ഭീതി പടർത്തി അഴിഞ്ഞാടുകയായിരുന്നു. ഹോട്ടലിന്റെ റിസപ്ഷൻ കൗണ്ടർ ഉൾപ്പെടെ വെട്ടിപ്പൊളിക്കുകയും ഹോട്ടലുടമയേയും ജീവനക്കാരനെയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഹോട്ടൽ അടയ്ക്കാനൊരുങ്ങവെ ചിക്കൻഫ്രൈ ആവശ്യപ്പെട്ട് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഭക്ഷണസാധനങ്ങൾ തീർന്നെന്നും കട അടയ്ക്കാനൊരുങ്ങുകയാണെന്നും പറഞ്ഞതോടെ അസഭ്യവർഷവുമായി ഇരുവരും കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് കടയുടെ വെളിയിലേക്കിറങ്ങിയ യുവാക്കളിൽ ഒരാൾ വാക്കത്തി പോലുള്ള ആയുധവുമായി തിരികെ…
Read Moreപത്രവിതരണക്കാരന്റെ സത്യസന്ധത! ദമ്പതികൾക്ക് രണ്ടു ലക്ഷം രൂപയും സ്വർണവളകളും അടങ്ങിയ ബാഗ് തിരികെക്കിട്ടി
തിരുവാർപ്പ്: പത്രവിതരണക്കാരന്റെ സത്യസന്ധതയിൽ ദന്പതികൾക്ക് തിരികെ ലഭിച്ചതു രണ്ടു ലക്ഷം രൂപയും മൂന്നു സ്വർണവളയും അടങ്ങിയ ബാഗ്. കാഞ്ഞിരം പാലത്തിന്റെ ഇറക്കത്തിൽ റോഡരികിലായി കിടന്ന ബാഗ് പുലർച്ചെ നാലിനു പത്രവിതരണം നടത്തുന്നതിനിടയിലാണ് തിരുവാർപ്പ് നെടുംതറ മനോജ് (44)ന് കളഞ്ഞുകിട്ടിയത്. സമീപപ്രദേശങ്ങളിൽ ഉടമയെ അന്വേക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പത്രവിതരണം നടത്താതെ ബാഗുകിട്ടിയ സ്ഥലത്തിനു സമീപം കടത്തിണ്ണയിൽ കാത്തുനിന്നു. 5.30 ഓടെ ബാഗ് നഷ്ടപ്പെട്ട കിളിരൂർ സ്വദേശികളായ ദന്പതികൾ നിറകണ്ണുകളോടെ എത്തി തിരയുന്നതു കണ്ടു. തുടർന്ന് വിവരങ്ങൾ അന്വേഷിച്ച് യഥാർഥ ഉടമകളാണെന്നു ബോധ്യപ്പെട്ടു ബാഗ് തിരികെ നൽകുകയും ചെയ്തു. കാഞ്ഞിരത്തിൽനിന്നുള്ള ആദ്യ ബസിനു കോട്ടയത്തേക്ക് പോകാനെത്തിയപ്പോഴാണ് ദന്പതികൾക്ക് ബാഗ് നഷ്ടപ്പെട്ടത്. മനോജിന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞ നാട്ടുകാർ ഇന്നലെ വൈകുന്നേരം അദ്ദേഹത്തെ അഭിനന്ദിക്കാൻ യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15-ാം വാർഡ് ബിജെപി സ്ഥാനാർഥിയായിരുന്ന മനോജിനെ ചടങ്ങിൽ ബിജെപി ഏറ്റുമാനൂർ…
Read More