കോട്ടയം: ജില്ലയിലെ കടുത്തുരുത്തി ഒഴികെ എട്ടും സീറ്റും വേണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാട് എടുത്തതോടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള സീറ്റുവിഭജനം തലവേദനയാകുമെന്ന് ഉറപ്പായി. സിറ്റിംഗ് സീറ്റായ കടുത്തുരുത്തിക്കും ചങ്ങനാശേരിക്കും പുറമേ പാലാ, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ഇതിൽ പാലാ വിട്ടു നൽകാൻ തയാറാണെങ്കിലും ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഈ രണ്ടു സീറ്റുകളിലും മത്സരിക്കാൻ ജോസഫ് വിഭാഗത്തിൽ നിരവധി നേതാക്കൾ ഇതിനോടകം രംഗത്ത് എത്തിയിട്ടുമുണ്ട്. പൂഞ്ഞാർ, ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ നോട്ടമിട്ട് കോണ്‍ഗ്രസിലും നിരവധി നേതാക്കളാണ് രംഗത്തുള്ളത്.
Read MoreCategory: Kottayam
ആരോ ഒറ്റി..! കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി; സംഭവം വൈക്കം ഉദയനാപുരത്ത്
വൈക്കം: കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വൈക്കം ഉദയനാപുരം മൂലയിൽ നവീൻ ജോയി(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. നവീൻ കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയിൽ ഇയാൾ കീരിയെ കറിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാന്പിളുകൾ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിപിൻ കെ.ചന്ദ്രൻ, ജോസഫ്, ഫോറസ്റ്റ് വാച്ചർ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreനോ മാസ്ക്… നോ എൻട്രി..! മാസ്ക് ധരിക്കാതെ ആരും ഇങ്ങോട്ട് വരേണ്ട; പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അതിര്‍ത്തിയില്‍ ഉണ്ട്
അയ്മനം: മാസ്ക് ധരിക്കാതെ ആരും അയ്മനം പഞ്ചായത്തിലേക്ക് വരരുത്. ആർക്കും പ്രവേശനവും അനുവദിക്കില്ല. പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ’നോ മാസ്ക് നോ എൻട്രി’ കാന്പയിൻ എന്ന പേരിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും ചേർന്നാണു പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വാർഡുകളിലും ആരോഗ്യ ജാഗ്രതാ സമിതികൾ സജീവമാക്കാനും വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് അതിർത്തിയിൽ പോലീസിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ടാകും. മാസ്ക് ധരിക്കാത്തവരെ പഞ്ചായത്തിലേക്ക് പ്രവേശിപ്പിക്കില്ല. കണ്ടയ്ൻമെന്റ് സോണിൽ ജാഗ്രതാ സമിതി കൂടി മൈക്ക് അനൗണ്‍സ്മെന്റും അണുവിമുക്ത പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജിയും മെഡിക്കൽ ഓഫീസർ ഡോ. മിനിജ…
