തൊടുപുഴ: കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയുണ്ടായ വഴക്കിന്റെ പേരിൽ ആറര വയസുകാരനെ മർദിച്ച അയൽവാസിയായ വീട്ടമ്മയ്ക്കെതിരേ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. കുന്പംകല്ല് മലേപ്പറന്പ് കോളനിയിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഫാത്തിമയ്ക്കെതിരെയാണ് (60) തൊടുപുഴ പോലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സമപ്രായക്കാരായ കുട്ടികൾ കളിക്കുന്നതിനിടെ പരസ്പരം വഴക്കുണ്ടാക്കുകയായിരുന്നു. ഇതിൽ ഫാത്തിമയുടെ മകന്റെ കുട്ടിയെ തല്ലിയെന്ന് ആരോപിച്ച് ഇവർ ആറര വയസുകാരന്റെ കൈ പിന്നിലേക്ക് കെട്ടി കൈ കൊണ്ട് മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ശിശുക്ഷേമസമിതിക്കും പോലീസിലും പരാതി നൽകി. നാല് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ മർദ്ദിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ രാവിലെ ബന്ധുക്കളും സ്ത്രീകളടക്കമുള്ള നാട്ടുകാർ പ്രതിഷേധവുമായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ സംഭവത്തിൽ മൂന്ന് ദിവസം മുന്പ് തന്നെ കേസെടുത്തിട്ടുണ്ടെന്ന് സി. ഐ…
Read MoreCategory: Kottayam
ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക! ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നിങ്ങളുടെ പിന്നാലെയുണ്ടാകാം; മാനത്തൂരിൽ മാലമോഷ്ടാക്കൾ വീണ്ടുമെത്തി
മാനത്തൂർ: മാനത്തൂരിലുടെയും സമീപ പ്രദേശങ്ങളിലുടെയും ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം നിങ്ങളുടെ പിന്നാലെയുണ്ടാകാം. ഇന്നലെ ഉച്ചകഴിഞ്ഞു പാലാ-തൊടുപുഴ റോഡിലെ മാനത്തൂർ പെട്രോൾ പന്പിന് സമീപം പെട്ടിക്കട നടത്തുന്ന കുറ്റിപൂവത്തുങ്കൽ അമ്മിണി (65)യുടെ ഒരുപവൻ തൂക്കമുള്ള സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. തൊടുപുഴ ഭാഗത്തുനിന്ന് പൾസർ ബൈക്കിൽ എത്തിയ മോഷ്ടാക്കൾ അമ്മിണിയോട് നാരങ്ങാവെള്ളം ആവശ്യപ്പെടുകയും അതിലൊരാൾ കടയുടെ പിന്നിലൂടെ വന്ന് മാല പൊട്ടിച്ചു കടന്നുകളയുകയുമായിരുന്നു. അമ്മിണി ഒച്ചവച്ചതുകേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽക്കയറി പാലാ ഭാഗത്തേക്കു രക്ഷപ്പെട്ടിരുന്നു. ബൈക്കിന്റെ നന്പർവച്ച് അന്വേഷണം നടത്തിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള ഒരു കാറിന്റെ നന്പരാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നു നാട്ടുകാർ പറയുന്നു. ഏതാനും ദിവസങ്ങൾക്കു മുന്പു പ്രവിത്താനത്തും വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നിരുന്നു. കഴിഞ്ഞ ദിവസം മാനത്തൂരിനു സമീപത്തെ ആൾ സഞ്ചാരം കുറഞ്ഞ…
Read Moreജാഥകൾ വരവായ്! ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ; തെരഞ്ഞെടുപ്പിനൊരുങ്ങി കോട്ടയം
