അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വും അവ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​വും! ഹോട്ടൽ മേഖലയിൽ ദുരിതം കൂടിയതായി വ്യാപാരികൾ

കോ​ട്ട​യം: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വും അവ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​വും ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​ഞ്ഞി​രു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കു പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വും അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​വു​മാ​ണ് ഇ​രു​ട്ട​ടി​യാ​യ​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ല 1542 രൂ​പ​യാ​ണ്. 150 മു​ത​ൽ 200രൂ​പ വ​രെ​യാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മാ​ത്രം സി​ലി​ണ്ട​റി​നു വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കൃ​ത്യ​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ളെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും അ​ക​ന്ന ജ​നം തി​രി​കെ വ​ന്നു തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച് ലാ​ഭം എ​ടു​ക്കു​ക എ​ന്ന​ത് ഹോ​ട്ട​ലു​ക​ളെ സം​ബ​ന്ധി​ച്ചു പ്രാ​യോ​ഗി​ക​വു​മ​ല്ല.

ഓ​രോ ദി​വ​സ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദി​വ​സ​വും വി​ല കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ള​ത്.

ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും അ​ക​റ്റു​മെ​ന്ന​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഇ​തി​നും സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ളു​ടെ വ​യ​റ്റ​ത്ത​ടി​ച്ച് അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ലൈ​സ​ൻ​സും ഫീ​സു​ക​ളും മ​റ്റു വ​ൻ ചാ​ർ​ജു​ക​ളും ന​ൽ​കി​യ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ഇ​വ​യൊ​ന്നു​മി​ല്ലാ​തെ റോ​ഡ​രി​കി​ൽ ഒ​രു പ​ടു​ത​യും വ​ലി​ച്ചു കെ​ട്ടി​യും വാ​ഹ​ന​ത്തി​ലും മ​റ്റു​മാ​യി അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ പ​ണം കൊ​യ്യു​ന്ന​ത്. ഇ​തെ​ല്ലാം കൂ​ടി​ച്ചേ​രു​ന്പോ​ൾ ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

വാ​ണി​ജ്യ സി​ലി​ണ്ട​റി​നും പ​ല​ച​ര​ക്ക് പ​ച്ച​ക്ക​റി തു​ട​ങ്ങി​യ അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്കും അ​മി​ത​മാ​യി വി​ല വ​ർ​ധി​ച്ച​തി​ൽ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​സി​ഡ​ന്‍റ് കെ.​കെ. ഫി​ലി​പ്പ് കു​ട്ടി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്് ആ​ർ.​സി. നാ​യ​ർ, ട്ര​ഷ​റ​ർ പി.​എ​സ്. ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment