അ​ർ​ബു​ദ​ത്തെ തോ​ൽ​പ്പി​ച്ചു, ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: ശ​രീ​ര​ത്തെ കീ​ഴ​ട​ക്കാ​നെ​ത്തി​യ അ​ർ​ബു​ദ​ത്തോ​ടാ​യി​രു​ന്നു സ​ജി​യു​ടെ ആ​ദ്യ മ​ൽ​സ​രം. ഇ​പ്പോ​ൾ സ​ജി ചെ​ന്പ​ക​ശേ​രി​ൽ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ വീ​ണ് കൈ​യ്ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും പ്ലാ​സ്റ്റ​റി​ട്ട കൈ​യു​മാ​യി സ​ജി പ്ര​ചാ​ര​ണ തി​ര​ക്കി​ലാ​ണ്. കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ് സ​ജി ചെ​ന്പ​ക​ശേ​രി​ൽ. മൂ​ന്നു വ​ർ​ഷം മു​ന്പ് കൈ​യു​ടെ മ​സി​ലി​ലാ​ണ് അ​ർ​ബു​ദം പി​ടി​പെ​ട്ട​ത്. അ​ർ​ബു​ദ രോ​ഗ​ത്തെ​തു​ട​ർ​ന്ന് കൈ​ക​ൾ വ​ള​ഞ്ഞു പോ​യി. തു​ട​ർ​ന്ന് ശ്വാ​സ​കോ​ശ​ത്തെ​യും ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ഏ​റെ നാ​ള​ത്തെ ചി​കി​ൽ​സ​യെ തു​ട​ർ​ന്ന് രോ​ഗ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യി. ഇ​പ്പോ​ഴും മ​രു​ന്നു​ക​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗം ഇ​പ്പോ​ൾ സ​ജി​യെ അ​ല​ട്ടു​ന്നി​ല്ല. എ​ന്നാ​ൽ ആ​ർ​സി​സി​യി​ൽ എ​ത്തു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സ​ജി​യു​ടെ ഉ​ള്ളു​ല​ച്ചു. പി​ന്നീ​ടാ​ണ് കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി​യ​ത്. ചി​കി​ൽ​സ ആ​വ​ശ്യ​മു​ള്ള​വ​രെ വീ​ട്ടി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ ആ​ർ​സി​സി​യി​ൽ എ​ത്തി​ച്ച് ചി​കി​ൽ​സ​യും താ​മ​സ​വും ഭ​ക്ഷ​ണ​വു​മെ​ല്ലാം ഉ​റ​പ്പാ​ക്കി…

Read More

കോവിഡ് വരുത്തിയ മാറ്റങ്ങൾ..! വീഡിയോ അഭ്യർഥനയുമായി മുന്നണി നേതാക്കൾ; ഏറ്റെടുത്ത് പൊതുജനം

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​മു​ഖ​ നേതാക്കൾ വീ​ഡി​യോ അ​ഭ്യ​ർ​ഥ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​. കോ​വി​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു സ​ന്പ​ർ​ക്ക​മി​ല്ലാ​തെ വോ​ട്ട​റെ തേ​ടി നേ​താ​ക്ക​ൾ എ​ത്തു​ന്ന​തി​നോ​ട് ജ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​മാ​ണ് എ​ങ്ങും. ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന ചി​ഹ്ന​ത്തോ​ടെ​യു​ള്ള അ​ഭ്യ​ർ​ഥ​ന നേ​താ​ക്കന്മാ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യും. ഇ​തു സ്ഥാ​നാ​ർ​ഥി​യും അ​ണി​ക​ളും പ​ങ്കു​വെ​ച്ചു വോ​ട്ട​റു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. പ്ര​മു​ഖ നേ​താ​ക്കന്മാ​രു​ടെ വീ​ഡി​യോ അ​ഭ്യ​ർ​ഥ​ന​യ്ക്കു മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​കെ. ആ​ന്‍റ​ണി​ എന്നിവരും വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ല​ത്തൂ​ർ എം​പി ര​മ്യാ ഹ​രി​ദാ​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷു​മാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി എം.​എം. മ​ണി, എ. ​വി​ജ​യ​കു​മാ​ർ, എം.​എ. ബേ​ബി തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭ്യ​ർ​ഥ​ന​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്.…