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകൾ ജില്ലയിൽ എത്തുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജാഥകൾ ഫെബ്രവുരി രണ്ടും മൂന്നും വാരവും ബിജെപിയുടെ ജാഥ ഈമാസം അവസാനവുമാണ് ജില്ലയിലെത്തുന്നത്. വിവിധ സർവീസ് സംഘടനകളുടെ ജില്ലാ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും അണിയറയിൽ സജീവമായി കഴിഞ്ഞു. ഐശ്വര്യ കേരള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും. തുടർന്ന് 10ന് കേരള കോണ്ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനുശേഷം ഉച്ചകഴിഞ്ഞു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം. വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ…
Read Moreരാഷ്ട്രീയ നേതാവിന്റെ ബന്ധു! കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ച സംഭവം; സ്ത്രീകളുമായുള്ള മോശമായ പെരുമാറ്റത്തിന് സെക്യൂരിറ്റിക്കെതിരേ ആരോപണങ്ങളുമായി പലരും രംഗത്ത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ച സുരക്ഷാ ജീവനക്കാാരനെതിരെയുള്ള പരാതിയിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാൾ ഡ്യൂട്ടി ചെയ്തിരുന്ന സമയത്ത് കൂടെ ജോലി ചെയ്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പേ വാർഡ് അനുവദിച്ച് കിട്ടാൻ സെക്യൂരിറ്റി പൂരിപ്പിച്ച് നൽകിയ ഫോമിൽ അപേക്ഷക, ജില്ലയിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവിന്റെ ബന്ധുവാണെന്ന് എഴുതി ചേർത്തിരുന്നു. ഈ അപേക്ഷാഫോമും, തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം പരിശോധിക്കും. സ്ത്രീകളുടെ ആരോപണങ്ങൾ ആരോപണ വിധേയനായ സെക്യൂരിറ്റിക്കെതിരെ സ്ത്രീകളുമായുള്ള മോശമായ പെരുമാറ്റത്തിന് കൂടുതൽ ആരോപണങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. ആർപ്പുക്കര ഇല്ലിചുവട് കാട്ടുപാറ പ്രദേശത്തുനിന്നും കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി ചെയ്യുന്ന സുരക്ഷാ വിഭാഗം ജീവനക്കാരനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലാണ് സംഭവം. 13-ാം വാർഡിൽ ചികിത്സയിൽ…
Read Moreഏഴു ദിവസത്തെ ക്വാറന്റൈനുശേഷം നടത്തിയ കോവിഡ് ടെസ്റ്റില് പോസിറ്റീവ്! കോവിഡ് ബാധിതയായ യുവതി ആംബുലൻസിലിരുന്ന് പരീക്ഷയെഴുതി
കടുത്തുരുത്തി: കോവിഡ് ബാധിച്ച യുവതി ആംബുലൻസിലിരുന്ന് പിഎസ്സി പരീക്ഷയെഴുതി. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്2 പരീക്ഷയാണ് തലയോലപ്പറന്പ് വരിക്കാംകുന്ന് സ്വദേശിയായ 24 കാരി ആംബുലൻസിലിരുന്ന് എഴുതിയത്. കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് എച്ച്എസ്എസിലെ പരീക്ഷാ കേന്ദ്രത്തിൽ ശനിയാഴ്ചയാണ് പരീക്ഷ നടന്നത്. ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി ഒരാഴ്ച മുന്പാണ് പിഎസ്സി പരീക്ഷയെഴുതാനായി നാട്ടിലെത്തിയത്. ഏഴു ദിവസത്തെ ക്വാറന്റൈനുശേഷം നടത്തിയ കോവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ടെസ്റ്റിൽ പോസിറ്റിവാണെന്ന പരിശോധനാഫലം പരീക്ഷ നടന്ന 30 ന് രാവിലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. പിന്നീട് പിഎസ്സി ഓഫീസുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയശേഷമാണ് യുവതി പരീക്ഷയെഴുതിയത്.