Read Moreനല്ല മഞ്ഞ നിറവും രുചിയും, ചിപ്സുണ്ടാക്കാൻ ഏത്തനേക്കാളും കേമന്‍ ! ഇന്തോനേഷ്യൻ പൊപൗലു മഞ്ഞപ്പെട്ടിയിലും; പ്രത്യേകതകള്‍ ഇങ്ങനെ…
നെടുങ്കണ്ടം: പൊപൗലുവിന്റെ രുചി ഇടുക്കിയിലും. നെടുങ്കണ്ടം മഞ്ഞപ്പെട്ടി ദേവാലയ മുറ്റത്താണ് പൊപൗലു വിളഞ്ഞത്. ഇന്തോനേഷ്യക്കാരനാണ് പൊപൗലു. കാഴ്ചയ്ക്കുതന്നെ കൗതുകം തോന്നുന്ന രൂപം. ഏത്തപ്പഴത്തിന് സമാനമായ രുചി. ചിപ്സുണ്ടാക്കാൻ ഏത്തനേക്കാളും കേമനാണ് പൊപൗലു. മൂന്നേകാൽ കിലോ ഏത്തക്കായ വറുക്കുന്പോഴാണ് ഒരുകിലോ ചിപ്സ് ലഭിക്കുന്നതെങ്കിൽ രണ്ടുകിലോ പൊപൗലു പച്ചക്കായയിൽനിന്ന് ഒരു കിലോ ചിപ്സ് ലഭിക്കും. നല്ല മഞ്ഞ നിറവും രുചിയും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെങ്കിലും അപൂർവമായാണ് പൊപൗലു ഇവിടെ കൃഷിചെയ്യുന്നത്. തങ്കമണി കർഷക സംഘത്തിൽ എത്തിച്ച വിത്തുകളിൽനിന്നാണ് മഞ്ഞപ്പെട്ടി സെന്റ് മേരീസ് ദേവാലയ വികാരി ഫാ. ജോസഫ് പൗവത്ത് വിത്ത് സ്വന്തമാക്കിയത്. ദേവാലയ മുറ്റത്ത് പരിപാലിച്ച രണ്ടു വാഴകളാണ് കുലച്ചത്. ഇന്തോനേഷ്യയിൽ വ്യാപകമായി ഈ വാഴയാണ് കൃഷിചെയ്യുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ പൊപൗലു നന്നായി വളരുമെന്നു കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കായ് പഴുക്കുന്തോറും…
Read Moreപി.സി. ജോർജ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു..! എംഎൽഎയ്ക്കെതിരേ വിമർശനവുമായി ഓർത്തഡോക്സ് സഭാ നേതൃത്വം
കോട്ടയം: പി.സി. ജോർജ് എംഎൽഎയ്ക്കെതിരേ വിമർശനവുമായി ഓർത്തഡോക്സ് സഭാ നേതൃത്വം. ജോർജ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. യാക്കോബായ വിഭാഗത്തിനുള്ള ജോർജിന്റെ പിന്തുണ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും സഭാ നേതൃത്വം അറിയിച്ചു. യാക്കോബായ സഭ നേരിടുന്നത് അന്യായമായ വിധിയെ തുടർന്നുള്ള നീതി നിഷേധമാണെന്ന് കഴിഞ്ഞ ദിവസം പി.സി. ജോർജ് പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ യാക്കോബായ സഭയുടെ രാപകൽ സഹന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജോർജിന്റെ പരാമർശം. കേരളത്തിലെ 35 നിയോജക മണ്ഡലങ്ങളിൽ ആരു ജയിക്കണം എന്നു തീരുമാനിക്കാനുള്ള ശക്തി യാക്കോബായ സഭയ്ക്ക് ഉണ്ടെന്നും സഭ വിചാരിച്ചാൽ സഭയിൽ നിന്നുള്ള എംഎൽഎമാരെ നിയമസഭയിലേക്ക് അയയ്ക്കാൻ കഴിയുമെന്നും ജോർജ് പറഞ്ഞു.