Read More

വോ​ട്ടു​ക​ൾ പൊക്കിയെടുക്കാൻ…ക്രെയിൻ ഡ്രൈവറുടെ സീറ്റിൽനിന്ന് വോട്ടറുടെ മുന്നിൽ

കോ​ട്ട​യം: ക്രെ​യി​ൻ ഡ്രൈ​വ​റി​ൽ​നി​ന്ന് 22-ാം വ​യ​സി​ൽ ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ർ​ഥി​യാ​കു​ന്പോ​ൾ പാ​ലാ സ്വ​ദേ​ശി അ​മ​ൽ ഷാ​ജി​യ്ക്കു പ്ര​തീ​ക്ഷ വാ​നോ​ളം. ക​രൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡാ​യ അ​ന്ത്യാ​ള​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​മ​ൽ ഷാ​ജി മ​ത്സ​രി​ക്കു​ന്ന​ത്. ഗോ​ദ​യി​ൽ മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന​വരേ​ക്കാ​ൾ ജൂ​നി​യ​റാ​യ ഷാ​ജി ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പാ​ലാ​യി​ലെ സ്വ​കാ​ര്യ ടിം​ബ​ർ ക​ന്പ​നി​യി​ലെ ക്രെ​യി​ൻ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ സീ​റ്റി​ൽ ചെ​ണ്ട ചി​ഹ്ന​ത്തി​ലാ​ണ് അ​മ​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വ​ള​യം പി​ടി​ച്ച കൈ​ക​ക​ളി​ൽ നി​ന്നും തൊ​ഴു കൈ​ക​ളോ​ടെ വോ​ട്ട​റു​ടെ മു​ന്നി​ലേ​ക്കെ​ത്തു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ തി​ര​ക്കു​ക​ൾ കാ​ര​ണം ഇ​പ്പോ​ൾ ക്രെ​യി​ൻ ഓ​ടി​ക്കാ​ൻ പോ​കു​ന്നി​ല്ല. മു​ഴു​വ​ൻ സ​മ​യവും വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണെ​ന്ന് അ​മ​ൽ പ​റ​യു​ന്നു. അ​ന്ത്യാ​ളം വ​ട്ട​ക്കു​ന്നേ​ൽ ഷാ​ജി​യു​ടെ​യും ജെ​യി​നി​യു​ടെ​യും മ​ക​നാ​യ അ​മ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ്. ഇ​ത്ര ചെ​റു​പ്പ​ത്തി​ൽ ത​ന്നെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​വാ​നു​ള്ള ലൈ​സ​ൻ​സ് ല​ഭി​ച്ച അ​മ​ലി​നു സ്വ​ന്ത​മാ​യി…

Read More

സ്പെഷൽ തപാൽ വോട്ട്; പി​പി​ഇ കി​റ്റ് ധ​രി​ച്ചുള്ളയാത്ര ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും  ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നതായി ഉദ്യോഗസ്ഥർ

കോ​ട്ട​യം: സ്പെ​ഷൽ ത​പാ​ൽ വോ​ട്ട് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ വ​ല​ഞ്ഞ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ. ര​ണ്ടു സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മ​ട​ങ്ങു​ന്ന ടീ​മാ​ണ് ബാ​ല​റ്റു​മാ​യി വോ​ട്ട​റെ തേ​ടി വീ​ട്ടി​ലെ​ത്തി​യ​ത്. സെ​പ്ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ര​ഹ​സ്യ ബാ​ല​റ്റി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ വോ​ട്ട​ർ​മാ​രെ സ​മീ​പി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രും ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നിരീക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നു ശേ​ഷം വീ​ട്ടു​കാ​രെ ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ടീം ​വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച വോ​ട്ടിം​ഗ് സം​വി​ധാ​ന​ത്തി​നാ​യി പ​ല ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ഞ്ഞ​ത് ആ​ദ്യം ത​ന്നെ ഇ​വ​രെ വ​ല​ച്ചു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നാ​ണ് പ​ല ടീ​മു​ക​ളും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക്വാ​റന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​ത്. സ്ഥ​ല​ത്ത് എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പ​ല​ടി​യ​ങ്ങ​ളി​ലും…