Read Moreഇനി ചക്കയുടെ കാലം! അതിർത്തി കടക്കുന്നതു ടണ് കണക്കിനു ചക്ക; വരിക്കച്ചക്ക മാത്രം തേടി വന്നിരുന്നവർ ഇപ്പോൾ എതു ചക്കയും ശേഖരിക്കും
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും ടണ് കണക്കിനു ചക്ക അതിർത്തി കടക്കുന്നു. തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ചക്ക കയറ്റിവിടുന്നത്. കേരളത്തിൽ ഇപ്പോൾ ചക്കയുടെ സീസണാണ്. കാലാവസ്ഥാവ്യതിയാനം മൂലം ഇത്തവണ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ പലയിടങ്ങളിലും ചക്കയുടെ ഉത്പാദനം കുറഞ്ഞെങ്കിലും മൂപ്പെത്തിയ ചക്ക തേടി ആളുകൾ ഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങുകയാണ്. മൂൻ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നാണ് കച്ചവടക്കാർ അധികമെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. അതേപോലെ വരിക്കച്ചക്ക മാത്രം തേടി വന്നിരുന്നവർ ഇപ്പോൾ എതു ചക്കയും ശേഖരിക്കും. ഉൾഗ്രാമങ്ങളിൽ നിന്നും ചക്ക ശേഖരിച്ച് ദേശീയ പാതയോരത്ത് എത്തിച്ചാണ് കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കെകെ റോഡിൽ പാറത്തോട്, മുണ്ടക്കയം, എരുമേലി, പൂഞ്ഞാർ മേഖലകളിലാണ് ചക്ക എത്തിച്ച് കയറ്റി അയയ്ക്കുന്നത്. ചെറിയ പിക്കപ്പ് ലോറികളിൽ ഐസ്കട്ടകൾ അടുക്കി ശീതീകരിച്ചാണ് ചക്ക കയറ്റി അയയ്ക്കുന്നത്.…
Read Moreമൊബൈൽ ഫോണും ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും വരെ പണയം വച്ചു..! അഭ്രപാളിയിലെ സംവിധായകൻ, ജീവിതത്തിൽ പുതിയ റോളിൽ
കോട്ടയം: കോവിഡ് ഭീഷണിയിലും മലയാള സിനിമയ്ക്കു കരുത്തായി നിന്ന സംവിധായകൻ ഇപ്പോൾ ജീവിക്കാനായി സോമാറ്റോയിൽ ഭക്ഷണമെത്തിക്കുന്ന ജോലി ചെയ്യുന്നു. കോട്ടയം സംക്രാന്തി സ്വദേശി റിയാസ് മുഹമ്മദാണ് സിനിമയേക്കാൾ സിനിമാറ്റിക്കായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത്. റിയാസ് ആദ്യമായി സംവിധാനം ചെയ്ത “അമീറ’ പ്രദർശനത്തിനെത്തുന്ന വേളയിലാണ് പുതിയ വെല്ലുവിളികളെ തരണം ചെയ്തുള്ള ജീവിതയാത്ര. കോവിഡ് കാലത്ത് മലയാള സിനിമ നിശ്ചലമായ സമയത്ത് ധൈര്യപൂർവം മുന്നോട്ടിറങ്ങി പൂർണമായും ഒൗട്ട്ഡോറിൽ ഷൂട്ട് ചെയ്തു സിനിമ ഒരുക്കിയ സംവിധായകനാണ് ഇപ്പോൾ സംവിധാന തൊപ്പിയിൽ നിന്നു സൊമാറ്റോയുടെ തൊപ്പിയണിഞ്ഞിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച റിയാസ് കുറച്ചു നാളായി തന്റെ ആദ്യ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. കാലങ്ങളായി സിനിമയുടെ പിന്നാലെ നടന്നപ്പോൾ സാന്പത്തികമായുള്ള നേട്ടത്തെക്കുറിച്ച് ഈ കലാകാരൻ ചന്തിച്ചിരുന്നില്ല. മാസങ്ങൾക്കു മുന്പ് തന്റെ പിതാവിനു പെട്ടെന്നു ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ തന്റെ മൊബൈൽ ഫോണും…
Read Moreഇനി ജാഥകളുടെ നാളുകൾ ! കേരള യാത്രയും ‘ഐശ്വര്യ’ കേരള യാത്രയും തെക്കൻ മേഖല ജാഥയും…
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകൾ ജില്ലയിൽ എത്തുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജാഥകൾ ഫെബ്രവുരി രണ്ടും മൂന്നും വാരവും ബിജെപിയുടെ ജാഥ ഈമാസം അവസാനവുമാണ് ജില്ലയിലെത്തുന്നത്. വിവിധ സർവീസ് സംഘടനകളുടെ ജില്ലാ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും അണിയറയിൽ സജീവമായി കഴിഞ്ഞു. ഐശ്വര്യ കേരള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും. തുടർന്ന് 10ന് കേരള കോണ്ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനുശേഷം ഉച്ചകഴിഞ്ഞു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം. വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ…