Read Moreസ്ഥലം കളിക്കളത്തിനു മാത്രമായി ഉപയോഗിക്കണം! മകന്റെ ഓർമയ്ക്കായി സ്റ്റേഡിയം പണിയാൻ 80 സെന്റ് സ്ഥലം പഞ്ചായത്തിനു സൗജന്യമായി നല്കി
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലെ കുറുമുളളൂര്‍ കരയില്‍ കോളവേലില്‍ കെ.യു. ജെയിംസ് 80 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി. പഞ്ചായത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുളള സ്റ്റേഡിയം നിര്മിക്കുന്നതിനായാണ് മകന് ഫിലിപ്പ് ജെയിംസിന്റെ ഓര്‍മയ്ക്കായി പഞ്ചായത്തിന് സ്ഥലം ദാനം ചെയ്തത്. സ്ഥലം കളിക്കളത്തിനു മാത്രമായി ഉപയോഗിക്കണമെന്നും ഫിലിപ്പ് ജെയിംസിന്റെ ഓര്‍മയ്ക്കായി രേഖപെടുത്തണമെന്നുമാണ് സ്ഥലം ദാനം ചെയ്തപ്പോള്‍ ജെയിംസിന്റെ വ്യവസ്ഥ. പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജിന്റെ ശ്രമങ്ങളാണ് ഇതിനു സഹായകമായത്. പഞ്ചായത്തിന് ലഭിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന് ഫീസ് ഉള്‍പെടെയുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി ആധാരം എഴുതി വാങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയില്‍ ഉള്‍പെടുത്തി ഈ സ്ഥലത്ത് ആധുനിക നിലവാരത്തിലുളള സ്റ്റേഡിയമായി ഉയര്‍ത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ്, സെക്രട്ടറി ബെന്നി ജേക്കബ് എന്നിവര്‍ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ ഫയൽ കാണാനില്ല! പദ്ധതി അട്ടിമറിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി ആറാട്ടുവഴി നിവാസികള്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ റോഡ് നവീകരണ പദ്ധതി അപ്രത്യക്ഷമായി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഒളശ്ശ-ഏനാദി-ആറാട്ടുവഴി ധന്വന്തരിക്ഷേത്ര റോഡ് നവീകരണ പദ്ധതിയാണ് ഒരു മാസത്തെ ഇടവേളയിൽ മുങ്ങിയത്. കഴിഞ്ഞ ബജറ്റില്‍ അഞ്ചു ലക്ഷം രൂപ വകയിരുത്തിയ പദ്ധതി ഭരണാനുമതി ലഭിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് കടന്നുവന്നത്. തെരഞ്ഞെടുപ്പിനു ശേഷം പരിശോധിച്ചപ്പോഴാണ് ബജറ്റിൽ വകയിരുത്തിയ പദ്ധതി വെട്ടിമാറ്റിയത് കണ്ടെത്തിയത്. 378/2020-21 എന്ന പദ്ധതിയാണ് ഭരണ സമിതി ഇല്ലാതിരുന്ന കാലത്ത് റദ്ദാക്കിയത്. ഇത്തരമൊരു പദ്ധതിയുടെ ഫയല്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി കഴിയുന്നതുവരെ നിലവിലുണ്ടായിരുന്നുവെന്ന്് ജില്ലാ പഞ്ചായത്ത്് മുന്‍ പ്രസിഡന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. നടപടികൾ ഏറെക്കുറെ പൂർത്തിയായിരുന്നുവെന്നും അദേഹം അറിയിച്ചു. തകര്‍ന്ന ക്ഷേത്രവഴിക്കായി നാട്ടുകാരുടെ അഭ്യര്‍ഥന പ്രകാരമാണ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയത്്. അയ്മനം ഗ്രാമ പഞ്ചായത്തിലെ തീര്‍ത്തും ശോച്യമായ…
Read Moreഎന്തൊക്കെ ആയിരുന്നു…! കാഞ്ഞിരപ്പള്ളി സീറ്റിൽ പിടിവിട്ട് സിപിഐ ; പകരം ചങ്ങനാശേരി സീറ്റ് വാങ്ങാന്‍ ശ്രമം
കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിൽ വീട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽനിന്ന് സിപിഐ ജില്ലാ നേതൃത്വം അയയുന്നതായി സൂചന. മുൻവർഷങ്ങളിൽ കാഞ്ഞിരപ്പള്ളി സീറ്റിൽ കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും നേർക്കുനേർ മത്സരിച്ചിരുന്നതാണ്. ജോസ് കെ. മാണി വിഭാഗം എൽഡിഎഫിൽ എത്തിയതോടെ സീറ്റ് തങ്ങൾക്കു വേണമെന്ന നിലപാടിലാണ് ജോസ് വിഭാഗം. ആദ്യഘട്ടത്തിൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ. പീന്നിട് കാഞ്ഞിരപ്പള്ളിക്കു പകരം കോട്ടയം സീറ്റ് നല്‍കാമെന്ന് സിപിഎം ഫോർമുലയും സിപിഐ തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു നല്കി പകരം ചങ്ങനാശേരി സീറ്റ് വാങ്ങാനാണ് സിപിഐ ശ്രമിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സീറ്റ് ചർച്ച നടത്തിയില്ല. മറിച്ചു തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ് നടത്തിയത്. നിലവിൽ സിപിഐയ്ക്കു രണ്ടു സീറ്റുകളാണ് ജില്ലയിലുള്ളത്.…
Read More108 ആംബുലൻസ് വൈദ്യസഹായമെത്തിച്ചു, രാജസ്ഥാൻ സ്വദേശിക്ക് വീട്ടിൽ സുഖപ്രസവം; ഗീതയുടെ മൂന്നാമത്തെ പ്രസവം വീട്ടിൽ തന്നെയായിരുന്നു…
പത്തനംതിട്ട: കനിവ് 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ രാജസ്ഥാൻ സ്വദേശിനിക്ക് വീട്ടിൽ സുഖ പ്രസവം. രാജസ്ഥാൻ സ്വദേശിയും പൂഴിക്കാട് ബഥേൽ ഫാമിൽ താമസക്കാരനുമായ രാജു ശർമയുടെ ഭാര്യ ഗീതയാണ് (24) വീട്ടിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശ വർക്കറായ അനിതകുമാരി 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ അത്യാഹിത സന്ദേശം പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജിൻഷ ഫാസിൽ, പൈലറ്റ് അജേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. അജിൻഷയുടെ പരിശോധനയിൽ ഗീതയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു. അജിൻഷയുടെ വൈദ്യസഹായത്തിൽ 1.20ന് ഗീത കുഞ്ഞിനു ജന്മം നൽകി. പ്രഥമ ശുശ്രൂഷ…
Read Moreജഡ്ജിയുടെ വാഹനത്തിന് നേരേ കരിഓയിൽ ഒഴിച്ച ഘുനാഥൻ നായർ നാലു വർഷം മുമ്പ് നാടുവിട്ട് പോയതാണെന്ന് കുടുംബം; പ്രതിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു
എരുമേലി: ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ കരിഓയിൽ ഒഴിച്ച പ്രതിയെക്കുറിച്ച് എരുമേലി പോലീസ് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. എരുമേലി സ്വദേശി ആയിരുന്ന പ്രതി നാല് വർഷം മുന്‍പ് നാടുവിട്ടതാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഹൈക്കോടതി മുറ്റത്ത് ജഡ്ജിയുടെ വാഹനത്തിന് നേരെ കരി ഓയിൽ ഒഴിച്ച് എരുമേലി സ്വദേശി രഘുനാഥൻ നായർ അറസ്റ്റിലായത്. ഇതേതുടർന്ന് ജില്ലാ പോലീസ് ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം എരുമേലി പോലീസ് ഇയാളെക്കുറിച്ച് വിവര ശേഖരണം നടത്തുകയായിരുന്നു. എരുമേലി മണിപ്പുഴയിലാണ് പ്രതി രഘുനാഥൻ നായരും ഭാര്യയും രണ്ടു മക്കളും ഉൾപ്പെട്ട കുടുംബം കഴിഞ്ഞിരുന്നത്. രഘുനാഥൻ നായർ നാലു വർഷം മുന്‍പ് നാടുവിട്ട് പോയെന്നാണ് കുടുംബം അറിയിച്ചതെന്നു പോലീസ് പറഞ്ഞു. നിരവധി തവണ സമൂഹ മാധ്യമങ്ങളിൽ രഘുനാഥൻ നായർ ജെസ്നയുടെ തിരോധാനം സംബന്ധിച്ച് വിവാദം നിറഞ്ഞ വിവരങ്ങൾ നൽകിയിരുന്നെന്നും…
Read More