Read More

ബിനോയിക്കു ഫ്ളക്‌​സി​ല്ല, ബാ​ന​റി​ല്ല, പോ​സ്റ്റ​റി​ല്ല…ആ​കെ​യു​ള്ള​ത് നോ​ട്ടീ​സ് രൂ​പ​ത്തി​ല്‍ അ​ച്ച​ടി​ച്ച അ​ഭ്യ​ര്‍​ഥ​ന മാ​ത്രം!

  ക​ടു​ത്തു​രു​ത്തി: ഫ്‌​ളെ​ക്‌​സി​ല്ല, ബാ​ന​റി​ല്ല, പോ​സ്റ്റ​റു​ക​ളി​ല്ല… ആ​കെ​യു​ള്ള​ത് നോ​ട്ടീ​സ് രൂ​പ​ത്തി​ല്‍ അ​ച്ച​ടി​ച്ച അ​ഭ്യ​ര്‍​ത്ഥ​ന മാ​ത്രം. അ​തും വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി വോ​ട്ട​ര്‍​മാ​രു​ടെ കൈ​ക​ളി​ല്‍ കൊ​ടു​ക്കും. ഇ​താ​ണ് ബി​നോ​യ് ഇ​മ്മാ​നു​വേ​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡ് കോ​ത​ന​ല്ലൂ​രി​ലെ യുഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​ണ് ബി​നോ​യി. ചെലവു ചുരുക്കാനല്ലചെല​വ് ചു​രു​ക്കാ​നെ​ന്നു​മ​ല്ല ബി​നോ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഈ ​മാ​തൃ​ക സ്വീ​ക​രി​ച്ച​ത്. പ്ര​കൃ​തി ‌സ‌​നേ​ഹി​യാ​യ ബി​നോ​യി ത​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​രീ​തി​യി​ലും ഈ ​മാ​തൃ​ക സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ പ​ല​പ്പോ​ഴും ത​നി​ച്ചാ​ണ് ബി​നോ​യി​യു​ടെ പ്ര​ച​ര​ണ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​പ്പോ​ഴും ബി​നോ​യി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ഇ​തേ രീ​തി​യി​ലാ​യി​രു​ന്നു. ഫ്‌​ളെ​ക്‌​സും ബാ​ന​റും പോ​സ്റ്റ​റു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ പ്ര​കൃ​തി​ക്കു ദോ​ഷ​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്നാ​ണ് ബി​നോ​യി പ​റ​യു​ന്ന​ത്. അന്നത്തെ വിജയി2010ല്‍ ​ഇ​തേ വാ​ര്‍​ഡി​ല്‍ നി​ന്നും ഇ​ട​ത്, വ​ല​ത് മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ തോ​ല്‍​പി​ച്ച ബി​നോ​യി, 2015ല്‍ ​ത​ന്റെ വാ​ര്‍​ഡ്്്…

Read More

പ്രചാരണം ആവേശത്തിന്‍റെ നാലാം റൗണ്ടിലേക്ക്; മണർകാട് പിടിച്ചെടുക്കാൻ ആംആദ്മി പാർട്ടിയും