Read Moreവിദൂര പഠനംവഴി ഉന്നതബിരുദം! സാധാരണക്കാരിൽനിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; കോട്ടയത്തെ ഈ സ്ഥാപനത്തിൽ പഠിച്ചവർ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നു പോലീസ്
കോട്ടയം: വിദൂര പഠനംവഴി ഉന്നതബിരുദം നേടാമെന്നു വിശ്വസിപ്പിച്ച് സാധാരണക്കാരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ) മാനേജിംഗ് ഡയറക്ടർമാർ അറസ്റ്റിൽ. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വെസ്റ്റ് പോലീസാണു പിടികൂടിയത്. മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പൂവല്ലൂർ ഷരീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശേരി അബ്ദുൾ ആഷിഫ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോട്ടയം നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. തമിഴ്നാട്ടിലെ മധുര കാമരാജ് സർവകലാശാല അടക്കം വിവിധ സർവകലാശാലകളുടെ ഡിഗ്രി കോഴ്സുകൾ ഹ്രസ്വകാലയളവിൽ പാസാക്കി സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പറഞ്ഞാണ് ഇവർ വിദ്യാർഥികളെ ആകർഷിച്ചിരുന്നത്. മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ മൂന്നു വർഷ ബിബിഎ സർട്ടിഫിക്കറ്റ് ആറുമാസം കൊണ്ടു നൽകാമെന്നു വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവിൽനിന്നും 33000 രൂപ ഫീസായി വാങ്ങിയ…
Read Moreആറുമാസത്തോളം തങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടുണ്ട്..! യുവതിയുടെ മരണത്തിൽ പങ്കില്ല; ആരോപണം നിഷേധിച്ച് ടിജിൻ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തി വൈരാഗ്യം മൂലം തന്നെ പ്രതിയാക്കാൻ ഗൂഢശ്രമം നടക്കുന്നതായി യുവാവ്. കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ റ്റിഞ്ചു മൈക്കിളിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ടിജിൻ ജോസഫ് ആരോപണ വിധേയനായിട്ടുള്ളത്. 2019 ഡിസംബർ 15ന് ടിജിന്റെ വീട്ടിലാണ് റ്റിഞ്ചുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഒരു കുഞ്ഞുമുണ്ടായിരുന്ന ടിജിനൊപ്പം നേരത്തെ വിവാഹിതയായിരുന്ന റ്റിഞ്ചു താമസിച്ചുവരികയായിരുന്നു. ഭർത്തൃവീട്ടിൽ നിന്ന് സ്വന്ത ഇഷ്ടപ്രകാരമാണ് റ്റിഞ്ചു ഇറങ്ങിപ്പോന്നതെന്നും താൻ പോലും വീട്ടിൽ ഇല്ലാത്തദിവസമാണ് അവിടെയെത്തി താമസിച്ചതെന്നും ടിജിൻ പറഞ്ഞു. ഭർത്തൃവീട്ടുകാരുടെ പരാതിയിൽ റ്റിഞ്ചുവിനെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും താൻ ടിജിന്റെ വീട്ടിൽ സ്വന്ത ഇഷ്ടപ്രകാരം കഴിയുകയാണെന്ന് എഴുതിവയ്ക്കുകയുമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് റ്റിഞ്ചുവിന്റെ മാതാപിതാക്കൾ ഒരു പരാതിയും പറഞ്ഞിരുന്നില്ല. മരണശേഷം മാത്രമാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. യുവതി സ്വയം ജീവനൊടുക്കുകയായിരുന്നെന്നും ഇതിൽ…
Read More