മ​ണ​ർ​കാ​ട്: പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ൽ മു​ന്ന​ണി​ക​ൾ നാ​ലാം റൗ​ണ്ടി​ലേ​ക്ക്. തു​ട​ർ ഭ​ര​ണ​ത്തി​നാ​യി യു​ഡി​എ​ഫും ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും അ​ട്ടി​മ​റി സൃ​ഷ്ടി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്തു​ണ്ട്. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളും എ​ത്തി​ച്ചു പ്ര​ച​ര​ണം ആ​വേ​ശ​ത്തി​ലാ​ണ്. 17 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്നു​ണ്ട്. ആം ആദ്മി അഞ്ച് വാർഡുകളിൽആം​ആ​ദ്മി പാ​ർ​ട്ടി​യും അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു. പ്ര​മു​ഖ​രെ​യാ​ണ് മു​ന്ന​ണി​ക​ൾ മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ 10 വാ​ർ​ഡു​ക​ളി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​ന്നാം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ ശ്രീ​നി​വാ​സ​ൻ ക​ടാ​യി​യും സി​പി​എ​മ്മി​ലെ ജെ.​ആ​ർ. രാ​ജീ​വും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി അ​ക്ഷ​ര രാ​ജു​വും മ​ത്സ​രി​ക്കു​ന്നു. ര​ണ്ടാം വാ​ർ​ഡി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ബു ചെ​റി​യാ​ൻ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യും ജോ​യി​മോ​ൻ വാ​ളാ​ട്ട് സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യും സി​ന്ധു അ​നി​ൽ കു​മാ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി യാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 14-ാം വാ​ർ​ഡി​ൽ…

Read More

വിഭാഗീയത മുതൽ സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ വരെ… മൂ​ന്നു സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ തി​രി​ച്ച​ടി നേ​രി​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ സിപിഎം

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ തി​രി​ച്ച​ടി നേ​രി​ടു​മെ​ന്ന് ആ​ശ​ങ്ക​യി​ൽ ജി​ല്ല​യി​ലെ സി​പി​എം നേ​തൃ​ത്വം. സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യി കു​മ​ര​കം, വെ​ള്ളൂ​ർ, ത​ല​യാ​ഴം ഡി​വി​ഷ​നു​ക​ളി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ന്ന​ത്. കുമരകത്തെ പ്രശ്നംസി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്തു​ണ്ടാ​യി​രി​ക്കു​ന്ന വി​ഭാ​ഗീ​യ​ത​യാ​ണ് സി​പി​എ​മ്മി​നു വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലും തി​രി​ച്ച​ടി നേ​രി​ട്ടേ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. ഇ​തു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കും. ഇ​വി​ടു​ത്തെ എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളും ഇ​ട​തു​പ​ക്ഷ​ത്തി​ന് വി​ന​യാ​യേ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ ക​ണ​ക്ക് കൂ​ട്ടു​ന്നു. വെ​ള്ളൂ​രി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി​പി​എം വ​നി​താ നേ​താ​വി​നു പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​വ​ദി​ച്ച 10 കോ​ടി രൂ​പ മ​ണ്ഡ​ല​ത്തി​ൽ ലാ​പ്സാ​യ​തും വെ​ള്ളൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​യും തി​രി​ച്ച​ടി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഏറ്റെടുക്കാതെ പ്രവർത്തകർത​ല​യാ​ഴ​ത്ത് സി​പി​എം സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തു…

Read More

വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ന​ല്കി​ മുക്കുപണ്ടം തട്ടിപ്പ്; കോട്ടയത്ത് ഇടുക്കിക്കാരനായ യുവാവ് പോലീസ് പിടിയിൽ

കോ​ട്ട​യം: ജി​ല്ല​യി​ലെ​ങ്ങും മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടി​യ​യാ​ളെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​ടു​ക്കി വാ​ക​ത്താ​ന​ത്ത് ബോ​ബി ഫി​ലി​പ്പ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഇ​ത്ത​രം സം​ഘ​ങ്ങ​ൾ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ ന​ല്കി​യാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ലു മാ​സം മു​ന്പ് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​യാ​ൾ നാ​ലു വ​ള​ക​ൾ പ​ണ​യം വ​ച്ചു 1.12 ല​ക്ഷം രൂ​പ വാ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പ​ന​ത്തി​ലെ അ​ധി​കൃ​ത​ർ സ്വ​ർ​ണ്ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​യാ​ൾ ന​ല്കി​യ ആ​ധാ​ർ കാ​ർ​ഡും മേ​ൽ​വി​ലാ​സ​വും മൊ​ബൈ​ൽ ന​ന്പ​റും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​യെ​ല്ലാം…

Read More

‘ഈ കള്ളൻ നേർച്ചപ്പെട്ടി കണ്ടാൽ വിടില്ല’; ക​മ്പി​ക്ക​ഷ്ണ​വും ച്യൂ​യിം​ഗ​വു​മു​ണ്ടെ​ങ്കി​ൽ ജോ​ഷിക്ക് മോഷണം പുഷ്പം പോലെ…

ഈ​രാ​റ്റു​പേ​ട്ട: നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ നി​ന്നും പ​ണം മോ​ഷ്്ടി​ക്കു​ന്ന​തി​ൽ വി​രു​ത​നാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ വി​ള​ക്കു​മാ​ടം സ്വ​ദേ​ശി ജോ​സ​ഫ് (ജോ​ഷി- 46). ക​ന്പി​ക്ക​ഷ്ണ​വും ച്യൂ​യിം​ഗ​വു​മു​ണ്ടെ​ങ്കി​ൽ ജോ​ഷി ഏ​തു നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ നി​ന്നും നി​ഷ്പ്ര​യാ​സം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​ണം മോ​ഷ്്ടി​ക്കും. കേ​റ്റ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി പോ​കു​ന്ന ജോ​ഷി ജോ​ലി​ക്കി​ട​യി​ൽ നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ നോ​ക്കി​വ​ച്ച​ശേ​ഷം പിന്നീടെത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​യാ​ൾ പാ​ലാ​യ്ക്കും പ​രി​സ​ര പ്ര​ദേ​ശ​ത്തുമു​ള്ള നി​ര​വ​ധി പ​ള്ളി​ക​ളു​ടെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ൽ നി​ന്നും പ​ണം മോ​ഷ്്ടി​ച്ച​താ​യാ​ണ് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ നി​ന്നും പ​ണം മോ​ഷ്്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മുന്പ് ഇ​വി​ടെ കേ​റ്റ​റിം​ഗ് ജോ​ലി​ക്ക് എ​ത്തി​യ ജോ​ഷി പിന്നീട് ഇവിടെയെ​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ഴ​ക്ക​മു​ള്ള ചെ​റി​യ ക​ന്പി​ക്ക​ഷ​ണ​ത്തി​ൽ ച്യൂ​യിം​ഗം തേ​ച്ചു​പി​ടി​പ്പി​ച്ച ശേ​ഷം നേ​ർ​ച്ച​പ്പെ​ട്ടി​ക്കു​ള്ളി​ൽ ക​ട​ത്തി പ​ണം അ​പ​ഹ​രി​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ…

Read More

ബുറേവി: കോട്ടയം ജില്ലയും അതീവ ജാഗ്രതയിൽ; വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 163 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ

കോ​ട്ട​യം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് കോ​ട്ട​യം ജി​ല്ല. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​തി​നാ​യി 21 അം​ഗ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യും ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തും ശി​ഖ​ര​ങ്ങ​ൾ വെ​ട്ടിമാ​റ്റു​ന്ന ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 163 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. അ​തി​വ​ർ​ഷം, മ​ണ്ണി​ടി​ച്ചി​ൽ, മി​ന്ന​ൽ​പ്ര​ള​യം, ഇ​ടി​മി​ന്ന​ൽ, ചു​ഴ​ലി​ക്കാ​റ്റ് എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണി​മ​ല, പ​ന്പ, അ​ഴു​ത, മീ​ന​ച്ചി​ൽ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നേ​ക്കാം. പ്ര​ള​യ​സാ​ധ്യ​ത​യു​ണ്ടാ​യാ​ൽ പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ജി​ല്ല​യി​ലെ ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ടെ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​യു​ണ്ടെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​ട്ടി​യു​ടെ മു​ന്ന​റി​യി​പ്പ്. എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ക്ക​ണ്ട​യം,…

Read More